കുട്ടികളോട്​ രക്ഷിതാക്കൾ ദിവസം എത്രനേരം വർത്തമാനം പറയാറുണ്ട്​

  • ‘ഞങ്ങൾ അവർക്ക്​ ആവശ്യമുള്ള സാധനങ്ങ​െളല്ലാം വാങ്ങി നൽകുന്നുണ്ട്​ എന്നിട്ടും എന്തേ ഇങ്ങനെ..?’എന്നാണ്​ ഭൂരിപക്ഷം രക്ഷിതാക്കളും സൈക്കോളജിസ്​റ്റുകളോടും കൗൺസിലർമാരോടും പറയുന്ന പ്രധാന പരാതി

മനാമ: കുട്ടികൾ ‘വഴി തെറ്റുന്നു’ എന്നുള്ള പരാതികളുമായി കൗൺസിലർമാരെയും സൈക്കോളജിസ്​റ്റുകളെയും സമീപിക്കുന്ന പ്രവാസി രക്ഷിതാക്കളുടെ എണ്ണം കൂടുന്നു​. കുട്ടികളിൽ ചിലർ പുകവലി, മയക്കുമരുന്ന്​ ഉപഭോഗങ്ങളിലേക്ക്​ തിരിയുന്നു എന്ന ആക്ഷേപവും കൂടുന്നു. ഇതി​​െൻറയെല്ലാം ഭാഗമായി പഠനത്തിൽ പിന്നോട്ട്​ പോകുന്നതും വിഷാദ രോഗവും കുട്ടികളിൽ വർധിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവണതകൾ​ രക്ഷിതാക്കളുടെ ആധി വർധിപ്പിക്കുകയാണ്​. എന്നാൽ കുട്ടികളിലെ ഇത്തരം സ്വഭാവങ്ങൾക്ക്​ രക്ഷിതാക്കളുടെ ഭാഗത്തും കാരണങ്ങളുണ്ടെന്നാണ്​ കണ്ടെത്തൽ.

‘അവർക്ക്​ ആവശ്യമുള്ള സാധനങ്ങ​െളല്ലാം വാങ്ങി നൽകുന്നുണ്ട്​ എന്നിട്ടും എന്തേ ഇങ്ങനെ..?’എന്നാണ്​ ഭൂരിപക്ഷം രക്ഷിതാക്കളും സൈക്കോളജിസ്​റ്റുകളോടും കൗൺസിലർമാരോടും പറയുന്ന പ്രധാന പരാതി. എന്നാൽ കുട്ടിക്ക്​ ആവശ്യമുള്ളത്​ എന്ത്​ എന്നതിനെക്കുറിച്ച്​ രക്ഷിതാക്കൾക്ക്​ കൃത്യതയില്ല. പ്രവാസ ലോകത്ത്​ മാത്രമല്ല, എല്ലാ സ്ഥലങ്ങളിലും കുട്ടികൾ നേരിടുന്ന സമകാലിക പ്രശ്​നമാണിത്​. അവരുടെ പ്രശ്​നങ്ങൾ എന്തെന്ന്​ സ്​നേഹപൂർവം ചോദിച്ചറിയേണ്ടവർക്ക്​ അതിന്​ കഴിയാതെ പോകുന്നു.  ജീവിക്കാനുള്ള ഒാട്ടപ്പാച്ചിലിനിടയിൽ  രക്ഷിതാക്കൾ ഇത്തരം കാര്യങ്ങൾ വിട്ടുപോകുന്നതായിരിക്കാം. എന്നാൽ അതി​​െൻറ വില ഗുരുതരം ആയിരിക്കുമെന്ന്​ സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. 

