Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഹൃദ്രോഗം:...

ഹൃദ്രോഗം: ചെറുപ്പക്കാരും സൂക്ഷിക്കണം 

text_fields
bookmark_border
heart diseases
cancel

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. അടുത്തിടെ ഹൃദയാരോഗ്യത്തെക്കുറിച്ച് നടന്ന പഠനങ്ങളിലെ ആശങ്കാജനകമായ വെളിപ്പെടുത്തല്‍ ലോകത്തില്‍ ഏറ്റവുമധികം ഹൃദ്രോഗികളുള്ള രാജ്യം ഇന്ത്യയാണെന്നതാണ്. മുന്‍കാലങ്ങളിൽ ഹൃദ്രോഗം പ്രായമേറുന്നതി​​​െൻറ ഭാഗമായി വരുന്നുവെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ ഇന്ന്​ ഹൃദ്രോഗം കൂടുതലുംകാണപ്പെടുത് ചെറുപ്പക്കാരിലാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കു രാജ്യങ്ങളിലെ ജനങ്ങളാണ് 80 ശതമാനവും ഇതിനിരകളാകുന്നതും. ആഗോള കൊലയാളിയായി ആരോഗ്യവിദഗ്ധര്‍ തന്നെ കണക്കാക്കുന്ന ഈ അസുഖത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന്​ മേയ്​ത്ര ആശുപത്രിയിലെ കാർഡിയാക്​ സർജറി വിഭാഗം സീനിയർ കൺസൾട്ടൻറ്​ ഡോ.ഫാസിൽ അസീം സംസാരിക്കുന്നു

ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങള്‍ ഏതൊക്കെയാണ്?

ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങളെ ഹൃദ്രോഗങ്ങള്‍ എന്നാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുന്ന ഈ അവയവത്തി​​​െൻറ വിവിധഭാഗങ്ങളെ നാലായിതിരിക്കാം. അവ പെരികാര്‍ഡിയം (ഹൃദയത്തി​​​െൻറ ആവരണം), മയോകാര്‍ഡിയം( ഹൃദയത്തി​​​െൻറ പേശി), എ​േൻറാകാര്‍ഡിയം (ഹൃദയത്തി​​​െൻറ ഉള്ളിലുള്ള പാട), രക്തധമനികള്‍ എന്നിവയാണ്. ഇവയെ കേന്ദ്രീകരിച്ചുണ്ടാകുന്ന അസുഖങ്ങളാണ്​ ഹൃദ്രോഗങ്ങള്‍.

Heart

ഹൃദ്രോഗങ്ങളിൽ പ്രധാനം ഹൃദയാഘാതമാണ്. ഹൃദയപേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയിൽ കൊഴുപ്പും കാല്‍സ്യവും അടിഞ്ഞു കൂടി ഹൃദയത്തി​​​െൻറ രക്തക്കുഴലുകള്‍ പൂര്‍ണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം നിലച്ച്് അവ നശിച്ചുപോകുന്ന അവസ്ഥയാണിത്. കൂടാതെ ഹൃദയപേശികളെ ബാധിക്കുന്ന മയോകാര്‍ഡൈറ്റിസ്, ഹൃദയാഘാതത്തി​​​െൻറ ഫലമായി ഹൃദയത്തി​​​െൻറ പ്രവര്‍ത്തനം നിലക്കുന്ന ഹൃദയസ്തംഭനം, കുട്ടികളിലുണ്ടാകുന്ന വാതപ്പനി മൂലം ഹൃദയവാല്‍വുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍, ഹൃദയാവരണമായ പെരികാര്‍ഡിയത്തിനുണ്ടാകുന്ന അസുഖങ്ങള്‍, ഹൃദയവാല്‍വിനുണ്ടാകുന്ന അസുഖങ്ങള്‍, ഹൃദയമിടിപ്പിനുണ്ടാകുന്ന വ്യത്യാസങ്ങള്‍, കണക്ടീവ് ടിഷ്യു ഡിഡോര്‍ഡര്‍( ഉദാ: മര്‍ഫാന്‍ സിന്‍ഡ്രോം), ഇന്‍ഫക്ടീവ് എന്‍ഡോകാര്‍ഡൈറ്റിസ് എന്നിവയാണവ.

