ഇറച്ചി അമിതമായി കഴിക്കുന്നത് ഗൗട്ട് രോഗമുണ്ടാക്കുമോ?

  • കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ആര്‍ക്കും സന്ധിവാതം വരാം

Gout

എന്താണ് ആർത്രൈറ്റിസ്? ആർത്രൈറ്റിസ് രോഗം പലതരമുണ്ടോ?
സ​ന്ധി എ​ന്നാ​ണ് ആ​ർ​ത്രോ എ​ന്ന വാ​ക്കി​ന​ർ​ഥം. സ​ന്ധി​ക​ൾ​ക്കു​ണ്ടാ​കു​ന്ന നീ​ർ​ക്കെ​ട്ടി​നെ​യാ​ണ് സ​ന്ധി​വാ​തം അ​ഥ​വാ ആ​ർ​ത്രൈ​റ്റി​സ് എ​ന്നു വി​ളി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ മു​ത​ൽ വ​യോ​ധി​ക​ർ വ​രെ ഏ​തു പ്രാ​യ​ക്കാ​രി​ലും ആ​ർ​ത്രൈ​റ്റി​സ് വ​രാം. ജീ​വി​ത​ശൈ​ലീ പ്ര​ശ്ന​ങ്ങ​ൾ, ഒാ​ട്ടോ ഇ​മ്യൂ​ൺ ത​ക​രാ​റു​ക​ൾ തു​ട​ങ്ങി കാ​ര​ണ​വും പ​ല​തു​ണ്ട്. ആ​ർ​ത്രൈ​റ്റി​സ് ഒ​റ്റ രോ​ഗ​മ​ല്ല, പ​ല​ത​ര​മു​ണ്ട്. അ​സ്ഥി​ക​ൾ, സ്നാ​യു​ക്ക​ൾ, ക​ശേ​രു​ക്ക​ൾ, ച​ല​ന​വ​ള്ളി​ക​ൾ, അ​നു​ബ​ന്ധ പേ​ശി​ക​ൾ തു​ട​ങ്ങി ച​ല​ന​ത്തെ സ​ഹാ​യി​ക്കു​ന്ന വി​വി​ധ ശ​രീ​ര​ഭാ​ഗ​ങ്ങ​ളെ ആ​ർ​ത്രൈ​റ്റി​സ് ബാ​ധി​ക്കാം. ഒാ​സ്​​റ്റി​യോ ആ​ർ​ത്രൈ​റ്റി​സ്, റു​മ​റ്റോ​യി​ഡ് ആ​ർ​ത്രൈ​റ്റി​സ്, റു​മാ​റ്റി​ക് ഫി​വ​ർ, ഗൗ​ട്ട്, എ​സ്.​എ​ൽ.​ഇ, സീ​റോ നെ​ഗ​റ്റി​വ് ആ​ർ​ത്രൈ​റ്റി​സ് എ​ന്നി​വ​യൊ​ക്കെ​യാ​ണ് പ്ര​ധാ​ന​പ്പെ​ട്ട ആ​ർ​ത്രൈ​റ്റി​സ് രോ​ഗ​ങ്ങ​ൾ. 

നമ്മുടെ നാട്ടില്‍ സന്ധിവാത രോഗങ്ങള്‍ കൂടിവരുകയാണോ? എന്താണിതിന് കാരണം?
ആ​ധു​നി​ക രോ​ഗ​നി​ർ​ണ​യ സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ൽ​വ​ന്ന​തോ​ടെ പ​ഴ​യ കാ​ല​ത്തെ അ​പേ​ക്ഷി​ച്ച് സ​ന്ധി​വാ​ത​രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത് രോ​ഗം വ​ർ​ധി​ച്ച​തു​കൊ​ണ്ടാ​ണെ​ന്നു പ​റ​യാ​നാ​വി​ല്ല. രോ​ഗ​നി​ർ​ണ​യം വ​ർ​ധി​ച്ച​തു​കൊ​ണ്ടാ​ണ്. അ​തേ​സ​മ​യം, ജീ​വി​ത​ശൈ​ലി​യി​ലെ പ്ര​ശ്ന​ങ്ങ​ൾമൂ​ലം വ​ന്നു​ചേ​രു​ന്ന ഒാ​സ്​​റ്റി​യോ ആ​ർ​ത്രൈ​റ്റി​സ്, ഗൗ​ട്ട് പോ​ലു​ള്ള അ​സു​ഖ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. 

