ഭക്ഷണത്തോട്​ ആർത്തിയോ വിരക്​തിയോ?

09:05 AM
15/04/2018
Eating-Disorder

ഭ​ക്ഷ​ണ​ത്തോ​ട്​ അ​മി​തപ്രി​യ​മോ വി​ര​ക്തി​യോ തോ​ന്നു​ന്ന​ത്​ സ്വാ​ഭാ​വി​കമാ​യി കാ​ണ​രു​ത്. ഒ​രു​പ​ക്ഷേ, നി​ങ്ങ​ൾ ഇൗ​റ്റി​ങ് ഡി​സോ​ർഡ​ർ എ​ന്ന രോ​ഗാ​വ​സ്ഥ​യി​ലാ​യി​രി​ക്കാം:-

ഇ​ന്ന്​ സ​മൂ​ഹ​ത്തി​ലു​ള്ള മി​ക്ക രോ​ഗ​ങ്ങ​ളു​ടെ​യും പ്ര​ധാ​ന കാ​ര​ണം ഭ​ക്ഷ​ണശീ​ല​മാ​ണെ​ന്ന്​ ന​മു​ക്ക​റി​യം. എ​ന്നാ​ൽ, തെ​റ്റി​യ ഭ​ക്ഷ​ണ​ക്ര​മം​ത​ന്നെ ഒ​രു രോ​ഗാ​വ​സ്ഥ​യാ​ണെ​ന്ന്​ അ​ധി​കം പേ​ർ​ക്കും അ​റി​യി​ല്ല. ഭ​ക്ഷ​ണ​ത്തോ​ട്​ അ​മി​തപ്രി​യ​മോ വി​ര​ക്തി​യോ തോ​ന്നു​ന്ന​ത്​ ഒ​രു സ്വാ​ഭാ​വി​കമാ​യി കാ​ണ​രു​ത്. ഒ​രു​പ​ക്ഷേ, നി​ങ്ങ​ൾ ഇൗ​റ്റി​ങ് ഡി​സോ​ർഡ​ർ (ഭക്ഷണ​ ക്രമഭംഗം)​ എന്ന രോ​ഗാ​വ​സ്ഥ​യി​ലാ​യി​രി​ക്കാം. ഒ​രാ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​ത്തി​െൻ​റ അ​ള​വി​ൽ കൂ​ടു​ത​ലോ കു​റ​വോ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​​യോ ഭ​ക്ഷ​ണം പാ​ടേ​ ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നെ​യാ​ണ്​ ഇൗ​റ്റി​ങ് ഡി​സോ​ർഡ​ർ എ​ന്നു വി​ളി​ക്കു​ന്ന​ത്. ഇ​ത്​ ആ ​വ്യ​ക്തി​യി​ൽ പ​ല​ത​ര​ത്തി​ലു​ള്ള ശാ​രീ​രി​ക മാ​ന​സി​ക അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​ക്കു​ന്നു. ഒ​റ്റ​നോ​ട്ട​ത്തി​ൽ ഇ​ത്​ ഒ​രു ശാ​രീ​രി​ക പ്ര​ശ്​​​​ന​മാ​യി തോ​ന്നാ​മെ​ങ്കി​ലും ഇൗ​റ്റി​ങ് ഡി​സോ​ർഡ​ർ മ​നഃ​ശാ​സ്​​ത്ര​പ​ര​മാ​യ രോ​ഗ​മാ​ണ്. ഡി​പ്ര​ഷ​െ​ൻ​റ ഭാ​ഗ​മാ​യോ മ​റ്റെ​ന്തെ​ങ്കി​ലും മാ​ന​സി​ക അ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യോ ആ​ണ് ഇൗ​റ്റി​ങ് ഡി​സോ​ർഡ​ർ ക​ണ്ടു​വ​രു​ന്ന​ത്. വിശപ്പില്ലായ്‌മ ,അത്യാര്‍ത്തി എ​ന്നി​വയാണ്​ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന ര​ണ്ടു​ത​രം ഇൗ​റ്റി​ങ് ഡി​സോ​ർഡ​ർ. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ സ്​​ത്രീ​ക​ളി​ൽ ക​ണ്ടി​രു​ന്ന രോ​ഗം അ​ടു​ത്ത കാ​ല​ത്താ​യി ഇ​ന്ത്യ​യി​ൽ വ​നി​ത​ക​ൾ​ക്കി​ട​യി​ലും കൂ​ടി​വ​രു​ന്നു.

