Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഅർബുദചികിത്സക്ക്​...

അർബുദചികിത്സക്ക്​ കഞ്ചാവുചെടി ഫലപ്രദമെന്ന്​ ഗവേഷകർ

text_fields
bookmark_border
ganja-71119.jpg
cancel

തേ​ഞ്ഞി​പ്പ​ലം​: അ​ർ​ബു​ദം, അ​ൽ​ഷൈ​മേ​ഴ്‌​സ് നാ​ഡീ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്ക് ​ ക​ഞ്ചാ​വു​ചെ​ടി​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​ന്നാ​ബി​നോ​യ്ഡ് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ സ​സ്യ​ശാ​സ്ത്ര സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ബ​ന്ധം. ദേ​ശീ​യ സ​സ്യ​ശാ​സ്ത്ര ഗ​വേ​ഷ​ണ​കേ​ന് ദ്ര​ത്തി​ലെ ഡോ. ​സ​രോ​ജ്കാ​ന്ത് ബാ​രി​ക്കും ഡോ. ​സു​ധീ​ര്‍ ശു​ക്ല​യു​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​ത്. ക​ഞ്ചാ​വു​ചെ​ടി​യി​ല്‍നി​ന്ന് ല​ഭി​ക്കു​ന്ന എ​ണ്ണ, പി​ണ്ണാ​ക്ക് എ​ന്നി​വ സൗ​ന്ദ​ര്യ​വ​ര്‍ധ​ക ഉ​ല്‍പ​ന്ന വ്യ​വ​സാ​യ​ത്തി​ന് ഏ​റെ സ​ഹാ​യ​ക​മാ​െ​ണ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

കീ​ട​നാ​ശി​നി​ക​ളു​ടെ​യും രാ​സ​വ​സ്തു​ക്ക​ളു​ടെ​യും അ​മി​ത​മാ​യ ഉ​പ​യോ​ഗം പ​രാ​ഗ​ജീ​വി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് ഭ​ക്ഷ്യോ​ല്‍പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ഡ​ല്‍ഹി സ​ര്‍വ​ക​ലാ​ശാ​ല പ്ര​ഫ​സ​റും ബം​ഗ​ളൂ​രു അ​ശോ​ക് ട്ര​സ്​​റ്റി​ലെ ശാ​സ്ത്ര​ജ്ഞ​നു​മാ​യ ഡോ. ​കെ.​ആ​ര്‍. ശി​വ​ണ്ണ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​രാ​ഗ​കാ​രി​ക​ളു​ടെ കു​റ​വ് പ​രി​ഹ​രി​ച്ചാ​ല്‍ കാ​ര്‍ഷി​കോ​ല്‍പാ​ദ​നം 70 ശ​ത​മാ​നം വ​ര്‍ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ല്‍ക്ക​ത്ത ബോ​സ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് മു​ന്‍ പ്ര​ഫ​സ​ര്‍ അ​മി​താ​പ​ല്‍, ല​ഖ്​​നോ​വി​ലെ ഡി​ഫ​ന്‍സ് റി​സ​ർ​ച്​ ആ​ൻ​ഡ്​​ ​െഡ​വ​ല​പ്‌​മ​െൻറ്​ ഓ​ര്‍ഗ​നൈ​സേ​ഷ​നി​ലെ ശാ​സ്ത്ര​ജ്ഞ​ന്‍ രാ​ജേ​ഷ് അ​റോ​റ, ഗോ​ര​ഖ്​​പു​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ സ​യ​ൻ​റി​സ്​​റ്റ്​ എ​ന്‍.​എ​ന്‍. ത്രി​വേ​ദി, ഇ​ന്‍സ​യി​ലെ മു​തി​ര്‍ന്ന ഗ​വേ​ഷ​ക​ന്‍ ഉ​മേ​ഷ് സി. ​ല​വാ​നി​യ, പ്ര​ഫ. കൃ​ഷ്‌​ണേ​ന്ദു ആ​ചാ​ര്യ (കൊ​ല്‍ക്ക​ത്ത സ​ര്‍വ​ക​ലാ​ശാ​ല), പ്ര​ഫ. എ.​എ​സ്. രാ​ഘ​വേ​ന്ദ്ര (ഹൈ​ദ​രാ​ബാ​ദ് സ​ര്‍വ​ക​ലാ​ശാ​ല) തു​ട​ങ്ങി​യ​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്​​ച സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancercannabismedical news
News Summary - ganjaa is better for cancer treatment says researchers
Next Story