കോവിഡ്-19: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsകേരളത്തിൽ പത്തനംതിട്ട ജില്ലയിൽ അഞ്ചുപേർക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനമൊട്ടാകെ കനത്ത ജാഗ്രതയില ാണ്. ലോകത്തെയാകെ മുൾമുനയിൽ നിർത്തി വ്യാപനം തുടരുന്ന വൈറസ് രോഗത്തെ തുരത്താൻ നാമോരോരുത്തരും മുൻകരുതൽ സ്വീകരിക് കേണ്ടതുണ്ട്. കോവിഡ്-19ന്‍റെ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശം നൽ കിയിരിക്കുകയാണ്.
Latest Videoശ്രദ്ധിക്കേണം ഈ കാര്യങ്ങൾ
1. കോവിഡ് -19 ബാധിത രാജ്യങ്ങളില്‍ നിന്നും യാത്രാ ചരിത്രമുള്ളവര്‍ അല്ലെങ്കില്‍ അത്തരം യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍, വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം.
പൊങ്കാല അർപ്പിക്കുന്നവർ അവരുടെ താമസ സ്ഥലങ്ങളില്‍ പൊങ്കാല നടത്താനും അഭ്യര്‍ഥിക്കുന്നു. അവരുടെ സ്വയം നിരീക്ഷണം സമൂഹത്തിന്‍റെയും അവരുടെ കുടുംബത്തിന്‍റെയും തങ്ങളുടെയും നന്മയ്ക്കുള്ള യഥാര്‍ത്ഥ പ്രാര്‍ഥനയാണ്.
2. ഹാന്‍ഡ് റെയിലിങ്ങുകള്‍ (ഉദാ: ആരാധനാലയങ്ങളിലെ ക്യൂ സമ്പ്രദായത്തിന് വേണ്ടി ഒരിക്കിയിട്ടുള്ള കമ്പി) കഴിയുന്നിടത്തോളം തൊടരുത്. റെയിലിങ് പോലുള്ള സ്ഥലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം കൈ കഴുകുക.
3. ദര്‍ശനത്തിനായി തിരക്കുകൂട്ടരുത്. പിന്നില്‍ നിന്നും മുന്നില്‍ നിന്നും വ്യക്തിയില്‍ നിന്ന് ഒരു കൈ അകലം എങ്കിലും പാലിച്ച് ക്യൂവില്‍ പോകുക.
4. ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്‌ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക.
5. നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
6. ചുമ, പനി, ശ്വാസം മുട്ട് അല്ലെങ്കില്‍ വൃക്ക, കരള്‍ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവര്‍ ദര്‍ശനം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം.
7. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
