Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപ്രസവ പരീക്ഷണങ്ങൾ

പ്രസവ പരീക്ഷണങ്ങൾ

text_fields
bookmark_border
പ്രസവ പരീക്ഷണങ്ങൾ
cancel

തി​രു​വ​ന​ന്ത​പു​ര​ം പാ​ള​യം സ്വ​ദേ​ശി ശ​വ​രി​മു​ത്തു എ​ന്ന 98കാ​ര​ൻ മരണപ്പെടുന്നത്​ 2018 ജൂൺ മാസത്തിലാണ്​. ആര ായിരുന്നു ശവരിമുത്തു? കേ​ര​ള ച​രി​ത്ര​ത്തി​ൽ ശ​വ​രി​മു​ത്തു​വി​ന്​ നി​ർ​ണാ​യ​ക സ്​​ഥാ​ന​മു​ണ്ട്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി പ്ര​സ​വ​ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ ജ​നി​ച്ച ആ​ളാ​ണ്​ ശ​വ​രി​മു​ത്തു എ​ന്ന മി​ഖാ​യേ​ൽ ശ​വ​രി​മു​ത്തു. 1920ൽ ​​തി​​രു​​വ​​ന​​ന്ത​​പു​​രം തൈ​​ക്കാ​​ട് സ്ത്രീ​​ക​​ളു​​ടെ​​യും കു​​ട്ടി​​ക​​ളു​​ടെ​​യും ആ​​ശു​​പ​​ത്രി​​യി​ൽ​വെ​ച്ചാ​ണ്​ ​മേ​രി എ​ന്ന സ്​​ത്രീ ശ​​വ​​രി​​മു​​ത്തു​വി​​ന്​ ജ​ന്മം ന​ൽ​കി​യ​ത്. മേ​​രി​​യു​​ടെ നാ​​ലാ​​മ​​ത്തെ പ്ര​​സ​​വ​​മാ​​യി​​രു​​ന്നു അ​ത്. ആ​ദ്യ മൂ​ന്ന്​ പ്ര​സ​വ​ങ്ങ​ളി​ലും പു​റ​ത്തെ​ത്തി​യ​ത്​ ചാ​പി​ള്ള​യാ​യി​രു​ന്നു. നാ​ലാ​മ​തും ഗ​ർ​ഭി​ണി​യാ​യ​പ്പോ​ൾ പ്ര​സ​വ​ത്തോ​ടെ മേ​രി മ​രി​ക്കു​മെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ വി​ധി​യെ​ഴു​തി. ഇ​തോ​ടെ​യാ​ണ്​ ശ​സ്​​ത്ര​ക്രി​യ എ​ന്ന അ​വ​സാ​ന ‘ഒാ​പ്​​ഷ​ൻ’ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ മേ​രി നി​ർ​ബ​ന്ധി​ത​യാ​യ​ത്. ശ​സ്​​ത്ര​ക്രി​യ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്​ മ​റ്റൊ​രു മേ​രി​യാ​യി​രു​ന്നു: മേ​രി പു​ന്ന​ൻ ലൂ​​ക്കോ​സ്. ഇ​ഗ്ല​ണ്ടി​ൽ​നി​ന്ന്​ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ മേ​രി പ്ര​സ​വ​ശ​സ്​​ത്ര​ക്രി​യ​യി​ൽ നേ​ര​ത്തെ പ​രീ​ശീ​ല​നം നേ​ടി​യ ആ​ളാ​യി​രു​ന്നു. ആ ​ശ​സ്​​​ത്ര​ക്രി​യ വി​ജ​യി​ച്ചു. മൂ​ന്ന്​ വ​ർ​ഷ​ത്തി​നു​ശേ​ഷം ശ​വ​രി​മു​ത്തു​വി​ന്​ ഒ​ര​നു​ജ​ൻ പി​റ​ന്നു; അ​തും ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ.

1866 മു​ത​ൽ ത​ന്നെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി വ​ള​പ്പി​ൽ സ്​​ത്രീ​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നു മാ​​ത്ര​മാ​യി പ്ര​ത്യേ​കം കെ​ട്ടി​ട​മു​ണ്ടാ​യി​രു​ന്നു. പ്ര​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​ര​ണ​ങ്ങ​ൾ തി​രു​വി​താം​കൂ​റി​ൽ വ​ർ​ധി​ക്കു​ന്നു​വെ​ന്ന്​ വ്യ​ക്​​ത​മാ​യ​പ്പോ​ഴാ​ണ്​ അ​ധി​കാ​രി​ക​ളി​ൽ സ്​​ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യു​ള്ള ആ​ശു​പ​ത്രി എ​ന്ന ആ​ശ​യം ഉ​ദി​ച്ച​ത്. അ​തി​െ​ൻ​റ ആ​ദ്യ​പ​ടി​യാ​യി​രു​ന്നു ഇ​ത്. 1870ൽ ​എ​ട്ട്​ നാ​യ​ർ സ്​​ത്രീ​ക​ളെ പ്ര​വ​സ ചി​കി​ത്സ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജാ​തീ​യ​ത​യൊ​ക്കെ ശ​ക്​​ത​മാ​യ കാ​ലം. ബ്രാ​ഹ്​​മ​ണ ഗൃ​ഹ​ങ്ങ​ളി​ൽ അ​ക്കാ​ല​ത്ത്​ നാ​യ​ർ സ്​​ത്രീ​ക​ൾ​ക്ക്​ മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​തു​കൊ​ണ്ടാ​ണ്​ നാ​യ​ർ സ്​​ത്രീ​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പി​ന്നെ, പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ ന​ഴ്​​സി​ങ്​ പ​രി​ശീ​ല​ന​ത്തി​നാ​യി പ്ര​ത്യേ​ക സ്​​ഥാ​പ​നം വ​രെ തു​ട​ങ്ങി. 