Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightജീവിതശൈലി മാറ്റാം......

ജീവിതശൈലി മാറ്റാം... പാർകിൻസൺസിനെ പ്രതിരോധിക്കാം

text_fields
bookmark_border
ജീവിതശൈലി മാറ്റാം... പാർകിൻസൺസിനെ പ്രതിരോധിക്കാം
cancel

ഏപ്രിൽ 11ന്​ ലോക പാർകിൻസൺസ്​ ദിനമായി ആചരിക്കുന്നു. രോഗത്തെ കുറിച്ചുള്ള അജ്​ഞതകൊണ്ട്​ ഭാവി ജീവിതം ദുരന്തമാ യ നിരവധി പേർ ഈ ലോകത്തുണ്ട്​. പാർകിൻസൺസിനെ കുറിച്ച്​ മനസിലാക്കാനും എങ്ങനെ പ്രതി​േരാധിക്കാമെന്ന്​ അറിയാനും ശ് രമിക്കാം.

നാഡികൾക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു ചലനരോഗമാണ്‌ പാർകിൻസൺസ് രോഗം. 35 - 85 വയസ്സുവരെയുള്ളവരിൽ കാണപ്പെടാമെങ്കിലും ശരാശരി 50കളിലാണ്‌ രോഗം നിർണയിക്കപ്പെടുന്നത്. ജനിതക പാർകിൻസൺസ് രോഗം വരുന്ന വിഭാഗങ്ങളിൽ രോഗ ലക്ഷണങ്ങൾ കാണുന്ന പ്രായം താരതമ്യേന കുറവാണ്‌. രോഗ ബാധിതരായി കഴിഞ്ഞാൽ 10 മുതൽ 25 വർഷമാണ്​ ജീവിത ദൈറഘ്യം പറയുന്നത് ​. ജുവനൈൽ പാർകിൻസൺസ്​( കുട്ടികൾക്ക്​ വരുന്ന പാർകിൻസൺസ്​) ദീർഘകാല രോഗികളെ സൃഷ്​ടിക്കുന്നു.

ശരീരഭാഗങ്ങൾക് ക് വിറയലുണ്ടാകുക (tremor), പേശികൾക്ക് അയവില്ലാതാകുന്നതുമൂലം ശരീരഭാഗങ്ങൾ അസാധാരണമാം വിധം ദൃഢമാവുക (rigidity), ശരീരത്തിൻെറ ചലനശേഷി കുറഞ്ഞുവരിക (bradykinesia) എന്നിവയാണ്‌ പാർകിൻസൺസ് രോഗത്തിൻെറ ലക്ഷണങ്ങൾ. കൈകൾക്ക്​ വിറയലുണ്ടാകുന്നതാണ്​ തുടക ്കം. എന്നാൽ ആദ്യകാലത്ത്​ ഇവ ശ്രദ്ധയിൽ പെടുകയില്ല.

പാർകിൻസൺസിനുള്ള കാരണങ്ങൾ
തലച്ചോറിൻെറ നാഡീകോ ശങ്ങൾ നശിക്കാൻ തുടങ്ങുന്നതാണ്​ രോഗത്തിൻെറ പ്രധാന കാരണം. ന്യൂറോണുകൾ നശിക്കുന്നതിലൂടെ രാസ സന്ദേശ വാഹകരായ ഡോ പമിൻെറ അളവ്​ കുറയുന്നു. ഇതാണ്​ രോഗലക്ഷണങ്ങൾക്ക്​ വഴിവെക്കുന്നത്​. ആവശ്യത്തിനുള്ള ഡോപമിൻ ഇല്ലെങ്കിൽ ശരീര ചലനങ്ങൾ സാവധാനമാകും. ജനിതക വ്യതിയാനങ്ങളും രോഗത്തിലേക്ക്​ നയിക്കും. പാരിസ്​ഥിതികമായി പല ഘടകങ്ങളും രോഗത്തിനിടയാക്കുമെന്ന്​ വ്യക്​തമായിട്ടുണ്ട്​.

