വിളര്‍ച്ചയില്‍ വാടാതിരിക്കാൻ 

14:43 PM
10/05/2018
Anemia

കോ​ണി​യി​റ​ങ്ങു​േ​മ്പാ​ഴും ക​യ​റുേ​മ്പാ​ഴു​മെ​ല്ലാം കി​ത​ച്ചി​ട്ട്​ വ​യ്യ. കൈ​കാ​ലു​ക​ൾ​ക്ക്​ ക​ഴ​പ്പ്. ഇ​ട​ക്കി​ട​ക്ക്​ വ​ന്നു​പോ​കു​ന്ന ത​ല​ക​റ​ക്കം. വേ​ഗ​ത്തി​ൽ സംസാരിക്കേണ്ടി വരുമ്പോൾ ശ്വാ​സം​മു​ട്ടും​പോ​ലെ, ക്ഷീ​ണം, അ​വ​ശ​ത. ഒ​റ്റ​ശ്വാ​സ​ത്തി​ൽ ത​െ​ൻ​റ വ​യ്യാ​യ്​​ക​ളോ​രോ​ന്നാ​യി പ​റ​ഞ്ഞു​തീ​ർ​ക്കു​േ​മ്പാ​​ഴൊ​ക്കെ​യും ന​ജൈ​ല​ക്ക്​ കി​ത​ച്ചി​ട്ട്​ വ​യ്യാ​യി​രു​ന്നു.

അ​ഞ്ചാം ക്ലാ​സു​കാ​രി ഷൈ​ജ​യു​ടെ ഉ​മ്മ​​ക്ക്​ പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്​ മ​ക​ളു​ടെ വി​ചി​ത്ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു. ത​െ​ൻ​റ പ​ത്തു​വ​യ​സ്സു​കാ​രി, കു​ഞ്ഞു​ങ്ങ​ളെ​പ്പോ​ലെ മ​ണ്ണു തി​ന്നു​ന്നു, സ്​​റ്റോ​ർ ​റൂ​മി​ൽ ഒ​ളി​ച്ചു​ക​ട​ന്ന്​ അ​രി പ​ച്ച​യോ​ടെ അ​ക​ത്താ​ക്കു​ന്നു. ര​ണ്ടു​വ​ശ​ത്തും മു​ടി നീ​ല റി​ബ​ൺ​കൊ​ണ്ട്​ അ​ട​ക്കി​ക്കെ​ട്ടി​യ അ​ശ്വ​തി​ക്ക്​ പ​റ​യാ​നു​ള്ള​ത്​ മ​റ്റൊ​ന്നാ​യി​രു​ന്നു. മാ​സ​ത്തി​ൽ ര​ണ്ടും മൂ​ന്നും ത​വ​ണ വ​രു​ന്ന ആ​ർ​ത്ത​വം. ആ​ർ​ത്ത​വ മു​റ​യു​ടെ ദൈ​ർ​ഘ്യം കു​റ​ഞ്ഞു​വ​രു​ന്തോ​റും അ​നു​ഭ​വ​പ്പെ​ടു​ന്ന ക്ഷീ​ണം, ത​ല​ക​റ​ക്കം. ശ​രി​യാ​ണ്​ അ​ശ്വ​തി വി​ള​റി വെ​ളു​ത്തി​രി​ക്കു​ന്നു.

സ്​​ത്രീ​ക​ളി​ൽ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന വി​ള​ർ​ച്ച ബാ​ധി​ച്ച​വ​രാ​യി​രു​ന്നു ഇൗ ​മൂ​ന്നു പേ​രും. വി​ള​ർ​ച്ച​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ അ​ങ്ങ​നെ പ​ല​താ​വാം. ക്ഷീ​ണം, കി​ത​പ്പ്, ഉ​ന്മേ​ഷ​ക്കു​റ​വ്, ശ്വാ​സം​മു​ട്ട​ൽ, ത​ല​ക​റ​ക്കം, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ക്കു​​റ​വ്, ആ​ർ​ത്ത​വ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ എ​ന്നി​ങ്ങ​നെ പ​ല​വി​ധം ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടാം.

