Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യാത്രകൾ അതിജീവനത്തിന്​ മാത്രമാക​ട്ടെ
cancel
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightയാത്രകൾ അതിജീവനത്തിന്​...

യാത്രകൾ അതിജീവനത്തിന്​ മാത്രമാക​ട്ടെ

text_fields
bookmark_border

കോവിഡ്​ മഹാമാരിയെ തുടർന്ന്​ നമ്മുടെ രാജ്യം ലോക്​ഡൗണിലേക്കു പോയ മാർച്ച്​ 25ന്​ ഇന്ത്യയിലാകെ 519 കോവിഡ്​ രോഗികളും കോവിഡ്​ ബാധിച്ച്​ 10 മരണവുമാണ്​ റിപ്പോർട്ട്​ ചെയ്​തിരുന്നത്​. ഇന്നത്​ മൂന്നു ലക്ഷം കവിഞ്ഞിരിക്കുന്നു. മരണം പതിനായിരത്തിനടുത്തെത്തി. രോഗികളുടെ എണ്ണത്തിൽ ലോ

കത്ത്​ നാലാം സ്​ഥാനത്തും മരണത്തിൽ പന്ത്രണ്ടാം സ്​ഥാനത്തുമാണ്​ ഇന്ത്യ. രോഗവ്യാപനം നിയന്ത്രണ വിധേയമായില്ലെങ്കിൽ ഇൗ ഗ്രാഫ്​ ഇനിയും ഉയർന്നേക്കാമെന്നാണ്​ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്​.

ഈ രാജ്യവ്യാപക ലോക്​ഡൗൺ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ ഇപ്പോഴേക്ക്​ 14-29 ലക്ഷം വരെ അധിക രോഗികളും 37,000 മുതൽ 78,000 വരെ അധിക മരണങ്ങളും ഉണ്ടാകുമായിരുന്നു എന്നാണ്​ വിദഗ്​ധരുടെ വിലയിരുത്തൽ. എന്നാൽ, ലോക്​ ഡൗൺ ഇനിയും നീട്ടിയാൽ 40 കോടിയിയലധികം ജനങ്ങൾ ദാരിദ്ര്യത്തിലേക്ക്​ വഴുതിവീഴും എന്ന്​​ ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ (ILO) മുന്നറിയിപ്പുനൽകുന്നു​.

സമ്പൂർണ ലോക്​ഡൗൺ എന്നാൽ ഒരു മഹാമാരിക്കുള്ള ചികിത്സയായിരുന്നില്ല; അതിനെ അതിജീവിക്കാനുള്ള പടയൊരുക്കമാണ്​. ആശുപത്രികളും മറ്റ്​ അടിസ്​ഥാന ചികിത്സ സൗകര്യങ്ങളും വർധിപ്പിക്കാനും സുരക്ഷ സാമഗ്രികൾ സജ്ജമാക്കാനും ജനങ്ങളിൽ രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച്​ അവബോധം വളർത്താനും സമ്പദ്​വ്യവസ്​ഥയെ പിടിച്ചുനിർത്താനുമുള്ള മാർഗങ്ങൾ അവലംബിക്കുന്നതിനുള്ള അവസരം മാത്രമായേ ലോക്​ഡൗണിനെ പരിഗണിക്കാവൂ. കോവിഡുമൊത്തു ജീവിക്കുക എന്ന അടവുനയമാണ്​ ഇനി വേണ്ടത്​.​

