Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightതൈറോയിഡ്​ കലകളെ...

തൈറോയിഡ്​ കലകളെ നശിപ്പിക്കുന്ന ഹാഷിമോ​േട്ടാസിനെ അറിയുമോ​

text_fields
bookmark_border
തൈറോയിഡ്​ കലകളെ നശിപ്പിക്കുന്ന ഹാഷിമോ​േട്ടാസിനെ അറിയുമോ​
cancel

ശരീരോഷ്​മാവിനെയും പേശീബല​െത്തയുമുൾപ്പെടെ ശരീരത്തി​​​െൻറ വിവിധ പ്രവർത്തിക​െള നിയന്ത്രിക്കുന്ന തൈറോയ്​ഡ്​ ഗ്രന്ഥിയെ ബാധിക്കുന്ന അസുഖമാണ്​ ഹാഷിമോ​േട്ടാസ്​ ഡിസീസ്​ അഥവാ ക്രോണിക്​ തൈറോയിഡിറ്റീസ്​. ​ആവശ്യത്തിന്​ തൈറോയിഡ്​ ഹോർമോൺ ഉത്​പാദിപ്പിക്കാത്ത ​ൈഹപ്പോതൈറോയിഡിസത്തി​​​െൻറ പ്രധാന കാരണവും ഹാഷിമോ​േട്ടാസ്​ ഡിസീസാണ്​. 

സ്വയംപ്രതിരോധ ശേഷിയിൽ ഉണ്ടാകുന്ന പ്രശ്​നങ്ങളാണ്​ ഹാഷിമോ​േട്ടാസ്​ ഡിസീസിലേക്ക്​ നയിക്കുന്നത്​. തൈറോയിഡ്​ ഗ്രന്ഥി അന്യവസ്​തുവാണെന്ന്​ തെറ്റിദ്ധരിച്ച്​ ശരീരം തന്നെ അതിനെ പ്രതിരോധിക്കാൻ പ്രതിദ്രവ്യങ്ങളെ (ആൻറി ബോഡി) ഉത്​പാദിപ്പിക്കുന്ന അവസ്​ഥയാണിത്​. ജനിതക പ്രശ്​നങ്ങളാകാം ഇതിന്​ ഇടയാക്കുന്നതെന്ന്​ കരുതപ്പെടുന്നു. സ്​ത്രീകൾക്ക്​ രോഗം വരാൻ പുരുഷൻമാരേക്കൾ ഏഴുമടങ്ങ്​ സാധ്യത കൂടുതലാണ്​​. ഗർഭിണികൾക്ക്​ പ്രത്യേകിച്ചും. 

ഹൈപ്പർ ​ൈതറോയിഡിസത്തിനു കാരണമാകുന്ന ഗ്രേവ്​സ്​ ഡിസീസ്​ പോലുള്ള രോഗങ്ങൾ,  ടൈപ്പ്​ 1 പ്രമേഹം​, ലുപസ്​ (രോഗ പ്രതിരോധ സംവിധാനം സ്വന്തം ശരീര കലകളെ തന്നെ നശിപ്പിക്കുന്ന രോഗം), ആമവാതം, വെള്ളപ്പാണ്ട്​, അഡ്രിനൽ ഗ്രന്ഥിയു​െട പ്രവർത്തന ക്ഷമത കുറയുന്ന അഡിസൺ രോഗം എന്നീ രോഗങ്ങളു​െട കുടംബ പശ്​ചാത്തലമുള്ളവർക്ക്​ ഹാഷിമോ​േട്ടാസ്​ വരാൻ സാധ്യത കുടുതലാണ്​. 

ലക്ഷണങ്ങൾ
ഹാഷിമോ​േട്ടാസിന്​​ മാത്രമായി ലക്ഷണങ്ങളില്ല. തൈറോയിഡ്​ ഹോർമോൺ കുറയുന്ന ഹൈപ്പോതൈറോയിഡി​​​െൻറ ലക്ഷണങ്ങളാണ്​ ഇൗ രോഗം കാണിക്കുക​. 

മലബന്ധം, വരണ്ട - വിളർച്ച ബാധിച്ച തൊലി, ഒച്ചയടപ്പ്​, വർധിച്ച കൊളസ്​ട്രോൾ, വിഷാദം, ശരീരപേശികൾ ദുർബലമാവുക, ക്ഷീണം, അലസത, തണുപ്പ്​ സഹിക്കാനാവാത്ത അവസ്​ഥ, മുടി കൊഴിയുക, ക്രമം തെറ്റിയതും കൂടിയതുമായ ആർത്തവം, വന്ധ്യത തുടങ്ങിയവയാണ്​ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കാണുന്നതിനും വർഷങ്ങൾക്ക്​ മുമ്പ്​ തന്നെ നിങ്ങൾക്ക്​ രോഗം ആരംഭിച്ചിരിക്കും. 

