Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകീടങ്ങളെ തുരത്തണ്ടേ

കീടങ്ങളെ തുരത്തണ്ടേ

text_fields
bookmark_border
കീടങ്ങളെ തുരത്തണ്ടേ
cancel

കീടങ്ങളുടെ ശല്യം ചെറുതായൊന്നുമല്ല ഹോട്ടലുകാരെ വലക്കുന്നത്​.

അധികൃതരിൽ നിന്ന്​ പിഴ ലഭിക്കുമെന്ന്​​ മാത്രമല്ല, ഉപഭോക്​താക്കൾ കൈയൊഴിയാനും കീടങ്ങൾ കാരണമാകുന്നു. എലി, ഇൗച്ച, പാറ്റ, പക്ഷികൾ എന്നിവയെല്ലാം ഈ ഗണത്തിൽപെടുന്നു. ഇവയുണ്ടാക്കുന്ന ആരോഗ്യ ​പ്രശ്​നങ്ങൾ വേറെ. ഹോട്ടൽ ജീവനക്കാരുടെ ആരോഗ്യത്തിനും ഇവ ഭീഷണിയാണ്​.

ചില കാര്യങ്ങൾ സൂക്ഷിച്ചാൽ കീടങ്ങളെ തുരുത്തിയോടിക്കാം. ദുബൈ മുനിസിപ്പാലിറ്റി അധികൃതർ ഇതിനായി മൂന്ന്​ വഴികൾ പറഞ്ഞുതരുന്നുണ്ട്​. ഇവ പാലിച്ചാൽ കീടങ്ങളെ മാത്രമല്ല, പിഴയും ഒഴിവായിക്കിട്ടും. ഒരു കാര്യം മറക്കരുത്​, കീടനാശിനികൾ ഉപയോഗിക്കുന്നവർ അംഗീകൃതമായത്​ മാത്രമെ ഉപയോഗിക്കാവൂ. ഇല്ലെങ്കിൽ, വെളുക്കാൻ തേച്ചത്​ പാണ്ടായി എന്ന അവസ്​ഥയുണ്ടാകും.






ഇവ ശ്രദ്ധിക്കാം

പെസ്​റ്റ്​ കോൺട്രാക്​ടർ സ്​ഥാപനത്തിൽ വരു​േമ്പാൾ വിഷ വസ്​തുക്കളുടെ ഉപയോഗം മാത്രമല്ല, അവരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചോ എന്ന്​ കൂടി പരിശോധിക്കും

പൊട്ടിത്തെറിക്കുന്ന ഈച്ചകൾ ഭക്ഷണത്തിൽ വീഴാതിരിക്കാൻ ഭക്ഷണം തയാറാക്കുന്ന സ്​ഥലങ്ങളുടെ മുകളിൽ ​ൈഫ്ല കില്ലറുകൾ സ്​ഥാപിക്കരുത്​.

​ൈഫ്ല കില്ലറുകൾ മറ്റ്​ പ്രകാശ സ്രോതസുകളിൽ നിന്ന്​ അകറ്റിയും രണ്ട്​ മീറ്റർ ഉയരത്തിലും പുറത്തുനിന്ന്​ ദൃശ്യമാകാത്ത രീതിയിലും സ്​ഥാപിക്കണം

പരിശോധിച്ച ശേഷം കീടങ്ങളെ കണ്ടാൽ ഫുഡ്​വാച്ച്​ കണക്​ട്​ ആപ്പ്​ വഴി റിപ്പോർട്ട്​ ചെയ്യുക. പെസ്​റ്റ്​ കോൺട്രാക്​ടർ ഉടൻ നടപടിയെടുക്കും

പ്രത്യേക സേവനങ്ങളും വിവരങ്ങളും ആവശ്യമെങ്കിൽ ദുബൈ മുനിസിപ്പാലിറ്റിയുടെ പെസ്​റ്റ്​ നിയന്ത്രണ വിഭാഗവുമായി ബന്ധപ്പെടാം

കീടനാശിനികൾ പലവിധം

റോഡൻറിസൈഡുകൾ (rodenticide): എലികളെ നശിപ്പിക്കാൻ അവയുടെ ഭക്ഷണത്തിൽ കലർത്തിക്കൊടുക്കുന്ന ​പ്രത്യേക വിഷം.

സാധാരണ കീടനാശിനികൾ: ഇവ തളിക്കുകയോ ജെൽ ആയോ പൊടി രൂപത്തിലോ ഉപയോഗിക്കണം

കോൺടാക്​ട്​ പൊടി: കീടങ്ങളുടെ ശരീരത്തിലും കാലിലും ഒട്ടിപ്പിടിക്കുകയും അവ ചർമ്മത്തിലൂടെ ശരീരത്തിൽ കടന്ന്​ നശിപ്പിക്കുകയും ചെയ്യുന്നു

പുകക്കൽ (fumigation): വലിയ പ്രാണികളെ നശിപ്പിക്കാൻ ഫ്യൂമിഗേഷൻ ആവശ്യമായി വന്നേക്കാം. എന്നാൽ, ഭക്ഷണം തയാറാക്കുന്ന സമയത്ത്​ ഇവ ഉപയോഗിക്കാൻ പാടില്ല

