അസിഡിറ്റിയെ തുരത്താം വീട്ടിൽ നിന്നു തന്നെ 

16:08 PM
08/07/2018
Acidity

തിരക്കേറിയ ജീവിതം പലർക്കും സമ്മാനിച്ച ആരോഗ്യപ്രശ്​നമാണ്​ അസിഡിറ്റി. ഇത്​ വളരെ ചെറി​െയാരു പ്രശ്​നമാ​െണന്ന്​ പറഞ്ഞ്​ തള്ളാൻ വര​െട്ട, രോഗം അനുഭവിച്ചവർക്കറിയാം അതി​​െൻറ ബുദ്ധിമുട്ട്​.  ആമാശയ ഗ്രന്ഥികളിൽ ദഹന രസങ്ങൾ കൂടുതലായി ഉത്​പാദിപ്പിക്കുന്നതാണ്​ അസിഡിറ്റിക്ക്​ ഇടയാകുന്നത്​. ഇതുമൂലം വയ​െറരിച്ചിൽ, അൾസർ തുടങ്ങിയ പ്രശ്​നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും. 

നെഞ്ച്​, വയർ,തൊണ്ട എന്നിവിടങ്ങളിൽ എരിച്ചിൽ, വായക്ക്​ കയ്​പ്​, വയറിന്​ അസ്വസ്​ഥത, ഭക്ഷണശേഷം വയറിന്​ കനംവെക്കുക, തികട്ടൽ, ഒാക്കാനം, ദഹനക്കേട്​ എന്നിവയാണ്​ അസഡിറ്റിയുടെ ലക്ഷണങ്ങൾ. 

അസഡിറ്റിക്ക്​ കാരണം

 • സമ്മർദം
 • പുകവലി, മദ്യപാനം
 • ക്രമരഹിത ഭക്ഷണം- ഒരുനേരം കഴിക്കാതെ അടുത്ത സമയം അമിതമായി കഴിക്കുക
 • ദഹന പ്രശ്​നങ്ങൾ
 • ചില മരുന്നുകൾ

അസഡിറ്റിയെ എങ്ങനെ പ്രതിരോധിക്കാം

 1. പഴം, നാളികേര വെള്ളം എന്നിവ കഴിക്കുക
 2. തുളസിയിലയോ, രണ്ട്​ മൂന്ന്​ ഗ്രാമ്പൂവോ ചവക്കുക
 3. പുതിയിന ചവക്കുകയോ പുതിനയിട്ട വെള്ളം കുടിക്കുകയോ ചെയ്യാം
 4. ജീരകം ചവക്കാം അല്ലെങ്കിൽ ജീരക വെള്ളം കുടിക്കാം
 5. രണ്ട്​ ഏലക്കാത്തോടിട്ട്​ ​െവള്ളം തിളപ്പിക്കുക. ഇൗ വെള്ളം തണുപ്പിച്ച ശേഷം കുടിക്കാം. 
 6. ഭക്ഷണശേഷം അൽപ്പം ശർക്കര കഴിക്കുക

ജീവിത രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ

 • നന്നായി ചവച്ചരച്ച്​ സാവധാനം ഭക്ഷണം കഴിക്കുക
 • ഒരു നേരം ഒരുമിച്ച്​ കഴിക്കാതെ ഭക്ഷണം പലതവണയായി അൽപ്പാൽപ്പം കഴിക്കുക
 • കിടക്കുന്നതിന്​ രണ്ടു മണിക്കൂർ മുമ്പ്​ ഭക്ഷണം കഴിക്കുക
 • വള​െര എരിവേറിയ ഭക്ഷണം കഴ​ിക്കാതിരിക്കുക
 • മദ്യപാനം നിയന്ത്രിക്കുകയും പുകവലി ഒഴിവാക്കുകയും ചെയ്യുക
 • മാനസിക സമ്മർദം നിയന്ത്രിക്കുക
   
Loading...
COMMENTS