Food

 

വിശപ്പില്ലായ്‌മ (അ​നോ​റെ​ക്​​സി​യ നെ​ർ​വോ​സ) 
ത​െ​ൻ​റ ശ​രീ​ര​ഭാ​ര​ത്തെ​പ്പ​റ്റി​യു​ള്ള അ​മി​ത​മാ​യ ഉ​ത്​​ക​ണ്​​ഠ​യാ​ണ്​ അ​നോ​റെ​ക്​​സി​യ നെ​ർ​വോ​സ​ക്ക്​ കാ​ര​ണ​മാ​കു​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും കാ​ണു​ന്ന മോ​ഡ​ലു​ക​ളെ അ​നു​ക​രി​ച്ച്​​ മെ​ലി​ഞ്ഞ ശ​രീ​ര​ത്തി​നോ​ടും ആ​കാ​ര​ഭം​ഗി​യോ​ടു​മു​ള്ള ആ​സ​ക്​​തി​യോ ഒ​െ​ക്ക​ ഇ​തി​െ​ൻ​റ കാ​ര​ണ​മാ​യി പൊ​തു​വെ പ​റ​യു​ന്ന​ു. പി​ന്നീ​ട്​ ഇ​ത്​ സ്വ​ന്തം ശ​രീ​ര​ത്തോടു​ള്ള ഇ​ഷ്​​ട​ക്കു​റ​വി​ലേ​ക്കും ആ​ത്മവി​ശ്വാ​സ​ക്കു​റ​വി​ലേ​ക്കും ന​യി​ക്കു​ന്നു. വ​ള​രെ മെ​ലി​ഞ്ഞ ആ​ൾ​ക്കു​പോ​ലും ഇൗ ​മാ​ന​സി​കാ​വ​സ്ഥ​യു​ണ്ടാ​കാം. ത​ടി​ക്കാ​തി​രി​ക്കാ​ൻ ഭ​ക്ഷ​ണ​മൊ​ഴി​വാ​ക്കു​ന്ന​വ​ർ​ക്ക്​ ഇ​തേതു​ട​ർ​ന്ന്​ പ​ല ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു. താ​ഴ്​​ന്ന ഷു​ഗ​ർ, പ്ര​ഷ​ർ ലെ​വ​ൽ, ക​ടു​ത്ത ഭാ​ര​ക്കു​റ​വ്, കൂ​ട​ക്കൂ​ടെ ആ​ർ​ത്ത​വം ഇ​ല്ലാ​തി​രി​ക്കു​ക, ആ​ത്മവി​ശ്വാ​സ​ക്കു​റ​വ്​ തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​ണ്​ ല​ക്ഷ​ണ​ങ്ങ​ൾ.  കി​ഡ്​​നി ഫെ​യി​ലർ മു​ത​ൽ മ​ര​ണ​ത്തി​ൽ വ​രെ ചെ​ന്ന​വ​സാ​നി​ക്കാ​വു​ന്ന രോ​ഗാ​വ​സ്ഥ പ​ക്ഷേ, തു​ട​ക്ക​ത്തി​ൽ മ​ന​സ്സി​ലാ​ക്കി​യാ​ൽ വ​ള​രെ പെ​െ​ട്ട​ന്ന്​ ചി​കി​ത്സി​ച്ച്​ ഭേ​ദ​മാ​ക്കാം. സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ൺ​സ​ലി​ങ്​​ ത​ന്നെ​യാ​ണ്​ ഇ​തി​നു​ള്ള പ്ര​ധാ​ന ചി​കി​ത്സ. കോ​ഗ്​​നി​റ്റി​വ്​ ബി​ഹേ​വി​യ​റ​ൽ തെ​റ​പ്പി, ഫോ​ക്ക​ൽ സൈ​ക്കോ​ഡൈ​നാ​മി​ക്​ തെ​റ​പ്പി, സ്​​പെ​ഷ​ലി​സ്​​റ്റ്​ സ​പ്പോ​ർ​ട്ടി​വ്​ ക്ലി​നി​ക്ക​ൽ മാ​നേ​ജ്​​െ​മ​ൻ​റ്​ തു​ട​ങ്ങി​യ സൈ​ക്കോ​ള​ജി​ക്ക​ൽ ചി​കി​ത്സ​ക​ളോ​ടൊ​പ്പം ന​ല്ല ഡ​യ​റ്റ്​ ഉ​പ​ദേ​ശ​ങ്ങ​ൾ​കൂ​ടി സ്വീ​ക​രി​ച്ചാ​ൽ ഇൗ ​രോ​ഗം പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കാം.

