Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഫലങ്ങൾ ആശാവഹം;...

ഫലങ്ങൾ ആശാവഹം; പ്ലാസ്​മാ തെറാപ്പിയുടെ സാധ്യത തേടി ചികിത്സകർ

text_fields
bookmark_border
ഫലങ്ങൾ ആശാവഹം; പ്ലാസ്​മാ തെറാപ്പിയുടെ സാധ്യത തേടി ചികിത്സകർ
cancel

ന്യൂഡൽഹി: കോവിഡ്​ ചികിത്സയിൽ പ്ലാസ്​മാ തെറാപ്പിയുടെ സാധ്യത തേടിയുള്ള പരീക്ഷണങ്ങൾ തലസ്​ഥാനത്തെ ആശുപത്രികൾ സജീവമാക്കി. ഗുരുതരാവസ്​ഥയിലുള്ള രോഗികളിലാണ്​ വിവിധ ആശുപത്രികളിൽ പ്ലാസ്​മ തെറാപ്പി പരീക്ഷിക്കുന്നത്​. പരീക ്ഷണഫലങ്ങൾ ആശാവഹമാണെന്ന്​ ഡോക്​ടർമാർ പറയുന്നു.

രോഗം ഭേദമായവരുടെ രക്​തത്തിലെ പ്ലാസ്​മ ഉപയോഗിച്ചുള്ള ച ികിത്സയാണ്​ പ്ലാസ്​മ തെറാപ്പി. രോഗം ​േഭദമായവരുടെ പ്ലാസ്​മയിൽ കോവിഡിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ആൻറിബോഡികളുണ്ടാകും. ഇത്​ ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന രീതിയാണിത്​. ഡൽഹിയിലെ എൽ.എൻ.ജെ.പി ആശുപത്രി, ജി.ബി പാന്ത്​, രാജീവ്​ ഗാന്ധി സൂപ്പർ സ്​പെഷ്യാലിറ്റി, എ.ഐ.ഐ.എം.എസ്​ എന്നിവിടങ്ങളിലെല്ലാം പ്ലാസ്​മ തെറാപ്പി പരീക്ഷണാടിസ്​ഥാനത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്​. എന്നാൽ, ഗുരുതരാവസ്​ഥയിലുള്ള രോഗികളിൽ മാത്രമാണ്​ ഇപ്പോൾ ഇത്​ പരീക്ഷിക്കുന്നത്​.

ഇതുവരെയുള്ള പരീക്ഷണങ്ങളുടെ ഫലം ആശാവഹമാണെങ്കിലും കുറഞ്ഞ ആളുകളിൽ മാത്രമാണ്​ ഇത്​ ഉപയോഗിച്ചത്​ എന്നതിനാൽ അന്തിമ തീർപ്പിലെത്താനും വ്യാപകമായി ചികിത്സയിൽ ഉപയോഗപ്പെടുത്താനും ഇപ്പോൾ സാധിക്കില്ലെന്ന്​ ഡോക്​ടർമാർ പറയുന്നു. കുറച്ചുകൂടി രോഗികളിൽ
പ്ലാസ്​മ തെറാപ്പി പരീക്ഷിച്ച ശേഷം ഇതി​​െൻറ സാധ്യത സംബന്ധിച്ച്​ തീർപ്പിലെത്താനാകുമെന്നും ഡോക്​ടർമാർ പറയുന്നു.

ആറു​ രോഗികളെയും പത്ത്​ രോഗികളെയും വീതം ഉൾപ്പെടുത്തിയുള്ള രണ്ട്​ പ്ലാസ്​മ പരീക്ഷണങ്ങൾ നടത്തിയതിൽ മികച്ച ഫലമാണ്​ ലഭിച്ചത്​്​. രോഗികളെ ​തെരഞ്ഞെടുത്ത്​ ഗവേഷണാടിസ്​ഥാനത്തിൽ പ്ലാസ്​മ തെറാപ്പി പരീക്ഷിക്കണമെന്ന്​ എ.ഐ.ഐ.എം.എസ്​ ഡയറക്​ടർ രൺദീപ്​ ഗുലേറിയ പറയുന്നു.

രോഗം ഭേദമായവരുടെ പ്ലാസ്​മ ആശുപത്രികൾ ശേഖരിക്കുന്നുണ്ട്​. ഒരു മാസം വരെ സൂക്ഷിക്കാനാകുന്നതാണ്​ പ്ലാസ്​മ. പരമാവധി ആളുകളിൽ നിന്ന്​ പ്ലാസ്​മ ശേഖരിച്ച്​ ആൻറിബോഡി സാന്നിധ്യം സംബന്ധിച്ച്​ പഠനം നടത്തണമെന്ന്​ ഡോക്​ടർമാർ ആവശ്യപ്പെടുന്നു.

രോഗം ഭേദമായ പലരിലും ആൻറിബോഡിയുടെ സാന്നിധ്യം പരിശോധന കിറ്റുകളിൽ കണ്ടെത്താനാകാത്തത്​ വെല്ലുവിളിയാണ്​. കർശനമായ രക്​ത പരിശോധനക്ക്​ ശേഷമാണ്​ രോഗികളിൽ പ്ലാസ്​മ ഉപയോഗിക്കാനാകുക എന്നത്​ പ്ലാസ്​മ തെറാപ്പിയുടെ ഗൗരവം വർധിപ്പിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCoronaviruscovid 19Plasma therapy
News Summary - hospitals conducting rigorous research on plasma therapy
Next Story