Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightനടുവേദനയില്ലാത്ത...

നടുവേദനയില്ലാത്ത ബൈക്ക് യാത്രക്ക്...

text_fields
bookmark_border
നടുവേദനയില്ലാത്ത ബൈക്ക് യാത്രക്ക്...
cancel

അരനൂറ്റാണ്ട്​ മുമ്പ്​ മലയാളി യുവാക്കളുടെ ഇഷ്​ടവാഹനമായിരുന്നു സൈക്കിൾ. സമൂഹത്തിൽ സൈക്കിൾ സ്വന്തമായുള്ളവർ അന്ന്​ വളരെക്കുറവായിരുന്നു. സൈക്കിൾ കഴിഞ്ഞുള്ള ഇരുചക്ര വാഹനം നഗരങ്ങളിൽ മാത്രം കണ്ടിരുന്ന അപൂർവം സ്​കൂട്ടറുകളായിരുന്നു. കാലം മുന്നോട്ടുപോകുകയും ദശാബ്​ദങ്ങൾ പിന്നിടുകയും ചെയ്​തപ്പോൾ ഇന്ന്​ കേരളത്തിൽ ഇരുചക്രവാഹനങ്ങൾ ഇല്ലാത്ത വീടുകൾ അപൂർവമായി​. പല വീടുകളിലും അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച്​ ബൈക്കുകളും സ്​കൂട്ടറുകളും നിറഞ്ഞു. സൈക്കിളുകളാവ​ട്ടെ, ഇന്ന്​ വ്യായാമത്തിനുള്ള ഒരു ഉപകരണം മാത്രമായി ഒതുങ്ങി​. വികസനത്തി​െൻറയും വളർച്ചയുടെയും നേട്ടങ്ങളുടെയും അളവുകോലായി ഇതിനെ കാണാവുന്നതാണെങ്കിലും ഇരു ചക്രവാഹനങ്ങളുടെ ഉപയോഗം യാത്രികർക്ക്​ പലതരത്തിലുള്ള ആരോഗ്യപ്രശ്​നങ്ങളാണ്​ സൃഷ്​ടിച്ചിരിക്കുന്നത്​​.

ഇരുചക്ര വാഹനങ്ങളുടെ വ്യാപകമായ ഉപയോഗത്തോടെ മനുഷ്യരുടെ അടിസ്ഥാന വ്യായാമമായ നടത്തം ഇല്ലാതാവുകയും അത്തരക്കാരിൽ വലിയതോതിൽ ജീവിതശൈലീ രോഗങ്ങൾ കണ്ടുവരുകയും ചെയ്​തിട്ടുണ്ട്​. വ്യായാമക്കുറവുകൊണ്ട്​ ഉണ്ടാവുന്ന ഇത്തരം രോഗങ്ങൾക്ക്​ പുറമെ ഇരുചക്രവാഹനങ്ങൾ സമ്മാനിക്കുന്ന മറ്റൊരു പ്രശ്​നമാണ്​ നടുവേദന, കഴുത്ത്​ വേദന, തോൾവേദന തുടങ്ങിയ വിവിധതരം വേദനകൾ.

നഗരങ്ങളിലും പ്രധാന പാതകളിലും ഗതാഗതക്കുരുക്കുകൾ പതിവായതോടെ ദീർഘദൂരയാത്രക്ക്​ പോലും ആളുകൾ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്​. ഇതോടെ കൗമാരക്കാരിൽ ​േപാലും ഇത്തരം വേദനകൾ സാർവത്രികമായി​. ഇതിനിടയിലാണ്​ കോവിഡ്​ രോഗവ്യാപനം സൃഷ്​ടിച്ച ലോക്​ഡൗണും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള ജനങ്ങളുടെ വിമുഖതയും ചേർന്ന്​ വീണ്ടും ഇരുചക്രവാഹനങ്ങളുടെ ഉപയോഗം വർധിപ്പിച്ചത്​.

ദീർഘനേരത്തെ ബൈക്ക്​ യാത്ര

​േ​​ജാലിസ്ഥലത്തേക്ക്​ പോകുന്നതിനും ഫീൽഡ്​ വർക്ക്​ ചെയ്യാനും ബൈക്കില്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്ന വലിയൊരു ശതമാനം പേരിലും ന​െട്ടല്ലിലെ ഡിസ്‌ക് തേയ്മാനവും അത്​ സൃഷ്​ടിക്കുന്ന നടുവേദനയും വ്യാപകമാണ്​. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലെ വരമ്പുകളും കുഴികളും അമിത വേഗവുമെല്ലാം ഇത്തരം വേദനകളെ അധികരിപ്പിക്കുന്നുണ്ട്​. ഇത്തരത്തിൽ കൂടുതൽ സമയം ബൈക്ക്​ യാത്രചെയ്യുന്നവരിൽ നടുവേദനയാണ്​ കൂടുതലായി കാണുന്നതെങ്കിലും പുറംവേദനയും കഴുത്തുവേദനയും അത്ര കുറവല്ല.

