Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഅവഗണിക്കരുത്​ ഇൗ...

അവഗണിക്കരുത്​ ഇൗ വേദനയെ...

text_fields
bookmark_border
Pain
cancel

ശരീരം മുഴുവൻ ഭയങ്കര വേദനയാണ് ഡോക്ടർ..പല ഡോക്ടർമാരെയും കണ്ടു, പരിശോധനകളും നടത്തി, കുറേ മരുന്നും കഴിച്ചു, എന്നിട്ടും വേദനക്ക് മാത്രം ഒരു കുറവുമില്ല..എങ്ങിനെയെങ്കിലും ഈ വേദനയൊന്ന് മാറ്റിത്തരാമോ... ക്ലി​നി​ക്കു​ക​ളി​ൽ ഡോക്ടർമാരെ തേടിയെത്തുന്ന മധ്യവയസ്കരായ സ്ത്രീകളുടെ പതിവ് പരാതിയാണിത്. ഇടക്കിടക്ക്​ വേദനയുടെ കാര്യം ആവർത്തിക്കുന്നതിനാൽ കുടുംബാംഗങ്ങളില്‍നിന്ന്​ തണുത്ത പ്രതികരണമാവും പലപ്പോഴും ഇവർക്ക് ലഭിക്കുക. ഇത് ഒരുപോലെ അവരുടെ ശരീരത്തെയും മനസ്സിനെയും അസന്തുഷ്​ടമാക്കും.​

എ​ല്ലാ ​പ്രാ​യ​ത്തി​ലു​ള്ള സ്​​ത്രീ​ക​ളി​ലും പു​രു​ഷ​ന്മാ​രി​ലും അ​പൂ​ർ​വ​മാ​യി കു​ട്ടി​ക​ളി​ലും ഫൈ​​ബ്രോ​മ​യാ​ൾ​ജി​യ എ​ന്ന ഈ രോ​ഗാ​വ​സ്​​ഥ കാ​ണാ​റു​ണ്ടെ​ങ്കി​ലും മ​ധ്യ​വ​യ​സ്​​ക​രാ​യ (35-60) സ്​​ത്രീ​ക​ളി​ലാ​ണ്​ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. ലോ​ക​ത്ത്​ ര​ണ്ടു മു​ത​ൽ ഏ​ഴ്​ ശ​ത​മാ​നം വ​രെ സ്​​ത്രീ​ക​ൾ ​ൈഫ​ബ്രോ​മ​യാ​ൾ​ജി​യ അനുഭവിക്കുന്നുണ്ടെ​ന്നാ​ണ്​ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ൈഫ​ബ്രോ​മ​യാ​ൾ​ജി​യ ക​ടു​ത്ത ശ​രീ​ര​വേ​ദ​ന മാ​ത്ര​മ​ല്ല, പ​ല മാ​ന​ങ്ങ​ളു​ള്ള ഒ​രു രോ​ഗാ​വ​സ്​​ഥ​യാ​ണ്.

ല​ക്ഷ​ണ​ങ്ങ​ൾ

  • ദേ​ഹ​ത്ത്​ പ​ല​യി​ട​ങ്ങ​ളി​ൽ വേ​ദ​ന
  • ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ​ത്തിൽ അ​മ​ർ​ത്തു​േ​മ്പാ​ൾ ക​ടു​ത്ത ​േ​വ​ദ​ന
  • സ്​​ഥി​ര​മാ​യ ഉ​റ​ക്ക​ക്കു​റ​വ്
  • ക​ഠി​ന​മാ​യ ക്ഷീ​ണം
  • ഉ​ന്മേ​ഷ​ക്കു​റ​വ്​