യാത്രകൾ സജീവമാകുന്നു

ലോക്​ഡൗൺ ഘട്ടംഘട്ടമായി നീക്കുന്നതി​​െൻറ ഭാഗമായി പ്രാദേശിക വിപണികളും ചെറുകിട ബിസിനസുകളും തുറന്നുകഴിഞ്ഞു. നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു. വിദ്യാലയങ്ങളും കലാലയങ്ങളുമൊഴികെ മറ്റു സർക്കാർ, സ്വകാര്യസ്​ഥാപനങ്ങളിൽ പലതും പ്രവർത്തിച്ചുതുടങ്ങി. ബസുകൾ, ട്രെയിനുക​ൾ, ടാക്​സികൾ, ഓ​ട്ടോറിക്ഷ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളും പല സംസ്​ഥാനങ്ങളിലും പുനരാരംഭിച്ചു. അന്തർദേശീയ വിമാന സർവിസുകൾ വൈകാതെ സജീവമാകും. അതോടെ ലോകത്തി​​െൻറ പല ഭാഗങ്ങളിലായി ഒറ്റപ്പെട്ടവർക്ക്​ കൂടണയാൻ വഴിയൊരുങ്ങും. എന്നാൽ, ഈ പുതിയ സാഹചര്യത്തിൽ യാത്രസംവിധാനങ്ങളിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാം. യാ​ത്രകൾ കൂടുതൽ സുരക്ഷിതവും സ്വീകാര്യതയുമുള്ളതുമായി മാറേണ്ടിയിരിക്കുന്നു.

വൈറസ്​വ്യാപനം കുറക്കുന്നതിനായി പുതിയ ആരോഗ്യ സുരക്ഷ സംവിധാനങ്ങളൊരുങ്ങും. 'ടച്ച്​ലസ്​' (സ്​പർശനരഹിത) യാത്രക്കായി ഡിജിറ്റൽ ഐഡൻറിറ്റി സംവിധാനങ്ങൾ താമസിയാതെ നിലവിൽവരും. കർശന ശുചി​ത്വ​ പ്രോ​ട്ടോകോളുകൾ നിർബന്ധമാകും. ചെക്ക്​ ഇൻ, സുരക്ഷപരിശോധന, ബോഡിങ്​ എന്നിവിടങ്ങളിൽ വൈറസ്​വ്യാപനം തടയുന്നതിനായി ഓ​ട്ടോമേഷൻ പുതിയ മാനദണ്ഡമാകും. എന്തൊക്കെ സംവിധാനങ്ങൾ വന്നാലും വ്യക്​തിസുരക്ഷ തന്നെയാവും പരമപ്രധാനം. നമ്മൾ നമ്മളെ സംരക്ഷിക്കുക. അതിനായി യാത്ര ചെയ്യു​േമ്പാൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്​. യാത്രയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയാം.

വ്യാപനം കുറയുമെന്നോ കൊറോണ വൈറസ്​ വിട്ടുപോകുമെന്നോ ഒരു പ്രതീക്ഷയുമില്ല. ഈ സാഹചര്യത്തിൽ, അദൃശ്യനായ ഒരു ശത്രുവായി കോവിഡ്​ നമുക്കിടയിലുണ്ട്​ എന്ന ജാഗ്രതയിൽ ​പുതിയൊരു ജീവിതശൈലി രൂപപ്പെടുത്തുകയാണ്​ ഉചിതം. രോഗവ്യാപനം തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യാനുപകരിക്കുന്ന സുരക്ഷിത മാർഗങ്ങളാകണം എപ്പോഴും സ്വീകരിക്കേണ്ടത്​. അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്​ യാത്രകൾ. ആളുകൾ കൂടുന്ന സ്​ഥലങ്ങളിലേക്കും ചടങ്ങുകളിലേക്കും പോകുന്നതും കൂട്ടംകൂടുന്നതും അപരിചിതരുമായുള്ള സമ്പർക്കവും ഒഴിവാക്കാൻ ശ്രദ്ധിക്കണം. യാത്രകൾ പരമാവധി ഒഴിവാക്കുക. അത്യാവശ്യ യാത്രകൾ ചെയ്യേണ്ടിവരു​േമ്പാൾ ആൾത്തിരക്കില്ലാത്ത സമയവും സംവിധാനവും ഉപയോഗിക്കണം.