1905ലാ​ണ്​ തൈ​ക്കാ​ട്​ സ്​​ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​നു​ശേ​ഷം, തി​രു​വി​താം​കൂ​റി​ൽ മാ​തൃ-​ശി​ശു മ​ര​ണ നി​ര​ക്ക്​ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു​വെ​ന്ന്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. അ​തി​െ​ൻ​റ​യൊ​ക്കെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ്​ ശ​വ​രി​മു​ത്തു​വി​െ​ൻ​റ ജ​ന​നം. അ​ക്കാ​ല​ത്ത്​ വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം കേ​ട്ടു​കേ​ൾ​വി​യു​ള്ള പ്ര​സ​വ ശ​സ്​​ത്ര​ക്രി​യ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ പോ​ലും ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ ഇ​തി​ലൂ​ടെ തെ​ളി​യി​ക്ക​പ്പെ​ട്ടു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കേ​ര​ളം എ​ത്തി​പ്പി​ടി​ച്ച നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക ആ​രം​ഭി​ക്കു​ന്ന​ത്​ ശ​വ​രി​മു​ത്തു​വി​ലാ​െ​ണ​ന്ന്​ പ​റ​യാം. ആ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ൽ വി​​ക​​സ​​ന​​ത്തി​െ​​ൻ​​റ ഏ​​ത്​ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പ​​രി​​ഗ​​ണി​​ച്ചാ​​ലും ഇ​​ത​​ര സം​​സ്​​​ഥാ​​ന​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച്​ കേ​​ര​​ളം മു​​ന്നി​​ലെ​​ത്തി നി​​ൽ​​ക്കു​​ന്ന​​താ​​യി കാ​​ണാം. ആ​​യു​​ർ​​ദൈ​​ർ​​ഘ്യം ദേ​​ശീ​​യ ശ​​രാ​​ശ​​രി 64ൽ ​​എ​​ത്തി​​നി​​ൽ​​ക്കു​​േ​​മ്പാ​​ൾ കേ​​ര​​ള​​ത്തി​െ​​ൻ​​റ​​ത്​ 74 ആ​​ണ്. മാ​​തൃ-ശി​​ശു മ​​ര​​ണ​​നി​​ര​​ക്ക്​ ഏ​​റ്റ​​വും കു​​റ​​ഞ്ഞ സം​​സ്​​​ഥാ​​ന​​വും കേ​​ര​​ളം ത​​ന്നെ. ഇ​​ന്ത്യ​​യി​​ൽ ആ​​യി​​രം കു​​ഞ്ഞു​​ങ്ങ​​ളി​​ൽ 39 പേ​​ർ മ​​രി​​ക്കു​​ന്നു​​വെ​​ന്നാ​​ണ്​ ക​​ണ​​ക്ക്. എ​​ന്നാ​​ൽ, കേ​​ര​​ള​​ത്തി​​ൽ ഇ​​ത്​ 12മാ​​ത്ര​​മാ​​ണ്(​​അ​​വ​​ലം​​ബം: ഇ​​ക്ക​​ണോ​​മി​​ക്​ റി​​വ്യൂ-2016, കേ​​ര​​ള സ​​ർ​​ക്കാ​​ർ). ജ​​ന​​സം​​ഖ്യ​​യി​​ൽ 94 ശ​​ത​​മാ​​ന​​വും സാ​​ക്ഷ​​ര​​രാ​​യ​​തി​​നാ​​ൽ, പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ വി​​ദ്യാ​​ഭ്യാ​​സ​​വും കേ​​ര​​ളം ആ​​ർ​​ജി​​ച്ചി​​ട്ടു​​ണ്ട് എ​ന്ന​തു​കൊ​ണ്ടാ​ണ്​ ഇൗ ​നേ​ട്ട​ങ്ങ​ളി​ലേ​ക്ക്​ കൈ​പി​ടി​ച്ചു​യ​രാ​ൻ കേ​ര​ള​ത്തി​ന്​ സാ​ധി​ച്ച​ത്​്. ഇ​​ത്ത​​രം മു​​ന്നേ​​റ്റ​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി​​ട്ടാ​​ണ്​ കേ​​ര​​ള​​ത്തി​​ൽ​​നി​​ന്ന്​ ഡി​​ഫ്​​​ത്തീ​​രി​​യ (തൊ​​ണ്ട​​മു​​ള്ള്) പോ​​ലു​​ള്ള മാ​​ര​​ക​​രോ​​ഗ​​ങ്ങ​​ളെ ഏ​​റെ​​ക്കു​​റെ നി​​ർ​​മാ​​ർ​​ജ​​നം ചെ​​യ്യാ​​ൻ സാ​​ധി​​ച്ച​​ത്. അ​​ഞ്ചാം​​പ​​നി​​യു​​ടെ (മീ​​സി​​ൽ​​സ്) കാ​​ര്യ​​വും സ​​മാ​​ന​​മാ​​ണ്. ഏ​​റ്റ​​വും അ​​വ​​സാ​​നം കേ​​ര​​ള​​ത്തി​​ൽ അ​​ഞ്ചാം​​പ​​നി മ​​ര​​ണ​​മു​​ണ്ടാ​​യ​​ത്​ 2014ലാ​​ണ്. ആ ​​വ​​ർ​​ഷം ഇ​​ന്ത്യ​​യി​​ലാ​​കെ 39 കു​​ട്ടി​​ക​​ളാ​​ണ്​ അ​​ഞ്ചാം​​പ​​നി ബാ​​ധി​​ച്ച്​ മ​​രി​​ച്ച​​ത്. എ​​ന്നാ​​ൽ, മേ​​ൽ​​സൂ​​ചി​​പ്പി​​ച്ച ആ​​രോ​​ഗ്യ മാ​​തൃ​​ക​​ക്ക്​ ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ളാ​​യി കാ​​ര്യ​​മാ​​യ ത​​ക​​രാ​​ർ സം​​ഭ​​വി​​ച്ചു​​​വോ എ​​ന്ന്​ അ​​ന്വേ​​ഷ​​ണ വി​​ധേ​​യ​​മാ​​ക്കേ​​ണ്ട പ​​ല സം​​ഭ​​വ​​ങ്ങ​​ളും കേ​​ര​​ള​​ത്തി​​ലു​​ണ്ടാ​​യി​​ട്ടു​​ണ്ട്. അ​തി​ലൊ​ന്ന്​ പ്ര​സ​വ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.