വി​ഷാ​ദം, മാ​ന​സി​കാ​വ​സ്​​ഥ​യി​ലെ മാ​റ്റ​ങ്ങ​ൾ, മാ​ന​സി​ക സ​മ്മ​ർ​ദം എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​വാ​റു​ള്ള​തു​കൊ​ണ്ട്​ ത​ന്നെ, പ​ല​പ്പോ​ഴും ഇ​വ​രു​ടെ വേ​ദ​ന​ക​ൾ കേ​വ​ലം ‘മാ​ന​സി​കം’ എ​േ​ന്നാ ‘തോ​ന്ന​ൽ’ എ​​ന്നോ മു​ദ്ര​കു​ത്തി അ​വ​ഗ​ണി​ക്ക​പ്പെ​ടാ​റു​ണ്ട്. ക​ൃ​ത്യ​മാ​യ ഒ​റ്റ പ​രി​ശോ​ധ​ന​കൊ​ണ്ട്​ നി​ർ​ണ​യി​ക്കാ​നാ​വാ​ത്ത​തുകൊണ്ടും ഏ​ക​രീ​തി​യി​ലു​ള്ള ചി​കി​ത്സ​യു​ടെ അ​ഭാ​വം​ കൊ​ണ്ടും ഡോ​ക്​​ട​ർ​മാ​ർ​ക്കും ഇൗ ​രോ​ഗാ​വ​സ്​​ഥ സ​ങ്കീ​ർ​ണ​ത​യാ​യി തു​ട​രു​ന്നു.

fibromialgia

രോ​ഗ​കാ​ര​ണം
ഇൗ ​രോ​ഗാ​വ​സ്​​ഥ​യു​ടെ പി​ന്നി​ലെ പ്ര​ക്രി​യ പൂ​ർ​ണ​മാ​യും വി​ശ​ദീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ലെ​ങ്കി​ലും ശ​രീ​ര​ത്തി​ൽ വേ​ദ​ന​യു​ടെ സി​ഗ്​​ന​ലു​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ കൈ​കാ​ര്യം​ ചെ​യ്യാ​ൻ കേ​ന്ദ്ര നാ​ഡീ​വ്യ​വ​സ്​​ഥ​ക്ക്​ സാ​ധി​ക്കാ​ത്ത​താ​ണ്​ ഇ​തി​ന്​ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ളി​ൽ വേ​ദ​ന ഗ്ര​ഹി​ക്കു​ന്ന അ​ള​വി​നും കു​റ​ഞ്ഞ തോ​തി​ൽ പോ​ലും ൈ​ഫ​ബ്രോ​മ​യാ​ൾ​ജി​യ രോ​ഗി​ക​ളു​ടെ കേ​ന്ദ്ര​നാ​ഡീ​വ്യ​വ​സ്​​ഥ വേ​ദ​ന​യെ ഗ്ര​ഹി​ക്കും. ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ഉ​റ​ക്ക​ക്കു​റ​വ്, ശ​രീ​ര​വേ​ദ​ന​യു​ടെ അ​ന​ന്ത​ര​ഫ​ല​മാ​യും ​​േവ​ദ​ന​യു​ടെ കാ​ര​ണ​മാ​യും പ​റ​യ​പ്പെ​ടു​ന്നു. ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ളി​ൽ പോ​ലും തു​ട​ർ​ച്ച​യാ​യ ഉ​റ​ക്ക​ക്കു​റ​വ്​ ശ​രീ​ര​വേ​ദ​ന​യു​ണ്ടാ​ക്കാം. ‘വേ​ദ​ന’ എ​ന്ന ധാ​ര​ണ​യെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന നാ​ഡീ​പാ​ത​യെ ഉ​റ​ക്ക​ക്കു​റ​വ്​ ബാ​ധി​ക്കു​ന്ന​തി​നാ​ൽ, രോ​ഗി​ക​ൾ​ക്ക്​ വേ​ദ​ന​യു​​ടെ സി​ഗ്​​ന​ലു​ക​ളെ ശ​രി​യാ​യ രീ​തി​യി​ൽ നി​​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കാ​തെ​വ​രും. ഇ​ത്​ ക​ടു​ത്ത വേ​ദ​ന​യി​ൽ ക​ലാ​ശി​ക്കു​ന്നു. കേ​ന്ദ്ര നാ​ഡീ​വ്യ​വ​സ്​​ഥ​യെ ത​ന്നെ ബാ​ധി​ക്കു​ന്ന വി​ഷാ​ദം, പ​ല​വി​ധ മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം ഉ​ണ്ടാ​വു​ന്നു.