മാറ്റിവെക്കാവുന്ന യാത്രകൾ

ലോക്​ഡൗൺ ഇളവുവന്നതോടെ നാട്ടിലും മറുനാട്ടിലും റോഡുകൾ വീണ്ടും നിറഞ്ഞു. വാഹനങ്ങളിൽ യാത്രക്കാരും ഒട്ടും കുറവല്ല. യാത്രകൾ മാറ്റിവെക്കുക അത്ര എളുപ്പമല്ല. രണ്ടു മാസത്തിലേറെ പരമാവധി യാത്രകൾ ഒഴിവാക്കി വീട്ടിലിരുന്ന്​ മിക്ക കുടുംബങ്ങളുടെയും സാമ്പത്തികനില താളംതെറ്റിയിട്ടുണ്ടാവും. 'വർക്ക്​ ഫ്രം ഹോം' പദ്ധതിയും പല സ്​ഥാപനങ്ങളും പിൻവലിച്ചുകഴിഞ്ഞു. ഇനി യാത്രചെയ്യാതെ വയ്യെന്നായിരിക്കുന്നു മിക്ക ആളുകളുടെയും സ്​ഥിതി. എന്നാൽ, ഒഴിവാക്കാവുന്ന യാത്രകൾ തൽക്കാലം മാറ്റിവെക്കുക തന്നെ വേണം.

കുട്ടികളും 65 വയസ്സു പിന്നിട്ടവരും യാത്രകൾ പൂർണമായും ഒഴിവാക്കുക. രോഗങ്ങളുള്ളവർ പൊതുഗതാഗത സൗകര്യം ഉപയോഗിക്കരുത്​. രോഗികളെ സന്ദർശിക്കുന്നതും തൽക്കാലം ഒഴിവാക്കണം. പുറത്തുപോകു​േമ്പാൾ പോക്കറ്റ്​ സാനിറ്റൈസർ കരുതുക. യാത്ര കഴിഞ്ഞ്​ തിരിച്ചെത്തി വീടിനകത്തു കയറും മു​േമ്പ കൈകൾ നന്നായി സോപ്പിട്ടു കഴുകണം.

കോവിഡ്​ പ്രതിരോധം സർക്കാറി​​െൻറയോ ഡോക്​ടർമാരുടെയോ ആരോഗ്യപ്രവർത്തകരുടെയോ പൊലീസി​​െൻറയോ മാത്രം ഉത്തരവാദിത്തമല്ല. ഭൂമുഖത്തെ ഓരോ മനുഷ്യ​​െൻറയും കടമയാണത്​. അനാവശ്യ യാത്രകളും ഉല്ലാസയാത്രകളും മാറ്റിവെക്കാൻ നമ്മൾ തയാറാകണം. യാത്രകൾ അതിജീവനത്തിന്​ മാത്രമായി ചുരുക്കേണ്ടിയിരിക്കുന്നു.

വിമാനയാത്രികർ ശ്രദ്ധിക്കുക

കോവിഡ്​ കാലത്തെ വിമാനയാത്രയിലെ സുരക്ഷ സംബന്ധിച്ച്​ ആശങ്കകൾ നിലനിൽ​ക്കെത്തന്നെ ലോകത്തി​​െൻറ പല കോണിലകപ്പെട്ടവർ സ്വന്തം നാട്ടിലെത്താൻ നീണ്ട കാത്തിരിപ്പിലാണ്​. പല വിമാനക്കമ്പനികളും കുറേശ്ശെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചുതുടങ്ങി. വിമാനയാത്രയിൽ ഒരുപാട്​ മുൻകരുതലുകൾ ആവശ്യമാണ്​. അതിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു.

