രക്​ത ബാങ്കുകൾ വൈകീട്ട്​ ആറുവരെ പ്രവർത്തിക്കണം -മനുഷ്യാവകാശ കമീഷൻ

00:53 AM
25/12/2019

ക​ണ്ണൂ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ക്ക​മു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ ര​ക്ത​ബാ​ങ്കു​ക​ളും രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് സം​സ്​​ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ര​ക്ത​ശേ​ഖ​ര​ണം സാ​ധ്യ​മ​ല്ലെ​ന്നു​പ​റ​ഞ്ഞ്  ര​ക്ത​ദാ​താ​ക്ക​ളെ പ​റ​ഞ്ഞു​വി​ടു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ന​ൽ​ക​ണ​മെ​ന്നും ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി.  ​മോ​ഹ​ൻ​ദാ​സ്​ ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള ര​ക്ത​ദാ​ന സ​മി​തി സം​സ്​​ഥാ​ന ര​ക്ഷാ​ധി​കാ​രി ഡോ.  ​ഷാ​ഹു​ൽ ഹ​മീ​ദ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ക്ക​മു​ള്ള ര​ക്ത​ബാ​ങ്കു​ക​ളി​ൽ ര​ക്ത​ശേ​ഖ​ര​ണ വി​ഭാ​ഗം ഉ​ച്ച ര​ണ്ടു​വ​രെ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണ് കാ​ര​ണം. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ  ര​ക്ത​ദാ​താ​ക്ക​ള എ​ത്തി​ച്ചാ​ൽ സ​മ​യം ക​ഴി​ഞ്ഞ​തി​െൻറ പേ​രി​ൽ മ​ട​ക്കി​യ​യ​ക്കു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​ത്യാ​സ​ന്ന  നി​ല​യി​ലു​ള്ള രോ​ഗി​ക​ൾ മ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. രോ​ഗി​ക​ൾ സ്വ​കാ​ര്യ ര​ക്ത​ബാ​ങ്കു​ക​ളി​ൽ നി​ന്നും പ​ണം​കൊ​ടു​ത്ത് ര​ക്തം വാ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ര​ക്ത​ശേ​ഖ​ര​ണ  കേ​ന്ദ്ര​ങ്ങ​ളി​ൽ എ​പ്പോ​ഴും അ​ത്​ ന​ട​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ജീ​വ​ന​ക്കാ​ർ കു​റ​വാ​ണെ​ങ്കി​ൽ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​മീ​ഷ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല

Loading...
COMMENTS