രോ​ഗ​നി​ർ​ണ​യം
ലാ​ബ്​ പ​രി​േ​ശാ​ധ​ന​യെ ആ​സ്​​പ​ദ​മാ​ക്കി​യ​ല്ലാ​തെ, ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്തു​ള്ള പൂ​ർ​ണ​മാ​യും ക്ലി​നി​ക്ക​ൽ രോ​ഗ​നി​ർ​ണ​യ രീ​തി​യാ​ണ്​ ഇ​തി​ന്​ അ​വ​ലം​ബി​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ളെ ​ന​വീ​ക​രി​ച്ചു​കൊ​ണ്ട്​ 2016ൽ ​അ​മേ​രി​ക്ക​ൻ കോ​ള​ജ്​ ഒാ​ഫ്​ റ്യു​മ​റ്റോ​ള​ജി മു​ന്നോ​ട്ടു​വെ​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ രോ​ഗി​ക്കു​ണ്ടോ​ എ​ന്ന്​ പ​രി​ശോ​ധി​ച്ചാ​ണ്​ ​അ​സു​ഖം സ്​​ഥി​രീ​ക​രി​ക്കു​ന്ന​ത്.

ഇൗ ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ രോ​ഗി​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ദ​ന​യു​ടെ തോ​ത്​ അ​ള​ക്കു​ന്ന ഒ​രു സൂ​ചി​ക ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ സൂ​ചി​ക​യി​ൽ ഉ​യ​ർ​ന്ന സ്​​കോ​റും (>7) ഉ​യ​ർ​ന്ന വേ​ദ​നാ​തോ​തും (>5) ഉ​​ണ്ടെ​ങ്കി​ൽ ​ൈഫ​േ​ബ്രാ​​മ​യാ​ൾ​ജി​യ​യു​ടെ ഒ​രു മാ​ന​ദ​ണ്ഡ​മാ​യി. ഇൗ ​ല​ക്ഷ​ണ​ങ്ങ​ൾ മൂ​ന്ന്​ മാ​സ​ത്തി​ല​ധി​കം നി​ല​നി​ൽ​ക്കു​ന്ന​താ​യി​രി​ക്കും. തോ​ളി​ലെ വേ​ദ​ന, കൈ​ക​ൾ, അ​ര​ക്കെ​ട്ട്, കാ​ലു​ക​ൾ, താ​ടി​ഭാ​ഗം തു​ട​ങ്ങി​യ ഇ​രു​പ​തോ​ളം ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ വേ​ദ​ന​യു​ണ്ടോ​യെ​ന്ന്​ നോ​ക്കി സ്​​കോ​ർ നി​ർ​ണ​യി​ച്ചാ​ണ്​ ഇൗ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​ നോ​ക്കു​ന്ന​ത്. ക​ടു​ത്ത ക്ഷീ​ണം, ഉ​ണ​ർ​ച്ച​ക്കു​റ​വ് എ​ന്നി​വ​യും ​സൂ​ചി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രി​ൽ തൈ​റോ​യ്​​ഡ്​ ഗ്ര​ന്ഥി​യു​ടെ ക്ര​മ​ക്കേ​ടു​ക​ളും മ​റ്റ്​ സ​ന്ധി​വാ​ത​ങ്ങ​ളു​ടെ സാ​ധ്യ​ത​യും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.

Stress

ചി​കി​ത്സ
ഫൈ​േ​​ബ്രാ​മ​യാ​ൾ​ജി​യ കൊ​ണ്ടു​ള്ള വേ​ദ​ന വ​ഷ​ളാ​ക്കു​ന്ന ചി​ല ഘ​ട​ക​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യോ ചി​കി​ത്സി​ക്കു​ക​യോ വേ​ണം. അവ ഇവയാണ്:

  • വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന മ​റ്റ്​ രോ​ഗാ​വ​സ്​​ഥ​ക​ൾ. ഉ​ദാ: സ​ന്ധി​വാ​ത​ങ്ങ​ൾ, ടെ​ൻ​ഡി​നോ​പ്പ​തി​ക​ൾ
  • ഉ​റ​ക്ക​ത്തി​െ​ൻ​റ ക്ര​മ​ക്കേ​ടു​ക​ൾ: ഉ​റ​ക്ക​ത്തി​ൽ ശ്വാ​സം കി​ട്ടാ​ത്ത അ​വ​സ്​​ഥ
  • അ​മി​ത​വ​ണ്ണം
  • പു​ക​വ​ലി
  • വി​ഷാ​ദ​േ​രാ​ഗം
  • മാ​ന​സി​ക സ​മ്മ​ർ​ദം ഉ​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ

ഫൈ​േ​ബ്രാ​മ​യാ​ൾ​ജി​യ​ക്ക് ഒാ​രോ രോ​ഗി​ക്കും അ​നു​യോ​ജ്യ​മാ​യ ബ​ഹു​മു​ഖ ചി​കി​ത്സാ​രീ​തി​യാ​ണ്​ സ്വീ​ക​രി​ക്കേ​ണ്ട​ത്. നേ​ര​ത്തേ​ത​ന്നെ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി അ​നു​യോ​ജ്യ​മാ​യ ചി​കി​ത്സാ​രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ന്ന​ത്​ വ​ള​രെ പ്ര​ധാ​ന​മാ​ണ്.

ഒ​രു ഫി​സി​ഷ്യ​​െ​ൻ​റ​യോ സ​ന്ധി​രോ​ഗ വി​ദ​ഗ്​​ധ​െ​ൻ​റ​യോ കൂ​ടെ വേ​ദ​ന വി​ഗ​ദ്​​ധ​രു​ടെ​യും സേ​വ​ന​മാ​ണ്​ ഇ​ത്ത​രം രോ​ഗി​ക​ൾ​ക്ക്​ ആ​വ​ശ്യമാണ്. ക​ടു​ത്ത വേ​ദ​ന നി​​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ,​ രോ​ഗി​െ​യ സ്വ​യം സ​ജ്ജ​മാ​ക്കു​ക എ​ന്ന​താ​ണ്​ പ്ര​ധാ​ന രീ​തി. കോ​ഗ്​​നി​റ്റി​വ്​ ബി​ഹേ​വി​യ​റ​ൽ തെ​റ​പ്പി ഫൈബ്രോമയാൾജിയക്കും ഫ​ല​പ്ര​ദ​മാ​ണ്. ഒാ​രോ വ്യ​ക്തി​ക്കും അ​നു​േ​യാ​ജ്യ​മാ​യ രീ​തി​യി​ൽ അ​വ​രു​ടെ ജീ​വി​ത​ച​ര്യ​യി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളും വ്യാ​യാ​മ​മു​റ​ക​ളും ക​​ണ്ടെ​ത്തു​ക​യും അ​വ ശീ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ വേ​ദ​ന നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും. ഇ​തി​ന്​ വി​ദ​ഗ്​​ധ പ​രി​ശീ​ല​നം ​േന​ടി​യ സൈ​ക്കോ​ള​ജി​സ്​​റ്റി​​െ​ൻ​റ​യും ഫി​സി​യോ തെ​റ​പ്പി​സ്​​റ്റിെ​ൻ​റ​യും സേ​വ​നം അ​നി​വാ​ര്യ​മാ​ണ്.

