മാംസഭക്ഷണത്തിലൂടെ കോവിഡ് പകരില്ലെന്ന്
text_fieldsന്യൂഡൽഹി: ഇറച്ചിയും മീനും കഴിക്കുന്നതിലൂടെ കോവിഡ്-19 വൈറസ് ബാധയു ണ്ടാവാൻ സാധ്യതയില്ലെന്ന് ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻേൻറഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ’ മേധാവി ജി.എസ്.ജി അയ്യങ്കാർ പറഞ്ഞു. മത്സ്യ-മാംസം ഭക്ഷിക്കുന്നതിലൂടെ വൈറസ് ബാധയുണ്ടാവുമെന്ന തരത്തിലുള്ള വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളിലും മറ്റും സജീവമാണ്. എന്നാൽ, ഇതിന് ശാസ്ത്രീയ തെളിവുകളില്ല.
ഇന്ത്യയെപ്പോലുള്ള ഉഷ്ണമേഖല പ്രദേശങ്ങളിലെ ഉയർന്ന ഊഷ്മാവിൽ വൈറസുകൾക്ക് ദീർഘ സമയം നിലനിൽക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എബോള, പക്ഷിപ്പനി എന്നീ വൈറസ് ബാധകളെ ഫലപ്രദമായി ചെറുത്ത ചരിത്രമാണ് ഇന്ത്യക്കുള്ളത്. ഇതും അത്തരത്തിലുള്ള ഒരു തരം വൈറസാണ്.
ജനിതകഘടനയിലെ സങ്കീർണതകൊണ്ടാണ് വൈറസിനെതിരെ വാക്സിനുകൾ വികസിപ്പിക്കാൻ കഴിയാത്തത്. എന്നാൽ, ഉടൻതന്നെ അത് സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജപ്രചാരണങ്ങളെത്തുടർന്ന് മാംസവിപണിയിൽ വിലയിടിവ് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