Rheumatic Fever

കുട്ടികളെ ബാധിക്കുന്ന റുമാറ്റിക് ഫീവര്‍ അഥവാ രക്തവാതം അപകടകാരിയാണോ?
കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്ന റു​മാ​റ്റി​ക് ഫീ​വ​ർ അ​ഥ​വ ര​ക്ത​വാ​ത​ത്തി​ന് കൃ​ത്യ​മാ​യി ചി​കി​ത്സ​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ പി​ന്നീ​ട് സ​ങ്കീ​ർ​ണ​ത​ക​ൾ വ​ന്നു​ചേ​രും. അ​ഞ്ചി​നും പ​തി​ന​ഞ്ചി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ര​ക്ത​വാ​തം ഉ​ണ്ടാ​കു​ന്ന​ത്. സ്ട്രെ​പ്റ്റോ​കോ​ക്ക​സ് ബാ​ക്ടീ​രി​യ​യാ​ണ് രോ​ഗ​കാ​രി. സ​ന്ധി​വീ​ക്ക​വും പ​നി​യും തൊ​ണ്ട​വേ​ദ​ന​യു​മാ​ണ് തു​ട​ക്ക​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ. ര​ണ്ടോ മൂ​ന്നോ ആ​ഴ്ച ക​ഴി​യു​മ്പോ​ൾ കൈ​മു​ട്ട്, കാ​ൽ​മു​ട്ട്, ക​ണ​ങ്കാ​ൽ തു​ട​ങ്ങി​യ സ​ന്ധി​ക​ളി​ൽ ശ​ക്തി​യാ​യ വേ​ദ​ന​യും ചു​വ​പ്പു​നി​റ​വും ഉ​ണ്ടാ​വും. രോ​ഗം തു​ട​ക്ക​ത്തി​ൽത​ന്നെ ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ ഹൃ​ദ​യ​വാ​ൽ​വു​ക​ൾ​ക്ക് ലീ​ക്കോ ചു​രു​ക്ക​മോ ഉ​ണ്ടാ​കാം. ഹൃ​ദ​യ​ത്തി​െ​ൻ​റ പ​മ്പി​ങ് ത​ക​രാ​റി​ലാ​വാം. വ​ള​രെ അ​പൂ​ർ​വ​മാ​യി ത​ല​ച്ചോ​റി​നെ​യും ബാ​ധി​ക്കാം. 

എന്താണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്? എന്തൊക്കെയാണ് ലക്ഷണങ്ങള്‍?
വ്യാ​പ​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന സ​ന്ധി​വാ​ത രോ​ഗ​മാ​ണ് ഒാ​സ്​​റ്റി​യോ ആ​ർ​ത്രൈ​റ്റി​സ് അ​ഥ​വ സ​ന്ധി തേ​യ്മാ​നം. പ്രാ​യ​മാ​യ​വ​രി​ലാ​ണ് ഇ​ത്​ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. സ​ന്ധി​ക​ൾ​ക്കു​ള്ളി​ൽ എ​ല്ലു​ക​ളെ പൊ​തി​ഞ്ഞി​രി​ക്കു​ന്ന ത​രു​ണാ​സ്ഥി​ക്ക് തേ​യ്മാ​നം സം​ഭ​വി​ക്കു​മ്പോ​ൾ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടും. ശ​രീ​ര​ഭാ​രം താ​ങ്ങു​ന്ന സ​ന്ധി​ക​ൾ, കാ​ൽ​മു​ട്ടു​ക​ൾ, ക​ണ​ങ്കാ​ലി​ലെ സ​ന്ധി​ക​ൾ, ഇ​ടു​പ്പ് സ​ന്ധി​ക​ൾ, ന​ട്ടെ​ല്ലി​ലെ ക​ശേ​രു​ക്ക​ളു​ടെ സ​ന്ധി​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ ഒാ​സ്​​റ്റി​യോ ആ​ർ​ത്രൈ​റ്റി​സ് രോ​ഗി​ക​ൾ​ക്ക് വേ​ദ​ന അ​നു​ഭ​വ​പ്പെ​ടും. വീ​ക്ക​വും ഉ​ണ്ടാ​വും. ഒാ​സ്​​റ്റി​യോ ആ​ർ​ത്രൈ​റ്റി​സ് രോ​ഗി​ക​ൾ​ക്ക് ന​ട​ക്കു​ക​യോ ജോ​ലി​ചെ​യ്യു​ക​യോ ചെ​യ്യു​മ്പോ​ൾ ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വ​പ്പെ​ടും.  

റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസി​​​െൻറ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? 
എ​ല്ലു​ക​ളെ പൊ​തി​യു​ന്ന സൈ​നോ​വി​യ​ൽ സ്ത​ര​ത്തി​ലു​ണ്ടാ​കു​ന്ന നീ​ർ​ക്കെ​ട്ടാ​ണ് ആ​മ​വാ​തം അ​ഥ​വ റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്. കാ​ല​ക്ര​മേ​ണ ഇ​ത് ത​രു​ണാ​സ്ഥി​ക​ളെ​യും സ​ന്ധി​ക​ളെ​യും ബാ​ധി​ക്കു​ക​യും വൈ​ക​ല്യ​ത്തി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്യും. ചെ​റു​തും വ​ലു​തു​മാ​യ സ​ന്ധി​ക​ളെ രോ​ഗം ബാ​ധി​ക്കും. ത​ദ്​ഫ​ല​മാ​യി സ​ന്ധി​ക​ളി​ൽ നീ​ർ​ക്കെ​ട്ടും വീ​ക്ക​വും ഉ​ണ്ടാ​വും. അ​പൂ​ർ​വ​മാ​യി ചി​ല​രി​ൽ രോ​ഗം ഹൃ​ദ​യം, ശ്വാ​സ​കോ​ശം, ക​ണ്ണ് എ​ന്നി​വ​യെ​യും ബാ​ധി​ക്കും. ചെ​റു​പ്പ​ക്കാ​രി​ലും പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളി​ലും ആ​മ​വാ​തം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ആ​മ​വാ​ത രോ​ഗി​ക​ൾ​ക്ക് രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ൾ കൈ​വി​ര​ലു​ക​ളി​ൽ ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വ​പ്പെ​ടും. 

rheumatoid-arthritis

ഏതു പ്രായക്കാരിലാണ് സന്ധിവാത രോഗങ്ങള്‍ കൂടുതല്‍? സ്ത്രീകളിലാണോ പുരുഷന്മാരിലാണോ കൂടുതല്‍?
ഓ​രോ പ്ര​ത്യേ​ക​ത​രം വാ​ത​രോ​ഗ​വും പ്ര​ത്യേ​ക പ്രാ​യ​ഗ്രൂ​പ്പു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ കാ​ണു​ന്ന​ത്. എ​ന്നാ​ൽ, ആ​റു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ മു​ത​ൽ പ്രാ​യ​മാ​യ​വ​ർ വ​രെ ഏ​തു പ്രാ​യ​ക്കാ​രി​ലും സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ വ​രാം. ജു​വ​നൈ​ൽ ഇ​ഡി​യോ​പ്പ​തി​ക് ആ​ർ​ത്രൈ​റ്റി​സ് കു​ട്ടി​ക​ളി​ലു​ണ്ടാ​വു​ന്ന സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ളാ​ണ്. ഇ​ത് പ്ര​ത്യേ​കം ഒ​രു ഗ്രൂ​പ് ത​ന്നെ​യാ​ണ്. പ്രാ​യ​മാ​യ​വ​രി​ൽ എ​ല്ലാ ഗ്രൂ​പ്പി​ലും ആ​ർ​ത്രൈ​റ്റി​സ് രോ​ഗ​ങ്ങ​ൾ ക​ണ്ടു​വ​രു​ന്നു​ണ്ട്. റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ് 20നും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. അ​തേ​സ​മ​യം, ഓ​സ്​​റ്റി​യോ ആ​ർ​ത്രൈ​റ്റി​സ് കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത് 40നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രി​ലാ​ണ്. ആ​ങ്ക​യി​ലോ​സി​ങ് സ്‌​പോ​ണ്ടി​ലൈ​റ്റി​സ് പോ​ലു​ള്ള വാ​ത​രോ​ഗ​ങ്ങ​ൾ 18നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള പു​രു​ഷ​ന്മാ​രി​ലാ​ണ് കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. 

