Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightതുല്യ വേതനം...

തുല്യ വേതനം നടപ്പാകുന്നില്ലെന്ന് ഇന്‍റർനാഷനൽ ലേബർ ഓർഗനൈസേഷൻ

text_fields
bookmark_border
തുല്യ വേതനം നടപ്പാകുന്നില്ലെന്ന് ഇന്‍റർനാഷനൽ ലേബർ ഓർഗനൈസേഷൻ
cancel
Listen to this Article

ന്യൂയോർക്ക്: ആരോഗ്യ മേഖലയിൽ വേതനം നൽകുന്നതിൽ ലിംഗ അസമത്വം നിലനിൽക്കുന്നതായി ഇന്‍റർനാഷനൽ ലേബർ ഓർഗനൈസേഷന്‍റെയും ലോകാരോഗ്യ സംഘടനയുടെയും റിപ്പോർട്ടുകൾ.

ആരോഗ്യ മേഖലയിലാണ് വേതനം നൽകുന്നതിൽ സ്ത്രീ-പുരുഷ വേർതിരിവുകൾ കൂടുതലുള്ളത്. ശമ്പളത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് 24 ശതമാനത്തിന്‍റെ കുറവ് സ്ത്രീകൾ നേരിടുന്നുണ്ട്. എന്നാൽ ആരോഗ്യ മേഖലയിൽ 67 ശതമാനം തൊഴിലാളികൾ സ്ത്രീകളാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

വേതനത്തിലെ വ്യത്യാസത്തിന് പ്രത്യേക കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നില്ല. ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകരെ ആവശ്യമായി വന്ന കോവിഡ് കാലത്തും വേതനം ഇങ്ങനെ തന്നെ തുടരുകയാണ്. 2019 നും 2020നും ഇടയിൽ തുല്യമായി വേതനം നൽകുന്നതിൽ വളരെ കുറച്ച് മാത്രം മാറ്റമാണ് വന്നതെന്ന് ഇന്‍റർനാഷനൽ ലേബർ ഓർഗനൈസേഷന്‍റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHOILOGender pay gap
News Summary - Gender pay gap: Women in healthcare earn 24% less than men, says WHO, ILO report
Next Story