ക്വാറൈൻറനിൽ നിന്നും നഴ്സ് ഷൈനി വീണ്ടും കോവിഡ് ആശുപത്രിയിലേക്ക്
text_fieldsകാസർകോട്: ഷൈനിയുടെ ക്വാറൈൻറൻ സമയം കഴിഞ്ഞു; ഇനി വീണ്ടും കോവിഡ് ആശുപത്രിയിലേക്ക് പോകുകയാണ്. കാസർകോട് കോവ ിഡിെൻറ ആദ്യ നഴ്സ്. ഒരു ഘട്ടം കഴിഞ്ഞ് ക്വാറൈൻറനിലേക്കേ് കടന്ന് ഇന്നലെ വീണ്ടും കോവിഡ് ആശുപത്രിയിലേക്ക് സ ധൈര്യം ചുവടുവെക്കുന്നു. ഇൗ പോർക്കളത്തിലെ മാലാഖമാരിൽ മുന്നിൽ നടന്നവളാണ് കാസർകോട് ജനറൽ ആശുപത്രിയെന്ന കോവിഡ ് ആശുപത്രയിലെ ഷൈനി അസ്ഹർ.
ചൈനയിൽ നിന്നും വന്ന കൊറോണ വൈറസിനെ തുരത്തിയ ശേഷം രണ്ടാംഘട്ടത്തിലാണ് ഗൾഫിൽ നിന്ന ും ജില്ലയിലേക്ക് വൈറസ് ബാധിതരെത്തിയത്. മാർച്ച് 10ന് ആദ്യ സംശയിക്കെപ്പട്ട കോവിഡ് 19നെയും 16ന് ആദ്യ പോസിറ്റീവ് കേ സും പരിചരിച്ചത് ഷൈനിയായിരുന്നു. പിന്നിട് ഗൾഫിൽനിന്നൊരു വരവായിരുന്നു. അതോടെ ഷൈനി ജോലി ചെയ്യുന്ന ജനറൽ ആശുപത ്രിയായി. നഴ്സുമാർകൂടി. ആശുപത്രിയിൽ നിന്നും വന്നവർക്കുപുറശമ ജില്ലക്ക് പുറമെ നിന്നും മാലാഖമാരെത്തി.
കേരളത് തിലെ ഏറ്റവും വലിയ കോവിഡ് കേന്ദ്രമായി ജില്ല മാറി. മാർച്ച് പത്തിന് കാസർകോട് ജനറൽ ആശുപത്രിയിൽ കോവിഡ് വാർഡുകൾ ഒ രുക്കി. ആലപ്പുഴ ചാരുംമൂട് കാരി ഷൈനി അസ്ഹറിെൻറ പേര് പുറത്തുവരുന്നത് വിവാദ കോവിഡ് രോഗി എരിയാലിലെ അമീർ മുഖ േനയാണ്. മൂവായിരത്തോളം പേരുമായി സമ്പർക്കം പുലർത്തിയെന്ന് പറയപ്പെട്ട അമീറിനെ പരിചരിക്കാനുള ചുമതല ഷൈനിക്കായിരുന്നു. അമീറിനെ കുറിച്ച് പരാതി ഉയർന്നപ്പോൾ അമീറാണ് ഷൈനിയുടെ ഫോൺ നമ്പർ നൽകി തന്നെ കുറിച്ച് ചോദിക്കാൻ ആവശ്യപ്പെട്ടത്.
‘എല്ലാ നിർദ്ദേശങ്ങളും അമീർ അനുസരിക്കുമായിരുന്നു. നെഗറ്റീവ് ആയശേഷം വീട്ടിൽക്വാറൈൻറനിൽ കഴിയുേമ്പാഴും അമീർ വിളിച്ച് കാര്യങ്ങൾ ചോദിക്കുന്നുണ്ട്. 14 ദിവസം നിരവധി രോഗികളെ ഷൈനി പരിചരിച്ച എല്ലാ രോഗികളും നെഗറ്റീവായി വീട്ടിൽ കഴിയുന്നു. കോവിഡ് രോഗികളെ സ്വയം മറന്ന് പരിചരിച്ച ഷൈനി മാർച്ച് 24ന് ക്വാറൈൻറനിൽ പ്രവേശിച്ചു.‘ബംഗ്ലുരുവിൽ നഴ്സിംഗിനു പഠിക്കുേമ്പാൾ തന്നെ പി.പി.ഇ കിറ്റിനെ കുറിച്ച് അറിഞ്ഞിട്ടുണ്ട്.