ഇറച്ചി അമിതമായി കഴിക്കുന്നത് ഗൗട്ടിന് കാരണമാകുമോ?
ര​ക്ത​ത്തി​ലെ യൂ​റി​ക് ആ​സി​ഡി​െ​ൻ​റ അ​ള​വ് കൂ​ടു​മ്പോ​ൾ യൂ​റി​ക് ആ​സി​ഡ് പ​ര​ലു​ക​ൾ സ​ന്ധി​ക​ൾ​ക്കു​ള്ളി​ൽ അ​ടി​ഞ്ഞു​കൂ​ടി വീ​ക്ക​മു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഗൗ​ട്ട്. ഭ​ക്ഷ​ണ​രീ​തി​ക​ളി​ലെ അ​പാ​ക​ത​ക​ളാ​ണ് പ​ല​പ്പോ​ഴും ഇ​തി​ന് കാ​ര​ണം. പ്രോ​ട്ടീ​ൻ കൂ​ടു​ത​ലാ​യി അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു മൂ​ല​മാ​ണ് യൂ​റേ​റ്റ് പ​ര​ലു​ക​ൾ സ​ന്ധി​ക​ളി​ൽ അ​ടി​യു​ന്ന​ത്. ചു​വ​ന്ന മാം​സം, മ​ദ്യം എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഇ​തി​ന് കാ​ര​ണ​മാ​കാം. 

ഗൗട്ടിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
20നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പു​രു​ഷ​ന്മാ​രി​ലാ​ണ് ഗൗ​ട്ട് കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. കാ​ലി​ലെ ത​ള്ള​വി​ര​ലി​െ​ൻ​റ ചു​വ​ട്ടി​ലു​ള്ള സ​ന്ധി​ക​ളി​ലും കാ​ലി​െ​ൻ​റ മ​റ്റു സ​ന്ധി​ക​ളി​ലു​മാ​ണ് വീ​ക്കം ആ​ദ്യ​മാ​യി കാ​ണു​ക. പി​ന്നീ​ട് കൈ​വി​ര​ലു​ക​ളി​ലെ സ​ന്ധി​ക​ളി​ലേ​ക്കും വീ​ക്കം വ്യാ​പി​ക്കാം. ശ​ക്തി​യാ​യ വേ​ദ​ന, ചു​വ​പ്പു​നി​റം എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടും. പ​നി​യും ഉ​ണ്ടാ​കും. ചി​ല​ർ​ക്ക് ചെ​വി​ക്കി​ട​യി​ലും സ​ന്ധി​ക​ൾ​ക്ക് ചു​റ്റി​ലും യൂ​റി​ക് ആ​സി​ഡ് പ​ര​ലു​ക​ൾ അ​ടി​ഞ്ഞു​കൂ​ടി മു​ഴ​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാം. വൃ​ക്ക​യി​ലും യൂ​റി​ക് ആ​സി​ഡ് ക​ല്ലു​ക​ൾ ഉ​ണ്ടാ​കാം. 