പ്ര​കൃ​തി ചി​കി​ത്സ​യു​ടെ​യും മ​റ്റും പേ​രി​ൽ ന​ട​ക്കു​ന്ന ഗ​ർ​ഭ​കാ​ല ചി​കി​ത്സ​ക​ൾ പ​ല​പ്പോ​ഴും മ​ര​ണ​ത്തി​ലേ​ക്ക്​ വ​ഴി​മാ​റു​ന്നു​വെ​ന്ന്​ സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഏറ്റവും ഒടുവിലെ വാർത്ത വന്നിരിക്കുന്നത്​ തിരുവനന്തപുരത്തുനിന്നാണ്​. പൂജപ്പുരയിലെ ആയുർവേദ ആശുപത്രിയിലാണ്​ ഇക്കുറി അമ്മയും കുഞ്ഞും മരണപ്പെട്ടത്​. ഏതാണ്ട്​ ഒന്നര വർഷം മുമ്പ്​, ആധുനിക വൈദ്യത്തി​​​െൻറ സഹായത്തോടെ പ്രവർത്തനമാരംഭിച്ച ഈ ആശുപത്രിയിൽ മോഡേൺ മെഡിസിൻ ഗൈനക്കോളജിസ്​റ്റും അനസ്​തേറ്റിസ്​റ്റുമൊക്കെ ഉണ്ടെങ്കിലും സങ്കീർണ ഘട്ടങ്ങളെ തരണം ചെയ്യാനുള്ള സൗകര്യമില്ല. പ്രസവിക്കു​േമ്പാൾ തന്നെ കുഞ്ഞ്​ മരണപ്പെട്ടിരുന്നു. എന്നാൽ, അമ്മയുടെ സ്​ഥിതി ഏതാനും മണിക്കൂറിനുള്ളിൽ വഷളായതോടെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക്​ ഇവരെ മാറ്റേണ്ടി വന്നു. ആശുപത്രിയിലേക്കുള്ള വഴിയിൽവെച്ചാണ്​ അമ്മയുടെ മരണം സംഭവിച്ചത്​. ആയുഷ്​ മന്ത്രാലയം നിലവിൽ വന്നശേഷം, ഇതര വൈദ്യ മേഖലകളിലും പ്രസവ ചികിത്സകൾ നടത്താനുള്ള നടപടികൾ സർക്കാറുകൾ ആവിഷ്​കരിച്ചിട്ടുണ്ട്​. അതി​​​െൻറ ഭാഗമായിട്ടാണ്​ തിരുവനന്തപുരത്തെ സർക്കാർ ആയുർവേദ ആശുപത്രിയിലും ആധുനിക വൈദ്യത്തിൽ ബിരുദത്തിൽ മേൽനോട്ടത്തിൽ പ്രസവ ചികിത്സ ആരംഭിച്ചത്​. വാസ്​തവത്തിൽ ഇത്തരമൊരു ‘മിക്​സി’ങ്ങി​​​െൻറ ആവശ്യമുണ്ടോ? യഥാർഥത്തിൽ, ആയുർവേദത്തിൽ (ഇതര ബദൽ വൈദ്യത്തിലും) പ്രസവചികിത്സക്ക്​ സാധ്യതയുണ്ടെങ്കിൽ അതി​െന സ്വന്തമായ ഗവേഷണത്തിലൂടെ വികസിപ്പിക്കുകയല്ലെ വേണ്ടത്​? ആയുർവേദ ആശുപത്രിയിൽ മോഡേൺ മെഡിസിൻ ചികിത്സ നടത്തിയതുകൊണ്ടുള്ള പ്രയോജനം എന്താണ്​? പ്രസവഘട്ടത്തിൽ സങ്കീർണതകളുണ്ടാകു​േമ്പാൾ മരണം സംഭവിക്കുക സ്വാഭാവികമാണ്​. എന്നാൽ, ഈ സംഭവത്തിൽ, ഈ കുടുബം ഏതെങ്കിലും ആധുനിക വൈദ്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിൽ, അമ്മയുടെ മരണമെങ്കിലും ഒഴിവാക്കാമായിരുന്നു.

കേരളത്തിൽ ഇപ്പോൾ വ്യാപകമായി കൊണ്ടിരിക്കുന്ന ‘വാട്ടർ ബർത്ത്​’ സ​മ്പ്രദായമാണ്​ മറ്റൊരു പ്രസവ പരീക്ഷണ മുറ. 2016ൽ, വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ്​ മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ട്ട​ക്ക​ലി​ൽ നടന്ന സംഭവം ഓർക്കാം. അ​വി​ടു​ത്തെ, ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വെ​ച്ച്​ ന​വ​ജാ​ത ശി​ശു മ​ര​ണ​പ്പെ​ട്ടു. കു​ഞ്ഞ്​ മ​രി​ച്ച​ത്​ ആ​ശു​പ​ത്രി​യി​ലാ​ണെ​ങ്കി​ലും പ്ര​സ​വം ന​ട​ന്ന​ത്​ ഒ​രു പ്ര​കൃ​തി ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു. ‘വാ​ട്ട​ർ ബ​ർ​ത്ത്​’ ചി​കി​ത്സ​യുടെ ഇര. ‘വാ​ട്ട​ർ ബ​ർ​ത്തി’​ലൂ​ടെ പ്ര​സ​വി​ച്ചെ​ങ്കി​ലും കു​ഞ്ഞി​നെ അ​വ​ർ​ക്ക്​ ര​ക്ഷി​ക്കാ​നാ​യി​ല്ല. നേ​രെ സ​മീ​പ​ത്തു​ള്ള ആ​ധു​നി​ക വൈ​ദ്യാ​ശു​പ​ത്രി​യി​​ലെ​ത്തി​ച്ചു​വെ​ങ്കി​ലും കു​ഞ്ഞി​െ​ൻ​റ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇൗ ​ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ ഇ​ത്ത​ര​ത്തി​ൽ മ​ര​ണ​വ​ക്കി​ലെ​ത്തി​നി​ൽ​ക്കു​ന്ന ചോ​ര​ക്കു​ഞ്ഞു​മാ​യി അ​വ​ർ വ​ന്ന​ത്. മ​ര​ണ​പ്പെ​ട്ട കു​ഞ്ഞി​െ​ൻ​റ ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​​യു​മാ​യി ജി​ല്ലാ ക​ല​ക്​​ട​ർ അ​ട​ക്ക​മു​ള്ള​വ​രെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ്​ വ​ലി​യൊ​രു ത​ട്ടി​പ്പി​െ​ൻ​റ ക​ഥ പു​റം ലോ​കം അ​റി​യു​ന്ന​ത്.