സ്​റ്റോ​റേജിൽ കീടങ്ങളെ നിയന്ത്രിക്കാൻ

മാർക്കറ്റിൽ നിന്ന്​ പഴങ്ങളും പച്ചക്കറികളും വരുന്ന ബോക്​സും പാക്കറ്റും ഇതി​െൻറ ഉറവിടങ്ങളാണ്​, വൃത്തിയുള്ള ബോക്​സ്​ മാത്രം സ്​റ്റോറേജിലേക്ക്​ കടത്തിവിടുക

ഭക്ഷണം തറയിൽ സൂക്ഷിക്കാതിരുന്നാൽ പരിസരം ശുചിയാക്കാൻ സഹായിക്കും

ഡ്രൈ ഫുഡ്​, പ്ലാസ്​റ്റിക്​, സ്​റ്റൈൻലസ്​ സ്​റ്റീൽ, പെസ്​റ്റ്​ പ്രൂഫ്​ പോലുള്ള പാത്രങ്ങളിൽ സൂക്ഷികകുക

കീടങ്ങൾ കൂടുതൽ കാണാൻ ഇടയുള്ള സ്​റ്റോറേജ്​ ഏരിയ പതിവായി പരിശോധിക്കുക


കീടശല്യം തടയാൻ മൂന്ന്​ വഴികൾ

1. പരിസര സംരക്ഷണം

പരിസരം നന്നായി ഡിസൈൻ ചെയ്​തും വൃത്തിയായും സൂക്ഷിക്കണം

കീടങ്ങൾക്ക്​​ ഒളിച്ചിരിക്കാൻ കഴിയുന്ന ഇടുങ്ങിയ സ്​ഥലങ്ങളും ഈർപ്പവും ഇരുട്ടും ഒഴിവാക്കിയാൽ പ്രജനനം തടയാം

ഭക്ഷണം എപ്പോഴും മൂടി വെക്കണം

വേസ്​റ്റ്​ കൃത്യസമയത്ത്​ നീക്കണം

വേസ്​റ്റ്​ ബിന്നുകൾ നന്നായി അടക്കണം, നിറഞ്ഞുകവിയരുത്​

എലികൾക്ക്​ വെള്ളം ലഭിക്കാൻ സാധ്യതയുള്ള ബക്കറ്റുകൾ ഒഴിവാക്കണം

കീടങ്ങളുണ്ടാകാൻ സാധ്യതയുള്ള സ്​ഥലങ്ങളിൽ വസ്​തുക്കൾ അധിക നാൾ സൂക്ഷിക്കരുത്​

പതിവായി ഉപയോഗിച്ചില്ലെങ്കിൽ ഉപകരണങ്ങളിൽ കീടങ്ങൾ പെരുകും

സീലിങ്ങി​ന്​ മുകളിൽ പതിവായി പരിശോധന നടത്തണം

2. കെമിക്കൽ പെസ്​റ്റ്​ കൺട്രോൾ

കീടനാശിനി ഉപയോഗിച്ചുള്ള നിയ​ന്ത്രണം

ദുബൈ മുനിസിപ്പാലിറ്റി അംഗീകാരമുള്ള, പരിശീലനം ലഭിച്ച പ്രൊഫഷനലുകളെ മാത്രമേ ഭക്ഷണ സ്​ഥാപനങ്ങളിൽ കീടനാശിനി ഉപയോഗിക്കാൻ നിയോഗിക്കാവൂ

ഫുഡ്​വാച്ച്​ പ്ലാറ്റ്​ഫോമുകളിലെ സപ്ലയർ മാനേജ്​മെൻറ്​ വഴി അംഗീകാരമുള്ള കമ്പനികളെ നിങ്ങൾക്ക്​ തെരഞ്ഞെടുക്കാം.

3. ഫിസിക്കൽ പെസ്​റ്റ്​ കൺട്രോൾ

കീടങ്ങളെ കെണിയിൽ വീഴ്​ത്തി പുറത്താക്കുകയോ അവയെ വിരട്ടിയോടിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുകയോ ചെയ്യാം

ഭക്ഷണം മലിനമാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ്​ ഫിസിക്കൽ പെസ്​റ്റ്​ കൺട്രോൾ ഉപയോഗിക്കേണ്ടത്​

എലികൾക്ക്​ ഭക്ഷണം ​ഉപയോഗിച്ചുള്ള കെണികളും സ്​റ്റിക്കി ബോർഡുമാണ്​ പ്രധാനമായും ഉപയോഗിക്കുക. പ്രാണികൾക്ക്​ സ്​റ്റിക്കി പേപ്പറുകളും ഇലക്​ട്രി ​ൈഫ്ല കില്ലറുകളും ഉപയോഗിക്കാം

പക്ഷ​ികളെ തുരുത്താൻ നെറ്റ്​, ശബ്​ദം, വയർ, അവയെ ഭയപ്പെടുത്തുന്ന ഉപകരണങ്ങൾ ഉപയോഗിക്കാം

പാഴ്​വസ്​തുക്കൾ അടിഞ്ഞുകൂടാതിരിക്കാൻ സ്​റ്റോക്ക്​ എപ്പോഴും ​െ​ചക്ക്​ ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Muncipality
News Summary - Get rid of pests
Next Story