ഹൃദ്രോഗത്തിനുള്ള കാരണങ്ങൾ

ഹൃദ്രോഗത്തിനുള്ള കാരണങ്ങളെ നമുക്ക് മോഡിഫിയബിൾ എന്നും നോൺ മോഡിഫിയബിൾ എന്നും രണ്ടായിതിരിക്കാം. പ്രമേഹം, പുകവലി, അമിത കൊളസ്‌ട്രോള്‍, വര്‍ധിച്ച രക്തസമ്മര്‍ദ്ദം, വ്യായാമമില്ലായ്മ, ചിട്ടയില്ലാത്ത ഭക്ഷണക്രമവും ജീവിതരീതിയും, മാനസിക പിരിമുറുക്കം എന്നിവയാണ് മോഡിഫിയബിള്‍. അതേസമയം നോൺ മോഡിഫിയബിളിൽ പെടുന്നത്​ ജനിതകം, പാരമ്പര്യം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയാണ്. നമ്മുടെ പരിശ്രമം കൊണ്ട് ജീവിത രീതിയില്‍ മാറ്റം വരുത്തി മോഡിഫിയബിളിനെ നമുക്ക് ഒരു പരിധിവരെ നിയന്ത്രിക്കാവുതാണ്.

Angeoplasty

ചികിത്സ എന്താണ്?

ഇതിനുള്ള ചികിത്സ മൂന്ന്​ വിധത്തിലാണുള്ളത്. ഹൃദ്രോഗം കണ്ടെത്തി ആദ്യ ഘട്ടത്തില്‍ മരുന്നുകള്‍ കൊണ്ട് തന്നെ നിയന്ത്രണവിധേയമാക്കാവുതാണ്. രണ്ടാം ഘട്ടം പെര്‍ക്യൂട്ടേനിയസ്‌ കൊറോണറി ഇൻറര്‍വെന്‍ഷന്‍ അഥവാ ആന്‍ജിയോപ്ലാസ്റ്റി. ഹൃദയധമനികളില്‍ ബ്ലോക്കുണ്ടായാൽ അത് നീക്കുന്നതിനുള്ള ചികിത്സാമാര്‍ഗ്ഗമാണ് ആന്‍ജിയോപ്ലാസ്റ്റി. ആന്‍ജിയോഗ്രാഫി പരിശോധനയിലൂടെ ഹൃദയധമനികളിലെ തടസ്സം കൃത്യമായി കണ്ടെത്തിയതിനു ശേഷം കാലില്‍കൂടെയോ ​ൈകയില്‍ക്കൂടെയോ കത്തീറ്റര്‍ (നേര്‍ത്ത കനം കുറഞ്ഞ ട്യൂബ്) വഴി ബലൂൺ കടത്തിയാണ് ഇത് ചെയ്യുന്നത്. തടസ്സമുള്ള ധമനിയിൽ ട്യൂബെത്തിച്ച് ബലൂൺ വികസിപ്പിക്കുന്നു. ഇങ്ങനെ ചുരുങ്ങിയ രക്തധമനികള്‍ വികസിപ്പിച്ച് രക്തയോട്ടം പുനഃസ്ഥാപിച്ച ശേഷം രക്തധമനികള്‍ വീണ്ടും അടഞ്ഞ് പോകാതിരിക്കാനായി കൊറോണറി സ്‌റ്റ​​െൻറുകള്‍ എന്ന ലോഹഘടകങ്ങള്‍ സ്ഥാപിക്കുന്നു.