എന്താണ് ആങ്കയിലോസിങ് സ്‌പോണ്ടിലൈറ്റിസ്?
സീ​റോ നെ​ഗ​റ്റി​വ് ആ​ർ​ത്രൈ​റ്റി​സ് വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​യാ​ണ് ആ​ങ്ക​യി​ലോ​സി​ങ് സ്‌​പോ​ണ്ടി​ലൈ​റ്റി​സ്. ന​ട്ടെ​ല്ലി​നെ​യും ഇ​ടു​പ്പെ​ല്ലി​നെ​യും ബാ​ധി​ക്കു​ന്ന സ​ന്ധി​വീ​ക്ക​മാ​ണി​ത്. ഇ​ത് പു​രു​ഷ​ന്മാ​രി​ലാ​ണ് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് യു​വാ​ക്ക​ളി​ൽ. ഇ​തൊ​രു പാ​ര​മ്പ​ര്യ രോ​ഗ​മാ​ണ്. എ​ച്ച്.​എ​ൽ.​എ ബി 27 ​എ​ന്ന പ്ര​ത്യേ​ക ജ​നി​ത​കാ​വ​സ്ഥ ഉ​ള്ള​വ​രി​ലാ​ണ് ഈ ​രോ​ഗം ക​ണ്ടു​വ​രു​ന്ന​ത്. ന​ട്ടെ​ല്ലും ഇ​ടു​പ്പും ചേ​രു​ന്ന ഭാ​ഗ​ത്താ​ണ് മു​ഖ്യ​മാ​യും നീ​ർ​ക്കെ​ട്ട് കാ​ണു​ക. ക​ഴു​ത്ത്, ന​ട്ടെ​ല്ലി​െ​ൻ​റ കീ​ഴ്ഭാ​ഗം, നി​തം​ബം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ന്ധി​ക​ളി​ലും വാ​രി​യെ​ല്ലി​നും ന​ട്ടെ​ല്ലി​നും ഇ​ട​യി​ലെ സ​ന്ധി​യി​ലും നീ​ർ​വീ​ക്കം വ​രാം. 

ആങ്കയിലോസിങ് സ്‌പോണ്ടിലൈറ്റിസ് ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന ശ​ക്ത​മാ​യ ന​ടു​വേ​ദ​ന​യാ​ണ് രോ​ഗ​ത്തി​െ​ൻ​റ തു​ട​ക്ക ല​ക്ഷ​ണം. ഇ​ത് ദി​വ​സം പു​രോ​ഗ​മി​ക്കു​മ്പോ​ൾ കു​റ​യും. ന​ട്ടെ​ല്ല് ഉ​റ​ച്ച​തു​പോ​ലെ​യാ​കു​ന്ന​തി​നാ​ൽ ന​ടു വ​ള​ക്കാ​ൻ പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടും. ന​ട്ടെ​ല്ല്, പു​റം, ചു​മ​ൽ, ഇ​ടു​പ്പ്, ക​ണ​ങ്കാ​ൽ, മു​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലും വേ​ദ​ന അ​നു​ഭ​വ​പ്പെ​ടാം. ഇ​ടു​പ്പ്, ക​ണ​ങ്കാ​ൽ, കാ​ൽ​മു​ട്ട് തു​ട​ങ്ങി​യ സ​ന്ധി​ക​ളി​ൽ നീ​ർ​വീ​ക്കം അ​നു​ഭ​വ​പ്പെ​ടും. ക​ണ്ണി​ൽ വേ​ദ​ന, പു​ക​ച്ചി​ൽ, ചു​വ​ന്ന നി​റം എ​ന്നി​വ​യും അ​നു​ഭ​വ​പ്പെ​ടാം. രോ​ഗം പു​രോ​ഗ​മി​ക്കു​മ്പോ​ൾ നെ​ഞ്ചി​െ​ൻ​റ വി​കാ​സം ത​ട​സ്സ​പ്പെ​ട്ട് ചി​ല​ർ​ക്ക് ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ടാം. 

Back-Pain

​െതാലിയില്‍ പാടുകളും സന്ധിവീക്കവും അനുഭവപ്പെടുന്നത് ലൂപ്പസ് (എസ്.എല്‍.ഇ) ലക്ഷണമാണോ?
പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റു​മൂ​ലം ഉ​ണ്ടാ​കു​ന്ന ഓ​ട്ടോ ഇ​മ്യൂ​ൺ രോ​ഗ​മാ​ണ് സി​സ്​​റ്റ​മി​ക് ലൂ​പ്പ​സ് എ​രി​ത്ത​മാ​റ്റോ​സി​സ് അ​ഥ​വ ലൂ​പ്പ​സ്. ഇ​തു​മൂ​ലം രോ​ഗി​ക്ക് വി​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ടാം. പ​നി, സ​ന്ധി​വേ​ദ​ന, മു​ടി കൊ​ഴി​ച്ചി​ൽ, മു​ഖ​ത്തും ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും ചു​വ​ന്ന​പാ​ടു​ക​ൾ, വാ​യ്​​പ്പു​ണ്ണ് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടും. ലൂ​പ്പ​സ് രോ​ഗം ഹൃ​ദ​യം, ത​ല​ച്ചോ​റ്, ശ്വാ​സ​കോ​ശം, വൃ​ക്ക എ​ന്നി​വ​യെ​യും ബാ​ധി​ക്കാം. ജീ​വ​നു​പോ​ലും ഭീ​ഷ​ണി​യാ​കാ​വു​ന്ന ഗു​രു​ത​ര രോ​ഗ​മാ​ണി​ത്. 