എ​ന്താ​ണ്​ വി​ള​ർ​ച്ച?
ര​ക്​​തത്തി​ൽ ശ​രി​യാ​യ അ​ള​വി​ൽ ചു​വ​ന്ന ര​ക്​​താ​ണു​ക്ക​ളോ ഹീ​മോ​േ​ഗ്ലാ​ബി​നോ ഇ​ല്ലാ​തി​രി​ക്കു​ന്ന അ​വ​സ്​​ഥ​യാ​ണ്​ വി​ള​ർ​ച്ച അ​ഥ​വാ അ​നീ​മി​യ. ആളുകൾ ഇൗ അസുഖത്തെ രക്​ത കുറവെന്നും വിളിച്ചുവരുന്നു. ര​ക്​​ത​ത്തി​െ​ൻ​റ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്​ ചു​വ​ന്ന ര​ക്​​താ​ണു​ക്ക​ൾ (RBC), ശ്വേ​ത​ര​ക്​​താ​ണു​ക്ക​ൾ (WBC), പ്ലേ​റ്റ്​​ല​റ്റ്​ എ​ന്നി​വ. ഇ​വ​യെ​ല്ലാം അ​സ്​​ഥി​ക​ൾ​ക്കു​ള്ളി​ൽ കാ​ണ​പ്പെ​ടു​ന്ന മ​ജ്ജ​യി​ലാ​ണ്​ നി​ർ​മി​ക്ക​പ്പെ​ടു​ന്ന​ത്.

Anemia

ചു​വ​ന്ന ര​ക്​​താ​ണു​ക്ക​ൾ
ഹീ​മോ​ഗ്ലോ​ബി​ൻ നി​റ​ച്ച കു​ഞ്ഞു​സ​ഞ്ചി​ക​ളെ​ന്ന്​ ന​മു​ക്ക്​ ചു​വ​ന്ന ര​ക്​​താ​ണു​ക്ക​ളെ വി​ശേ​ഷി​പ്പി​ക്കാം. ഇ​രു​മ്പും (അ​യ​ൺ) ഗ്ലോ​ബി​നു​ക​ളും (​പ്രോ​ട്ടീ​ൻ) ചേ​ർ​ന്ന ഒ​രു മെ​റ്റ​ലോ​പ്രോ​ട്ടീ​ൻ (ലോ​ഹ​വും പ്രോ​ട്ടീ​നും ചേ​ർ​ന്ന​ത്) ആ​ണ്​ ഹീ​മോ​ഗ്ലോ​ബി​ൻ. ഇ​രു​െ​മ്പ​ന്ന്​ കേ​ൾ​ക്കു​േ​മ്പാ​ൾ ക​റു​ത്തി​രു​ണ്ട ആ ​ലോ​ഹ​മാ​ണ്​ ഏ​വ​രു​ടെ​യും മ​ന​സ്സി​ലേ​ക്കെ​ത്തു​ക. എ​ന്നാ​ൽ, നാം ​ക​ഴി​ക്കു​ന്ന ആ​ഹാ​ര​ങ്ങ​ളി​ലെ​ല്ലാം ഏ​റി​യും കു​റ​ഞ്ഞും ഇ​രു​മ്പി​െ​ൻ​റ സ​ത്ത്​ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇൗ ​ഇ​രു​മ്പി​െ​ൻ​റ അം​ശം ശ​രീ​ര​ത്തി​ലേ​ക്ക്​ ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ട്ടി​ട്ടാ​ണ്​ മ​ജ്ജ​യി​ൽ​വെ​ച്ച്​ ഹീ​മോ​ഗ്ലോ​ബി​ൻ നി​ർ​മി​ച്ചെ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട​ത്​ ചു​വ​ന്ന ര​ക്​​താ​ണു​ക്ക​ളി​ൽ നി​റ​ച്ച്, ര​ക്​​ത​ത്തി​ലേ​ക്കെ​ത്തി​പ്പെ​ടു​ന്നു.

ഇ​രു​മ്പു​ സം​ഭ​ര​ണം
ഹീ​മോ​ഗ്ലോ​ബി​ൻ നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ ഇ​രു​മ്പ്​ ന​മ്മു​ടെ ശ​രീ​രം സം​ഭ​രി​ച്ചു​വെ​ക്കു​ന്നു. ക​ര​ൾ (liver) ആ​ണ്​ പ്ര​ധാ​ന​മാ​യും അ​ത്​ ചെ​യ്യു​ന്ന​ത്.

ഹീ​മോ​ഗ്ലോ​ബി​െ​ൻ​റ ജോ​ലി
ശ​രീ​ര​േ​കാ​ശ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഒാ​ക്​​സി​ജ​ൻ വ​ഹി​ക്കു​ക, അ​ത്​ അ​വ​ക്ക്​ എ​ത്തി​ച്ചു​കൊ​ടു​ക്കു​ക. അ​പ്പോ​ൾ വി​ള​ർ​ച്ച ബാ​ധി​ച്ച ഒ​രാ​ളു​ടെ ര​ക്​​ത​ത്തി​ന്​ ശ​രീ​ര​കോ​ശ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഒാ​ക്​​സി​ജ​ൻ ശ​രി​യാ​യ അ​ള​വി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കാ​ൻ പ​റ്റാ​തെ വ​രു​ന്നു. ഇ​തു​കാ​ര​ണം രോ​ഗി​ക്ക്​ ത​ള​ർ​ച്ച, ക്ഷീ​ണം, കി​ത​പ്പ്​ തു​ട​ങ്ങി​യ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങു​ന്നു.