ജി​ല്ലാ ക​ല​ക്​​ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ ഒ​രു മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കോ​ട്ട​ക്ക​ലി​ന​ടു​ത്തു​ള്ള വെ​ന്നി​യൂ​രി​ലെ ‘വാ​ട്ട​ർ ബ​ർ​ത്ത്​’ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ സം​ഘ​ത്തോ​ട്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ഹ​ക​രി​ക്കാ​ൻ അ​വി​ടെ​യു​ള്ള ‘ഡോ​ക്​​ട​ർ’ ത​യാ​റാ​യി​ല്ല. പി​ന്നെ ക​ളി കാ​ര്യ​മാ​കു​മെ​ന്ന്​ ക​ണ്ട​പ്പോ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​െ​ൻ​റ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ അ​യാ​ൾ​ക്ക്​ ഉ​ത്ത​രം പ​റ​യേ​ണ്ടി വ​ന്നു. യ​ഥാ​ർ​ഥ​ത്തി​ൽ അ​യാ​ൾ ഡോ​ക്​​ട​ർ ത​ന്നെ​യാ​ണ്. മം​ഗ​ലാ​പു​ര​ത്തെ ഏ​തോ കോ​ള​ജി​ൽ​നി​ന്ന്​ നാ​ചു​റോ​പ​തി​യി​ൽ ബി​രു​ദം നേ​ടി​യ ‘ഡോക്​ട​െറ’ സഹായിക്കുന്നത്​ ഭാര്യയാണ്​. പ​ഠ​ന​കാ​ല​ത്ത്, ലേ​ബ​ർ റൂം സ​ന്ദ​ർ​ശി​ച്ച​താ​ണ്​ ഗൈ​ന​ക്കോ​ള​ജി​യി​ലെ അ​നു​ഭ​വ​ജ്ഞാ​നം. പി​ന്നെ, എ​​ന്തെ​ങ്കി​ലും സം​ശ​യം വ​ന്നാ​ൽ യു ​ട്യൂ​ബ്​ വഴി നിവാരണം നടത്തും. ചു​രു​ക്ക​ത്തി​ൽ, ‘വി​ക്കി​പീ​ഡി​യ’ വി​വ​ര​വു​മാ​യാ​ണ്​ ഇ​യാ​ൾ കു​റെ​ക്കാ​ല​മാ​യി അ​വി​ടെ ‘വാ​ട്ട​ർ ബ​ർ​ത്ത്​’ പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. 26 പേ​ർ അ​വി​ടെ​വെ​ച്ച്​ പ്ര​സ​വി​ച്ചു​വെ​ന്നാ​ണ്​ ഇ​യാ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ഇ​തി​െ​ൻ​റ രേ​ഖ​ക​ളൊ​ന്നും അ​വി​ടെ നി​ന്ന്​ കി​ട്ടി​യി​ല്ല. ആ​ദ്യ പ്ര​സ​വം സി​സേ​റി​യ​ൻ ആ​യാ​ലും ര​ണ്ടാം പ്ര​സ​വം നാ​ച്വ​റ​ലാ​ക്കും എ​ന്ന​താ​യി​രു​ന്നു ഇൗ ​ചി​കി​ത്സ​യു​ടെ മേ​ന്മ​യാ​യി ഇ​യാ​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. ഇ​നി പ്ര​സ​വ​ത്തി​നി​ടെ അ​ത്യാ​ഹി​തം സം​ഭ​വി​ച്ചാ​ൽ, തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യു​മാ​യി (കു​ട്ടി മ​ര​ണ​പ്പെ​ട്ട ആ​ശു​പ​ത്രി) ടൈ​യ​പ്പു​ണ്ടെ​ന്നും അ​യാ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട്​ പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​ങ്ങ​നെ​യൊ​രു ക​രാ​ർ ഇ​ല്ലെ​ന്ന്​ പി​ന്നീ​ട്​ വ്യ​ക്​​ത​മാ​യി. ഏ​താ​യാ​ലും ജി​ല്ലാ മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ ഇ​ട​പെ​ട്ട​തോ​ടെ ‘ഡോ​ക്​​ട​ർ’​ക്ക്​ സ്​​ഥാ​പ​നം പൂ​േ​ട്ട​ണ്ടി​വ​ന്നു. രണ്ടോ മൂന്നോ മാസം കഴിഞപ്പോൾ മ​ല​പ്പു​റം ജി​ല്ല​യി​ലെ ത​ന്നെ മ​ഞ്ചേ​രി​യി​ൽ​നി​ന്ന്​ സ​മാ​ന​മാ​യ മ​റ്റൊ​രു ദുരന്ത വാ​ർ​ത്ത പുറത്തുവന്നു. ഇ​വി​ടെ മ​ര​ണ​പ്പെ​ട്ട​ത്​ കു​ഞ്ഞാ​യി​രു​ന്നി​ല്ല; മാ​താ​വാ​യി​രു​ന്നു. പ്ര​സ​വ​മെ​ടു​ത്ത​ത്​ ഇ​തേ ‘ഡോ​ക്​​ട​റും’ സം​ഘ​വും ത​ന്നെ. വെ​ന്നി​യൂ​രി​ൽ പൂ​ട്ടി​യ സ്​​ഥാ​പ​നം മ​ഞ്ചേ​രി​യി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​യി തു​റ​ന്നു. അ​തും ഒ​രു ആ​ശു​പ​ത്രി​യു​ടെ ഒ​രു ഭാ​ഗം വാ​ട​ക​ക്കെ​ടു​ത്ത്. എ​ന്തെ​ങ്കി​ലും അ​ത്യാ​ഹി​തം സം​ഭ​വി​ച്ചാ​ൽ ഉ​ട​ൻ യ​ഥാ​ർ​ഥ ചി​കി​ത്സ തേ​ടാ​മ​ല്ലൊ. ഇ​വി​ടെ ‘വാ​ട്ട​ർ ബ​ർ​ത്തി’​നു പു​റ​മെ ‘ഗ്രൗ​ണ്ട്​ ബ​ർ​ത്തും’ പ​രീ​ക്ഷി​ച്ചി​രു​ന്നു. വാ​ട്ട​ർ ബ​ർ​ത്തി​ന്​ 50,000 രൂ​പ​യും ഗ്രൗ​ണ്ട്​ ബ​ർ​ത്തി​ന്​ 20,000 രൂ​പ​യു​മാ​ണ്​ ഇൗ​ടാ​ക്കി​യി​രു​ന്ന​ത്. അ​ത്​​ഭു​ത​ക​ര​മാ​യ കാ​ര്യം എ​ന്തെ​ന്നു​വെ​ച്ചാ​ൽ, മ​ഞ്ചേ​രി​യി​ൽ മ​ര​ണ​പ്പെ​ട്ട ആ ​യു​വ​തി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ഇൗ ​ചി​കി​ത്സ​ക​നൊ​പ്പം നി​ല​കൊ​ണ്ടു എ​ന്ന​താ​ണ്. മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്ക്​ പ​രാ​തി ഇ​ല്ലെ​ന്ന്​ അ​വ​ർ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി പ​റ​ഞ്ഞു. പ​ക്ഷെ, അ​വി​ടെ​യും ആ​രോ​ഗ്യ വ​കു​പ്പി​െ​ൻ​റ ഇ​ട​പെ​ട​ലു​ണ്ടാ​യി. തു​ട​ർ​ന്ന്, യു​വ​തി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത്​ പോ​സ്​​റ്റ്​​മോ​ർ​ട്ടം ചെ​യ്യി​ക്കു​ന്ന​തി​ലേ​ക്കു​വ​രെ കാ​ര്യ​ങ്ങ​ളെ​ത്തി. അ​പ്പോ​ഴൂം ഇ​പ്പോ​ഴും ഇ​പ്പ​റ​ഞ്ഞ ‘ഡോ​ക്​​ട​ർ’ സു​ര​ക്ഷി​ത​നാ​ണ്. കേസും കൂട്ടങ്ങളുമൊക്കെയായി കുറച്ചുകാലം ‘ചികിത്സ’ നിലച്ചെങ്കിലും ഇപ്പോഴും ഇത്​ തകൃതിയായി നടക്കുന്നു. നാല്​ വർഷത്തിനിപ്പുറം, കേരളത്തിൽ ഈ രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണ്​. കൊച്ചി കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഒരു ‘വാട്ടർ ബർത്ത്​’ ചികിത്സാലയം മുഖ്യധാര മാധ്യമങ്ങളിൽ സ്​ഥിരമായി പരസ്യം നൽകിയാണ്​ ആളുകളെ ആകർഷിക്കുന്നത്​. ചില മാധ്യമ സ്​ഥാപനങ്ങൾ ഇവരെ നന്നായി പ്രമോട്ട്​ ചെയ്യുന്നുമുണ്ട്​. ആ സ്​ഥാനപത്തി​​​െൻറ വെബ്​സൈറ്റിൽ പ്രസവിച്ച്​ ‘രക്ഷപ്പെട്ട’ അമ്മമാരുടെ അനുഭവ സാക്ഷ്യങ്ങളാണ്​ നിറയെ. പേറെടുത്ത ആളുകളുടെ പേരുവിവരങ്ങൾ തിരക്കിയപ്പോൾ മരുന്നിന്​ പോലും ഒരു ഡോക്​ടറില്ല. വിദേശ രാജ്യങ്ങളിൽ ‘മിഡ്​വൈഫി’ നുള്ള സർട്ടിഫിക്കറ്റ്​ കോഴ്​സ് പാസായവരും ഏതാനും നഴ്​സുമാരുമാണ്​ കാര്യങ്ങൾ നിയന്ത്രിക്കുന്നത്​. സർവം സുരക്ഷിതമെന്നാണ്​ ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്​. ഇവിടെനിന്നെല്ലാം അത്യാഹിതങ്ങളുടെ വാർത്തകളും പുറത്തുവരാറുണ്ട്​. എന്നാൽ, മാനഹാനി ഭയന്നും മറ്റും ഇരകൾ നിയമനടപടിക്ക്​ പോവാറില്ലെന്നതാണ്​ യാഥാർഥ്യം.

