സൂ​ക്ഷി​ക്ക​ണം ഷി​ഗെ​ല്ല​യെ

09:04 AM
08/07/2017
careful about shigella

ഷി​ഗെ​ല്ല ബാ​ക്ടീ​രി​യ പ​ട​ർ​ത്തു​ന്ന അ​പ​ക​ട​കാ​രി​യാ​യ വ​യ​റി​ള​ക്ക​മാ​ണ്​ ഷിഗല്ലെ വയറിളക്കം. മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യാ​ണ് ബാ​ക്ടീ​രി​യ പ​ട​രു​ന്ന​ത്. വ​യ​റി​ള​ക്ക​ത്തി​ൽ തു​ട​ങ്ങി മ​ര​ണ​ത്തി​ലേ​ക്കു​വ​രെ ന​യി​ച്ചേ​ക്കാ​വു​ന്ന രോ​ഗ​മാ​ണി​ത്. കു​ട​ലി‍​​െൻറ ശ്ലേ​ഷ്മ ആ​വ​ര​ണ​വും ഭി​ത്തി​യും ബാ​ക്​​ടീ​രി​യ തി​ന്നു​ന്ന​തോ​ടെ മ​ല​ത്തി​നൊ​പ്പം ര​ക്ത​വും പ​ഴു​പ്പും ക​ഫ​വും വ​രു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​വു​ക. മ​ലി​ന​ജ​ലം, പ​ഴ​കി​യ ഭ​ക്ഷ​ണം, കൈ ​ക​ഴു​കാ​തെ ഭ​ക്ഷ​ണം പാ​കം​ചെ​യ്യ​ലും ഭ​ക്ഷ​ണം ക​ഴി​ക്ക​ലും എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ബാ​ക്​​ടീ​രി​യ പ​ക​രു​ന്ന​ത്. മ​ല​ത്തി​നൊ​പ്പം ര​ക്ത​വും പ​ഴു​പ്പും ഉ​ണ്ടാ​കു​ക, ശ​ക്ത​മാ​യ വ​യ​റി​ള​ക്കം, പ​നി, ഛര്‍ദി, ശ്വാ​സ​ത​ട​സ്സം, അ​പ​സ്മാ​രം എ​ന്നി​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ. 

സാ​ധാ​ര​ണ വ​യ​റി​ള​ക്ക​മെ​ന്നു​ക​രു​തി ചി​കി​ത്സ വൈ​കു​ന്ന​താ​ണ് രോ​ഗം മൂ​ർ​ച്ഛി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്ന​ത്. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ക​യും ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ മൂ​ടി​െ​വ​ക്കു​ക​യും കൈ​ക​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പ്ര​തി​രോ​ധ​ത്തി​ൽ പ്ര​ധാ​ന​മെ​ന്ന് കോഴിക്കോട്​ ഡി.​എം.​ഒ ഡോ. ​ആ​ശാ​ദേ​വി പ​റ​ഞ്ഞു. രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യാ​ലു​ട​ന്‍ ആ​ൻ​റി​ബ​യോ​ട്ടി​ക് അ​ട​ക്ക​മു​ള്ള ചി​കി​ത്സ ന​ല്‍കി​യാ​ല്‍ രോ​ഗം ഭേ​ദ​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. 

COMMENTS