RBC

എ​ന്തു​കൊ​ണ്ട്​ സ്​​ത്രീ​ക​ളി​ലെ വി​ള​ർ​ച്ച?
ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്​ ഇ​ന്ത്യ​ൻ സ്​​ത്രീ​ക​ളി​ൽ 50 ശ​ത​മാ​നം​പേ​രും വി​ള​ർ​ച്ച ബാ​ധി​ച്ച​വ​രാണെന്നാ​ണ്. സാ​ധാ​ര​ണ ഗ​തി​യി​ൽ ആ​ർ​ത്ത​വ​രൂ​പ​ത്തി​ൽ മാസംതോറും സ്​​ത്രീ​ശ​രീ​ര​ത്തി​ൽ​നി​ന്ന്​ 40 മി​ല്ലി​ മു​ത​ൽ 80 മി​ല്ലി​ വ​രെ ര​ക്​​ത​ന​ഷ്​​ടം ഉ​ണ്ടാ​വു​ന്നു. ഇൗ ​ര​ക്​​ത​ന​ഷ്​​ടം, അ​യ​ൺ കൂ​ടു​ത​ല​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ച്ചും മ​റ്റും പു​നഃ​സ്​​ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ൽ ആ ​സ്​​ത്രീ പ​തി​യെ വി​ള​ർ​ച്ച ബാ​ധി​ച്ച​വ​ളാ​യി മാ​റു​ന്നു. വി​ള​ർ​ച്ച കാ​ര​ണം പി​ന്നീ​ട്​ വ​രു​ന്ന മാ​സ​മു​റ​ക​ളി​ൽ ര​ക്​​ത​ന​ഷ്​​ടം കൂ​ടി​ക്കൂ​ടി വ​രു​ന്നു. അ​ത്​ വീ​ണ്ടും വി​ള​ർ​ച്ച കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു. അ​ങ്ങ​നെ ചി​കി​ത്സി​ക്ക​പ്പെ​ടാ​ത്ത വി​ള​ർ​ച്ച​യും മാ​സ​മു​റ​യി​ലെ കൂ​ടു​ത​ൽ ര​ക്​​ത​ന​ഷ്​​ട​വും അ​ന്യോ​ന്യ​മ​ന്യോ​ന്യം ര​ണ്ടും കൂ​ടാ​ൻ കാ​ര​ണ​മാ​യി​ത്തീ​രു​ന്നു.

കൗ​മാ​രം, അ​തി​വേ​ഗ വ​ള​ർ​ച്ച​യു​ടെയും   ആ​ദ്യ ആ​ർ​ത്ത​വ​ത്തി​​​​െൻറയും പി​ന്നീ​ട​ങ്ങോ​ട്ടു​ണ്ടാ​കു​ന്ന മാ​സ​മു​റ​ക​ളു​ടെയും കാ​ല​മാ​ണ്. തീ​ർ​ച്ച​യാ​യും ഇൗ ​കാ​ല​യ​ള​വി​ൽ പെ​ൺ​കു​ട്ടി ക​ഴി​ച്ചി​രി​ക്കേ​ണ്ട ഇ​രു​മ്പി​െ​ൻ​റ അം​ശം കൂ​ടു​ത​ലാവണം. ശ​രി​യാ​യ രീ​തി​യ​ല്ലാ​ത്ത ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ൾ അ​വ​ളെ വി​ള​ർ​ച്ച ബാ​ധി​ച്ച​വ​ളാ​ക്കി​ത്തീ​ർ​ക്കു​ന്നു.

