Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightആർത്തവക്രമക്കേടിന്​...

ആർത്തവക്രമക്കേടിന്​ വീട്ടു​ൈവദ്യം

text_fields
bookmark_border
Stomach-Pain
cancel

ആർത്തവക്രമ പ്രശ്​നങ്ങൾ അനുഭവിക്കാത്ത സ്​ത്രീകൾ ഉണ്ടാകില്ല. ഒരു തവണ ആർത്തവം വൈകുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നത്​ പ്രശ്​നമല്ല. എന്നാൽ ഇത്​ സ്​ഥിരമാണെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്​. പല ശാരീരിക പ്രശ്​നങ്ങളും ഇതിനു പിറകിലുണ്ടായിരിക്കാം. 

സാധാരണ 28 ദിവസങ്ങളുടെ വ്യത്യാസത്തിലാണ്​ ആർത്തവം സംഭവിക്കുക. എന്നാൽ ഒഴ്​ചയുടെ വ്യത്യാസം സ്വാഭാവികം മാത്രമാണ്​. പതിവായി  21 ദിവസമാകു​േമ്പാ​േഴക്കും ആർത്തവം ഉണ്ടാവുകയും എട്ടു ദിവസത്തി​േലറെ നീണ്ടു നിൽക്കുകയും ചെയ്യു​േമ്പാഴാണ്​ ആർത്തവം ക്രമംതെറ്റിയതാണെന്ന്​ പറയുക. 28 ദിവസം കഴിഞ്ഞ്​ പിന്നെയും എട്ടു ദിവസം കഴിഞ്ഞിട്ടാണ്​ ആർത്തവം ഉണ്ടാകുന്നതെങ്കിൽ അതും ക്രമം തെറ്റിയ ആർത്തവമായി കണക്കാക്കാം. 

ആർത്തവ പ്രശ്​നങ്ങൾക്ക്​ പലവിധ കാരണങ്ങളുണ്ട്​. കഠിനമായ ആഹാര നിയ​ന്ത്രണം  മുതൽ വ്യായാമം വരെ അതിൽപെടും. പോളിസിസ്​റ്റിക്​ ഒാവേറിയൻ ഡിസീസ് ​(പി.സി.ഒ.ഡി), ഗർഭ നിയന്ത്രണ ഗുളികകൾ, താളംതെറ്റിയ ഭക്ഷണശീലം തുടങ്ങിയവയും ആർത്തവ പ്രശ്​നങ്ങൾക്കിടയാക്കും. ജീവിത രീതികൾ, മാനസിക സമ്മർദം, മദ്യപാനം എന്നിവയും ആർത്തവത്തെ ബാധിക്കും. 

ആർത്തവ ക്രമക്കേടുകൾ പരിഹരിക്കാൻ ചില വീട്ടുവൈദ്യങ്ങൾ നോക്കാം. 

ഇഞ്ചി
ആർത്തവം ക്രമീകരിക്കാൻ ഏറ്റവും സഹായകരമായ ഒന്നാണ്​ ഇഞ്ചി. ആർത്തവത്തോടൊപ്പമുണ്ടാകുന്ന വയറുവേദനയെയും ഇത്​ പരിഹരിക്കും. അതിനായി ഇഞ്ചി നന്നായി പൊടിക്കുക. അതിനു ശേഷം ഇത്​ ഒരു ഗ്ലാസ്​ വെള്ളത്തിലിട്ട്​ അഞ്ചു മിനുട്ട്​ നേരം തിളപ്പിക്കുക. ഇൗ വെള്ളം അരിച്ചെടുത്ത്​ അതിലേക്ക്​ അൽപ്പം തേൻ ചേർത്ത്​ കഴിക്കാം. മൂന്ന്​ നേരം ഭക്ഷണത്തിനുശേഷം ഇത്​ കഴിക്കാം. 

ജീരകം
ജീരകവും ആർത്തവം ക്രമീകരിക്കാൻ വളരെ നല്ലതാണ്​. ആർത്തവ വേദനക്കും ജീരകം ഫലം ചെയ്യും. രാത്രി ഒരു കപ്പ്​ വെള്ളത്തിൽ രണ്ട്​ ടീസ്​പൂൺ ജീരകമിട്ട്​ വെക്കുക. പിറ്റേന്ന്​ രാവിലെ ഇൗ വെള്ളമെടുത്ത്​ അരിച്ചശേഷം കുടിക്കാം. ആർത്തവം ക്രമമാകും വരെ  ഇത്​ തുടരുക. 

കറുവപ്പട്ട
കറുവപ്പെട്ട എന്ന സുഗന്ധദ്രവ്യം ശരീരത്തിന്​ ചൂട്​ നൽകുന്നതാണ്​. അതു​െകാണ്ടുത​െന്ന ഹോർമോണുകളുടെ സന്തുലനത്തിനും ആർത്തവം ക്രമീകരിക്കുന്നതിനും കറുവപ്പട്ട നല്ലതാണ്​. ഭക്ഷണത്തിൽ വിതറിയോ ചൂടുപാലിൽ കലർത്തിയോ ഇത്​ കഴിക്കാം. 

പഴം-പച്ചക്കറി ജ്യൂസ്​
ആർത്തവ ക്രമക്കേടി​​െൻറ പ്രധാനകാരണം ആവശ്യത്തിന്​ പോഷകങ്ങളില്ലാത്തതാണ്​. ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. ജ്യൂസുകളായി കഴിക്കുകയുമാകാം. കാരറ്റ്​ ജ്യൂസ്​, മുന്തിരി ജ്യൂസ്​ എന്നിവ ആർത്തവം ക്രമീകരിക്കാൻ വളരെ ഗുണപ്രദമാണ്​. 

യോഗയും ധ്യാനവും
ജീവിത രീതി മാറിയതോടെ മാനസിക സമ്മർദവും വർധിച്ചിരിക്കുന്നു. ആർത്തവം തെറ്റുന്നതിന്​ ഇതും ഒരു കാരണമാണ്​. അതിനാൽ മാനസിക സമ്മർദ്ദം കുറക്കുന്ന തരത്തിൽ യോഗയും ധ്യാനവും പരിശീലിക്കുന്നത്​ വളരെ നല്ലതാണ്​. 

പാർസ്​ലി ജ്യൂസ്​
പാർസ്​ലി പൊടിച്ച്​ വെള്ളത്തിൽ ചേർത്ത്​ ദിവസവും കഴിക്കുക. ഇത്​ ആർത്തവം ക്രമീകരിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mensesmalayalam newshome remediesIrregular PeriodsHealth News
News Summary - Home Remedies To Deal With Irregular Periods -Health News
Next Story