വരണ്ട ചർമത്തെ അവഗണിക്കേണ്ട

14:57 PM
01/01/2017

തണുപ്പുകാലത്തെ പ്രധാന ആരോഗ്യ പ്രശ്​നമാണ് വരണ്ട ചർമം​. ഉൗഷ്​മാവിലുണ്ടാകുന്ന കുറവും അന്തരീക്ഷത്തിലെ ഇൗർപ്പം കുറയുന്നതും വരണ്ട ചർമത്തിന്​ ഇടയാക്കുന്നു.

നിങ്ങളുടെ ചർമത്തി​െൻറ ആരോഗ്യം നിലനിർത്തുന്ന സംരക്ഷണ കൊഴുപ്പ്​ ഇല്ലെങ്കിൽ ഇൗർപ്പം നഷ്​ട​പ്പെടുകയും ചർമം വരണ്ടതാവുകയും ചെയ്യും.  തണുപ്പുകാലത്ത്​ അന്തരീക്ഷത്തിലെ ഇൗർപ്പം കുറയുന്നതിനാൽ ഇതി​െൻറ തീ്വ്രത അതിരൂക്ഷമാകും.

വരണ്ട ചർമത്തിനു കാരണമാകുന്ന ഘടകങ്ങൾ :

 • സോപ്പി​െൻറയും ചൂടുവെള്ളത്തി​െൻറയും അമിതോപയോഗം
 • സാന്ദ്രതയേറിയ കെമിക്കലുകളുടെ ഉപയോഗം
 • ചില തരത്തിലുള്ള ചർമ രോഗങ്ങൾ
 • പ്രായമാകുന്നത്​ മൂലം ത്വക്കിനടിയിലെ കൊഴുപ്പ്​ നഷ്​ടപ്പെടുന്നത്​
 • നേരിട്ട്​ സുര്യപ്രകാശം ഏൽക്കുന്നത്​


വരണ്ട ചർമവുമായി ബന്ധ​െപ്പട്ട്​ നിത്യ ജീവിതത്തിലെ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും.

 • ചൊറിച്ചിൽ
 • പരുപരുത്ത കട്ടിയേറിയ ​ത്വക്ക്​
 • തൊലിയിലുള്ള വേദനയുളവാക്കുന്ന വിണ്ടു കീറൽ
 • പാളികളായി ചുവന്ന നിറത്തിൽ എരിച്ചിലുണ്ടാക്കുന്ന ചർമവീക്കം
 • വരട്ടുചൊറി
 • അണുബാധ

ചികിത്​സ
വരണ്ട ചർമം ചികിത്​സിക്കുന്നതി​െൻറ ആദ്യപടി ചർമവരൾച്ചക്കുള്ള കാരണം മനസിലാക്കുകയാണ്​. തണുത്ത അന്തരീക്ഷം വരണ്ട ചർമത്തിനുള്ള സാധാരണ കാരണമാണ്​. നിങ്ങളുടെ ചർമം വളരെയധികം വരണ്ടതാണെങ്കിൽ ഡോക്​ടറുമായി സംസാരിച്ച ശേഷം മാത്രമേ കാരണം ഉറപ്പിക്കാനാകൂ.

വരണ്ട ചർമത്തെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ചില ഉപായങ്ങൾ :

 • ചർമം വരണ്ടതായി തോന്നു​േമ്പാൾ അത്​ തടയാൻ കൂടുതൽ വെള്ളത്തിൽ കഴുകുന്നത്​ നല്ലതാണെന്ന്​ തോന്നാം. എന്നാൽ അത്​ വിപരീതഫലമാണ്​ തരിക. ചൂടു​ള്ള വെള്ളമോ സോപ്പുവെള്ളമോ ഉപയോഗിക്കുന്നത്​ നിങ്ങളുടെ ചർമത്തെ കൂടുതൽ മോശമായ അവസ്​ഥയിൽ  എത്തിക്കും. കൂടുതൽ തവണ കഴുകു​േമ്പാൾ നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുന്ന ഒായിൽ ചർമത്തിൽ നിന്ന്​ നഷ്​ടമാവുകയും കൂടുതൽ വരണ്ടതാക്കുകയും ചെയ്യും.
 • വളരെ കുറച്ച്​ സമയം മാത്രമെടുത്ത്​ (10 മിനുട്ടിൽ കുറവ്​) കുളിക്കുക. ചൂടുവെള്ളത്തേക്കാൾ നല്ലത്​ തണുപ്പു വിട്ട(ഇളം ചൂടുവെള്ളം) വെള്ളം ഉപയോഗിക്കുന്നതാണ്​.
 • ​േസാപ്പി​െൻറ ഉപയോഗം വളരെ കുറക്കുക. അത്യാവശ്യമാണെങ്കിൽ മാത്രം സോപ്പ​ുപയോഗിക്കുക. വാസനയില്ലാത്ത സോപ്പുപയോഗിക്കുക.
 • പെട്രോളിയം ജെല്ലി, ബേബി ഒായിൽ, മിനറൽ ഒായിലുകൾ, മോയിസ്​ചറൈസിങ്ങ്​ ക്രീമുകൾ, ലോഷനുകൾ എന്നിവ ഉപയോഗിച്ച്​ ചർമത്തെ ഇൗർപ്പമുള്ളതാക്കുക.  

ഇവയൊന്നും വരണ്ട ചർമത്തിൽ നിന്ന്​ രക്ഷ നൽകുന്നില്ലെങ്കിൽ ഡോക്​ടറെ കണ്ട്​ പരിഹാരം തേടേണ്ടതാണ്​.

 

COMMENTS