ലാബിലേക്കാണോ..? ഇക്കാര്യങ്ങൾ അറിഞ്ഞുവെച്ചോളൂ...

Blood-Test

ക്ലിനിക്കൽ ലബോറട്ടറി പരിശോധനകളെ പറ്റി ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും സമൂഹത്തിൽ നിലനിൽക്കുന്നവയാണ്. ഒരു പനി വന്ന് ഡോക്ടറെ കാണാൻ പോയപ്പോഴേക്കും 500  രൂപയോളം വില വരുന്ന ടെസ്റ്റുകളാണ് ഡോക്ടർ  നിർദ്ദേശിച്ചതെന്ന് സാധാരണക്കാർക്കിടയിൽ പലപ്പോഴും പറഞ്ഞു കേൾക്കാറുള്ള പരാതിയാണ്.. ഇത്രയധികം ടെസ്റ്റുകൾ ചെയ്യേണ്ട രോഗമുണ്ടോ തനിെക്കെന്നും  സംശയം തോന്നാം.

സാധാരണയായി 3 ദിവസത്തിലേറെ നിൽക്കുന്ന പനികൾക്കാണ് ഡോക്ടർമാർ രക്തപരിശോധനകൾ നിർദ്ദേശിക്കാറ്. രക്തകോശങ്ങളുടെ അളവും പ്രതിരോധശേഷിയും അറിയുവാൻ സാധാരണയായി 150 രൂപയോളം വിലയുള്ള ബ്ലഡ് റൂട്ടീൻടെസ്റ്റും, മൂത്രത്തിൽ മഞ്ഞ നിറമോ മറ്റോ ഉണ്ടെന്ന് രോഗിക്കും ഡോക്ടർക്കും സംശയം തോന്നിയാൽ ലിവർ ഫങ്​ഷൻ ടെസ്റ്റും(ഏകദേശം 300 രൂപ) ആണ് ഡോക്ടർ നിർദ്ദേശിക്കാറ്.

ടെസ്റ്റുകൾ എഴുതുന്നതിനുള്ള പൊതുവായ കാരണങ്ങൾ നോക്കാം:

  • സമാനസ്വഭാവമുള്ള അസുഖങ്ങളിൽ നിന്ന് രോഗിയുടെ അസുഖം തിരിച്ചറിയാൻ
  • രോഗിയുടെ ആരോഗ്യസ്ഥിതി അറിയാൻ
  • ചികിത്സ തീരുമാനിക്കാനും നടന്നുകൊണ്ടിരിക്കുന്ന ചികിത്സയുടെ അവസ്ഥ അറിയുവാനും
  • ശസ്ത്രക്രിയകൾക്കും മറ്റും മുമ്പ് അപകടങ്ങൾ മുൻകൂട്ടി കാണുവാൻ വേണ്ടി

അപകടത്തിൽപെട്ട്​ എത്തുന്നവർക്കോ മറ്റു ശസ്ത്രക്രിയകൾക്ക് വേണ്ടിയോ മറ്റോ സാധാരണയായി നിർദ്ദേശിക്കുന്ന ടെസ്റ്റുകളാണ് CBC (complete blood cell count), RBS (random blood sugar), LFT(ലിവർ ഫംഗ്ഷൻ ടെസ്റ്റ്), RFT(renal function test), electrolytes, PT-INR, HIV, HBS AG, എച്ച് സി വി, grouping cross matching, scanning , X-RAY തുടങ്ങിയവ.

CBC: ഈ പരിശോധനയിൽ സാധാരണയായി ഹീമോഗ്ലോബിൻ, ആകെ ശ്വേത രക്​താണുക്കളുടെ എണ്ണം, എണ്ണത്തിലെ വ്യത്യാസം, പ്ലേറ്റ്​ലേറ്റുകൾ, Erythrocyte Sedimentation Rate (ESR), Packed Cell Volume (PCV) എന്നിവയാണുള്ളത്.

Liver-Function-Test

LFT(ലിവർ ഫങ്​ഷൻ ടെസ്റ്റ്): കരളിൻറെ വിഷമതകൾ നമുക്ക് കാണിച്ചുതരുന്ന ടെസ്റ്റ് ആണ് LFT. 
SGOT(കരളിലെ എൻസൈമായ സിറം ഗ്ലൂട്ടാമിക്​ ഒക്​സിലോഅസെറ്റിക്​ ട്രാൻസമിനേസി​​െൻറ അളവ്​ രക്​തത്തിൽ എത്രയു​ണ്ടെന്ന്​ അറിയാൻ)​, SGPT (ഭക്ഷണത്തെ ഉൗർജ്ജമാക്കി മാറ്റുന്ന കരളിലെ എൻസൈമായ അലനൈൻ അമിനോ ട്രാൻസ്​ഫറേസി​​െൻറ അളവ്​ അറിയാൻ), ALP(ആൽക്കലൈൻ ഫോസ്​ഫറ്റേസ്​ ലെവൽ), BILIRUBIN, TOTAL PROTIEN, ALBUMIN, GLOBULIN തുടങ്ങിയവ ഇതിലൂടെ അറിയാം.

