Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകൊ​റോ​ണ​ വൈ​റ​സ്​...

കൊ​റോ​ണ​ വൈ​റ​സ്​ എന്ത്? തടയാനാകുമോ?

text_fields
bookmark_border
കൊ​റോ​ണ​ വൈ​റ​സ്​ എന്ത്? തടയാനാകുമോ?
cancel
camera_alt?????? ????? ??????? ?????? ???????????????? ??????????

കൊറോണ വൈറസ് ഭീതിയിലാണ് ലോകം. ചൈനയിൽനിന്ന് പടർന്ന കൊറോണ ഭീതി സൗദി അറേബ്യയിലേക്കും നമ്മുടെ കേരളത്തിലേക്കും വര െ വ്യാപിച്ചിരിക്കുന്നു. ചൈനയിൽ നൂറുകണക്കിന് ആളുകളെ ബാധിക്കുകയും നിരവധി പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. വല ിയ നഗരമാകെ അടച്ചുപൂട്ടിയിരിക്കുകയാണ് ചൈന.
മ​നു​ഷ്യ​ൻ ഉ​ൾ​പ്പെ​ടെ സ​സ്​​ത​നി​ക​ളു​ടെ ശ്വാ​സ​കോ​ശ​ങ്ങ​ളെ ​യാ​ണ്​ കൊ​റോ​ണ വൈ​റ​സ്​ പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്. ഇ​വ ജ​ല​ദോ​ഷം, ന്യൂ​മോ​ണി​യ, അ​ക്യൂ​ട്ട്​​റ െ​സ്​​പി​റേ​റ്റ​റി ഡി​സ്​​ട്ര​സ്​ സി​ൻ​ഡ്രോം തു​ട​ങ്ങി​വ​യ്​​ക്ക്​ കാ​ര​ണ​മാ​കു​ന്നു. ഇ​തി​നു പു​റ​മെ കു ​ട​ലു​ക​ളെ​യും ബാ​ധി​ക്കാം. മ​നു​ഷ്യ​ന്​ ഉ​ണ്ടാ​കു​ന്ന​ 15-30 ശ​ത​മാ​നം ജ​ല​ദോ​ഷ​ത്തി​നും ഇ​വ​യാ​ണ്​ കാ​ര​ണം. കൊ​റോ​ണ വൈ​റ​സ്​ എ​ലി, പ​ട്ടി, പൂ​ച്ച, ട​ർ​ക്കി​കോ​ഴി​ക​ൾ, കു​തി​ര, പ​ന്നി, ക​ന്നു​കാ​ലി​ക​ൾ തു​ട​ങ്ങി​യ​വ ​യെ​യും ഈ ​വൈ​റ​സ്​ ബാധിക്കുന്നു. മ്യൂ​​ട്ടേ​ഷ​ൻ സാ​ധ്യ​ത കൂ​ടു​ത​ൽ ആ​ണെ​ന്നത് ഈ ​വൈ​റ​സി​ന്‍റെ ദോ​ഷ​ഫ​ലം വ ർധിപ്പിക്കുന്നു.

കൊറോണ വൈറസ് എന്താണെന്നും അണുബാധയുടെ ലക്ഷണങ്ങളും ചികിത്സയുമെല്ലാം അറിയാം.

എ ന്താണ് കൊറോണ വൈറസ് ?
കൊ​റോ​ണ ​ൈവ​റി​ഡെ കു​ടും​ബ​ത്തി​ൽ കൊ​റോ​ണ വൈ​റി​നെ എ​ന്ന ഉ​പ​കു​ടും​ബ​ത്തി ​ൽ ഉ​ൾ​പ്പെ​ടു​ന്ന ആ​വ​ര​ണമുള്ള വൈ​റ​സു​ക​ളാ​ണ്​ കൊ​റോ​ണ വൈ​റ​സു​ക​ൾ. ആ​റു​ത​രം കൊ​റോ​ണ വൈ​റ​സു​ക​ളാ​ണ്​ മ​നു​ഷ്യ​രി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​ക്കു​ന്ന​ത്. കൊ​റോ​ണ വൈ​റ​സി​ന്‍റെ പ്ര​ത​ല​ത്തി​ലെ കി​രീ​ടം പോ​ലു​ള്ള പ്രൊ​ജ​ക്​​ഷ​നു​ക​ളാ​ണ്​ അ​വ​യ്​​ക്ക്​ ആ ​പേ​ര്​ കി​ട്ടാ​ൻ കാ​ര​ണ​മാ​യ​ത്. ലാ​റ്റി​ൻ ഭാ​ഷ​യി​ൽ ‘കൊ​റോ​ണ’ എ​ന്ന വാക്കിന്​ ‘കി​രീ​ടം’ എ​ന്നാ​ണ്​ അ​ർ​ഥം.

