Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യ 12 എണ്ണവും കേരളത്തിൽ

text_fields
bookmark_border
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യ 12 എണ്ണവും കേരളത്തിൽ
cancel

കോഴിക്കോട്: ആരോഗ്യരംഗത്ത് കേരളത്തിന്‍റെ അഭിമാനമുയർത്തി ഒരു നേട്ടം കൂടി. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന ്ദ്രങ്ങളിൽ ആദ്യ 12 എണ്ണവും സംസ്ഥാനത്തുനിന്നാണ്. മൂന്ന് സർക്കാർ ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം (എൻ.ക്യു.എ.എസ്) ലഭിക്കുകയും ചെയ്തു.

തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം, കാസര്‍ഗോഡ് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവ 99 ശതമാനം പോയിന്‍റ് നേടി ആദ്യ സ്ഥാനങ്ങളിലെത്തി.

95 ശതമാനം പോയിന്‍റോടെ തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം, 94 ശതമാനം പോയിന്‍റോടെ പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം, 93 ശതമാനം പോയിന്‍റോടെ തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് പുതിയതായി എന്‍.ക്യൂ.എ.എസ്. ബഹുമതി നേടിയത്.

സംസ്ഥാനത്തെ 64 ആരോഗ്യ സ്ഥാപനങ്ങളാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയത്. രണ്ട് സ്ഥാപനങ്ങളുടെ ദേശീയതല പരിശോധനാ ഫലം വരാനുമുണ്ട്.

ആർദ്രം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ ഉയർന്ന നേട്ടത്തിലേക്ക് എത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala tops in list of primary health centre listing
Next Story