ഇത്തരം സ്​ഥാനപങ്ങളിലേക്ക്​ ആകൃഷ്​ടരാകുന്നവരെല്ലാം വി​ദ്യാ​സ​മ്പ​ന്ന​രാ​ണെന്നതാണ്​ ഏറ്റവും കൗതുകകരം. പലപ്പോഴും ആ​ധു​നി​ക വൈ​ദ്യ​ശാ​സ്​​ത്ര​ത്തോ​ടു​ള്ള നി​ഷേ​ധാ​ത്​​മ​ക സ​മീ​പ​ന​വും ഇക്കൂട്ടരിൽ കാണാം. പ​ല രാ​ജ്യ​ങ്ങ​ളും ഇ​ന്ന്​ ‘വീ​ട്ടി​ലെ പ്ര​സ​വ’ സ​ങ്ക​ൽ​പ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ട്. താ​ര​ത​മ്യേ​ന സ​ങ്കീ​ർ​ണ​ത കു​റ​ഞ്ഞ പ്ര​സ​വ​മാ​കു​മെ​ന്ന്​ ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച മി​ഡ്​​വൈ​ഫി​െ​ൻ​റ സ​ഹാ​യ​ത്തോ​ടെ വീ​ട്ടി​ൽ ത​ന്നെ പ്ര​സ​വി​ക്കാ​നു​ള്ള സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​ക എ​ന്ന​ത്​ പ​ല രാ​ജ്യ​ങ്ങ​ളി​ലും നി​യ​മ​പ​ര​മാ​യി ത​ന്നെ അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യം ഒാ​ക്​​സി​ജ​ൻ കി​റ്റ്​ കൈ​കാ​ര്യം ചെ​യ്യാ​നും സ്​​റ്റി​ച്ച്​ ചെ​യ്യാ​നു​ള്ള അ​റി​വ്, ര​ക്​​ത സ്രാ​വം നി​യ​ന്ത്രി​ക്കാ​നു​ള്ള മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ​യൊ​െ​​ക്ക വ​ശ​മു​ള്ള മി​ഡ്​​വൈ​ഫു​മാ​രാ​യി​രി​ക്ക​ണ​മെ​ന്നു മാ​ത്രം. ഇ​ങ്ങ​നെ​യൊ​ക്കെ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടും ആ​സ്​​ട്രേ​ലി​യ​യി​ൽ ക​രോ​ലി​ൻ എ​ന്ന സ്​​ത്രീ​യു​ടെ പ്ര​സ​വ മ​ര​ണം വ​ലി​യ വി​വാ​ദ​മാ​യി. ‘വീ​ട്ടി​ലെ പ്ര​സ​വ​ത്തി’​നു വേ​ണ്ടി വാ​ദി​ച്ച ആ​ളാ​യി​രു​ന്നു ക​രോ​ലി​ൻ. ത​െ​ൻ​റ ര​ണ്ടാം പ്ര​സ​വം വീ​ട്ടി​ൽ​വെ​ച്ച്​‘​വാ​ട്ട​ർ ബ​ർ​ത്തി’​ലൂ​ടെ​യാ​യി​രി​ക്കു​മെ​ന്നും അ​വ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തി​നാ​യി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി. അ​വ​ർ പ്ര​സ​വി​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, അ​തി​നു​ശേ​ഷ​മു​ണ്ടാ​യ ര​ക്​​ത​സ്രാ​വം നി​യ​ന്ത്രി​ക്കാ​ൻ അ​വ​ർ​ക്കോ മി​ഡ്​​വൈ​ഫി​നോ സാ​ധി​ച്ച​തു​മി​ല്ല. തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ൽ പോ​കാ​നും അ​വ​ർ ത​യാ​റാ​യി​ല്ല. അ​തോ​ടെ അ​വ​ർ​ക്ക്​ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങേ​ണ്ടി വ​ന്നു. ആലോചിച്ചു നോക്കു, കേരളത്തിൽനിന്ന്​ കേട്ടുകൊണ്ടിരിക്കുന്ന പ്രസവ പരീക്ഷണങ്ങളുടെ ഇരകളും ഇങ്ങനെയായിരുന്നില്ലെ?

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ വേ​ണ്ട​ത്ര മു​ന്നേ​റി​യി​ട്ടും അ​തി​നെ അ​വ​ഗ​ണി​ച്ച്​ പി​ന്നാ​ക്കം പോ​യ​വ​രു​ടെ ദു​ര​വ​സ്​​ഥ​യാ​ണ്​ മു​ക​ളി​ൽ വി​ശ​ദീ​ക​രി​ച്ച​ത്. ഇ​തി​നൊ​രു മ​റു​വ​ശം കൂ​ടി​യു​ണ്ട്. ആ​രോ​ഗ്യ രം​ഗ​ത്ത്​ മ​നു​ഷ്യ​ൻ എ​ത്തി​പ്പി​ടി​ച്ച നേ​ട്ട​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന വ​ലി​യൊ​രു കൂ​ട്ടം ആ​ളു​ക​ളും ഇ​വി​ടെ​യു​ണ്ട്. പ്ര​സ​വ ചി​കി​ത്സ​യി​ലും അ​ത്​ കാ​ണാം. ഇ​ന്ത്യ​യി​ൽ സി​സേ​റി​യ​ൻ പ്ര​സ​വ​ങ്ങ​ൾ ക്ര​മാ​ധീ​ത​മാ​യി വ​ർ​ധി​ക്കു​ന്നു​വെ​ന്ന്​ തെ​ളി​യി​ക്കു​ന്ന നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ ഇ​തി​ന​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇൗ ​സി​സേ​റി​യ​നു​ക​ളി​ൽ വ​ലി​യൊ​രു പ​ങ്കും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ മൂ​ല​മ​ല്ലെ​ന്നും മ​റി​ച്ച്​ അ​മ്മ​യു​ടെ ഇ​ച്ഛ അ​നു​സ​രി​ച്ചാ​ണെ​ന്നും പ​ഠ​ന​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു​ണ്ട് (Roberts and Nippita 2015; Lumbiganon et al 2010).