എന്നാൽ എവിടെയും അത് ഉപയോഗിക്കേണ്ടി വന്നില്ലായിരുന്നു. നിപ കാലത്താണ് മാധ്യമങ്ങളിലൂടെ കണ്ടത്. കോവിഡ് കാലത്ത്, അത് ഏറ്റവും ശക്തിയാർജിച്ച കാസർകോട് അത് ആദ്യം അണിയേണ്ടിവന്നു. ഭീകരനായ വൈറസാണ് രോഗകാരി. നഴ്സുമാർക്ക് രോഗം പകരാതിരിക്കാൻ മാത്രമല്ല. ഒരു രോഗിയിൽ നിന്നും വൈറസ് നഴ്സുമാരിലൂടെ മറ്റൊരാളിലേക്ക് പകരാതിരിക്കാനുള്ള ശക്തമായ മുൻകരുതൽ കൂടിയാണ് പി.പി.ഇ കിറ്റ്. 850 ലധികം രൂപയുണ്ടിതിന്. ആദ്യമായി പി.പി.ഇ കിറ്റ് ധരിക്കുേമ്പാൾ വല്ലാത്ത അസ്വസ്ഥതയുണ്ടാകും.
ശരീരത്തിലേക്ക് കാറ്റ് കടക്കില്ല. ശക്തമായി വലിച്ചാൽ മാത്രമേ ശ്വാസം പോലും എടുക്കാൻ കളിയൂ. തലകറക്കവും തലവേദനയും മറ്റും ഉണ്ടാകാം. ആദ്യമായിട്ടാണ് പി.പി.ഇ കിറ്റ് ഉപയോഗിച്ച് ജോലി ചെയ്യുന്നത്. ഒരു കിറ്റ് ഒരുതവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഇൗ കിറ്റാണ്.കോവിഡ് ആശുപത്രിയിൽ ഒരു രോഗിയുടെ പതിവ് പരിചരണ രീതികൾ പുറമെ വേറെയും ചില ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു. രോഗിക്ക് മരുന്നും ഭക്ഷണവും എത്തിക്കുക, രോഗികൾക്ക് മാനസികമായി പിന്തുണയും ധൈര്യവും നൽകുക എന്നിവയ്ക്കും സമയം കണ്ടെത്തിയിരുന്നു.
െഎസോലേഷൻ മുറികളാണ് ആദ്യമുണ്ടായത്. അതുെകാണ്ട് നഴ്സുമാരുടെ ഫോൺ നമ്പർ രോഗികൾക്ക് നൽകിയിട്ടുണ്ടാകും. രോഗികൾ അതിൽ വിളിച്ച് അവരുടെ ആവശ്യം പറഞ്ഞുകൊണ്ടിരിക്കും. വാർഡുകൾ വന്നതോടെ വാർഡുകൾ സന്ദർശിച്ച് കാര്യങ്ങൾ നിർവഹിക്കണം. വൈറസ് എന്ന ഭീകരൻ എവിടെയും ഒളിച്ചിരുന്നിട്ടുണ്ടാകും അതിനിടയിൽ കൂടിയാണ് എല്ലാവരുടെയും ജീവിതം നീങ്ങുന്നത്.
പ്രത്യേക പരിശീനം കോവിഡിെൻറ ഭാഗമായി ലഭിച്ചിട്ടുണ്ട്. മറ്റ് നിർദ്ദേശങ്ങൾ തങ്ങളുടെ മേധാവിയും പറയും. അതനുസരിച്ച് മാത്രമേ രോഗികളുമായി പെരുമാറുകയുള്ളൂ. നിശ്ചിത അകലം പാലിക്കണം. അതാണ് പ്രധാനം. ഒരു ദിവസം ഒരു പി.പി.ഇ കിറ്റ് ഉപയോഗിക്കും. അതിനുപുറമെ ഗ്ലൗസും മാസ്കും നിരവധിയാണ് ഉപയോഗിക്കേണ്ടിവരുന്നത്. വലിയ അനുഭവമാണ് കോവിഡ് പ്രതിരോധ പ്രവർത്തനം. ഇൗ പോരാട്ടത്തിൽ പങ്കാളിയായതിൽ സന്തോഷമുണ്ട്. ഷൈനി പറഞ്ഞു. ഷൈനി മധൂർ പഞ്ചായത്തിലെ പട്ട്ളയിലാണ് താമസം.
ഭർത്താവ് അസ്ഹറുദ്ദീൻ യു.എ.ഇയിൽ ഫാർമസിസ്റ്റാണ്. പൊതുപ്രവർത്തകൻ കൂടിയായ അസ്ഹറുദ്ദീെൻറ പിന്തുണയും ഷൈനിക്കുണ്ട്. വീട്ടിൽ ക്വാറൈൻറനായ സമയത്ത് ഭർത്താവിെൻറ ഉമ്മ സൈനബയാണ് ഭക്ഷണവും കുളിക്കാനുള്ള ചൂടുവെള്ളവും ഒക്കെ ഒരുക്കിയത്. ആലപ്പുഴയിൽ പ്രായമായ മാതാപിതാക്കൾ ഷൈനിയെ കാത്തിരിക്കുകയാണ്. അവരുടെ പരിചരണത്തിെൻറ ഉത്തരവാദിത്തം കൂടി ഷൈനിക്കുണ്ട്. ആ വിഷമം ഉള്ളിലൊതുക്കി പുഞ്ചിരിക്കുന്ന മുഖവുമായാണ് ഷൈനി വീണ്ടും കോവിഡ് ആശുപത്രിയിലേക്ക് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