ലക്ഷണങ്ങൾ
ഓ​േരാരുത്തരിലും വ്യത്യസ്​തമായ തരത്തിലാണ്​ രോഗം ലക്ഷണങ്ങൾ കാണിക്കുക. പ്രധാനമായും ശരീരത്തിൻെറ ഒരു ഭാഗത്താണ്​ രോഗലക്ഷണം കാണുക. അത്​ അധികരിച്ച്​ മോശം അവസ്​ഥയി​െലത്തുകയും ചെയ്യു​ം.

ആദ്യ ലക്ഷണങ്ങൾ ശരീര ഭാഗങ്ങളിലെ വിറയലുകളാണ്​. വിശ്രമിക്കുന്ന സമയത്തുപോലും ശരീര ഭാഗങ്ങൾ ചലിച്ചുകൊണ്ടിരിക്കും. ഈ രോഗം മൂലം നടത്തം പതുക്കെയാവുകയും കൂടെക്കൂടെ നടക്കാനാവാത്ത വിധമാവുകയും ചെയ്യു​ം. കസേരയിൽ നിന്ന്​ എഴുന്നേൽക്കുന്നതു പോലുള്ള ചെറിയ ജോലികൾ പോലും ബുദ്ധിമു​ട്ടേറിയതാകും. മസിലുകളുടെ മൃദുലത നഷ്​ടപ്പെട്ട്​ പരുക്കനാവുകയും ശരീരം വളയുകയും ചെയ്യും. ചിരിക്കുക, ആടുക, ഇമവെട്ടുക തുടങ്ങിയ പ്രവർത്തികൾ പോലും ബുദ്ധിമു​ട്ടേറിയതാകും. എഴുതാനും സംസാരിക്കാനും ബുദ്ധിമുട്ട്​ നേരിടും.

Food

രോഗ പ്രതിരോധത്തിന്​ എന്തു ചെയ്യാം
പാർകിൻസൺസ്​ പോലുള്ള രോഗങ്ങൾ വർധിക്കുന്നതിന്​ പ്രധാന കാരണം ജീവിത ശൈലി തന്നെയാണ്​. പ്രത്യേകമായും ഭക്ഷണരീതി. ജങ്ക്​ ഫുഡുകൾ കൂടുതൽ കഴിക്കുന്നത്​, പാക്​ഡ്​ ഭക്ഷണങ്ങൾ, കാർബോണേറ്റഡ്​ ഡ്രിങ്ക്​സ്​, വ്യായാമമില്ലായ്​മ, ആവശ്യത്തിന്​ ഉറക്കമില്ലായ്​മ, അമിത സമ്മർദം ഇവ ഒരുമിച്ച്​ നിങ്ങളുടെ തലച്ചോറി​ൻെറ ആരോഗ്യത്തെ ബാധിക്കുന്നു. ഇത്​ പല കോശങ്ങളുടെയും നാശത്തിനും അതുവഴി പാർകിൻസൺസ്​, അൽഷിമേഴ്​സ്​ പോലുള്ള രോഗങ്ങൾക്ക്​ ഇടയാക്കുകയും ചെയ്യും.

