Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightനിങ്ങളുടെ മുടിക്ക്...

നിങ്ങളുടെ മുടിക്ക് കേടുവരുത്തുന്ന ചില ദൈനംദിന ശീലങ്ങൾ

text_fields
bookmark_border
Common haircare mistakes you should stop making
cancel

വിപണിയിൽ ഇന്ന് ലഭിക്കുന്ന പല ഉത്പന്നങ്ങളുടെയും ഉപയോഗംത്തിലൂടെ മാത്രം കേശസംരക്ഷണം ഉറപ്പാക്കാൻ കഴിയില്ല. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടിക്കായി ചില അടിസ്ഥാന ദൈനംദിന ശീലങ്ങൾ കൂടി പരിശീലിക്കേണ്ടതുണ്ട്.

മാത്രമല്ല, നിരുപദ്രവകരമെന്ന് തോന്നുന്ന ദിനചര്യ പിന്തുടരുന്നതിലൂടെ ആളുകൾ അറിയാതെ തന്നെ മുടിക്ക് കേടുപാടുകൾ വരുത്തുന്നു. ഇത് മുടിയെ വരണ്ടതാക്കൽ, മുടി പൊട്ടൽ, മറ്റ് കേശ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ മുടി ആരോഗ്യകരമായി നിലനിർത്താൻ ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ഇതാ.

1. അമിതമായി കഴുകൽ

മുടി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണെങ്കിലും, ഇടക്കിടെ കഴുകുന്നത് അതിനെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രകൃതിദത്ത എണ്ണകളെ ഇല്ലാതാക്കും. ഈ എണ്ണകൾ ആവർത്തിച്ച് നീക്കം ചെയ്യപ്പെടുമ്പോൾ മുടി വരണ്ടതും, മങ്ങിയതുമായി മാറുന്നു. കൂടാതെ ചുരുളാനും പൊട്ടാനുമുള്ള സാധ്യതയും കൂടുതലാണ്.

2. തെറ്റായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത്

ഓരോരുത്തർക്കും വ്യത്യസ്ത തരം മുടിയാണ്. അത്തരം ഘടനയ്ക്കും തലയോട്ടിയുടെ ആവശ്യങ്ങൾക്കും അനുസൃതമായാണ് വിവിധ ഹെയർകെയർ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഹെവി ക്രീമുകൾ, കഠിനമായ ക്ലെൻസറുകൾ പോലുള്ള നമ്മുടെ ശരീരത്തിന് അനാവശ്യമായ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് മുടി ദുർബലമാകുന്നതിന് കാരണമാകും.

3. ഹീറ്റ് സ്‌റ്റൈലിംഗ്

വ്യത്യസ്ത ഹെയർസ്റ്റൈലുകൾ പരീക്ഷിക്കുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമാണ്. ഹീറ്റ് പ്രൊട്ടക്റ്റന്റ് ഇല്ലാതെ ഫ്ലാറ്റ് അയൺ, കേളിംഗ് വാൻഡ്, ബ്ലോ ഡ്രയർ തുടങ്ങിയ ഹീറ്റ് സ്റ്റൈലിങ് പതിവായി ചെയ്യുന്നത് മുടിയുടെ പുറം പാളിക്ക് കേടുവരുത്തും. ആവർത്തിച്ച് ചെയ്യുന്നത് ഈർപ്പം നഷ്ടപ്പെടുന്നതിനും, അറ്റം പിളരുന്നതിനും, ഇഴകൾ പൊട്ടുന്നതിനും സ്വാഭാവിക തിളക്കം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.

4. നനഞ്ഞ മുടി ചീകുന്നത്

നനഞ്ഞ മുടി സാധാരണയേക്കാൾ ദുർബലമാണ്. പരുക്കൻ ടവൽ ഉപയോഗിച്ച് ഉണക്കുകയോ ശക്തിയായി മുടി ചീകുകയോ ചെയ്യുന്നത് മുടിയിഴകളിൽ അനാവശ്യ സമ്മർദം ഉണ്ടാക്കും. ഇത് മുടി പൊട്ടുന്നതിനും, അറ്റം പിളരുന്നതിനും, മുടി കൊഴിച്ചിൽ ഉണ്ടാകുന്നതിനും കാരണമാകും. കാലക്രമേണ മുടി കനംകുറഞ്ഞതും അനാരോഗ്യകരവുമായി കാണപ്പെടും.

5. മുടിയുടെ അറ്റം വെട്ടിമാറ്റണം

മുടി വളരാൻ വേണ്ടി നമ്മൾ പലപ്പോഴും ഹെയർകട്ട് സെഷനുകൾ ഒഴിവാക്കാറുണ്ട്. എന്നിരുന്നാലും, ഇടവേളകളിൽ അറ്റം വെട്ടിയില്ലെങ്കിൽ മുടിയുടെ അറ്റം പിളരുന്നതിനും അത് മുകളിലേക്ക് പടരുന്നതിനും കാരണമാകും. ഇത് മുടി അസമമായി കാണപ്പെടുന്നതിനു മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ കേടുപാടുകൾ വരുന്നതിനും മുടിയുടെ ആരോഗ്യകരമായ വളർച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beauty TipsSkin Careheath carehair carehair
News Summary - Common haircare mistakes you should stop making
Next Story