നടക്കുമ്പോള്‍ മുട്ടിനുള്ളില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നത് സന്ധി തേയ്മാനത്തി​​​െൻറ ലക്ഷണമാണോ?
സ​ന്ധി തേ​യ്മാ​നം കൂ​ടു​ത​ലു​ള്ള രോ​ഗി​ക​ൾ​ക്ക് സ​ന്ധി​ക​ളി​ൽ ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വ​പ്പെ​ടും. ന​ട​ക്കു​മ്പോ​ഴും ജോ​ലി ചെ​യ്യു​മ്പോ​ഴു​മാ​യി​രി​ക്കും വേ​ദ​ന കൂ​ടു​ത​ൽ. വി​ശ്ര​മി​ക്കു​മ്പോ​ൾ വേ​ദ​ന കു​റ​യും. ത​രു​ണാ​സ്ഥി​ക​ൾ ന​ശി​ക്കു​ന്ന​താ​ണ് ഓ​സ്​​റ്റി​യോ ആ​ർ​ത്രൈ​റ്റി​സി​െ​ൻ​റ പ്ര​ധാ​ന കാ​ര​ണം. ഇ​തു​മൂ​ലം എ​ല്ലു​ക​ൾ ത​മ്മി​ൽ ഉ​ര​സാ​നി​ട​യാ​കും. അ​പ്പോ​ൾ വേ​ദ​ന ക​ഠി​ന​മാ​കും. കാ​ൽ​മു​ട്ടി​ൽ ചൂ​ട്, നീ​ര്, സ​ന്ധി​യു​ടെ വ​ലു​പ്പം കൂ​ടു​ക എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ടാം. ഇ​ത്ത​ര​ക്കാ​ർ​ക്ക് മു​ട്ട് മ​ട​ക്കാ​നും നി​വ​ർ​ത്താ​നും ക​ഴി​യാ​തെ​വ​രും. 

പതിവായി എ.സിയില്‍ ഇരിക്കുന്നത് വാതരോഗമുണ്ടാക്കുമോ?
പ​തി​വാ​യി എ.​സി​യി​ൽ ഇ​രി​ക്കു​ന്ന​ത് സ​ന്ധി​വാ​തം ഉ​ണ്ടാ​ക്കു​മെ​ന്ന് ഇ​തു​വ​രെ ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ, ത​ണു​പ്പും ഈ​ർ​പ്പ​വും കൂ​ടി​യ കാ​ലാ​വ​സ്ഥ ചി​ല പ്ര​ത്യേ​കത​രം വാ​ത​രോ​ഗ​മു​ള്ള​വ​രി​ൽ ല​ക്ഷ​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥ​യു​മാ​യി യോ​ജി​ച്ചു​പോ​കാ​നു​ള്ള ശ​രീ​ര​ത്തി​െ​ൻ​റ പ്ര​യാ​സ​മാ​ണ് ഇ​തി​ന് കാ​ര​ണം. ഇ​ത്ത​ര​ക്കാ​ർ​ക്ക് ത​ണു​ത്ത കാ​ലാ​വ​സ്ഥ​യി​ൽ സ​ന്ധി​ക​ളി​ൽ വേ​ദ​ന​യും നീ​ർ​ക്കെ​ട്ടും വീ​ക്ക​വും കൂ​ടാം. ചി​ല​ർ​ക്ക് പേ​ശീ​വ​ലി​വും അ​നു​ഭ​വ​പ്പെ​ടാം. റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, സ്‌​ക്ലീ​റോ​ഡെ​ർ​മ തു​ട​ങ്ങി​യ വാ​ത​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്ക് ത​ണു​പ്പ് സ​ഹി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. ഇ​ത്ത​ര​ക്കാ​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ വ​ർ​ധി​ക്കാ​നും സ​ങ്കീ​ർ​ണ​ത​ക​ൾ ഉ​ണ്ടാ​കാ​നും ത​ണു​ത്ത കാ​ലാ​വ​സ്ഥ കാ​ര​ണ​മാ​യേ​ക്കും. 