ചെ​റി​യ അ​ള​വി​ൽ ന​ൽ​കു​ന്ന ചി​ല​യി​നം വേ​ദ​ന​സം​ഹാ​രി​ക​ളും ഫ​ലം​ചെ​യ്യാ​റു​ണ്ട്. സ​ന്ധി​ക​ളെ ബാധിക്കുന്ന വേ​ദ​ന​ക​ൾ​ക്ക്​ ന​ൽ​കു​ന്ന പ്രി​ഗാ​ബാ​ലി​ൻ, വി​ഷാ​ദ​രോ​ഗ​ത്തി​ന്​ ന​ൽ​കു​ന്ന എ​സ്.​എ​സ്.​ആ​ർ.​െ​എ വി​ഭാ​ഗ​ത്തി​ലെ മ​രു​ന്നു​ക​ൾ, അ​മി​ട്രി​പ്​​റ്റി​ലി​ൻ എ​ന്നി​വ ന​ല്ലൊ​രു ശ​ത​മാ​നം വ്യ​ക്തി​ക​ളി​ലും ഫ​ല​പ്ര​ദ​മാ​ണ്. ചി​ല ഒ​പ്പി​യോ​യി​ഡ്​​ വേ​ദ​ന​സം​ഹാ​രി​ക​ൾ വേ​ദ​ന കൂ​ട്ടാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വേ​ദ​ന വി​ദ​ഗ്​​ധ​​െൻ​റ​യോ വി​ദ​ഗ്​​ധ ഡോ​ക്​​ട​റു​ടെ​യോ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്ര​മേ ഇൗ ​മ​രു​ന്നു​ക​ൾ സ്വീ​ക​രി​ക്കാ​വൂ. വി​ഷാ​ദ​രോ​ഗ​ത്തി​െ​ൻ​റ​യും മൂ​ഡ്​ ഡി​സോ​ർ​ഡ​റു​ക​ളു​ടെ​യും ചി​കി​ത്സ​കൂ​ടി ചി​ല​ർ​ക്ക്​ ആ​വ​ശ്യ​മാ​യി​വ​രാം.

ഭ​ക്ഷ​ണ​രീ​തി: ഒ​രു പ്ര​ത്യേ​ക ഭ​ക്ഷ​ണ​രീ​തി​യോ ഒ​ഴി​വാ​ക്കേ​ണ്ട ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ളോ ഫൈ​ബ്രോ​മ​യാ​ൾ​ജി​യ നി​യ​ന്ത്രി​ക്കാ​നാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. എ​ങ്കി​ലും ആ​ൻ​റി ഒാ​ക്​​സി​ഡ​ൻ​റു​ക​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ (പ​ഴ​വ​ർ​ഗ​ങ്ങ​ൾ, ഇ​ല​ക്ക​റി​ക​ളും മ​റ്റു പ​ച്ച​ക്ക​റി​ക​ളും) ധാ​രാ​ള​മാ​യി ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്​ ന​ല്ല​താ​ണ്. അ​മി​ത​വ​ണ്ണ​മു​ള്ള സ്​​ത്രീ​ക​ളി​ലാ​ണ്​ കൂ​ടു​ത​ലാ​യി വേ​ദ​ന​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്ന​ത്​ എ​ന്ന​തു​കൊ​ണ്ട്​ ശ​രീ​ര​ഭാ​രം കു​റ​ക്കാ​നും നി​ർ​ദേ​ശി​ക്കാറുണ്ട്.

