Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമൈഗ്രേൻ വേദനക്ക്​ ചില...

മൈഗ്രേൻ വേദനക്ക്​ ചില വീട്ടു​ൈവദ്യങ്ങൾ

text_fields
bookmark_border
migraine
cancel

മൈഗ്രേനിനെ തലവേദനയുടെ ഗണത്തിൽ ​െപടുത്താം. എന്നാൽ എല്ലാ തലവേദനകളും മൈഗ്രേനല്ല. മൈഗ്രേനിനെ തലവേദനയെന്ന്​ തള്ളിക്കയാനും സാധിക്കില്ല. ദീർഘകാലം നീണ്ടു നിൽക്കുന്ന തലവേദനയാണിത്​. സാധാരണ തലവേദന പോലെയല്ല, അസഹനീയമാണ്​ മൈഗ്രേൻ. അതിശക്​തമായ തലവേദന, ഛർദി, കാഴ്​ച മങ്ങുക, തലചുറ്റുക, അപസ്​മാരം തുടങ്ങിയവ പല പ്രശ്​നങ്ങളും ഇതോടനുബന്ധിച്ച്​ ഉണ്ടാകാറുണ്ട്​. 

പലപ്പോഴും ഇൗ അസുഖം പാരമ്പര്യമാണ്​. മൈഗ്രനി​​െൻറ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അമിതമായ വെളിച്ചം, ശബ്​ദം, ആൾക്കൂട്ടം, യാത്ര, വെയിലേൽക്കൽ, ചില ഭക്ഷണങ്ങൾ എന്നിവ പലരിലും മൈഗ്രേനിന്​ കാരണമാകുന്നു. വ്യക്​തികൾക്കനുസരിച്ച്​ രോഗ കാരണങ്ങളും മാറും. 

മൈഗ്രേൻ വന്നാൽ എന്തുചെയ്യണമെന്നറിയാതെ വേദന സംഹാരികളും മറ്റും കഴിച്ച്​ ദിവസം തള്ളി നീക്കുന്നവരുണ്ട്​. അത്തരക്കാർ വീട്ടിൽ നിന്ന്​ ചെയ്യാവുന്ന ഇൗ വിദ്യകൾ ഒന്ന്​ പരീക്ഷിച്ച്​ നോക്കൂ. 

മുന്തിരി ജ്യൂസ്​: ഫ്രഷായ മുന്തിരി വെള്ളത്തിൽ ചേർത്ത്​ ജ്യൂസുണ്ടാക്കി ദിവസം രണ്ടു നേരം കുടിക്കാം. ധാരാളം നാരംശമുള്ള ഇൗ ജ്യൂസിൽ വിറ്റാമിൻ എ, സി എന്നിവയും ആവശ്യത്തിന്​ കാർബോഹൈ​ഡ്രേറ്റും അടങ്ങിയിട്ടുണ്ട്​. ഇത്​ ​ൈമഗ്രേനി​​െൻറ വേദനക്ക്​ ശമനം നൽകും. 

ഇഞ്ചി: ഇഞ്ചി ചതച്ച വെള്ളം, ഇഞ്ചി ചതച്ച്​ ​േചർത്ത നാരങ്ങാ ജ്യൂസ്​, ഇഞ്ചിച്ചായ എന്നിവയോ ഇഞ്ചി അരച്ച്​ കഴിക്കുകയോ ചെയ്യാം.

കറുവപ്പട്ട: കറുവ​പ്പട്ട ​െപാടിച്ച്​  വെള്ളത്തിൽ ചാലിച്ച്​ നെറ്റിക്കിരുവശവും പുരട്ടുക. 30 മിനുട്ടിനു ശേഷം ചുടുവെളളം ഉപയോഗിച്ച്​ കഴുകിക്കളയുക. ഇത്​ വേദനക്ക്​ ആശ്വാസം നൽകും. 

അമിതമായ വെളിച്ചം ഒഴിവാക്കുക: മൈഗ്രേനുള്ള സമയത്ത്​ കൂടുതൽ വെളിച്ചമുള്ള ഇടങ്ങൾ ഒഴിവാക്കുക.  വെളിച്ചത്തിൽ ഇരിക്കുന്നത്​ വേദന വർധിക്കുന്നതിനിടയാക്കും. 

തടവുക: മൈഗ്രേനി​​െൻറ വേദനയിൽ നിന്ന്​ രക്ഷനേടാനുള്ള ഏറ്റവും ലളിതമായ വഴി തലോടുകയാണ്​. വേദനയുള്ളവർ മറ്റാരെക്കൊണ്ടെങ്കിലും മസാജ്​ ചെയ്യിക്കുക. കഴുത്തി​േലക്കും തലയോട്ടിയിലേക്ക്​ ഇത്​ വ്യാപിപ്പിച്ചാൽ വേദന ശമിക്കുകയും ആശ്വാസം ലഭിക്കുകയും ചെയ്യും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrainemalayalam newsHead AcheHealth News
News Summary - Home Remedies To Migraine Pain - Health News
Next Story