സന്ധിവാതരോഗങ്ങള്‍ പൂര്‍ണമായി ചികിത്‌സിച്ചു മാറ്റാനാവുമോ?
വാ​ത​രോ​ഗ​ങ്ങ​ളെ ആ​ധു​നി​ക ചി​കി​ത്സാ രീ​തി​ക​ളി​ലൂ​ടെ പൂ​ർ​ണ​മാ​യും അ​ക​റ്റി​നി​ർ​ത്താ​ൻ ക​ഴി​യും. വേ​ദ​ന​സം​ഹാ​രി​ക​ളും സ്​​റ്റി​റോ​യ്ഡു​ക​ളും മാ​ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള പ​ഴ​യ ചി​കി​ത്സ​യി​ൽ​നി​ന്ന് ചി​കി​ത്സ​രം​ഗം ഇ​ന്ന് ഏ​റെ മാ​റി​യി​ട്ടു​ണ്ട്. ത​ന്മാ​ത്ര ചി​കി​ത്സ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഔ​ഷ​ധ​ങ്ങ​ൾ ഏ​റെ ഫ​ല​പ്ര​ദ​മാ​ണ്. ആ​ധു​നി​ക ഔ​ഷ​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് രോ​ഗ​പു​രോ​ഗ​തി​യെ നി​യ​ന്ത്രി​ച്ചു​നി​ർ​ത്തി രോ​ഗി​ക്ക് സാ​ധാ​ര​ണ ജീ​വി​തം പ്ര​ദാ​നം ചെ​യ്യാ​നാ​കും ഇ​ന്ന്. 

Knee

സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ എത്രത്തോളം ഫലപ്രദമാണ്? 
വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. ഇ​ടു​പ്പ് മാ​റ്റി​വെ​ക്ക​ലും മു​ട്ട് മാ​റ്റി​വെ​ക്ക​ലു​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​ക​ൾ. ഓ​സ്​​റ്റി​യോ ആ​ർ​ത്രൈ​റ്റി​സ് മൂ​ലം തേ​യ്മാ​നം സം​ഭ​വി​ച്ച​വ​രി​ലാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്. ച​ല​ന​സ്വാ​ത​ന്ത്ര്യം കു​റ​യു​ക​യും വേ​ദ​ന​യും വീ​ക്ക​വു​മെ​ാക്കെ കാ​ര​ണം ജീ​വി​ത​നി​ല​വാ​രം വ​ള​രെ മോ​ശ​മാ​വു​ക​യും ചെ​യ്ത​വ​രി​ലാ​ണ് ഈ ​സ​ന്ധി​മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ​ക്ക് വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ് സ​ന്ധി​മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ. വീ​ൽ​ചെ​യ​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​ക്ക് സ്വ​ന്തം കാ​ര്യ​ങ്ങ​ൾ സ്വ​യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന​വി​ധം ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഈ ​ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ക​ഴി​യും. എ​ന്നാ​ൽ, ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന സ​മ​യം, എ​വി​ടെ ചെ​യ്യു​ന്നു, ചെ​യ്യു​ന്ന സ​ർ​ജ​െ​ൻ​റ വൈ​ദ​ഗ്ധ്യം എ​ന്നി​വ​യെ​ല്ലാം ശ​സ്ത്ര​ക്രി​യ ഫ​ല​ത്തെ ബാ​ധി​ക്കും. 75,000 രൂ​പ മു​ത​ൽ വ​രെ 1.5 ല​ക്ഷം വ​രെ​യാ​ണ് ശ​സ്ത്ര​ക്രി​യ ചെ​ല​വ്. 

(കോ​ഴി​ക്കോ​ട്‌ ആ​സ്​​റ്റ​ർ മിം​സ് ഹോ​സ്പി​റ്റ​ൽ റു​മാ​റ്റോ​ള​ജി വി​ഭാ​ഗം മേ​ധാ​വിയാണ്​ ലേഖകൻ )

Loading...
COMMENTS