കുട്ടികൾ മുന്നോട്ട്​ വക്കുന്ന പ്രധാന പ്രശ്​നവും രക്ഷിതാക്കളുമായി കാര്യങ്ങൾ സംസാരിക്കാൻ അവസരം കിട്ടുന്നില്ല എന്നതാണെന്ന്​ കൗൺസിലർമാർ പറയുന്നു.  തങ്ങളുടെ കുട്ടി താൻ പറയുന്നത്​ അനുസരിക്കേണ്ട ആൾ എന്ന രക്ഷിതാക്കളുടെ മനോഭാവം മാറ്റുകയാണ്​ ആദ്യം വേണ്ടത്​. മക്കളോട്​ ഇടപഴകാനും നിറഞ്ഞ മനസോടെ സൗഹൃദം പങ്കിടാനും ഒരു വ്യക്തി എന്ന നിലക്ക്​ അർഹമായ പരിഗണന നൽകാനും   ശ്രദ്ധിക്കണം. എത്ര ജോലിത്തിരക്ക്​ ഉണ്ടായിരുന്നാലും കഴിയുന്നതും വേഗം വീട്ടിലെത്താനും മക്കളോട്​ കുറഞ്ഞത്​ 10 മിനിട്ട്​ എങ്കിലും വർത്തമാനം പറയാനും ശ്രമിക്കണം. വീട്ടിലെത്തിയാൽ രക്ഷിതാക്കൾ ടി.വി കാണുന്നതിലോ ​േഫാണിൽ ശ്രദ്ധിക്കുന്നതോ ആണ്​​ പതിവെന്ന്​, കുട്ടികളിൽ പലരും പരാതിപ്പെടാറുണ്ടെന്ന്​ ​െഎ.സി.ആർ.എഫ്​ വൈസ്​ ചെയർമാൻ  ഡോ.ബാബുരാമചന്ദ്രൻ വ്യക്തമാക്കുന്നു. എൽ.കെ.ജി ക്ലാസ്​ മുതൽ പ്ലസ്​ ടുവരെയുള്ള കുട്ടികൾ നേരിടുന്ന പ്രശ്​നങ്ങൾ ഭിന്നമാണ്​. കൊച്ചു ക്ലാസുകളിലെ കുട്ടികൾക്ക്​ സഹപാഠികളുടെ വില്ലത്തരം പ്രധാന പ്രശ്​നമാകാറുണ്ട്​. കുറച്ചുകൂടി മുതിർന്ന ക്ലാസിലെ ചിലർ അധ്യാപകർ തങ്ങളെ സ്ഥിരമായി കളിയാക്കാറുണ്ട്​ എന്ന പരാതി പറയാറുണ്ട്​. കൗമാരപ്രായക്കാർ ഗൗരവമുള്ള കാര്യങ്ങൾ പറയുന്നുണ്ട്​. തങ്ങളെ ആരും മനസിലാക്കുന്നില്ല എന്ന  പരിഭവമാണ്​ കൗമാരക്കാർ പൊതുവായി കൗൺസിലിങ്​ സമയത്ത്​ എടുത്തുപറയുന്നത്​. 

ഒറ്റപ്പെടൽ, അല്ലെങ്കിൽ മറ്റ്​ കുട്ടികളുടെ സംഘങ്ങളിലേക്ക്​ ചെല്ലാനും അതിനായി അവർക്കൊപ്പം പ്രവൃത്തികൾ അനുകരിക്കാനും ശ്രമിക്കുക എന്നീ രണ്ട്​ കാരണങ്ങളാണ്​ പുകവലി, മയക്കുമരുന്ന്​ ഉപഭോഗങ്ങളിലേക്ക്​ ചില കുട്ടികളെ എത്തിക്കുന്നതെന്നും വിദഗ്​ധർ പറയുന്നു. ഇത്തരം ദുശീലങ്ങളിലേക്ക്​ എത്തപ്പെട്ടാൽ അതി​​െൻറ ദുഷ്യഫലങ്ങൾ അപകടകരമാണ്​. അതിനാൽ  ഇത്തരം പ്രവൃത്തികളിലേക്ക്​ കുട്ടികൾ എത്തപ്പെടാതിരിക്കാൻ​ ശ്രമിക്കണം​. 
അതിനാൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം​.

മക്കളുടെ സൗഹൃദ ബന്​ധം, പ്രവർത്തന രീതികൾ, സ്വഭാവം, പഠനത്തിലെ ശ്രദ്ധ, വീട്ടുകാരോടുള്ള പെരുമാറ്റം, ക്ലാസിലെ സ്വഭാവം തുടങ്ങിയ കാര്യങ്ങളിൽ ​ശ്രദ്ധവേണം. തെറ്റുകൾ സംഭവിക്കു​േമ്പാൾ അമിതമായി ദേഷ്യപ്പെടുകയല്ല വേണ്ടത്​. അവരെ തെറ്റി​​െൻറ ഗൗരവം മനസിലാക്കിക്കൊടുക്കുകയും   ആവർത്തിക്കരുതെന്ന്​ സ്​നേഹപൂർവ്വം ഉപദേശിക്കുകയും ചെയ്യുക. അപരിചിതരോട്​ ഇടപഴകു​േമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാലിക്കേണ്ട അകലത്തെക്കുറിച്ചും ഉപദേശിക്കുക.  മക്കളുടെ സ്വഭാവത്തിൽ കാര്യമായ പ്രശ്​നങ്ങൾ അനുഭവ​െപ്പടുന്നതായി തോന്നിയാൽ കൗൺസിലറുടെയോ   സൈക്കോളജിസ്​റ്റുകളുടെയോ സേവനം തേടുക. 
 

Loading...
COMMENTS