Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightജപ്പാൻ നിർമിത മരുന്ന്​...

ജപ്പാൻ നിർമിത മരുന്ന്​ കോവിഡ്​ ബാധിതരിൽ വിജയകരമായി പരീക്ഷിച്ചെന്ന്​ ചൈന

text_fields
bookmark_border
favipiravir
cancel

ബെയ്​ജിങ്​: ജപ്പാൻ നിർമിച്ച ഫാവിപിരവിർ (favipiravir) എന്ന പനിക്കുള്ള മരുന്ന്​​ കോവിഡ്​ 19 ചികിത്സക്ക്​ ഫലപ്രദമാണെന്ന്​ കണ്ടെത്തിയതായി ചൈനയിലെ ആരോഗ്യ വിദഗ്​ധർ. ഫാവിപിരവിർ ഘടകമടങ്ങിയ മരുന്നായ​​ (anti-flu agent) അവിഗാൻ (avigan) ആണ്​ 300ഓളം കോവിഡ്​ ബാധിതരിൽ വിജയകരമായി പരീക്ഷിച്ചതെന്ന്​ ചൈന അവകാശപ്പെടുന്നു.

ഈ മരുന്ന്​ പരീക്ഷിച്ച രോഗികളിൽ പെ​ട്ടെന്ന്​ രോഗമുക്​തി കണ്ടതായാണ്​​ റിപ്പോർട്ട്​. രോഗികളുടെ ശ്വാസകോശ സംബന്ധമായ പ്രശ്​നങ്ങളും ഫാവിപിരവിർ പരീക്ഷിച്ചവരിൽ മെച്ചപ്പെട്ടത്രേ. അവിഗാനിലെ ഫാവിപിരാവിർ എന്ന ഘടകം വൈറസ്​ ശരീരത്തിൽ വ്യാപിക്കുന്നതിനെ തടയുമെന്നും ചൈനയിലെ വൈദ്യശാസ്​ത്ര വിദഗ്​ധർ സാക്ഷ്യപ്പെടുത്തുന്നുണ്ട്​. മരുന്നിന്​​ പാർശ്വ ഫലങ്ങളില്ലെന്ന്​​​ ചൈനയിലെ സയൻസ്​ ആൻഡ്​ ടെക്​നോളജി മന്ത്രാലയവും അഭിപ്രായപ്പെട്ടു.

ഹോങ്​കോങ്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിഹ്വാൻ ഫാർമസ്യൂട്ടിക്കൽസും ഫാവിപിരവിർ ഉപയോഗിച്ചുള്ള മരുന്ന്​ കോവിഡ്​ ബാധിതരിൽ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്​. ചൈനയിൽ വൈറസിനെ ​പ്രതിരോധിക്കാനുള്ള വാക്​സിൻ നിർമാണത്തിനുള്ള ഒരുക്കവും തകൃതിയായി നടക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinajapancorona
News Summary - China says Japanese anti-flu agent Favipiravir effective on Covid-19-health news patients-
Next Story