ആന്‍ജിയോഗ്രാമില്‍ രണ്ടില്‍കൂടുതല്‍ ബ്ലോക്കുകളോ ഹൃദയത്തി​​​െൻറ പ്രവര്‍ത്തനത്തിന് തകരാറുകളോ ഉണ്ടെങ്കിൽ ബൈപ്പാസ്‌ സര്‍ജറിയാണ് പരിഗണിക്കാറ്. ധമനികളുടെ വ്യാസം കുറയുമ്പോള്‍ രക്തപ്രവാഹത്തിനുണ്ടാകുന്ന തടസ്സം പരിഹരിക്കാന്‍ ബ്ലോക്കി​​​െൻറ ഇരുവശത്തും രക്തക്കുഴൽ തുന്നിപ്പിടിപ്പിക്കുകയാണ്​ ബൈപ്പാസ്‌ സര്‍ജറിയിലൂടെ ചെയ്യുന്നത്​. ശരീരത്തില്‍ നിന്നുതന്നെയാണ് ഇതിനായി രക്തക്കുഴലുകളെടുക്കുന്നത്. ഇതോടെ രക്തം പുതിയ ബൈപ്പാസിലൂടെ സുഗമമായി പ്രവഹിക്കുന്നു.

MEITRA

ആശുപത്രിയില്‍ ഏതൊക്കെ ശസ്ത്രക്രിയകളാണ്‌ ചെയ്യുന്നത്

1.സി.എ.ബി.ജി (കൊറോണറി ആര്‍ട്ടറി ബൈപ്പാസ്‌ സര്‍ജറി)
ബീറ്റിങ്ഹാര്‍ട്ട്​ ബൈപ്പാസ്‌ സര്‍ജറി
ടോട്ടല്‍ ആർട്ടറിയൽ സി.എ.ബി.ജി
മിനിമലി ഇന്‍വേസീവ് ബൈപ്പാസ്‌ സര്‍ജറി

2.വാല്‍വ് സര്‍ജറി
മിനിമലി ഇന്‍വേസീവ് വാല്‍വ്‌ സര്‍ജറി
അയോട്ടിക് വാല്‍വ് റീപ്ലേസ്‌മ​​െൻറ്​
മൈട്രല്‍ വാല്‍വ്‌ റിപ്പയര്‍
മൈട്രല്‍ വാല്‍വ് റീപ്ലേസ്‌മ​​െൻറ്​
ട്രൈകസ്പിഡ്‌ വാല്‍വ്‌ റിപ്പയര്‍

3.റിപ്പയർ ഒാഫ് അയോട്ടിക് അന്യൂറിസം
ഓപ്പൺ സര്‍ജറി ആൻറ്​ ഹൈബ്രിഡ് സര്‍ജറി
4.അയോട്ടിക് ഡിസ്സക്ഷനുളള ശസ്ത്രക്രിയ
5.ഇന്‍ഫക്ടീവ് എന്‍ഡോകാര്‍ഡൈറ്റിസിനുള്ള ശസ്ത്രക്രിയ
6.ജനിതകപരമായിഹൃദയത്തിനുണ്ടാകുന്ന അസുഖങ്ങള്‍ക്കുള്ള ശസ്ത്രക്രിയ
7.ആട്രിയല്‍ ഫിബ്രിലേഷനുള്ള ശസ്ത്രക്രിയ
8.ശ്വാസകോശാര്‍ബുദത്തിനുള്ള ശസ്ത്രക്രിയ
9.മീഡിയാസ്‌റ്റൈനല്‍ ട്യൂമറിനുള്ള ശസ്ത്രക്രിയ (ഉദാ: തൈമോമാ)
10.ന്യൂമോതൊറാക്‌സിനും പ്ലൂരല്‍ ഡിസീസസിനുള്ള ശസ്ത്രക്രിയ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart diseaseheart attackHeartmalayalam newsHealth Newsheary
News Summary - Heart Disease - Health News
Next Story