Support

വേദനിക്കുന്നവർക്ക് വേണം സപ്പോർട്ട് ഗ്രൂപ്പുകൾ
രോ​ഗി​ക​ളു​ടെ വേ​ദ​ന​ക​ളും മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​െ​ൻ​റ ആ​ഴ​വും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കോ സു​ഹൃ​ത്തു​ക്ക​ൾ​ക്കോ ഡോ​ക്​​ട​ർ​ക്കോ വേ​ണ്ട​ത്ര തി​രി​ച്ച​റി​യാ​നാ​വു​ന്നി​ല്ല എ​ന്ന​താ​ണ്​ ഇ​വ​രെ അ​ല​ട്ടു​ന്ന വ​ലി​യ മാ​ന​സി​ക പ്ര​ശ്​​നം. ഇൗ ​രോ​ഗാ​വ​സ്​​ഥ​യി​ലു​ള്ള വ്യ​ക്​​തി​ക​ൾ​ക്ക്, ത​ങ്ങ​ളു​ടെ പൂ​ർ​വ​കാ​ല​ത്തെ ആ​രോ​ഗ്യ​വും സ്വ​ാഭാ​വി​ക ജീ​വി​ത​വും ന​ഷ്​​ട​പ്പെ​ട്ടു എ​ന്ന​ത്​ വ​ലി​യ ‘സ്വ​ത്വ’ പ്ര​ശ്​​ന​ങ്ങ​ൾ ത​ന്നെ സൃ​ഷ്​​ടി​ക്കു​ന്നു. വേ​ദ​ന​മൂ​ലം ത​ങ്ങ​ളു​ടെ സ്വ​ത്വ​ത്തെ ന​ഷ്​​ട​പ്പെ​ട്ടു​വെ​ന്ന ക​ടു​ത്ത ന​ഷ്​​ട​ബോ​ധം മി​ക്ക​വ​രി​ലും പ്ര​ക​ട​മാ​ണ്.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഫൈ​ബ്രോ​മ​യാൾ​ജി​യ രോ​ഗം​കൊ​ണ്ട്​ വി​ഷ​മി​ക്കു​ന്ന​വ​രു​ടെ സ​പ്പോ​ർ​ട്ട്​ ഗ്രൂ​പ്പു​ക​ൾ ഉണ്ട്. സ​മാ​ന രോ​ഗാ​വ​സ്​​ഥ​യു​ള്ള​വ​രു​ടെ ചെ​റു​സം​ഘ​ങ്ങ​ൾ വി​ദ​ഗ്​​ധ സൈ​ക്കോ​ള​ജി​സ്​​റ്റി​െ​ൻ​റ സ​ഹാ​യ​ത്തോ​ടെ ഇ​ട​ക്കി​ടെ ഒ​ത്തു​ചേ​രും. ഇ​വി​ടെ, അ​വ​ര​വ​ർ​ക്ക്​ അ​നു​യോ​ജ്യ​മാ​യ വേ​ദ​ന നി​യ​ന്ത്ര​ണ​രീ​തി​ക​ൾ പ​ര​സ്​​പ​രം പ​ങ്കു​വെ​ക്കു​ന്ന​തും പു​ന​ര​ധി​വാ​സ രീ​തി​ക​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തും മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​ക്കു​ന്ന​താ​യി ക​ണ്ടി​ട്ടു​ണ്ട്. ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ ന​മ്മു​ടെ നാ​ട്ടി​ൽ ഇ​ല്ല എ​ന്ന​ത്​ വ​ലി​യ കു​റ​വു​ത​ന്നെ​യാ​ണ്.

ഒ​രു​പാ​ടു പേ​രെ ദു​രി​ത​ക്ക​യ​ത്തി​ലാ​ഴ്​​ത്തു​ന്ന, പ​ല​പ്പോ​ഴും തി​രി​ച്ച​റി​യ​പ്പെ​ടാ​തെ പോ​ലും പോ​വു​ന്ന രോ​ഗാ​വ​സ്​​ഥ​യാ​ണ്​ ഫൈ​ബ്രോ​മ​യാ​ൾ​ജി​യ. വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​രും സൈ​ക്കോ​ള​ജി​സ്​​റ്റും ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റും അ​ട​ങ്ങു​ന്ന ഒ​രു സം​ഘ​ത്തി​െ​ൻ​റ സേ​വ​നം​ത​ന്നെ വേ​ണം ഇ​തി​നെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ. രോ​ഗി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ സ​ഹ​ക​ര​ണ​മു​ണ്ടാ​യാ​ൽ മാ​ത്ര​മേ നേ​ര​ത്തേ രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​നും അ​നു​യോ​ജ്യ​മാ​യ ചി​കി​ത്സാ​രീ​തി​ക​ളി​ലൂ​ടെ രോ​ഗം നി​യ​ന്ത്രി​ക്കാ​നും സാ​ധി​ക്കൂ.

തയാറാക്കിയത്​: ഡോ. നവ്യ ജെ. തെക്കാട്ടിൽ
കമ്യൂണിറ്റി മെഡിസിൻ,
ഗവ. പ്രൈമറി ഹെൽത്ത് സ​െൻറർ,
പരപ്പനങ്ങാടി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspainFibromyalgiaBody PainHealth News
News Summary - Fibromyalgia - Health News
Next Story