കൊറോണ ​ലോകത്തിന്​ വൻ ഭീഷണി –ഡബ്ല്യു.എച്ച്​.ഒ

  • ചൈ​ന​യി​ൽ നി​ര​വ​ധി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി

22:20 PM
11/02/2020

ബെ​യ്​​ജി​ങ്​: ചൈ​ന​യി​ൽ മാ​ത്രം ആ​യി​ര​ത്തി​ലേ​റെ ​ജീ​വ​ൻ ക​വ​ർ​ന്ന്​ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന കൊ​റോ​ണ ​ൈവ​റ​സ്​ ലോ​ക​ത്തി​ന്​ ഗു​രു​ത​ര ഭീ​ഷ​ണി​യാ​ണെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ). വൈ​റ​സ്​ സാ​മ്പി​ളു​ക​ൾ പ​ര​സ്​​പ​രം കൈ​മാ​റി പ​ഠ​ന​ങ്ങ​ൾ ന​ട​ത്താ​നും വാ​ക്​​സി​ൻ ക​ണ്ടെ​ത്താ​ൻ ഗ​വേ​ഷ​ണ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.  

‘‘99 ശ​ത​മാ​നം കേ​സു​ക​ളും ക​ണ്ടെ​ത്തി​യ ചൈ​ന​ക്ക്​ ഇ​പ്പോ​ഴ​ത്തേ​ത്​ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക്​ ഇ​ത്​ ഗു​രു​ത​ര ഭീ​ഷ​ണി​യു​ടെ സ​മ​യ​മാ​െ​ണ​ന്ന്, ചൈ​ന-​താ​യ്​​വാ​നി​ൽ​നി​ന്നു​ള്ള ഗ​വേ​ഷ​ക​രെ​യും ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​െ​ട അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ ഡ​ബ്ല്യു.​എ​ച്ച്.​ഒ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ട്രെ​ഡ്രോ​സ്​ അ​ഡാ​നം ഗ​ബ്രി​യേ​ഷ്യ​സ്​ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​തി​നി​ടെ, മ​ര​ണ​സം​ഖ്യ തു​ട​രു​ന്ന​തി​നി​ട​യി​ൽ ചൈ​ന​യി​ൽ നി​ര​വ​ധി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രെ സ​ർ​ക്കാ​ർ തരം താഴ്​ത്തി. വൈ​റ​സ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ വീ​ഴ്​​ച​വ​രു​ത്തി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ച്​​ ഹു​ബെ ആ​രോ​ഗ്യ ക​മീ​ഷ​ൻ ത​ല​വ​ൻ അ​ട​ക്കം നി​ര​വ​ധി പേ​രെ ത​രം​താ​ഴ്​​ത്തി.

അ​തേ​സ​മ​യം, രോ​ഗ​വ്യാ​പ​ന​ത്തി​​െൻറ നി​ര​ക്ക്​ കു​റ​യു​ന്ന​താ​യാ​ണ്​ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ വൈ​റ​സ്​ വ്യാ​പ​നം പാ​ര​മ്യ​ത​യി​ൽ കു​റ​ച്ചു നാ​ൾ തു​ട​രു​മെ​ന്നും ശേ​ഷം കു​റ​യാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും ചൈ​ന​യി​ലെ പ്ര​മു​ഖ പ​ക​ർ​ച്ച​വ്യാ​ധി ഗ​വേ​ഷ​ണ വി​ദ​ഗ്​​ധ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചി​ല പ്ര​വി​ശ്യ​ക​ളി​ൽ അ​വ​സ്​​ഥ മെ​ച്ച​പ്പെ​ട്ടു​വ​രു​ന്നു​ണ്ടെ​ന്നും സാ​ർ​സ്​ വൈ​റ​സ്​ നി​യ​ന്ത്ര​ണ​ത്തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച സോ​ങ്​ നാ​ൻ​ഷാ​ൻ റോ​യി​​ട്ടേ​ഴ്​​സി​നോ​ട്​ പ​റ​ഞ്ഞു.   

ചൈ​ന​യി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ഭാ​ഗ​ങ്ങ​ളു​ടെ വ​ര​വ്​ കു​റ​ഞ്ഞ​തി​നാ​ൽ ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ത​ങ്ങ​ളു​ടെ പ്ലാ​ൻ​റി​ൽ ര​ണ്ടു ദി​വ​സം ഉ​ൽ​പാ​ദ​നം നി​ർ​ത്തി​വെ​ക്കു​മെ​ന്ന്​ പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ജ​ന​റ​ൽ മോ​​ട്ടോ​ഴ്​​സ്​ അ​റി​യി​ച്ചു. 

Loading...
COMMENTS