  1. യാത്രയിൽ ലഗേജ്​ വളരെ കുറ​ക്കുക. ഒരു ഹാൻഡ്​ ലഗേജ്​, ഒരു ചെക്കിൻ ലഗേജ്​. അത്യാവശ്യമെങ്കിൽ ലാപ്​ടോപ്​. അതിൽ കൂടരുത്​.
  2. ലഗേജിൽ മാസ്​ക്കുകൾ, സാനിറ്റൈസർ, സോപ്പ്​, മരുന്നുകൾ, വെള്ളം, ഇട​ക്ക്​ കഴിക്കാൻ ആവശ്യമെങ്കിൽ ഉണങ്ങിയ ഫലങ്ങൾ (Dried fruits) ഇവ കരുതുക.
  3. ഹ്രസ്വദൂര യാത്രകളിൽ കു​െറക്കാലത്തേക്ക്​ ഇനി ഭക്ഷണസാധനങ്ങൾ കിട്ടാൻ സാധ്യതയില്ല.
  4. എല്ലായ്​പോഴും മാസ്​ക്​ ഉപയോഗിക്കുക. ഉപയോഗിച്ച മാസ്​ക്​ വലിച്ചെറിയരുത്​. വിമാനത്തിലും ഉപേക്ഷിക്കരുത്​.
  5. വെബ്​ ചെക്കിൻ, മൊബൈൽ ബോഡിങ്​ പാസ്​ എന്നിവ ഉപയോഗപ്പെടുത്തി സ്​പർശനസാധ്യത കുറ​ക്കാം.
  6. എയർപോർട്ട്​ ജീവനക്കാരുമായി അകലം പാലിക്കുക.
  7. ബോഡിങ്​ പാസ്​, ലഗേജ്​ ടാഗുകൾ മുൻകൂർ പ്രിൻറ്​ ചെയ്​തുവെക്കുക.
  8. കാത്തിരിപ്പുകേന്ദ്രങ്ങളിൽ മറ്റുള്ളവരുമായി അകലം പാലിക്കുക
  9. സഹയാത്രികരുമായി കുശലംപറച്ചിൽ ഒഴിവാക്കുക
  10. മലിനമായ പ്രതലങ്ങളിൽ സ്​പർശിക്കരുത്​.
  11. മൊബൈൽ ഫോണിൽ ആരോഗ്യസേതു ഡൗൺലോഡ്​ ചെയ്​ത്​ ആവശ്യമായ വിവരങ്ങൾ കൈമാറുക
  12. യാത്ര പുറപ്പെടുന്നതിനുമുമ്പും ശേഷവും ശരീരോഷ്​മാവ്​ പരിശോധിക്കുക. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുക
  13. വിമാനത്തിനകത്ത്​ ടോയ്​ലറ്റ്​ ഉപയോഗം പരമാവധി ഒഴിവാക്കുക
  14. ബോഡിങ്​ സമയത്തും വിമാനം ഇറങ്ങിയശേഷവും വിമാനം ഇറങ്ങിയ ശേഷവും തിരക്കുകൂട്ടാതെ അകലം പാലിച്ച്​ ത​​െൻറ ഊഴത്തിനായി ക്ഷമയോടെ കാത്തുനിൽക്കുക. മറ്റുള്ളവരുടെ ദേഹത്ത്​ മുട്ടിയുരുമ്മി തിരക്കുകൂട്ടരുത്​.
  15. വിമാനത്തിനുള്ളിൽ സംഘംചേർന്നുള്ള സംസാരം, ഉറക്കെയുള്ള സംസാരം ഇവ ഒഴിവാക്കുക.
  16. വിമാനമിറങ്ങിയ ശേഷം അതത്​ സ്​ഥലങ്ങളിലെ നിയമങ്ങളും നിർദേശങ്ങളും അനുസരിക്കുക

