കോംഗോ പനി: അതിർത്തികളിലും ആശുപത്രികളിലും ജാഗ്രത നിർദേശം നൽകി -കെ.കെ. ഷൈലജ

20:01 PM
03/12/2018
shylaja.

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോംഗോ പനി റിപ്പോർട്ട് ചെയ്​ത പശ്ചാത്തലത്തിൽ അതിർത്തികളിലും ആശുപത്രികളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്ന്​ ആരോഗ്യ വകുപ്പ്​ മന്ത്രി കെ.കെ. ഷൈലജ. ഇക്കാര്യത്തിൽ ആശങ്ക വേ​ണ്ടെന്നും മന്ത്രി പറഞ്ഞു. 

കന്യാകുമാരിയിൽ നിന്നും ട്രെയിൻ മാർഗമാണ് രോഗി എത്തിയത്​. ഇയാളെ തൃശൂർ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്​. രോഗം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇത്​ മറ്റുള്ളവരിലേക്ക് പടരി​ല്ലെന്നാണ് വിശ്വാസമെന്നും മന്ത്രി വ്യക്തമാക്കി.

Loading...
COMMENTS