ശീ​ത​കാ​ല​ത്തും വ​സ​ന്ത​കാ​ല​ത്തുമാ​ണ്​ പ്രധാനമായും മ​നു​ഷ്യ​രി​ൽ ഈ ​അ​ണു​ബാ​ധ ഉ​ണ്ടാ​കു​ന്ന​ത്. കൊ​റോ​ണ വൈ​റ​സ്​ ആ​ന്‍റിബോ​ഡിക​ൾ ശ​രീ​ര​ത്തി​ൽ അ​ധി​ക​കാ​ലം നി​ല​നി​ൽ​ക്കി​ല്ല എ​ന്ന​തി​നാ​ൽ ഒ​രി​ക്ക​ൽ അ​ണു​ബാ​ധ വ​ന്നാ​ലും അ​ധി​കം താ​മ​സി​യാ​തെ വീ​ണ്ടും വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഒ​രു​ത​രം വൈ​റ​സി​ന്‍റെ ആ​ൻറിബോഡി മ​റ്റു​ള്ള ത​രം വൈ​റ​സി​നെ​തി​രെ പ്ര​യോ​ജ​നം ചെ​യ്യി​ല്ല.

ലക്ഷണങ്ങൾ
ജ​ല​ദോ​ഷം, തു​മ്മ​ൽ, ക്ഷീ​ണം, ചു​മ, തൊ​ണ്ട​വേ​ദ​ന, പ​നി, ശ​രീ​ര​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളാ​ണ്​ തു​ട​ക്ക​ത്തി​ൽ ഉണ്ടാകുക. ചി​ല​ത​രം കൊ​റോ​ണ വൈ​റ​സു​ക​ൾ ന്യൂ​മോ​ണി​യ, അ​ക്യൂ​ട്ട്​ റെ​സ്​​പി​േ​റ​റ്റ​റി ഡി​സ്​​ഡ്ര​സ്​ സിൻ​ഡ്രോ​മി​നും കാ​ര​ണ​മാ​കും. ഇ​ത്ത​രം അ​വ​സ​ര​ങ്ങ​ളി​ൽ ശ്വാ​സം​മു​ട്ട്, വി​റ​യ​ൽ, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ​വ​യു​ണ്ടാ​കും. ഗു​രു​ത​ര ഘ​ട്ട​ങ്ങ​ളി​ൽ ശ്വാ​സ​കോ​ശം, ഹൃ​ദ​യം, ക​ര​ൾ, വൃ​ക്ക തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​യ്​​ക്കു​ന്ന​തി​നും മ​ര​ണ​ത്തി​നും വരെ കാ​ര​ണ​മാ​വാം.

വൈറസ് പകരുന്നതെങ്ങനെ
ശ്വാ​സ​കോ​ശ​ ദ്രവ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ വൈ​റ​സ്​ ഒ​രാ​ളി​ൽ​നി​ന്നും മ​റ്റൊ​രാ​ളി​ലേ​ക്ക്​ പ​ക​രു​ന്ന​ത്. മൂ​ക്കും വാ​യും മ​റ​ക്കാ​തെ രോ​ഗി തു​മ്മു​ക​യോ ചു​മ​യ്​​ക്കു​ക​യോ ചെ​യ്​​താ​ൽ ശ്വാ​സ​കോ​ശ ദ്ര​വ​ങ്ങ​ൾ വാ​യു​വി​ൽ ക​ല​രാ​നും മ​റ്റു​ള്ള​വ​ർ​ക്ക്​ പ​ക​രാ​നും കാ​ര​ണ​മാ​വും. രോ​ഗി​യെ തൊ​ടു​ക, ഹ​സ്​​ത​ദാ​നം ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യി​ലൂ​ടെ വൈ​റ​സ്​ പ​ക​രാം.
വൈ​റ​സ്​ ഉ​ള്ള പ്ര​ത​ല​ങ്ങ​ളി​ലോ വ​സ്​​തു​ക്ക​ളി​ലോ തൊ​ടു​ന്ന​തി​ലൂ​ടെ​യും, വ​ള​രെ വി​ര​ള​മാ​യി രോ​ഗി​യു​ടെ മ​ല​വു​മാ​യി സ​മ്പ​ർ​ക്കം വ​ന്നാ​ലും പ​ക​രാ​ൻ ഇ​ട​യു​ണ്ട്.

ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധിച്ച രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നു

ചി​കി​ത്സ
മ​റ്റു​ വൈ​റ​ൽ അ​ണു​ബാ​ധ​പോ​ലെ​ത​ന്നെ ഇ​വ​യ്​​ക്കും പ്ര​ത്യേ​ക​ം മ​രു​ന്നി​ല്ല. ഓ​േ​രാ ല​ക്ഷ​ണ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള​ചി​കി​ത്സ​യാ​ണ്​ ന​ൽ​കു​ന്ന​ത്. അ​ധ്വാ​നം ഒ​ഴി​വാ​ക്കി വി​ശ്ര​മി​ക്കു​ക, ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, പു​ക​വ​ലി ഒ​ഴി​വാ​ക്കു​ക, പ​നി, ജ​ല​ദോ​ഷം, ചു​മ തു​ട​ങ്ങി​യ​വ​യ്​​ക്കു​ള്ള മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക എ​ന്നു​ള്ള​താ​ണ്​ ചി​കി​ത്സാ രീ​തി. ആ​വി പി​ടി​ക്കു​ന്ന​തും ന​ല്ല​താ​ണ്.

പരിശോധന
ശ്വാ​സ​കോ​ശ ദ്ര​വ​ങ്ങ​ൾ, ര​ക്തം മു​ത​ലാ​യ​വ​യി​ൽ​നി​ന്നും വൈ​റ​സി​നെ ക​ണ്ടെ​ത്താം. ഗു​രു​ത​ര​മാ​യ അ​ണു​ബാ​ധ​യു​ണ്ടെ​ങ്കി​ൽ മ​ാ​ത്ര​മേ ഇ​തി​ന്​ പ്രാ​ധാ​ന്യ​മു​ള്ളൂ.

പ്രതിരോധം
രോ​ഗ ല​ക്ഷ​ണ​ങ്ങൾ ഉള്ളവർ വീ​ട്ടി​ൽ​ത​ന്നെ വി​ശ്ര​മി​ക്കു​ക​യും മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക​യും വേ​ണം.​ തു​മ്മു​ക​യോ ചു​മ​യ്​​ക്കു​ക​യോ ചെ​യ്യു​േ​മ്പാ​ൾ തൂ​വാ​ല​കൊ​ണ്ട്​ മൂ​ക്കും വാ​യും പൊ​ത്തി​പ്പി​ടി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. രോ​ഗി​ക​ളു​ടെ സ​മ്പ​ർ​ക്കം വ​രു​ന്ന പ്ര​ത​ല​ങ്ങ​ളും വ​സ്​​തു​ക്ക​ളും അ​ണു​വി​മു​ക്ത​മാ​​ക്ക​ണം. ശ്വാ​സ​കോ​ശ ദ്ര​വ​ങ്ങ​ൾ ഉ​ള്ള വ​സ്​​തു​ക്ക​ളും ന​ശി​പ്പി​ക്ക​ണം. ശാ​രീ​രി​ക ശു​ചി​ത്വം പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കൈ​ക​ൾ സോ​പ്പ്, ഹാ​ൻ​ഡ്​ സാ​നി​റ്റൈ​സ​ർ മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ച്ച്​ ശു​ചി​യാ​ക്കു​ക​യും രോ​ഗി​യു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക​യും വേ​ണം.

മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം
2012ൽ ​സൗ​ദി അ​റേ​ബ്യ​യി​ലാ​ണ്​ ഇ​ത്​ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. MERS-Cov എ​ന്ന കൊ​റോ​ണ ​ൈവ​റ​സ്​ ആ​ണ്​ ഇ​തി​നു കാ​ര​ണം. ഇ​തി​ന്​ 30-40 ശ​ത​മാ​നം വ​രെ മ​ര​ണ​സാ​ധ്യ​ത​യു​ണ്ട്. അ​ന്ന്​ 475 പേ​രു​ടെ ജീ​വ​നാ​ണ്​ അ​പ​ഹ​രി​ച്ച​ത്. പി​ന്നീ​ട്​ മീ​ഡി​ൽ ഈ​സ്​​റ്റി​ലെ മ​റ്റു​രാ​ജ്യ​ങ്ങ​ളി​ലും ആ​ഫ്രി​ക്ക, ഏ​ഷ്യ, യൂ​റോ​പ്പ്​ തു​ട​ങ്ങി​യ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ പ​ല രാ​ജ്യ​ങ്ങ​ളി​ലും ഈ ​അ​ണു​ബാ​ധ ഉ​ണ്ടാ​യി​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam healthcorona virusMalayalam Healthcoronavirus disease
News Summary - coronavirus disease-health article
Next Story