വ്യായാമത്തിലൂടെ പ്രതിരോധിക്കാം, അസ്ഥിക്ഷയത്തെ

15:29 PM
12/06/2018
Osteoporosis

അസ്ഥിക്ഷയം അഥവാ അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്ന ഓസ്റ്റിയോ പൊറോസിസ് ഇന്ന്​ എല്ലാവരിലും പൊതുവെ കാണുന്ന അസുഖമായി മാറിയിരിക്കുകയാണ്. എന്നാൽ എല്ലാവരിലും കാണപ്പെടുന്നുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധയും പരിഗണനയും കിട്ടാത്ത ഒരു നിശബ്ദ അസുഖമാണിത്. രോഗത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യക്തമായ ധാരണയില്ലാത്തതാണ് ഇതിന് കാരണം. അസ്​ഥിക്ഷയ​െത്ത കുറിച്ച്​ മേയ്ത്ര​ ആശുപത്രിയിലെ ​േഡാക്​ടർ എം.എൽ ഗോപാലകൃഷ്​ണൻ സംസാരിക്കുന്നു

സാധാരണയായി അസ്ഥിയുടെ ബലം സംരക്ഷിച്ചു നിര്‍ത്തുന്നത് കാല്‍സ്യം, ധാതുക്കള്‍, പ്രോട്ടീനുകള്‍ എന്നിവയുടെ സഹായത്തോടെ എല്ലി​​​െൻറ പ്രത്യേക ഘടനയാണ്. ഓരോ ജീവിയുടെയും അസ്ഥിരൂപീകരണത്തില്‍ ചലനാത്മകമായ സന്തുലിതത്വമുണ്ടെന്ന്​ കാണാം. ഈ സന്തുലിതത്വം പ്രായം, ലിംഗം, ഭക്ഷണക്രമം, അസ്ഥികളിന്മേലുള്ള സമ്മർദം, ഹോര്‍മോൺ സംബന്ധമായ സാഹചര്യം, ആരോഗ്യസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ ഘടകങ്ങളുടെയെല്ലാം മൊത്തം പ്രതിഫലനമാണ് അസ്ഥിയുടെ സന്തുലിതത്വം നിലനിര്‍ത്തുന്നത്. ഈ സന്ത​ുലിതാവസ്ഥക്കുണ്ടാകുന്ന മാറ്റം എല്ലി​​​​െൻറ താളംതെറ്റിക്കുകയും അസ്ഥിയുടെ കരുത്ത് കുറക്കുകയും ചെയ്യും.

ഹൃദ്രോഗത്തേക്കള്‍ അഞ്ചു മടങ്ങ് കൂടുതലാണ് അസ്ഥിക്ഷയം ബാധിക്കുവരുടെ എണ്ണം. സ്ത്രീകളില്‍ നാല്‍പത് ശതമാനത്തോളം പേരിലും അസ്ഥിക്ഷയം കാണപ്പെടുന്നുണ്ട്.  താമസിച്ച് ആര്‍ത്തവമാരംഭിച്ച സ്ത്രീകളിലും വളരെ നേരത്തെ ആര്‍ത്തവ വിരാമമെത്തിയവരിലും കൂടുതല്‍ ഗര്‍ഭം ധരിച്ചവരിലും ഓസ്റ്റിയോപൊറോസിസ്‌ കൂടുതലായി കണ്ടുവരുന്നു. സ്‌ത്രൈണ ഹോര്‍മോണായ ഇസ്ട്രജ​​​െൻറ അഭാവവും സ്ത്രീകളില്‍ അസ്ഥിക്ഷയത്തിന് കാരണമാകാറുണ്ട്. 

അസ്ഥിക്ഷയം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍

Hand-Pain


അസ്ഥിക്ഷയം ബാധിച്ചവരില്‍ എല്ല് ഒടിയാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് നാലു മടങ്ങ് കൂടുതലാണ്. ഇത് ആരോഗ്യ പരിരക്ഷാ ചെലവ് വര്‍ദ്ധിപ്പിക്കുന്നു. പ്രായം, ലിംഗഭേദം, ജന്മനായുള്ള തൂക്കക്കുറവ് എന്നിവ ശാരീരികമായി മാറ്റാന്‍ പറ്റാത്ത വിധത്തില്‍ അസ്ഥിക്ഷയത്തിനുള്ള അപകട ഘടകങ്ങളാണെങ്കിലും വ്യായാമമില്ലാത്ത ജീവിതരീതികളും പുകവലി, മദ്യപാനം, കാല്‍സ്യത്തി​​​െൻറയും വൈറ്റമിന്‍ ഡി3യുടെയും അഭാവവും അസ്ഥിക്ഷയത്തിന് കാരണമാകുന്നു. അസ്ഥിക്ഷയം ശരീരത്തിനു മൊത്തത്തിലുള്ള വേദനയുണ്ടാക്കിയേക്കും. അതുപോലെ ന​ട്ടെല്ല്, ഇടുപ്പ്, മുഴങ്കൈ എന്നിവക്ക്​ ക്ഷതം ഏല്‍ക്കാനുള്ള സാധ്യത വളരെകൂടുതലുമാണ്. ഒടിവു സംഭവിച്ചാല്‍ അത് ചലനാത്മകതയെ ബാധിക്കുകയും രോഗിയുടെ ദൈനംദിന കാര്യങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുകയും ചെയ്യും.