ദീർഘനേരം ബൈക്കിലിരുന്ന്​ ഹാന്‍ഡിലില്‍പിടിച്ച് നേരെനോക്കി യാത്രചെയ്യു​േമ്പാൾ കഴുത്തിലെ കശേരുക്കൾ വലിഞ്ഞുമുറുകുന്നു. ഇതുമൂലം ബൈക്കിൽനിന്ന്​ ഇറങ്ങിക്കഴിഞ്ഞാലും കഴുത്ത് മരവിച്ച അവസ്ഥയായിരിക്കും. അൽപനേരത്തേക്ക്​ കഴുത്ത്​ തിരിക്കാന്‍ കഴിയാത്തരീതിയിൽ വേദനയും ചിലരിൽ കണ്ടേക്കാം. അര​​െക്കട്ടിൽനിന്ന്​ തുടങ്ങി കാൽവണ്ണയുടെ പിറകുവശത്തുകൂടി പെരുവിരല്‍ വരെ അനുഭവപ്പെടുന്ന വേദന നടക്കുന്നതിനു​വരെ പ്രയാസം സൃഷ്​ടിക്കാറുണ്ട്​. ചുമയ്​ക്കു​േമ്പാഴും പെ​െട്ടന്ന്​ സ്​റ്റെപ്പുകൾ ഇറങ്ങു​േമ്പാഴും രാവിലെ കിടക്കയിൽനിന്ന്​ എഴുന്നേൽക്കു​േമ്പാഴും വേദനയുണ്ടാവും. ചെറിയ തോതിൽ ഇത്തരം വേദനകൾ അനുഭവപ്പെട്ടുതുടങ്ങിയാൽ ഗുരുതരമാവുന്നതിന്​ മുമ്പായി ബൈക്ക്​ യാത്ര ഒഴിവാക്കുന്നതാണ്​ എപ്പോഴും നല്ലത്​.


ന​െട്ടല്ലിന്​ ഭീഷണി

ലംബാര്‍ വെര്‍ട്ടിബ്ര അഥവാ ന​െട്ടല്ലി​െൻറ നടുഭാഗത്താണ്​ ഇത്തരം യാത്രകൾ​ കൂടുതൽ പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നത്​. ബൈക്ക്​ യാത്രക്കിടയിലെ കുഴികളിൽ ചാടലും വരമ്പുകളിൽ കയറിയിറങ്ങലുമെല്ലാം കൂടുതൽ സമ്മർദം ഏൽപിക്കുന്നത്​ ന​െട്ടല്ലി​െൻറ ഇൗ ഭാഗത്താണ്​. ന​െട്ടല്ലിലെ കശേരുക്കള്‍ക്കിടയില്‍ കാണുന്ന വഴക്കമുള്ളതും മൃദുലവുമായ ഭാഗമാണ് ഡിസ്‌ക്കുകള്‍. കശേരുക്കള്‍ തമ്മില്‍ പരസ്പരം ഉരസുന്നത് തടയുകയാണ്​ ഇവയുടെ ധർമം. വാഹനങ്ങളിലെ ഷോക്ക് അബ്‌സോര്‍ബർ പോലെയാണ്​ ഇവ ന​െട്ടല്ലിനെ ക്ഷതങ്ങളിൽനിന്ന്​ സംരക്ഷിക്കുന്നത്​. എന്നാൽ, വിശ്രമമില്ലാത്ത ജോലികളും നിരന്തരമുള്ള യാത്രകളും ഇൗ ഡിസ്​കുകളെ കേടുവരുത്തുന്നു. അതി​െൻറ ഫലമായി അവ കശേരുക്കൾക്കിടയിൽനിന്ന്​ സാവധാനം പുറത്തേക്ക്​ തള്ളിനിൽക്കാൻ ആരംഭിക്കുന്നു. ചില അവസരങ്ങളിൽ ഡിസ്​കുകളുടെ സ്ഥാനചലനം സുഷുമ്​ന നാഡിയെ ഞെരുക്കി വ്യക്തികൾക്ക്​ സഹിക്കാൻ കഴിയാത്ത വേദനയും സൃഷ്​ടിക്കുന്നു. തുടക്കത്തിൽ ഇത്തരം വേദനകളെ വേദനസംഹാരികളും ലേപനങ്ങളും ഉപയോഗിച്ച്​ ഇല്ലാതാക്കിയാൽ പ്രശ്​നം ഗുരുതരമാവാനാണ്​ സാധ്യത. ശരീരത്തി​െൻറ ഏതെങ്കിലും ഭാഗങ്ങളിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പ്​ വേദനയുടെ രൂപത്തിലാണ്​ ശരീരം നമ്മോട്​ പറയുന്നത്​. ഇത്തരം മുന്നറിയിപ്പുകളെ വേദനസംഹാരികൾ കഴിച്ചും ലേപനങ്ങൾ പുരട്ടിയും അവഗണിച്ച്​ ആ ഭാഗങ്ങളിലെ പ്രശ്​നം രൂക്ഷമാവുകയും കേടുപാടുകൾ അധികരിക്കുകയും ചെയ്യുന്നു. പിന്നീട്​ വേദനസംഹാരികളു​െട ഉപയോഗമില്ലാതെ മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി സൃഷ്​ടിക്കുകയും ചെയ്യും.

