വെള്ളം കുടിക്കുംമുമ്പ്​ കരുതലാകാം...

23:34 PM
23/08/2018
Kerala Flood - online health tips
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ര്‍ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ർ​ദേ​ശം. വ്യാ​ജ പ്ര​ചാ​ര​ണം ഒ​ഴി​വാ​ക്ക​ണം. ക​ല​ക്ക​വെ​ള്ളം കു​ടി​ക്ക​രു​ത്. തെ​ളി​ഞ്ഞ വെ​ള്ളം തി​ള​പ്പി​ച്ച​ശേ​ഷ​മോ ക്ലോ​റി​നേ​റ്റ്  ചെ​യ്​​തോ ഉ​പ​യോ​ഗി​ക്കാം. അ​മി​ത​മാ​യി ക്ലോ​റി​ന്‍ ലാ​യ​നി ചേ​ര്‍ക്കു​ന്ന​ത് ദോ​ഷം ചെ​യ്യും. 

കുടിവെള്ളം എങ്ങനെ ഉപയോഗിക്കാം?
കി​ണ​ര്‍-​ടാ​ങ്ക് ക്ലോ​റി​നേ​ഷ​ന്‍ (സൂ​പ്പ​ര്‍ ക്ലോ​റി​നേ​ഷ​ന്‍) ചെ​യ്യു​ന്ന​തി​ങ്ങ​നെ: ആ​യി​രം ലി​റ്റ​ര്‍ വെ​ള്ള​ത്തി​ന് (ഏ​ക​ദേ​ശം കി​ണ​റി​ലെ ഒ​രു തൊ​ടി/​ഉ​റ/​റി​ങ്) അ​ഞ്ച്​ ഗ്രാം ​ക​ണ​ക്കി​ല്‍ ബ്ലീ​ച്ചി​ങ് പൗ​ഡ​ര്‍ ഉ​പ​യോ​ഗി​ക്കാം. ബ​ക്ക​റ്റി​ല്‍ ബ്ലീ​ച്ചി​ങ് പൗ​ഡ​ര്‍ (വെ​ള്ള​മു​ള്ള തൊ​ടി​ക​ളു​ടെ എ​ണ്ണം ഗു​ണം അ​ഞ്ച്​ ഗ്രാം) ​അ​ള​ന്നെ​ടു​ത്ത് വെ​ള്ളം  ചേ​ര്‍ത്ത് പേ​സ്​​റ്റ്​ പ​രു​വ​ത്തി​ലാ​ക്കു​ക. ബ​ക്ക​റ്റി​‍​​​െൻറ മു​ക്കാ​ൽ​ഭാ​ഗം വെ​ള്ളം നി​റ​ച്ച് ക​ല​ക്കി 10-15 മി​നി​റ്റ് ബ​ക്ക​റ്റ് അ​ന​ക്കാ​തെ വെ​ക്കു​ക. മു​ക​ളി​ലെ തെ​ളി​ഞ്ഞ വെ​ള്ളം കി​ണ​റി​ലെ തൊ​ട്ടി​യി​ലേ​ക്ക് ഒ​ഴി​ച്ച് താ​ഴേ​ക്കി​റ​ക്കി വെ​ള്ള​ത്തി​ല്‍  താ​ഴ്ത്തി ന​ന്നാ​യി ഇ​ള​ക്കി​ച്ചേ​ര്‍ക്കു​ക. ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം മാ​ത്ര​മേ  ഈ ​കി​ണ​ര്‍ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടു​ള്ളൂ.

ശേ​ഖ​രി​ച്ചു​െ​വ​ച്ച വെ​ള്ളം ശു​ദ്ധ​മാ​ക്കാം
അ​ഞ്ച്​ ശ​ത​മാ​നം വീ​ര്യ​മു​ള്ള ക്ലോ​റി​ന്‍ ലാ​യ​നി ത​യാ​റാ​ക്ക​ണം. ഇ​തി​ന്​ പ​തി​ന​ഞ്ച് ഗ്രാം ​ബ്ലീ​ച്ചി​ങ്​ പൗ​ഡ​ര്‍ അ​ര ഗ്ലാ​സ് (100 മി​ല്ലി​ലി​റ്റ​ര്‍) വെ​ള്ള​ത്തി​ല്‍ ക​ല​ര്‍ത്തി 15- 20 മി​നി​റ്റ് അ​ന​ക്കാ​തെ ​െവ​ക്ക​ണം. തെ​ളി​ഞ്ഞു​വ​രു​ന്ന വെ​ള്ളം ക്ലോ​റി​ന്‍ ലാ​യ​നി​യാ​യി ഉ​പ​യോ​ഗി​ക്കാം.കു​ടി​വെ​ള്ളം അ​ണു​മു​ക്ത​മാ​ക്കാ​ന്‍ ഒ​രു ലി​റ്റ​ര്‍ വെ​ള്ള​ത്തി​ന് എ​ട്ടു തു​ള്ളി (0.5  മി​ല്ലി​ലി​റ്റ​ര്‍) ക്ലോ​റി​ന്‍ ലാ​യ​നി ഉ​പ​യോ​ഗി​ച്ച്​ അ​ണു​മു​ക്ത​മാ​ക്കാം. 20 ലി​റ്റ​ര്‍ വെ​ള്ള​ത്തി​ന് ര​ണ്ട് ടീ​സ്പൂ​ണ്‍ (10 മി​ല്ലി​ലി​റ്റ​ര്‍) ക്ലോ​റി​ന്‍ ലാ​യ​നി  ഉ​പ​യോ​ഗി​ക്കാം. ക്ലോ​റി​ന്‍ ഗു​ളി​ക ല​ഭ്യ​മാ​ണെ​ങ്കി​ല്‍ ഇ​രു​പ​ത് ലി​റ്റ​ര്‍ (ഏ​ക​ദേ​ശം ഒ​രു കു​ടം) വെ​ള്ള​ത്തി​ന് ഒ​രു ക്ലോ​റി​ന്‍ ഗു​ളി​ക​യും (500 മി​ല്ലി​ഗ്രാം) ഉ​പ​യോ​ഗി​ക്കാം. ക്ലോ​റി​ന്‍ ലാ​യ​നി ഉ​പ​യോ​ഗി​ച്ച് ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം മാ​ത്ര​മേ ഈ  ​വെ​ള്ളം കു​ടി​ക്കാ​വൂ.