1985ലെ ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം പ്ര​സ​വ​ങ്ങ​ളി​ൽ 10 മു​ത​ൽ 15 ശ​ത​മാ​നം വ​രെ സി​സേ​റി​യ​ൻ ആ​കു​ന്ന​തി​ൽ തെ​റ്റി​ല്ല. കാ​ര​ണം, അ​ത്ര​യും പ്ര​സ​വ​ങ്ങ​ളി​ൽ കോം​പ്ലി​ക്കേ​ഷ​നു​ക​ൾ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. മാ​തൃ-​ശി​ശു മ​ര​ണ നി​ര​ക്ക്​ കു​റ​ക്കാ​ൻ ഇൗ ​സ​ന്ദ​ർ​ഭ​ത്തി​ൽ സി​സേ​റി​യ​ൻ ത​ന്നെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തും. ആ ​അ​ർ​ഥ​ത്തി​ൽ സി​സേ​റി​യ​​ൻ പ്ര​സ​വ​ങ്ങ​ളെ ആ​രും എ​തി​ർ​ക്കു​ന്നി​ല്ല. എ​ന്ന​ല്ല, കാ​ല​ങ്ങ​ളാ​യി നാം ​ആ​ർ​ജി​ച്ച അ​റി​വി​െ​ൻ​റ പ്ര​യോ​ഗം കൂ​ടി​യാ​ണ​ത്. നേ​ര​ത്തെ, സൂ​ചി​പ്പി​ച്ച​പോ​ലെ ഭൂ​മി​യി​െ​ല കോ​ടി​ക്ക​ണ​ക്കി​ന്​ മ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത്​ ഇൗ ​സി​സേ​റി​യ​ൻ മൂ​ല​മാ​ണ്. പ​ക്ഷെ, ലോ​കാ​ടി​സ്​​ഥാ​ന​ത്തി​ൽ ത​ന്നെ സി​സേ​റി​യ​ൻ നി​ര​ക്ക്​ വ​ർ​ധി​ക്കു​ന്ന​ത്​ മ​റ്റു പ​ല ചോ​ദ്യ​ങ്ങ​ളി​ലേ​ക്കും വി​ര​ൽ ചൂ​ണ്ടു​ന്നു. 1990ൽ, 15 ​പ്ര​സ​വ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു സി​സേ​റി​യ​ൻ. 2014ൽ​അ​ത്​ അ​ഞ്ചി​ൽ ഒ​ന്ന്​ എ​ന്ന നി​ല​യി​ലേ​ക്കെ​ത്തി. ഏ​റ്റ​വും കു​റ​വ്​ സി​സേ​റി​യ​ൻ ന​ട​ക്കു​ന്ന​ത്​ ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​തി​ലാ​ണ്​: 7.3 ശ​ത​മാ​നം. അ​തു​ക​ഴി​ഞ്ഞാ​ൽ ഏ​ഷ്യ; 19.2 ശ​ത​മാ​നം. ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ പ്ര​സ​വ​ങ്ങ​ളി​ൽ 40 ശ​ത​മാ​ന​വും സി​സേ​റി​യ​നി​ലൂ​ടെ​യാ​ണ്​ (ക​ണ​ക്കു​ക​ൾ​ക്ക്​ ക​ട​പ്പാ​ട്: (Betrán et al 2016).

ഇ​നി ഇ​ന്ത്യ​യി​ലെ ക​ണ​ക്കു നോ​ക്കാം. 2005ൽ ​എ​ട്ട​ര ശ​ത​മാ​ന​മാ​യി​രു​ന്നു സി​സേ​റി​യ​ൻ. പ​ത്ത്​ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം അ​ത്​ 17.2 ശ​ത​മാ​ന​മാ​യി. മ​റ്റൊ​രു ത​ര​ത്തി​ൽ പ​റ​ഞ്ഞാ​ൽ, 102 ശ​ത​മാ​ന​ത്തി​െ​ൻ​റ വ​ർ​ധ​ന​യാ​ണ്​ പ​ത്ത്​ വ​ർ​ഷ​ത്തി​നു​ള്ളി​ലു​ണ്ടാ​യ​ത്. ഇ​ന്ത്യ​യി​ലെ സി​സേ​റി​യ​ൻ പ്ര​സ​വ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ വി​ശ​ദ​മാ​യ ക​ണ​ക്കു​ക​ളു​ള്ള​ത്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യു​ട്ട്​ ​േഫാ​ർ പോ​പു​ലേ​ഷ​ൻ സ​യ​ൻ​സ​സ്​ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്(2017). ഇൗ ​റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ഏ​റ്റ​വും കൂ​ടു​ത​ൽ സി​സേ​റി​യ​ൻ പ്ര​സ​വ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്​ തെ​ല​ങ്കാ​ന​യി​ലാ​ണ്​: 58 ശ​ത​മാ​നം. ക​ഴി​ഞ്ഞ പ​ത്ത്​ വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​മ​ട​ക്കം 16 സം​സ്ഥാ​ന​ങ്ങ​ളി​ൽ സി​സേ​റി​യ​ൻ പ്ര​സ​വ​ങ്ങ​ൾ ഇ​ര​ട്ടി​യാ​യ​താ​യും ഇൗ ​റി​പ്പോ​ർ​ട്ട്​ വ്യ​ക്​​ത​മാ​ക്കു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ സി​സേ​റി​യ​ൻ ന​ട​ക്കു​ന്ന​ത്​ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന​ത്​ കാ​ര്യ​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ വ്യ​ക​ത്​​ത​ത വ​രു​ത്തു​ന്നു​ണ്ട്. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ സി​സേ​റി​യ​ൻ നി​ര​ക്ക്​ 31 ശ​ത​മാ​നം വ​ർ​ധി​ച്ചു​വെ​ന്ന​ത്​ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളു​ടെ സൂ​ച​ക​മാ​യി കാ​ണാം. ഭൂ​രി​ഭാ​ഗം സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സ​ി​സേ​റി​യ​ൻ നി​ര​ക്ക്​ കു​റ​യു​ക​യും സ്വ​കാ​ര്യ ആ​​ശു​പ​ത്രി​ക​ളി​ൽ കു​ടു​ക​യും ചെ​യ്യു​േ​മ്പാ​ൾ​ കേ​ര​ള​ത്തി​ൽ ഗ​വ​ൺ​മെ​ൻ​റ്​ ആ​ശു​പ​ത്രി​ക​ളി​ൽ സി​േ​സ​റി​യ​ൻ വ​ർ​ധി​ക്കു​ന്ന​ത്​ ഗു​ണ​പ​ര​മാ​യ വ​സ്​​തു​ത ത​ന്നെ​യാ​ണ്.