  • അടുത്ത ബന്ധുക്കളിലാരെങ്കിലും​ പാർകിൻസൺ രോഗികളാണെങ്കിൽ രോഗം വരാനുള്ള സാധ്യത കൂടുതലാണ്​. നിങ്ങൾക്ക്​ രോഗം വരാനുള്ള സാധ്യതയും പ്രതിരോധ മാർഗങ്ങളും വിദഗ്​ധ ഡോക്​ടറുമായി ചർച്ച ചെയ്​ത്​ കണ്ടെത്തണം. രോഗ സാധ്യത കൂടുതലുള്ളവർ ആരോഗ്യകരമായ ജീവിത രീതി അവലംബിക്കുക.
  • ഭക്ഷണക്രമങ്ങളിലെ ചില മാറ്റങ്ങൾ രോഗത്തെ പ്രതിരോധിക്കും. പ്രൊസസ്​ഡ്​ ജങ്ക്​ ഫുഡുകൾ ഒഴിവാക്കി പോഷകപ്രദമായ ഭക്ഷണരീതി നടപ്പാക്കുക. പച്ചിലക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ, വിറ്റാമിൻ, ആൻറി ഓക്​സിഡൻറ്​സ്​, ലവണങ്ങൾ, ഗുഡ്​ ഫാറ്റ്​ എന്നിവയടങ്ങിയ ഭക്ഷണം തലച്ചോറിൻെറ ആരോഗ്യം സംരക്ഷിക്കുകയും പാർകിൻസൺസ്​ രോഗ സാധ്യത കുറക്കുകയും ചെയ്യും.
  • നിത്യേന വ്യായാമം ചെയ്യുക. ശരീര ചലനം വർധിക്കു​േമ്പാൾ തല​േച്ചാറിലേക്ക്​ രക്​ത പ്രവാഹം കൂടും. ഇത്​ തലച്ചോറിലെ ഓക്​സിജൻ നിർമാണം വർധിപ്പിക്കുകയും​ പുതിയ ന്യൂറോണുകളുടെ രൂപീകരണത്തിനും സംരക്ഷണത്തിനും സഹായിക്കുകയും ചെയ്യും.
  • ആവശ്യത്തിനുള്ള ആരോഗ്യകരമായ ഉറക്കം രോഗ പ്രതിരോധത്തിന്​ അത്യന്താപേക്ഷിതമാണ്​. ഉറങ്ങുന്ന സമയത്താണ്​ തലച്ചോർ അതുവരെ ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിക്കുകയും വിഷപദാർഥങ്ങളെ ഒഴിവാക്കുകയും ഓർമകളെ ഏകീകരിക്കുകയും ചെയ്യുന്നത്​. ആവശ്യത്തിന്​ ഉറക്കം ലഭിച്ചില്ലെങ്കിൽ ഈ കാര്യങ്ങളൊന്നും പൂർത്തീകരിക്കാൻ തലച്ചോറിന്​ സമയം ലഭിക്കുകയില്ല. അത്​ ന്യൂറോണുകളുടെ നാശത്തിന്​ ഇടവെക്കുകയും പാർകിൻസൺസ്​ പോലുള്ള രോഗത്തിലേക്ക്​ നയിക്കുകയും ചെയ്യും.
  • ഇന്ന്​ എല്ലാവരും അനുഭവിക്കുന്ന പ്രധാന പ്രശ്​നമാണ്​ മാനസിക സമ്മർദം. അതുകൊണ്ടുണ്ടാകുന്ന ഭവിഷത്തുകൾ ചിന്തിക്കുന്നതിനേക്കാൾ അപ്പുറമാണ്​. സമ്മർദങ്ങൾ തലച്ചോറിൻെറ ദൈനംദിന പ്രവർത്തികളെ തടസപ്പെടുത്തും. അത്​ പാർകിൻസൺസിന്​ വഴിവെക്കും. സമ്മർദമുണ്ടാകുന്ന സാഹചര്യങ്ങളോടുള്ള മനോഭാവം മാറ്റാൻ തയാറാകണം. ജീവിതത്തിലുണ്ടാകുന്ന സമ്മർദങ്ങളോടല്ലാം പ്രതികരിക്കാൻ ശ്രമിക്കാതിരിക്കുക. സന്തോഷം തരുന്ന പ്രവർത്തികളിൽ ഏർപ്പെടുക. യോഗ, ധ്യാനം എന്നിവ പരിശീലിക്കുക വഴിയും സമ്മർദം ഒഴിവാക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parkinson
News Summary - How to Prevent Parkinson's Disease- Health News
Next Story