പാ​ത്ര​ങ്ങ​ളും പ്ര​ത​ല​ങ്ങ​ളും അ​ണു​മു​ക്ത​മാ​ക്കാ​ന്‍ 
അ​ഞ്ച്​ ശ​ത​മാ​നം വീ​ര്യ​മു​ള്ള ക്ലോ​റി​ന്‍ ലാ​യ​നി നാ​ലി​ര​ട്ടി വെ​ള്ളം ചേ​ര്‍ത്താ​ല്‍ ഒ​രു​ശ​ത​മാ​നം വീ​ര്യ​മു​ള്ള​താ​കും. ഇ​ത് പാ​ത്ര​ങ്ങ​ളും പ്ര​ത​ല​ങ്ങ​ളും അ​ണു​മു​ക്ത​മാ​ക്കാ​ന്‍  ഉ​പ​യോ​ഗി​ക്കാം. 

ക​ല​ക്ക​വെ​ള്ളം തെ​ളി​ഞ്ഞ​താ​ക്കാം
ക​ല​ക്ക​വെ​ള്ള​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​രി​പ്പ കൊ​ണ്ട്​​ അ​രി​ച്ചെ​ടു​ക്കാം. തെ​ളി​ഞ്ഞ വെ​ള്ളം ല​ഭി​ക്കാ​ന്‍ അ​രി​പ്പ ഉ​ണ്ടാ​ക്കു​ന്ന​വി​ധം: പ്ലാ​സ്​​റ്റി​ക് കു​പ്പി/​ക്യാ​ന്‍/​മ​ണ്‍കു​ടം തു​ട​ങ്ങി ചു​വ​ടു​മു​റി​ക്കാ​ന്‍ പ​റ്റു​ന്ന പാ​ത്ര​ത്തി​​​​െൻറ ചു​വ​ട് മു​റി​ച്ചു​മാ​റ്റി വാ​യ് വ​ട്ടം ഇ​ഴ​യ​ക​ല​മു​ള്ള തു​ണി​കൊ​ണ്ട് മൂ​ടി​ക്കെ​ട്ടു​ക. ഈ ​കു​പ്പി​യി​ലേ​ക്ക് മൂ​ന്നി​ലൊ​രു​ഭാ​ഗം ക​രി​ക്ക​ട്ട (ചി​ര​ട്ട ക​രി​ച്ച് ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ല്‍ ന​ല്ല​ത്),  മൂ​ന്നി​ലൊ​രു​ഭാ​ഗം വൃ​ത്തി​യു​ള്ള മ​ണ​ല്‍, മൂ​ന്നി​ലൊ​രു​ഭാ​ഗം വ​ലി​യ ക​ല്ലു​ക​ള്‍ (ച​ര​ല്‍) എ​ന്നി​വ നി​റ​ക്കു​ക. ഈ ​അ​രി​പ്പ​യി​ലേ​ക്ക് ഒ​ഴി​ക്കു​ന്ന ക​ല​ക്ക​വെ​ള്ള​വും തെ​ളി​ഞ്ഞി​രി​ക്കും.

മ​ഴ​വെ​ള്ളം ല​ഭ്യ​മാ​ണെ​ങ്കി​ല്‍: മ​ഴ​വെ​ള്ളം ശേ​ഖ​രി​ച്ച് അ​രി​ച്ച്​ തി​ള​പ്പി​ച്ചോ ക്ലോ​റി​നേ​റ്റ് ചെ​യ്‌​തോ ഉ​പ​യോ​ഗി​ക്കാം. ഇ​തി​ന്​ വ​ലി​യ തു​ണി​യു​ടെ (മു​ണ്ട് അ​ല്ലെ​ങ്കി​ല്‍ സാ​രി) നാ​ലു​വ​ശ​ങ്ങ​ളും നാ​ല്​ മ​ര​ങ്ങ​ളി​ലോ ക​മ്പു​ക​ളി​ലോ കെ​ട്ടി ക​ഴു​കി വൃ​ത്തി​യാ​ക്കി ക​ല്ല് ഉ​പ​യോ​ഗി​ച്ച് ന​ടു​ഭാ​ഗം താ​ഴ്ത്തി മ​ഴ​വെ​ള്ള സം​ഭ​ര​ണി​യാ​ക്കാം. അ​ണു​ക്ക​ളെ ന​ശി​പ്പി​ക്കാ​ന്‍ ഫ​ല​പ്ര​ദം തി​ള​പ്പി​ക്കു​ക​യാ​ണ്. അ​ടി​ക്ക​ടി സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കു​ന്ന​ത് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ഹാ​യി​ക്കും. വി​സ​ര്‍ജ്യ വ​സ്തു​ക്ക​ള്‍ കു​ടി​വെ​ള്ള​വു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ല്‍ വ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.
 
Loading...
COMMENTS