Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightനമ്മുടെ കുട്ടികളും...

നമ്മുടെ കുട്ടികളും അവരുടെ ആരോഗ്യവും

text_fields
bookmark_border
നമ്മുടെ കുട്ടികളും അവരുടെ ആരോഗ്യവും
cancel

ജീവിക്കാനുള്ള അവകാശം, മൗലികാവകാശമായി ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളുടെയും ഭരണഘടനയിൽ എഴുതിച്ചേർത്തിട്ടുണ്ട്​. രണ്ടാം ലോകയുദ്ധാനന്തരം ലോകത്തി​​​​െൻറ വിവിധ ഭാഗങ്ങളിൽനിന്നായി ഉയർന്ന മുദ്രവാക്യം കൂടിയായിരുന്നല്ലൊ അത്​. എഴുപത്​ വർഷങ്ങൾക്കിപ്പുറം, ആ മുദ്രാവാക്യം ‘ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം’ എന്നായി മാറിയിരിക്കുന്നു.

എ​ങ്ങനെയെങ്കിലും ജീവിച്ച്​ കാലം കഴിച്ചുകൂട്ടിയാൽ പോരാ, ആരോഗ്യത്തോടെ തന്നെ ജീവിക്കാനുള്ള സാഹചര്യവും സംവിധാനവും ഭരണകൂടങ്ങൾ ഒരുക്കണമെന്നാണ്​ ഇൗ മുദ്രാവാക്യത്തി​​​​െൻറ അന്തസത്ത. ഇതനുസരിച്ച്​, ഏതാനും ചില രാജ്യങ്ങൾ ഇക്കാര്യത്തിൽ ഭരണഘടനാ ഭേദഗതി തന്നെ വരുത്തുകയുണ്ടായി. ഇന്ത്യയടക്കം, മറ്റുചില രാജ്യങ്ങൾ ആ മുദ്രാവാക്യത്തെ തങ്ങളുടെ ആരോഗ്യനയത്തി​​​​െൻറ അടിസ്​ഥാന ശിലയായി പ്രഖ്യാപിക്കുകയും ചെയ്​തു. പക്ഷെ, ഇൗ നവ ആരോഗ്യനയത്തിനനുസൃതമായ മാറ്റങ്ങൾ കൈവരിക്കാൻ നമ്മുടെ രാജ്യത്തിന്​ ആകുന്നുണ്ടോ?

നമ്മുടെ രാജ്യത്തെ ജനസംഖ്യയിൽ ഏതാണ്ട്​ 30 ശതമാനവും 14 വയസിൽ താഴെയുള്ള കുട്ടികളാണെന്നാണ്​ വിവിധ കണക്കുകൾ വ്യക്​തമാക്കുന്നത്​. രാജ്യത്തി​​​​െൻറ മൂന്നിലൊന്ന്​ വരുന്ന കുട്ടികളുടെ ആരോഗ്യ സ്​ഥിതി സംബന്ധിച്ച്​ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന കണക്കുകൾ വലിയ ആശങ്കയുളവാക്കുന്നതാണ്​.

മുൻകാലങ്ങളിലേതിനേക്കാൾ, ആരോഗ്യ മേഖലയിൽ നാം ചെറുതല്ലാത്ത നേട്ടങ്ങളൊക്കെ കൈവരിച്ചിട്ടുണ്ട്​ എന്നത്​ ശരിതന്നെ. ശിശു മരണ നിരക്കി​​​​െൻറ കാര്യം തന്നെയെടുക്കുക. 201​6ലെ കണക്കനുസരിച്ച്​, ഒരു വയസിനു താഴെയുള്ള ആയിരം കുട്ടികളിൽ 34 പേരും മരണത്തിന്​ കീഴടങ്ങുന്നുവെന്നാണ്​. 2011ൽ ഇതിൽ 44 പേരായിരുന്നു. മൂന്നര പതിറ്റാണ്ടിനിടെ, പ്രതിരോധ കുത്തിവെപ്പ്​ പരിപാടിയിലൂടെയും മറ്റുമായി പോളിയോ, ടെറ്റനസ്​, അഞ്ചാം പനി തുടങ്ങിയ അസുഖങ്ങളെയും ഒരുപരിധിവരെ നിയന്ത്രണ വിധേയമാക്കാനായിട്ടുണ്ട്​. എന്നാൽ, പ്രതീക്ഷിച്ച നേട്ടങ്ങൾ ഇൗ മേഖലയിലൊന്നും കൈവരിച്ചുവെന്ന്​ പറയാനായിട്ടില്ല.