എ​ന്തു​കൊ​ണ്ടാ​യി​രി​ക്കും സി​സേ​റി​യ​ൻ പ്ര​സ​വ​ങ്ങ​ൾ ഇ​ത്ര​മേ​ൽ വ​ർ​ധി​ക്കാ​ൻ കാ​ര​ണം? എ​ല്ലാ സി​സേ​റി​യ​ൻ പ്ര​സ​വ​ങ്ങ​ളും അ​നി​വാ​ര്യ​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണോ ന​ട​ന്നി​ട്ടു​ണ്ടാ​വു​ക? അ​ങ്ങ​നെ​യ​ല്ല എ​ന്നാ​ണ്​ മി​ക്ക പ​ഠ​ന​ങ്ങ​ളും തെ​ളി​യി​ക്കു​ന്ന​ത്. ഗ​ർ​ഭി​ണി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും ഡോ​ക്​​ട​​ർ​മാ​രോ​ട്​ അ​ങ്ങോ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ട​ശേ​ഷ​മാ​ണ്​ പ​ല സി​സേ​റി​യ​നു​ക​ളും ന​ട​ക്കു​ന്ന​തെ​ന്ന്​ പ​ഠ​ന​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു (Lumbiganon et al2010). വി​ദ്യാ​സ​മ്പ​ന്ന​രും പ​ണ​ക്കാ​രു​​മാ​ണ്​ സി​സേ​റി​യ​ന്​ കൂ​ടു​ത​ലാ​യും വി​ധേ​യ​മാ​കു​ന്ന​തെ​ന്നും ഇ​തി​നോ​ട്​ കൂ​ട്ടി​വാ​യി​ക്ക​ണം. ന​മ്മു​ടെ ചി​ല അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും പ​ല​പ്പോ​ഴും സി​സേ​റി​യ​ൻ പ്ര​സ​വ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കാ​റു​ണ്ട്. സി​സേ​റി​യ​ൻ പ്ര​സ​വ​ങ്ങ​ൾ സം​ബ​ന്ധി​ച്ച നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ അ​പ​ഗ്ര​ഥി​ച്ച്​ ഒ​രു സം​ഘം ഗ​വേ​ഷ​ക​ർ ത​യാ​റാ​ക്കി ഇ​ക്ക​ണോ​മി​ക്​ ആ​ൻ​ഡ്​ പൊ​ളി​റ്റി​ക്ക​ൽ വീ​ക്ക്​​ലി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ൽ (Rising Caesarean Births: A Growing Concern) ഇൗ ​അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ​യും വി​ശ​ക​ല​നം ചെ​യ്യു​ന്നു​ണ്ട്. പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും​ ഗൈ​ന​ക്കോ​ള​ജി​സ്​​റ്റി​നൊ​പ്പം ഒ​രു ജ്യോ​തി​ഷി​യെ​ക്കു​ടി ഇ​പ്പോ​ൾ നി​യ​മി​ക്കാ​റു​ണ്ടെ​ത്രെ. സി​സേ​റി​യ​ൻ പ്ര​സ​വ​മാ​കു​േ​മ്പാ​ൾ മാ​താ​വ്​ ഉ​ദ്ദേ​ശി​ക്കു​ന്ന തീ​യ​തി​യി​ലും സ​മ​യ​ത്തും ത​ന്നെ പ്ര​സ​വം ന​ട​ക്കു​മ​ല്ലൊ. അ​തി​നു​ള്ള ല​ക്ഷ​ണ​മൊ​ത്ത നാ​ൾ ഇൗ ​ജ്യോ​തി​ഷി കു​റി​ച്ചു ത​രും. ജ്യോ​തി​ഷ​ത്തി​ൽ വി​ശ്വാ​സ​മു​ള്ള ഒ​രാ​ൾ ത​നി​ക്ക്​ പ്ര​ത്യേ​കി​ച്ച്​ കോം​പ്ലി​ക്കേ​ഷ​നു​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും ‘ന​ല്ല പ്ര​സ​വ നാ​ൾ’ ല​ഭി​ക്കാ​ൻ ജ്യോ​തി​ഷി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സി​സേ​റി​യ​ൻ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കും. ഇ​ത്​ ഉ​ത്ത​രേ​ന്ത്യ​യി​ലെ കാ​ര്യ​മൊ​ന്നു​മ​ല്ല. ന​മ്മു​ടെ ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ൽ ത​ന്നെ ഇ​ത്ത​രം ആ​ശു​പ​ത്രി​ക​ളു​ണ്ട്​.

ലേ​ബ​ർ റൂ​മി​ന​രി​കെ പ​തു​ങ്ങി​യി​രി​ക്കു​ന്ന ഇ​ത്ത​രം ജ്യോ​തി​ഷി​ക​ളും അ​വ​ർ​ക്ക്​ സ​ഹാ​യം ന​ൽ​കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പു​തി​യൊ​രു പ്ര​തി​സ​ന്ധി​യാ​ണ്. വാ​ട്ട​ർ​ബ​ർ​ത്ത്​ പ്ര​സ​വ ചി​കി​ത്സ​ക​ൾ അ​തി​െ​ൻ​റ മ​റ്റൊ​രു ത​ല​വും. ഇ​ത്​ ര​ണ്ടും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ നാം ​കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ പി​ന്നോ​ട്ട​ടി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health sector keralaMaternity treatmentChildbirthchildbirth exploitation
News Summary - Childbirth exploitation-health article
Next Story