മറ്റു യാത്രികരുടെ ശ്രദ്ധക്ക്​

  1. യാത്രതിരിക്കുന്നതിനു​ മുമ്പ്​ കുറഞ്ഞത്​ 20 സെക്കൻഡ്​​ സോപ്പുപയോഗിച്ച്​ കൈകൾ വൃത്തിയാക്കുക.
  2. ലക്ഷ്യസ്​ഥാനത്തെത്തുേമ്പാഴും ഇത്​ ആവർത്തിക്കുക.
  3. മാസ്​ക്​ നിർബന്ധമായും ഉപയോഗിക്കണം. ഒരു മാസ്​ക്​ ആറു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഉപയോഗിക്കരുത്​. മാറ്റണം.
  4. വീണ്ടും ഉപയോഗിക്കാവുന്ന മാസ്​കുകൾ ഉപയോഗം കഴിഞ്ഞ്​ ഓരോ ദിവസവും ചൂടുവെള്ളത്തിൽ കഴുകി വെയിലിൽ ഉണക്കിയെടുക്കുക.
  5. ഉപയോഗിച്ച മാസ്​ക്​ വഴിയിൽ വലിച്ചെറിയരുത്​.
  6. സംസാരിക്കു​േമ്പാൾ ഒരു കാരണവശാലും മാസ്​ക്​ മുഖത്തുനിന്നു മാറ്റരുത്​.
  7. മാസ്​ക്കി​െൻറ മുൻഭാഗത്ത്​ തൊടരുത്​.
  8. യാത്രക്കിടെ മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കുക.
  9. രോഗബാധിതനോ രോഗിയെ പരിചരിക്കുന്ന ആളോ ആണെങ്കിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കരുത്​.
  10. യാത്രയിൽ ആവശ്യമായ ഹാൻഡ്​ സാനിറ്റൈസർ കൈയിൽ കരുതുക.
  11. പ്രയാസക്കൂടുതലുള്ളവർ, മറ്റു രോഗബാധിതർ, ശാരീരിക വൈകല്യങ്ങളുള്ളവർ, കുട്ടികൾ മുതലായവർ യാത്ര പരിമിതപ്പെടുത്തണം.

പൊതുഗതാഗതം

  1. പൊതുവായി സ്​പർശിക്കുന്ന പ്രതലങ്ങൾ, ടച്ച്​ സ്​ക്രീനുകൾ, ടിക്കറ്റ്​ മെഷീൻ, കൈവരികൾ, വിശ്രമമുറിയിലെ പ്രതലങ്ങൾ, ലിഫ്​റ്റ്​ ബട്ടനുകൾ, ​െബഞ്ചുകൾ മുതലായ തൊടാതിരിക്കുക. തൊട്ടാൽ ഉടൻ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്​ കൈകൾ വൃത്തിയാക്കുക.
  2. ശാരീരിക അകലം ഉറപ്പുവരുത്തുക.
  3. കഴിവതും ഇ-പെയ്​മ​െൻറുകൾ ഉപയോഗിക്കുക.
  4. പണമടയ്​ക്കാൻ QR കോഡ്​ സംവിധാനം പ്രയോജനപ്പെടുത്തുക.
  5. സംഘം ചേർന്നും ഗ്രൂപ്പുകളായുമുള്ള യാത്ര ഒഴിവാക്കുക.
  6. സാധ്യമെങ്കിൽ നിങ്ങൾക്കും മറ്റു യാത്രികർക്കുമിടയിൽ ഒരു സീറ്റ്​ ഒഴിവാക്കിയിടുക.
  7. ടാക്​സിയിൽ യാത്രചെയ്യു​േമ്പാൾ അപരിചിതർ ഉപയോഗിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കേണ്ടി വരു​േമ്പാൾ നല്ല കരുതൽ വേണം.
  8. വാഹനങ്ങളിലെ വാതിൽ പിടി, ഹാൻഡിലുകൾ, വിൻഡോകൾ മുതലായ ഭാഗങ്ങളിൽ പലരും സ്​പർശിക്കുന്നതിനാൽ അവയിൽ തൊടാതിരിക്കുക. തൊട്ടാൽ ഉടൻ സാനിറ്റൈസർ​ ഉപയോഗിക്കുക.
  9. കുടിവെള്ളവും ആഹാരവും കഴിവതും കൈയിൽ കരുതുക.
  10. കൂടെ യാത്രചെയ്യുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക.
  11. അപരിചിതരുമായി വാഹനം പങ്കിടരുത്​.
  12. വാഹനമോടിക്കുന്നവരിൽനിന്ന്​ അകലം പാലിക്കുക.
  13. വാഹനത്തിനുള്ളിൽ വായുസഞ്ചാരം മെച്ച​പ്പെടുത്തണം. വിൻഡോകൾ തുറന്നിടുക. അല്ലെങ്കിൽ A/c 'റീസർക്കുലേഷൻ' മോഡിൽ ക്രമീകരിക്കുക.
  14. സ്വന്തം ലഗേജുകൾ സ്വയം കൈകാര്യംചെയ്യുക.
  15. വാഹനത്തിൽ നിന്നിറങ്ങിയാൽ കൈകൾ സോപ്പുപയോഗിച്ച്​ നന്നായി കഴുകുക.
  16. പിൻസീറ്റിലിരുന്ന്​ യാത്രചെയ്യുക. മുൻസീറ്റിൽ ഇരിക്കരുത്​.
  17. ഓരോ ട്രിപ്പിന്​ ശേഷവും വണ്ടി അനുയോജ്യമായ അണുനാശിനി ഉപ​േയാഗിച്ച്​ വൃത്തിയാക്കുക.
  18. പനിയോ ചുമയോ ഉള്ള ഡ്രൈവർമാർ പൊതുഗതാഗത വാഹനങ്ങൾ ഡ്രൈവ്​ ചെയ്യരുത്​.

