Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർബുദ രോഗികളുടെ ക്രമാതീത വർധന കാരണവും പ്രതിരോധമാർഗവും ക​​ണ്ടെത്താൻ വിദഗ്ധ സമിതി

text_fields
bookmark_border
എത്രയും പെട്ടെന്ന് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശം
അർബുദ രോഗികളുടെ ക്രമാതീത വർധന കാരണവും പ്രതിരോധമാർഗവും ക​​ണ്ടെത്താൻ വിദഗ്ധ സമിതി
cancel

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് അ​ർ​ബു​ദ രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​തി​ന്റെ കാ​ര​ണം പ​ഠി​ക്കാ​ൻ ഉ​ന്ന​താ​ധി​കാ​ര വി​ദ​ഗ്ധ സ​മി​തി നി​ല​വി​ൽ​വ​ന്നു. ആ​രോ​ഗ്യ​രം​ഗ​ത്തെ​യും കാ​ൻ​സ​ർ ചി​കി​ത്സ രം​ഗ​ത്തെ​യും വി​ദ​ഗ്ധ​രും സ​യ​ന്റി​സ്റ്റു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഉ​ന്ന​ത സ​മി​തി​യാ​ണ് നി​ല​വി​ൽ വ​ന്ന​ത്. സം​സ്ഥാ​ന​ത്ത് അ​ർ​ബു​ദ രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്കാ​ജ​ന​ക​മാ​യ തോ​തി​ൽ വ​ർ​ധി​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. വ​ർ​ഷം​തോ​റും എ​ണ്ണ​ത്തി​ൽ ക്ര​മാ​തീ​ത വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​തി​ന്റെ കാ​ര​ണ​ങ്ങ​ൾ വി​ശ​ദ​മാ​യും ആ​ഴ​ത്തി​ലും പ​ഠി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം രോ​ഗി​ക​ളു​ടെ വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​നും പ്ര​തി​രോ​ധി​ക്കാ​നു​മു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​വും അ​നു​യോ​ജ്യ​വു​മാ​യ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി നി​ർ​ദേ​ശി​ക്കാ​നും സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ലാ​ണ് സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​ത്. അ​ർ​ബു​ദ രോ​ഗ വ​ർ​ധ​ന സം​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി, ത​ല​ശ്ശേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്റ​ർ, കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്റ​ർ എ​ന്നി​വ​യു​ടെ ഡ​യ​റ​ക്ട​ർ​മാ​ർ, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ, സ്റ്റേ​റ്റ് ഹെ​ൽ​ത്ത് സി​സ്റ്റം​സ് റി​സോ​ഴ്സ് സെ​ന്റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ന്ന​താ​ധി​കാ​ര വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന്, സ​ർ​ക്കാ​ർ 100 ദി​ന പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഇ​തി​ന് അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.

ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ചെ​യ​ർ​മാ​നും ആ​രോ​ഗ്യ-​കു​ടും​ബ​​ക്ഷേ​മ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ശ​ർ​മി​ള മേ​രി ജോ​സ​ഫ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​നും തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ. ര​ജ്നി​ഷ് കു​മാ​ർ ആ​ക്ടി​വ് വൈ​സ് ചെ​യ​ർ​മാ​നു​മാ​യാ​ണ് സ​മി​തി. എം.​സി.​സി ഡ​യ​റ​ക്ട​ർ ഡോ. ​ബി. സ​തീ​ശ​ൻ, സി.​സി.​ആ​ർ.​സി ഡ​യ​റ​ക്ട​ർ ഡോ. ​പി.​ജി. ​ബാ​ല​ഗോ​പാ​ൽ, ആ​രോ​ഗ്യ-​ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ലെ ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​വി. മീ​നാ​ക്ഷി, ഡോ. ​കെ.​വി. വി​ശ്വ​നാ​ഥ​ൻ, ഓ​ങ്കോ​ള​ജി രം​ഗ​ത്തെ വി​ദ​ഗ്ധ​രാ​യ ഡോ. ​രാം​ദാ​സ് കു​ന്ന​മ്പ​ത്ത്, ഡോ. ​കെ. സു​രേ​ഷ് കു​മാ​ർ, ഡോ. ​പി.​എ​സ്. ശ​ബ​രീ​നാ​ഥ്, ഡോ. ​ജി. ര​ജി​ത, ഡോ. ​സി.​എ​സ്. പ്ര​മേ​ഷ്, ഡോ. ​മോ​നി എ​ബ്ര​ഹാം കു​ര്യാ​ക്കോ​സ്, ഡോ. ​രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട, ഡോ. ​എം.​വി. പി​ള്ള, ഡോ. ​ഹ​രി പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expert committee to find cause and prevention for the rapid increase in cancer patients
Next Story