പൊതുവെ അസ്ഥിക്ഷയവും ക്ഷതവും കണ്ടെത്താന്‍ രക്തപരിശോധന, എക്‌സറേ, സ്‌കാനിങ് എന്നീ മാര്‍ഗ്ഗങ്ങളാണ്‌ സ്വീകരിച്ചു വരുന്നത്. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക രേഖപ്രകാരം ഡ്യുവല്‍ എനര്‍ജി എക്‌സറേയാണ് അസ്ഥിക്ഷയം കണ്ടെത്താനുള്ള സുപ്രധാനമായ പരിശോധന. എല്ലുകളിലെ കാല്‍സ്യത്തിന്റെ അളവ് കണ്ടെത്താന്‍ ഈ പരിശോധന സഹായിക്കും.

അസ്ഥിക്ഷയത്തി​​​െൻറചികിത്സ ലക്ഷ്യമിടുന്നത് അസ്ഥിസാന്ദ്രത സുസ്ഥിരമാക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുക, ക്ഷതത്തി​​​െൻറ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുക, അസ്ഥിവൈകല്യം ശരിയായ സ്ഥിതിയിലാക്കുക, രോഗിയുടെ ചലനവും പ്രവര്‍ത്തനക്ഷമതയും ഉറപ്പ് വരുത്തുക എന്നീ മാര്‍ഗ്ഗങ്ങളാണ്. 

അസ്ഥിക്ഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍

Exercise


അസ്ഥിവളര്‍ച്ചയ്ക്കും പരിപാലനത്തിനും ആവശ്യമായ മരുന്നുകളും കൂടെ ശരിയായ വ്യായാമവും അസ്ഥിക്ഷയം പരിഹരിക്കാന്‍ സഹായിക്കും. പതിവായ കായിക പരിശീലനം, കാല്‍സ്യം, വൈറ്റമിന്‍ ഡി3 ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ശരീരത്തിനു ലഭ്യമാക്കുന്ന മതിയായ പോഷണം, ഭാരംകുറക്കല്‍, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കല്‍, ആവശ്യത്തിന് സൂര്യപ്രകാശമേല്‍ക്കൽ എന്നിവ അസ്ഥിക്ഷയത്തിന്റെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. 

കാല്‍സ്യം, വൈറ്റമിന്‍ ഡി3 തുടങ്ങിയ മരുന്നുകള്‍ രോഗിക്ക് ഫലപ്രദമല്ലെന്നു കാണുന്നപക്ഷം അതായത് രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണെങ്കില്‍ അസ്ഥിക്ഷയവും അനുബന്ധ പ്രശ്‌നങ്ങളും കുറയ്ക്കാന്‍ സഹായിക്കു ഡൈഫോസ്ഫനേറ്റ് പോലുള്ള മരുന്നുകള്‍ ആവശ്യാനുസരണം രോഗിക്ക് നല്‍കുന്നു. ശരീരത്തിന്റെ തുലനാവസ്ഥ വീണ്ടെടുക്കാന്‍ ഇത് ആഴ്ചയോ, മാസങ്ങളോ, വര്‍ഷങ്ങളോ തന്നെ നല്‍കേണ്ടിവന്നേക്കാം. കൂടാതെ കാല്‍സിടോനിന്‍ നാസല്‍സ്‌ പ്രെ, പാരാതൈറോയിഡ്‌ ഹോര്‍മോൻ, അനലോഗ്‌സസ് എന്നീ  മരുന്നുകളും രോഗം രൂക്ഷമായ അവസ്ഥയിൽ രോഗിക്ക് നല്‍കുന്നു. ചില കേസുകളില്‍ ഡിനോസ്മാബ് പോലുള്ള ജൈവിക രീതികളും പ്രയോഗിക്കാവുന്നതാണ്.

അസ്ഥിക്ഷയത്തില്‍ ശസ്ത്രക്രിയക്കുള്ള പങ്ക്

Maitra


അസ്ഥിക്ഷയംമൂലം നട്ടെല്ല് പൊട്ടുകയും അതിന്റെ വേദന സ്ഥിരമായി നില്‍ക്കുകയും ചെയ്താൽ വെര്‍റ്റിബ്രോപ്ലാസ്റ്റി ശസ്ത്രക്രിയയിലൂടെ  ഒടിഞ്ഞ നട്ടെല്ല്  ഉറപ്പിച്ച് നിര്‍ത്താവുതാണ്. ഇത് മൂലംവേദനയും വൈകല്യവും ഇല്ലാതാവും.  

അസ്ഥിക്ഷയത്തിന് ശരിയായ മുന്‍കരുതലെടുക്കുന്നത് സമൂഹത്തിന് വളരെ ഗുണം ചെയ്യും. ശരിയായ ജീവിതരീതിയിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും അസ്ഥിക്ഷയത്തെ നമുക്ക് അകറ്റിനിര്‍ത്താവുതാണ്. 

Loading...
COMMENTS