Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightതടയാം ഗർഭാശയ കാൻസറിനെ;...

തടയാം ഗർഭാശയ കാൻസറിനെ; വൈകി തിരിച്ചറിഞ്ഞാൽ ആഘാതം കൂടും

text_fields
bookmark_border
തടയാം ഗർഭാശയ കാൻസറിനെ; വൈകി തിരിച്ചറിഞ്ഞാൽ ആഘാതം കൂടും
cancel

സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് സർവിക്കൽ കാൻസർ. ഗർഭാശയ ഗളത്തിൽ ഉണ്ടാകുന്ന ഈ രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ഫലപ്രദമായി ചികിത്സിക്കാൻ സാധിക്കും. രോഗം വൈകി തിരിച്ചറിഞ്ഞാൽ അതിന്റെ ആഘാതം കൂടുതലായിരിക്കും.

എന്താണ് ഗർഭാശയഗള കാൻസർ ?

ഗർഭാശയത്തിന്റെ താഴെയുള്ള ഭാഗത്ത് (സർവിക്സ്) കോശങ്ങൾ അസാധാരണമായി വളരുകയും, ഇവ നിലനിൽക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് സർവിക്കൽ കാൻസർ. പാപിലോമ വൈറസാണ് (HPV) പ്രധാന കാരണം. പുകവലി, അസ്വസ്ഥമായ ലൈംഗിക ജീവിതം, ശുചിത്വക്കുറവ്, ദീർഘകാല മനോസമ്മർദം, ക്ഷയങ്ങൾ എന്നിവ ഇതിന് കാരണമായി കണക്കാക്കപ്പെടുന്നു. ഹോർമോൺ വ്യതിയാനം മൂലം ഗർഭാശയ ഭാഗത്ത്‌ കാണപ്പെടുന്ന മുഴകൾ, പോളിപ്പുകൾ എന്നിവയുടെ ദീർഘകാലസാന്നിധ്യവും പ്രശ്​നകാരിയാണ്​.

ലക്ഷണങ്ങൾ

രോഗത്തിന്റെ തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങൾ കാണണമെന്നില്ല. എന്നാൽ, പീരീഡ്സ് സമയത്തെ അമിത രക്തസ്രാവം, യോനീസ്രാവം, ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവം, അടിവയറ്റിൽ വേദന, മൂത്രസംബന്ധമായ ബുദ്ധിമുട്ടുകൾ, ക്ഷീണം, അസാധാരണമായ ഭാരം കുറയൽ എന്നിവയുണ്ടായാൽ ഉടനെതന്നെ ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്

രോഗനിർണയം

പ്രാഥമിക അണുബാധ ഉണ്ടായതിന് ശേഷം ഏകദേശം 10 മുതൽ 15 വരെ വർഷമെടുക്കും ഇത് കാൻസർ ആയി പരിണമിക്കുവാൻ. PAP smear, കോൾപോസ്കോപ്പി പരിശോധനകളിലൂടെ ഈ കാലയളവിൽതന്നെ ഗർഭാശയഗള കാൻസർ നിർണയിക്കാൻ സാധിക്കും.

ആയുർവേദ കാഴ്ചപ്പാട്

ആയുർവേദ പ്രകാരം ആരോഗ്യം എന്നത് വാതം, പിത്തം, കഫം എന്നിവയുടെ സന്തുലിതമായ അവസ്ഥയാണ്. ഇതിലുണ്ടാകുന്ന മാറ്റമാണ് രോഗാവസ്ഥയായി മാറുന്നത്. ഗർഭാശയ മേഖലയിൽ ഉണ്ടാകുന്ന രോഗങ്ങൾ പൊതുവെ “യോനീ വ്യാധികൾ ”എന്ന വിഭാഗത്തിലാണ് അറിയപ്പെടുന്നത്. കാൻസറിന്റെ മുമ്പുള്ള കോശ വ്യതിയാന അവസ്ഥയിൽ (CIN)ആയുർവേദത്തിൽ ചികിത്സ ഉണ്ട്. ശരീരത്തിലെ ആമം (പൂർണമായി പാകമാകാതെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന ടോക്സിക് പദാർഥങ്ങൾ ), രക്തത്തിലെ അശുദ്ധി, അഗ്നിമാന്ദ്യം (ദഹന ശക്തിക്കുറവ് )തുടങ്ങിയവ രോഗവസ്ഥയെ വർധിപ്പിക്കുന്നു.

ഔഷധ ഉപയോഗത്താലും സ്ഥാനിക ചികിത്സകളാലും തുടക്കത്തിൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണ് സർവിക്കൽ കാൻസർ. ദീർഘകാല രോഗശമനത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമുള്ള രസായനങ്ങൾ ശരീരത്തെ പുതുക്കി പുനർനിർമിക്കാൻ സഹായിക്കുന്നു. വൈദ്യ നിർദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. ഔഷധത്തോടൊപ്പം ശുദ്ധമായ ഭക്ഷണം, ശരിയായ ഉറക്കം, മനഃശാന്തി എന്നിവയും രോഗമുക്തിക്ക് അത്യാവശ്യമാണ്.

(തയാറാക്കിയത്- ഡോ.വിദ്യ, ഡോ. ആലിയ (ഗവ. ആയുർവേദ കോളജ് കണ്ണൂർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cervical cancerinfectionHealth AlertWomen's health
News Summary - Cervical cancer can be prevented
Next Story