പോഷകാഹാരക്കുറവ്​ മൂലമുണ്ടാകുന്ന ശിശു മരണങ്ങൾ തടയാൻ നമുക്ക്​ ഇനിയും സാധിച്ചിട്ടില്ല. പോഷകാഹാരത്തി​​​​െൻറ അപര്യാപ്​തത മുലം ഭാരക്കുറവ്​ അനുഭവിക്കുന്ന ലോകത്തെ 38 ശതമാനം കുട്ടികളും ഇന്ത്യയിൽനിന്നാണെന്ന്​ 2011ൽ, ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. മറ്റൊരർഥത്തിൽ പറഞ്ഞാൽ, ആഫ്രിക്കയിലേതിനേക്കാൾ പോഷകാഹാരക്കുറവി​​​​​െൻറ പ്രശ്​നങ്ങൾ നേരിടുന്നത്​ നമ്മുടെ രാജ്യത്താണ്​. 2011ൽനിന്ന്​ 19ലെത്തു​േമ്പാഴും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നാണ്​ കഴിഞ്ഞ വർഷത്തെ ഗ്ലോബൽ ന്യൂട്രീഷൻ റിപ്പോർട്ട്​ അടക്കമുള്ളവയും അടിവരയിടുന്നത്​. പോഷകാഹാര ലഭ്യതയിൽ ഇന്ത്യ ആഗോള ശരാശരിയിലും താഴെയാണെന്ന്​ ഇൗ റിപ്പോർട്ട്​ പറയുന്നു. ഇന്ത്യയിൽ 19.5 കോടി ജനങ്ങളും പോഷകാഹാരക്കുറവി​​​​െൻറ വിഷമതകൾ അനുഭവിക്കുന്നുണ്ട്​.

കഴിഞ്ഞ ജൂലൈയിൽ മധ്യപ്രദേശിൽ ഏഴ്​ മാസം പ്രായമായ കുട്ടി പോഷകാഹാരക്കുറവ്​ മൂലം മരണപ്പെട്ടത്​ ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇന്ത്യയിൽ ഇൗ പ്രശ്​നം എറ്റവും കൂടുതൽ ഉള്ളതും ഇൗ സംസ്​ഥാനത്താണ്​. ഇവിടെ, 74 ശതമാനം കുട്ടികൾക്കും വിളർച്ച ബാധിച്ചിട്ടുണ്ട്​; 42 ശതമാനം കുട്ടികൾക്കും ഭാരക്കുറവ്​ ആണ്​.

2016ൽ ഇന്ത്യൻ കൗൺസിൽ ഒാഫ്​ മെഡിക്കർ റിസേർച്ച്​ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്​, ഇന്ത്യയിലെ ഏറ്റവും മാരകമായ അസുഖം കാൻസറോ ​പ്രമേഹമോ മറ്റോ അല്ല; അത്​ പോഷകാഹാരക്കുറവ്​ മൂലമുണ്ടാകുന്ന അസുഖങ്ങളാണ്​. അത്രമേൽ ഗുരുതരമാണ്​ കാര്യങ്ങൾ.

ഇന്ത്യയേക്കാൾ ജനസംഖ്യയുള്ള ചൈനയിലേതിനേക്കാൾ 12 ശതമാനം അധികമാണ്​ നമ്മുടെ രാജ്യത്ത്​ പോഷകാഹാരക്കുറവ്​ മൂലം ദുരിതമനുഭവിക്കുന്നവർ. ​1970കൾ മുതൽ തന്നെ, ഇൗ പ്രശ്​നം നമ്മുടെ ഭരണാധികാരികൾ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അതിനെതിരായി സ്വീകരിച്ച നടപടികളൊന്നും ഫലപ്രാപ്​തിയിലെത്തിയില്ലെന്ന്​ കരുതേണ്ടി വരും.

1975 ൽ ​െഎ.സി.ഡി.എസ്​ (ഇൻറഗ്രേറ്റഡ്​ ചൈൽഡ്​ ഡെവലപ്പ്​മ​​​െൻറ്​ സർവീസസ്​) സ്​ഥാപിതമായെങ്കിലും പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കാനായോ എന്ന കാര്യത്തിൽ സംശയമുണ്ട്​. 1995 മുതൽ സ്​കൂളുകളിൽ ഉച്ചഭക്ഷണ പരിപാടി ആരംഭിച്ചുവെങ്കിലും പലകാരണങ്ങളാൽ വിവിധ സംസ്​ഥാനങ്ങളിൽ അതൊന്നും അത്രകണ്ട്​ സജീവമല്ല. ഇപ്പോഴിതാ, ആയുഷ്​മാൻ ഭാരത്​ പോലുള്ള പദ്ധതികളും അതേ വഴിയിലാണ്​ പോകുന്നത്​.

പലപ്പോഴും ആരോഗ്യ മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിച്ച കേരളത്തെ നാം ഇൗ പ്രശ്​നങ്ങളിൽ നിന്നൊ​ക്കെ മാറ്റി നിർത്താറുണ്ട്​. ലോകത്തിന്​ പ്രത്യേകമായ ആരോഗ്യ മോഡൽ സമ്മാനിച്ചവർ എന്ന ഖ്യാതി നേടിയവരാണല്ലൊ മലയാളികൾ. എന്നാൽ, പ്രസ്​തുത ആരോഗ്യ മോഡലി​​​​െൻറ തിരിച്ചു നടത്തത്തിനും കേരളം സാഷ്യം വഹിച്ചിട്ടുണ്ട്​. പോഷകാഹാരക്കുറവി​​​​െൻറ കാര്യം തന്നെയെടുക്കാം. ചൈനയേക്കാൾ 2.7 മടങ്ങാണ്​ കേരളത്തിലെ ​േപാഷകാഹാരക്കുറവ്​; ശ്രീലങ്കയിലേതിനേക്കാൾ 1.7 മടങ്ങും.