ചില മരുന്നുകളും ചികിത്സയും ആരംഭിക്കുന്നതിനു മുൻപ് ബേസ് ലൈൻ ആയും LFT ചെയ്യാറുണ്ട്. യാതൊരു ദുശീലവും ഇല്ലാത്തവർക്കും LFT ചെയ്യുന്നു എന്ന പരാതി വേണ്ട, അങ്ങെനെയുള്ളവർക്കും കരൾ രോഗം പിടിപെടാൻ സാധ്യതയുണ്ട്.
ഉദാഹരണം: NASH (Non alcoholic steatohepatitis )

RFT(Renal function test): വൃക്കയാണ് ശരീരത്തിലെ മാലിന്യങ്ങൾ കളയുന്ന അവയവം. വൃക്കയുടെ പ്രവർത്തനം അറിയാനാണ് ഈ ടെസ്റ്റ്. ശരീരത്തിൽ നീരുള്ളവർക്കും ഈ ടെസ്റ്റ് നിർദേശിക്കും. യൂറിയ, യൂറിക്​ ആസിഡ്​, ക്രിയാറ്റിനിൻ എന്നിവ ഈ ടെസ്റ്റിൽ ഉൾപ്പെടുന്നു.

PT(പ്രോത്രോംബിൻ ടൈം) -lNR(international normalized ratio) / APTT(Activated partial thromboplastin time ): ശസ്ത്രക്രിയ അടിയന്തരമായി വരുമ്പോൾ ബ്ലീഡിങ് എത്രത്തോളം ഉണ്ടാകാം, എപ്പോൾ കട്ടപിടിക്കും എന്നതിനെപ്പറ്റി അറിയാനാണ് ടെസ്റ്റ്.

Blood

RBS:റാൻഡം ബ്ലഡ് ഷുഗർ. പ്രമേഹം ഉണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കാനാണ് ഈ ടെസ്റ്റ്. മൂന്ന്​ മാസത്തെ പ്രമേഹത്തിൻ്റെ അളവ് നിർണയിക്കുന്ന ടെസ്റ്റാണ് Hb A1c.

നമ്മൾ ഡോക്ടറെ കാണിക്കാൻ വീണ്ടും ചെല്ലുമ്പോൾ ചിലപ്പോൾ GRBS (General randum blood sugar) നു ഡോക്ടർ നിർദ്ദേശിച്ചേക്കാം.. അപ്പോൾ നമുക്കിടയിൽ വരുന്ന സംശയമാണ് രണ്ടു ദിവസം മുമ്പേ ഷുഗർ നോക്കിയതാണ്. എന്നിട്ട് പിന്നേയും ഷുഗർ ടെസ്റ്റോ? എന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസവും പലതവണ മാറുന്നതാണ്.അത് കൂടുതലോ കുറവോ എന്നുള്ളത് രോഗിയുടെ ജീവനോളം വില ഉള്ള കാര്യമാണ്. 50 രൂപ ലാഭിക്കാൻ നാം ഇതിൽ പിൻമാറുമെങ്കിലും ഡോക്ടർമാർ റിസ്കിനു തയ്യാറാവുകയില്ല.

ഇലക്ട്രോ ലൈറ്റ്സ്: രക്തത്തിലെ ലവണങ്ങൾ, സോഡിയം, പൊട്ടാസ്യം എന്നിവയും അപകടകാരികളാണ്. ഇതിനും രോഗനിർണയത്തിൽ പ്രധാന പങ്കുണ്ട്.

ഗ്രൂപ്പിങ്ങ് & ക്രോസ് മാച്ചിങ്ങ്: രക്തത്തിലെ ആൻ്റിജനും ആൻറിബോഡിയും നിർണയിച്ച് രക്ത ഗ്രൂപ്പ് കണ്ടെത്തുന്ന പ്രക്രിയയാണ് ഗ്രൂപ്പിങ്. രക്തദാന സമയത്ത് ദാതാവിൻ്റെ രക്ത ഗ്രൂപ്പും സ്വീകർത്താവിൻ്റെ രക്ത ഗ്രൂപ്പും തമ്മിൽ ചേരുന്നതാണോ എന്ന് പരിശോധിച്ചറിയുന്ന പ്രക്രിയയാണ് ക്രോസ് മാച്ചിങ്.

HIV,  ഹെപ്പറ്റൈറ്റിസ്​ ബി ബാധിതരാണോ എന്നറിയാൻ നടത്തുന്ന HBsAg (surface antigen of the hepatitis B virus), ഹെപ്പറ്റൈറ്റിസ് C ബാധിതരാണോ എന്നറിയാനുള്ള  HCV(Hepatitis C Virus) എന്നീ ടെസ്റ്റുകളും ലാബുകളിൽ പൊതു​െവ പരിശോധനക്ക്​ എത്തുന്നവയാണ്​.

രോഗിയോടുള്ള വിശ്വാസ കുറവോ സംശയമോ ഒന്നുമല്ല മറിച്ച് ശരിയായ ചികിത്സ അവർക്ക് പ്രദാനം ചെയ്യുന്നതിനാണ് ലാബ് ടെസ്റ്റുകൾ. ലാബുകൾക്ക് തെറ്റ് പറ്റുന്നതും അപൂർവ്വമായ കാഴ്ച അല്ല. സ്ഥിരമായിട്ട് പരിശോധന നടത്തുന്നവരാണെങ്കിലും ഇടക്കെങ്കിലും റിസൾട്ട് ഡോക്ടറെക്കൊണ്ട്​ പരിശോധിപ്പിക്കേണ്ടതുണ്ട്.

Loading...
COMMENTS