over-Eating

അത്യാര്‍ത്തി (ബു​ളീ​മി​യ നെ​ർ​വോ​സ)
ബു​ളീ​മി​യ എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ടു​ന്ന ഇൗ ​രോ​ഗം ബി​ഞ്ച്​​ ഇൗ​റ്റി​ങ് ഗ​ണ​ത്തി​ൽ​പെ​ടു​ന്ന​താ​ണ്. പ​ട്ടി​യെപ്പോ​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച്​ മ​ദോ​ന്മ​ത്ത​രാ​കു​ന്ന അ​വ​സ്ഥ​ക്കാ​ണ്​ ബി​ഞ്ച്​​ ഇൗ​റ്റി​ങ് എ​ന്ന്​ പ​റ​യു​ന്ന​ത്. ആ​വ​ശ്യ​ത്തി​ല​ധി​കം ഭ​ക്ഷ​ണം ക​ഴി​ച്ച്​ ഒ​ടു​വി​ൽ അ​ത്​ ഛർ​ദി​ച്ച്​ ക​ള​യേ​ണ്ടിവ​രു​ന്ന​വ​രാ​ണ്​ ബു​ളീ​മി​യ രോ​ഗി​ക​ൾ. ശാ​രീ​രി​ക​മാ​യി അ​സ്വ​സ്ഥ​രാ​വു​ന്ന​തു​വ​രെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​ണ്​ ​പ്ര​ധാ​ന രോ​ഗ​ല​ക്ഷ​ണം. സാ​ധാ​ര​ണ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ടു​ക്കു​ന്ന സ​മ​യ​ത്തി​ലും വ​ള​രെ​ക്കു​റ​ച്ച്​ സ​മ​യം ​െകാ​ണ്ടാ​ണ്​ ഇ​ത്ത​ര​ക്കാ​ർ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്. ക​ഴി​ക്കാ​നി​രി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തെ​പ്പ​റ്റി മു​ൻ​കൂ​ട്ടി പ്ലാ​ൻ ചെ​യ്യു​ന്ന ശീ​ല​മു​ള്ള ഇ​വ​ർ​ക്ക്​ ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​െ​ൻ​റ അ​ള​വോ എ​ണ്ണ​മോ ഒ​ന്നും ഒാ​ർ​മ​യു​ണ്ടാ​വി​ല്ല. ഇ​തൊ​ന്നും കൂ​ടാ​തെ ആ​ത്മവി​ശ്വാ​സ​ക്കു​റ​വും അ​ര​ക്ഷി​താ​വ​സ്ഥ​യും ഇ​വ​ർ​െ​ക്കാ​പ്പം കൂ​ടും.  പൊ​തു​സ്ഥ​ല​ത്തി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ മ​ടി​ക്കു​ന്ന ഇ​വ​ർ പ​തു​ക്കെ ഉ​ൾ​വ​ലി​യു​ന്ന സ്വ​ഭാ​വ​വും കാ​ണി​ച്ചു​തു​ട​ങ്ങും.​ 

ബൈ​പോ​ളാർ ഡി​പ്ര​ഷ​െ​ൻ​റ​യോ മ​റ്റു മാ​ന​സി​ക പ്ര​ശ്​​​ന​ങ്ങ​ളു​ടെ​യോ ല​ക്ഷ​ണ​മാ​യി ബി​ഞ്ച്​​ ഇൗ​റ്റി​ങ് കാ​ണാ​റു​ണ്ട്. അ​മി​ത​വ​ണ്ണ​വും ഡി​പ്ര​ഷ​നും ഒ​ക്കെ ഇൗ ​രോ​ഗ​ത്തി​െ​ൻ​റ അ​ന​ന്ത​ര ഫ​ല​ങ്ങ​ളാ​ണ്. ബി​ഞ്ച്​​ ഇൗ​റ്റി​ങ്ങി​ന്​ പ​രി​ഹാ​ര​മാ​യി മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി ചി​കി​ത്സ​യാ​ണ്​ നി​ർ​ദേ​ശി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ കൗ​ൺ​സ​ലി​ങ്ങി​നൊ​പ്പം ലി​സ്​​ഡെ​ക്​​സാ​ഫെ​റ്റ​മീ​ൻ, സെ​ല​ക്​​ടിവ്​ സെ​റോ​ടോ​ണി​ൻ റ്യൂ​പ്​​ടേ​ക്​ ഇ​ൻ​ഹി​ബി​റ്റ​ർ (എ​സ്.​എ​സ്.​ആ​ർ.​െ​എ) പോ​ലു​ള്ള മ​രു​ന്നു​ക​ളും തു​ട​ർ​ന്നാ​ൽ ഇൗ ​രോഗം ഭേ​ദ​മാ​കും.