ഗ​ർ​ഭാ​വ​സ്​​ഥ​യി​ൽ ത​െ​ൻ​റ മാ​ത്ര​മ​ല്ല, കു​ഞ്ഞി​െ​ൻ​റ വ​ള​ർ​ച്ച​ക്കാ​വ​ശ്യ​മാ​യ ഇ​രു​മ്പുസ​ത്ത്​ കൂ​ടി പ്ര​ദാ​നം ​ചെ​യ്യേ​ണ്ട​വ​ളാ​ണ്​ സ്​​ത്രീ. അ​ങ്ങ​നെ വ​രു​േ​മ്പാ​ൾ ഗ​ർ​ഭി​ണി ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​െ​പ്പ​ടു​ത്തേ​ണ്ട ഇ​രു​മ്പി​െ​ൻ​റ അം​ശം സാ​ധാ​ര​ണ അ​ള​വി​െ​ൻ​റ ഇ​ര​ട്ടി​യോ​ളം എ​ത്തു​ന്നു. കൂ​ടാ​തെ പ്ര​സ​വ​സ​മ​യ​ത്തും സ്​​ത്രീ​യു​​ടെ ശ​രീ​ര​ത്തി​ൽ​നി​ന്ന്​ ര​ക്​​ത​ന​ഷ്​​ടം ഉ​ണ്ടാ​വു​ന്നു. ഇ​തും സ്​​ത്രീ​ക​ളി​ലെ വി​ള​ർ​ച്ച​ക്ക്​ കാ​ര​ണ​മാ​യി​ത്തീ​രു​ന്നു.

നി​ങ്ങ​ൾ​ക്ക്​ വി​ള​ർ​ച്ച​യു​ണ്ടോ?
വി​ള​ർ​ച്ച​യു​ള്ള​വ​രി​ൽ മേ​ൽ​പ​റ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. വി​ള​ർ​ച്ച​യു​ണ്ടോ എ​ന്ന​റി​യാ​നു​ള്ള ആ​ദ്യ​പ​ടി ര​ക്​​ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​െ​ൻ​റ (Hb) അ​ള​വ്​ നി​ർ​ണ​യി​ക്ക​ലാ​ണ്.

  സ്​​ത്രീ​ക​ൾ ഗ​ർ​ഭി​ണി​ക​ൾ
 Hb             
 cutoff
 value 12g/dl 11 g/dl

സ്​​ത്രീ​ക​ളി​ൽ 12g/dlനും ​ഗ​ർ​ഭി​ണി​ക​ളി​ൽ 11g/dlനും ​താ​ഴെ​യാ​ണ്​ Hb അ​ള​വെ​ങ്കി​ൽ വി​ള​ർ​ച്ച​യു​ണ്ടെ​ന്ന്​ പ​റ​യാ​മെ​ങ്കി​ലും വി​ള​ർ​ച്ച​നി​ർ​ണ​യം പൂ​ർ​ണ​മാ​വ​ണ​മെ​ങ്കി​ൽ ഹീ​മോ​ഗ്ലോ​ബി​െ​ൻ​റ കൂ​ട്ടി​രിപ്പു​കാ​രെ​ക്കൂ​ടി അ​ള​ക്കേ​ണ്ട​താ​ണ് (ഉ​ദാ: RBC കൗ​ണ്ട്, MCV, Serum ferritin, perispheral smear).

വി​ള​ർ​ച്ച​യെ എ​ങ്ങ​നെ ത​ട​യാം?
ഇ​രു​മ്പു​സ​ത്ത്​ കൂ​ടു​ത​ലുള്ള ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത്​ ശീ​ല​മാ​ക്കൂ. പു​ട്ടും ചോ​റും പ​ത്തി​രി​യും തു​ട​ങ്ങി അ​രി​ഭ​ക്ഷ​ണ​ങ്ങ​ളാ​ൽ സ​മൃ​ദ്ധ​മാ​യ ന​മ്മു​ടെ തീ​ൻ​മേ​ശ​ക​ളാ​ണ്​ ന​മ്മെ വി​ള​ർ​ച്ച ബാ​ധി​ച്ച​വ​രാ​ക്കു​ന്ന​ത്. എ​ന്തെ​ന്നാ​ൽ കേ​ര​ളീ​യ​രു​ടെ പ്ര​ധാ​ന​ ഭ​ക്ഷ​ണ​മാ​യ അ​രി​യി​ൽ ഇ​രു​മ്പി​െ​ൻ​റ അം​ശം തു​ച്ഛ​മാ​ണ്. ആ​രോ​ഗ്യം വ​രാ​നാ​യി നാം ​ക​ഴി​ക്കു​ന്ന പാ​ല​ി​ലോ? ഇ​രു​മ്പു​സ​ത്ത്​ തീ​രെ ഇ​ല്ല​ത​ന്നെ! ഇ​രു​മ്പു​സ​ത്ത്​​ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യ ചി​ല ഭ​ക്ഷ​ണ​ങ്ങ​ളി​താ.