തൈറോയിഡ്​ ഗ്രന്ഥിയെ ആക്രമിക്കാൻ തുടങ്ങുന്നതിനു മുമ്പ്​ തന്നെ രോഗം വളർന്നിരിക്കും. ചിലർക്ക്​ ഇൗ അവസ്​ഥയിൽ ​ൈതറോയിഡ്​ ഗ്രന്ഥി വികസിച്ച്​ തൊണ്ടമുഴ ആകുന്നതിനും സാധ്യതയുണ്ട്​. 

രോഗം കണ്ടെത്തുന്നതെങ്ങനെ
വേണ്ടത്ര ​ൈതറോയിഡ്​ ഹോർമോൺ ഉത്​പാദിപ്പിക്കപ്പെടാതിരിക്കു​േമ്പാഴാണ്​ ഹാഷിമോ​േട്ടാസ്​ ശ്രദ്ധയിൽ ​െപടുക. രക്​തത്തിലെ ൈ​ത​റോയിഡ്​ സ്​റ്റിമുലേറ്റിങ് ഹോർമോൺ (TSH) പരിശോധനയാണ്​ സാധാരണ നടത്തുക. ​TSH ഹോർമോൺ കൂടിയ അളവ്​ കാണിക്കുന്നത്​ തൈ​േറായിഡ്​ ഹോർമോൺ കുറവാണ്​ എന്നതാണ്​. കൂടുതൽ തൈറോയിഡ്​ ഉത്​പാദിപ്പിക്കുന്നതിനായി ശരീരം തൈറോയിഡ്​ ഗ്രന്ഥിയെ ഉത്തേജിപ്പിക്കാൻ കഠിന ശ്രമം നടത്തുന്നതുകൊണ്ടാണ്​ TSH കൂടുന്നത്​. തൈറോയിഡി​​​െൻറ മറ്റു ​േഹാർമോണുകൾ, ആൻറി ബോഡികൾ, കൊളസ്​ട്രോൾ എന്നിവ രക്​തപരിശോധനയിലൂടെ നിരീക്ഷിച്ചും ഹാഷിമോ​േട്ടായെ കണ്ടുപിടിക്കാം. 

ഹാഷിമോ​േട്ടാസ്​ ബാധിച്ച എല്ലാവർക്കും ചികിത്​സ ആവശ്യമില്ല. നിങ്ങളിലെ തൈറോയിഡ്​ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാറ്റങ്ങൾ നിരീക്ഷിക്കുകയാണ്​ ഡോക്​ടർമാർ ​െചയ്യാറുള്ളത്​. തൈറോയിഡ്​ ആവശ്യത്തിന്​ ഹോർമോൺ ഉത്​പാദിപ്പിക്കുന്നില്ലെങ്കിൽ മരുന്ന്​ കഴിക്കേണ്ടി വരും.  അത്​ കൂടുതൽ കാലം  തുടരേണ്ടതായും വരും. ക്രമമായ പരിശോധനകൾ നടത്തി ​ൈതറോയിഡി​​​െൻറ പ്രവർത്തനം വിലയിരുത്തുകയും അതനുസരിച്ച്​ മരുന്നി​​​െൻറ ഡോസിൽ വ്യത്യാസം വരുത്തുകയും വേണം. ഡോക്​ടറു​െട നിർദേശ പ്രകാരം മാത്രം ചികിത്​സ നടത്തുക. 

ചികിത്​സിക്കാതിരുന്നാൽ ഹാഷിമോ​േട്ടാസ്​  ഗുരുതരാവസ്​ഥയാകും
വിളർച്ച, വർധിച്ച കൊളസ്​ട്രോൾ, ലൈംഗിക തൃഷ്​ണ കുറയുക, വിഷാദം, മനോവിഭ്രമം, ബോധം നശിക്കുക,  ഹൃദ്രോഗങ്ങൾ എന്നിവക്ക്​ ഇത്​ ഇടയാക്കും. 

ഗർഭിണികളിലെ ഹാഷിമോ​േട്ടാസ്​ കുഞ്ഞിനെയും ബാധിക്കും. ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്​ ഹൃദയം, തലച്ചോർ, വൃക്കകൾ എന്നിവക്ക്​ തകരാറുണ്ടാകാൻ സാധ്യതയുണ്ട്​. അതിനാൽ തൈറോയിഡ്​ പ്രശ്​നങ്ങളുള്ളവർ നിരന്തരം ​ൈതറോയിഡ്​ നിരീക്ഷിച്ചുകൊണ്ടിരിക്കണം. എന്നാൽ ഗർഭാവസ്​ഥയിൽ തൈറോയിഡ്​ പ്രശ്​നങ്ങളൊന്നും ഇല്ലാത്തവർ ആശങ്കപ്പെടേണ്ടതില്ല. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thyroidmalayalam newshypothyroidismhashimoto’s diseasehyperthyroidismHealth News
News Summary - Hashimoto’s Disease - Health News
Next Story