പരിഹാരവും മുൻകരുതലും

ഇൗ വിവരങ്ങൾ എല്ലാം അറിയാമെങ്കിലും ജീവിതശൈലിയുടെ പ്രത്യേകതകൊണ്ട്​ പലർക്കും ബൈക്ക്​യാത്ര ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണ്​. അതുകൊണ്ടുതന്നെ കഴിയുന്നത്ര ശാസ്​ത്രീയമായ രീതിയിൽ ഇരുചക്രവാഹനങ്ങൾ ഒാടിക്കാൻ ശ്രദ്ധിക്കുക മാത്രമാണ്​ പരിഹാരം.


  • റോഡുകളുടെ അവസ്ഥ കണ്ടറിഞ്ഞ്​ വേഗം ക്രമീകരിക്കുക​. ലക്ഷ്യത്തിലെത്താനുള്ള അക്ഷമകൊണ്ട്​ കുണ്ടുകളിലൂടെയും വരമ്പുകളിലൂടെയും വേഗത്തിൽ ബൈക്ക്​ ഒാടിക്കു​േമ്പാൾ സൃഷ്​ടിക്കുന്ന കുലുക്കവും അതുമൂലമുള്ള സമ്മർദങ്ങളുമാണ്​ ന​െട്ടല്ലിനെയും തോളെല്ലുകളെയും ബാധിക്കുക.
  • ദീർഘയാത്രകൾക്കിടയിൽ ചെറുതായി വിശ്രമിക്കാൻ കഴിയുമെങ്കിൽ അതും ഗുണം ചെയ്യും.
  • ബൈക്കിൽ നടുനിവർത്തി ഇരിക്കാൻ ശീലിക്കുകയാണ്​ മറ്റൊരു മാർഗം. തോളെല്ലുകൾ ചെവികളുടെ നേർരേഖയിൽ വരുന്ന രീതിയിൽ കഴുത്ത്​ ക്രമീകരിച്ച്​ ഇരിക്കുകയും കഴുത്ത്​ മുന്നിലേക്ക്​ തള്ളി ഇരിക്കുന്ന ശീലം ഒഴിവാക്കുകയും വേണം.
  • വെളിച്ചമുള്ള ഹെഡ്​ലൈറ്റുകൾ ക്രമീകരിച്ച്​ രാത്രികാലങ്ങളിൽ കുഴികളും വരമ്പുകളും ശ്രദ്ധിച്ച്​ ഒാടിക്കാനും ശ്രമിക്കണം. ഇതിനെല്ലാം പുറമെ കാലുകൾ അവ വെക്കാനായി നിർമിച്ചിട്ടുള്ള ഫൂട്ട്​റെസ്​റ്റുകളിൽ മാത്രം വെച്ച്​ ഒാടിക്കുകയും വേണം.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഇരുചക്ര വാഹനങ്ങൾ സ​ൃഷ്​ടിക്കുന്ന ആരോഗ്യ പ്രശ്​നങ്ങൾ ഒഴിവാക്കാം. എങ്കിലും ഇരുചക്ര വാഹനങ്ങളുടെ ദീർഘകാലത്തെ നിരന്തര ഉപയോഗം ശരീരത്തിലെ പലയിടങ്ങളിലും വേദനകൾ സമ്മാനിക്കാനുള്ള സാധ്യത ഏറെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:back painbike ride
Next Story