ബാ​രിയാട്രിക്​ സ​ർ​ജ​റി
ആ​മാ​ശ​യ​ത്തി​െ​ൻ​റ വ​ലു​പ്പം കു​റ​ച്ച്​  ഭാ​രം കു​റ​ക്കു​ന്ന സ​ർ​ജ​റി​യാ​ണ്​ ബാരിയാട്രിക്​ ​സ​ർ​ജ​റി. ആ​മാ​ശ​യ​ത്തി​െ​ൻ​റ ഒ​രു ഭാ​ഗം മു​റി​ച്ചു​മാ​റ്റു​ക​യോ ഒ​രു ബാ​ൻ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ചെ​റു​താ​ക്കു​ക​യോ ആ​ണ്​ ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്. ലാ​പ്രോ​​സ്​​കോ​പ്പി​ക്​ (താ​ക്കോ​ൽ ദ്വാ​ര) ആ​യും ഇൗ ​സ​ർ​ജ​റി ചെ​യ്യാം. സ​ർ​ജ​റി​ക്ക്​ ശേ​ഷം കൗ​ൺ​സ​ലി​ങ്​ തു​ട​ർ​ന്നാ​ൽ ​േരാ​ഗി​യെ ഇൗ ​അ​വ​സ്ഥ​യി​ൽ​നി​ന്ന്​ ര​ക്ഷി​ച്ചെ​ടു​ക്കാം.

Weight-loss

പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ
അ​നോ​റെ​ക്​​സി​യ​യു​ടെ കാ​ര്യ​ത്തി​ൽ ജ​നി​ത​ക​മാ​യി രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ശ​രീ​ര​ത്തി​ലെ സെ​റോ​ടോ​ണി​ൻ എ​ന്ന ഹോ​ർ​മോ​ണി​ലെ വ്യ​തി​യാ​ന​ങ്ങ​ൾ ഇൗ​റ്റി​ങ് ഡി​സോ​ർഡ​റി​ന്​ കാ​ര​ണ​മാ​വാ​റു​ണ്ട്. സാ​മൂ​ഹി​ക​മാ​യ കാ​ര​ണ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന രോ​ഗി​ക​ളും കു​റ​വ​ല്ല. മെ​ലി​ഞ്ഞ ശ​രീ​ര​ത്തോ​ടു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​മാ​ണ​തി​ൽ പ്ര​ധാ​നം. മെ​ലി​ഞ്ഞ, ഫി​റ്റാ​യ ശ​രീ​ര​മു​ള്ള മോ​ഡ​ലു​ക​ളും അ​ഭി​നേ​താ​ക്ക​ളും രോ​ഗി​യു​ടെ മ​ന​സ്സി​ൽ അ​പ​ക​ർ​ഷ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്നു.

സ്​​ത്രീ​ക​ളി​ൽ പൊ​തു​വെ ക​ണ്ടു​വ​രു​ന്ന പോ​ളിസി​സ്​​റ്റി​ക്​ ഒാ​വ​റി സി​ൻ​ഡ്രോം ചി​ല​പ്പോ​ൾ അ​മി​തവി​ശ​പ്പി​െ​ൻ​റ​യും ആ​ഹാ​ര​ത്തി​നോ​ടു​ള്ള ആ​സ​ക്​​തി​യു​ടെ​യും ഒ​രു കാ​ര​ണ​മാ​വാം. ഇ​ത്​ ബു​ളീ​മി​യ​യി​ലേ​ക്ക്​ ന​യി​ച്ചേ​ക്കാം. 

തയാറാക്കിയത്​: ഡോ. പി.എ. ലളിത
മാനേജിങ് ഡയറക്ടർ
മലബാർ ഹോസ്​പിറ്റൽ, 
എരഞ്ഞിപ്പാലം, കോഴിക്കോട്  

Loading...
COMMENTS