പോഷകാഹാരക്കുറവ്​ മൂലം കേരളത്തിലും മാതൃ-ശിശു മരണങ്ങൾ സംഭവിച്ചിട്ടുണ്ട്​. അ​​​ഗ​​​ളി, ഷോ​​​ള​​​യൂ​​​ർ, പൂ​​​തൂ​​​ർ എ​​​ന്നീ ഗ്രാ​​​മ​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന മാ​​​തൃ-​​​ശി​​​ശു മ​​​ര​​​ണ​​​ങ്ങളൊക്കെ ഇൗ ഗണത്തിലാണ്​. ക​​​ഴി​​​ഞ്ഞ ആറ്​ വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ, അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ പോ​​​ഷ​​​കാ​​​ഹാ​​​ര​​​ക്കു​​​റ​​​വു​​മൂ​​​ലം മ​​​രി​​​ച്ച കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം നൂ​​​റിലധികമാണ്​.

2012 ഏ​​​പ്രി​​​ൽ മു​​​ത​​​ൽ 2013 ജൂ​​​ലൈ വ​​​രെ​​​യു​​​ള്ള കാ​​​ല​​​ത്തു മാ​​​ത്രം 60ഓ​​​ളം ശി​​​ശു​​​മ​​​ര​​​ണ​​​ങ്ങ​​​ൾ ഇ​​​വി​​​ടെ ന​​ട​​ന്നു. അ​​​ന്ന് ഇ​​​വി​​​ടെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് യൂ​​നി​​സെ​​​ഫ് ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്, ൈട്ര​​​ബ​​​ൽ സ്​​​​പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഗ​​​ർ​​​ഭ​ി​​ണി​​​ക​​​ൾ​​​ക്ക് വേ​​ണ്ട അ​​​യേ​​​ൺ, ഫോ​​​ളി​​​ക് ആ​​​സി​​​ഡ് ഗു​​​ളി​​​ക​​​ക​​​ൾ​​പോ​​​ലു​​​മി​​​ല്ല എ​​​ന്നാ​​​ണ്. പ്ര​​​ദേ​​​ശ​​​ത്തെ ഭൂ​​​രി​​​ഭാ​​​ഗം സ്​​​​ത്രീ​​​ക​​​ളും അ​​​നീ​​​മി​​​യ രോ​​​ഗ​​ബാ​​​ധി​​​ത​​​രു​​​മാ​​​ണ​െ​​ത്ര.

പിന്നീട്​ കേന്ദ്രവും സംസ്​ഥാനവും മത്സരിച്ച്​ അട്ടപ്പാടിക്കുവേണ്ടി പണമെറിഞ്ഞെങ്കിലും ശിശുമരണങ്ങൾ ആവർത്തിച്ചു. 2017ൽ 15 കു​​​ട്ടി​​​ക​​​ൾ പോ​​​ഷ​​​കാ​​​ഹാ​​​രം കി​​​ട്ടാ​​​തെ മ​​​രി​​​ച്ചു. വയനാട്ടിൽനിന്നും ഇടുക്കിയിൽനിന്നും സമാനമായ സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

ചുരുക്കത്തിൽ, നമ്മുടെ കുട്ടികളുടെ ജീവൻ അപകടത്തിലാണ്​. ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശമെന്നത്​ മുദ്രാവാക്യത്തിലൊതുങ്ങുന്നു. മരുന്നോ ചികിത്സയോ അല്ല പ്രാഥമികമായി ഇൗ പ്രശ്​നത്തിനുള്ള പ്രതിവിധി. പോഷകസമൃദ്ധമായ ഭക്ഷണത്തി​​​​െൻറ കൃത്യമായ വിതരണമാണ്​. മറ്റൊരർഥത്തിൽ വിഭവ വിതരണത്തിലെ സമത്വമാണ്​. അതില്ലാതെ പോകുന്നത്​ സാമ്പത്തികമായ പരാധീനതകൾകൊണ്ടോ മറ്റെന്തങ്കിലും തരത്തിലുള്ള മാന്ദ്യം മൂലമോ അല്ല; മറിച്ച്​ അധികാരികളുടെ മനോഭാവം ഒന്നുകൊണ്ട്​ മാത്രമാണ്​.

(കടപ്പാട്​: നാഷനൽ ഫൗണ്ടേഷൻ ഒാഫ്​ ഇന്ത്യ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child healthnutrients foodmalnutritionHealth organisationtribal foodHealth News
News Summary - Children's Health - Nutrition- Health studies- Health News
Next Story