വണ്ടി ഓടിക്കുന്നയാൾ

  1. പതിവായി സ്​പർശിക്കുന്ന ഹാൻഡിൽ ബാർ, ഗിയറുകൾ, ലോക്കുകൾ മുതലായവ അണുവിമുക്​തമാക്കുക.
  2. കഴിവതും ഒറ്റക്ക്​ യാത്രചെയ്യുക.
  3. യാത്രക്ക്​ മുമ്പും പിമ്പും കൈകൾ സോപ്പിട്ട്​ കഴുകുക.

സ്വന്തം കാറിൽ

  1. പതിവായി സ്​പർശിക്കുന്ന പ്രതലങ്ങൾ (സ്​റ്റിയറിംങ്​വീൽ, ഗിയർ, ഡോർ ഹാൻഡിലുകൾ, റേഡിയോ, സീറ്റ്​ ബെൽറ്റ്​, ബക്കിൾ മുതലായവ) വൃത്തിയാക്കുകയും അണുമുക്​തമാക്കുകയും ചെയ്യുക.
  2. കാറിനുള്ളിലെ വായുസഞ്ചാരം മെച്ചപ്പെടുത്തുക.
  3. യാത്രക്കാർക്ക്​ രോഗമുള്ളതായി കണ്ടാൽ വേണ്ട പരി​രക്ഷകൾ അവലംബിക്കേണ്ടതാണ്​.
  4. പെ​ട്രോൾ അടിക്കുന്നതിനോ മറ്റോ സ്വൈപിങ്​ മെഷീൻ ഉപയോഗിക്കു​േമ്പാൾ കാർഡ്​ കൈമാറാതിരിക്കുക. പാസ്​വേഡ്​ അടിച്ച ശേഷം സാനിറ്റൈസർ ഉപയോഗിക്കുക.
  5. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ മാത്രമല്ല, എല്ലാ കാലത്തും മേൽ പറഞ്ഞ കാര്യങ്ങൾ പ്രസക്തമാണ് എന്നുകൂടി ഒാർക്കണം.

(കോഴിക്കോട് ഇ​ഖ്​​റ ഹോ​സ്​​പി​റ്റ​ൽ ക​ൺ​സ​ൽ​ട്ടൻറ്​ ഫി​സി​ഷ്യ​ൻ &​ ഡ​യ​ബ​റ്റോ​ള​ജി​സ്​​റ്റ്​​ ആണ് ലേഖകൻ​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelprecautionsCovid 19Health News
Next Story