  • ശ​ർ​ക്ക​ര, പ​നം​ച​ക്ക​ര
  • ആ​ട്ടി​റ​ച്ചി, മാട്ടിറച്ചി, ക​ര​ൾ 
  • എ​ള്ള്​
  • ഇ​ല​ക്ക​റി​ക​ളാ​യ ചീ​ര, മു​രി​ങ്ങ,
  • പ​യ​ർ/പ​രി​പ്പ്​ വ​ർ​ഗ​ത്തി​ൽ​പെ​ട്ട വ​ൻ​പ​യ​ർ, 
  • സോ​യാ​ബീ​ൻ, ചെ​റു​പ​യ​ർ
  • മ​ത്സ്യം
  • അ​ണ്ടി​പ്പ​രി​പ്പ്, നി​ല​ക്ക​ട​ല, ആ​​പ്രി​ക്കോ​ട്ട്​
  • പു​റ​ത്തെ ക​റു​ത്ത തൊ​ലി​ക​ള​യാ​ത്ത ഉ​ഴു​ന്ന്​
  • ഗോ​ത​മ്പ്, മു​ത്താ​റി, റാ​ഗി

ഒ​ന്ന്​ വി​ശ​ക​ല​നം ചെ​യ്​​തു​നോ​ക്കൂ. ഇ​ന്ന്​ ഞാ​ൻ ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ൽ എ​ത്ര​മാ​ത്രം ഇ​രു​മ്പു​സ​ത്ത്​ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​? ന​മ്മു​ടെ ഭ​ക്ഷ​ണ​രീ​തി​ക​ളി​ൽ മാ​റ്റം​വ​രു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ഒ​ന്നോ ര​ണ്ടോ നേ​ര​മെ​ങ്കി​ലും അ​രി ഒ​ഴി​വാ​ക്കി ഗോ​ത​മ്പി​നെ തി​രി​കെ കൊ​ണ്ടു​വ​രാം. ശ​ർ​ക്ക​ര​യും എ​ള്ളും ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന എ​ള്ളു​ണ്ട അ​ത്ര​മാ​ത്രം അ​യ​ൺ​റി​ച്ച്​ ആ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ബേ​ക്ക​റി​ക​ളോ​ട്​ വി​ട​പ​റ​ഞ്ഞ് പ​ക​രം പ​യ​ർ, പ​രി​പ്പ്​ വ​ർ​ഗ​ങ്ങ​ൾ വേ​വി​ച്ച്​ ക​ഴി​ക്കാ​മ​ല്ലോ. ആ​ഴ്​​ച​യി​ൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ ഇ​റ​ച്ചി, ക​ര​ൾ വ​ര​ട്ടി​യ​ത്​ ക​ഴി​ക്കാം. ദി​വ​സേ​ന മ​ത്സ്യം ക​ഴി​ക്കാ​നും മ​റ​ക്ക​ണ്ട. അ​ണ്ടി​പ്പ​രി​പ്പും നി​ല​ക്ക​ട​ല​യും കു​റ​ച്ചു​കു​റ​ച്ചാ​യി കൊ​റി​ച്ചു​കൊ​ണ്ടി​രി​ക്കാം.

ചീ​ര​കൊ​ണ്ടും മു​രി​ങ്ങ​കൊ​ണ്ടും ഉ​ണ്ടാ​ക്കി​യ ഉ​പ്പേ​രി​ക​ൾ എ​ന്തു​മാ​ത്രം സ്വാ​ദി​ഷ്​​ട​മാ​ണ്. പ​യ​റും പ​രി​പ്പും ശ​ർ​ക്ക​ര​യി​ട്ട പാ​യ​സ​ങ്ങ​ളെ നാം ​എ​ന്നു​മു​ത​ലാ​ണ്​ മ​റ​ന്നു​തു​ട​ങ്ങി​യ​ത്​? ന​മ്മു​ടെ അ​ടു​ക്ക​ള​ക​ളി​ൽ ഇ​രു​മ്പു​പാ​ത്ര​ങ്ങ​ളെ തി​രി​കെ​ കൊ​ണ്ടു​വ​ര​ണം. എ​ന്നി​ട്ട​തി​ൽ പാ​കം​ചെ​യ്​​തു​ക​ഴി​ക്കാം. കു​ഞ്ഞി​ന്​ മു​ത്താ​റി ശ​ർ​ക്ക​ര​യി​ട്ട്​ കു​റു​ക്കി​ക്കൊ​ടു​ക്കു​േ​മ്പാ​ൾ, നി​ങ്ങ​ളും ക​ഴി​ച്ചോ​ളൂ.

Ellunda

ഒാ​ർ​ക്കു​ക
ചാ​യ, പ്ര​ത്യേ​കി​ച്ച്​ ക​ട്ട​ൻ​ചാ​യ ഇ​രു​മ്പി​െ​ൻ​റ ആ​ഗി​ര​ണം കുറക്കുന്നു. മാം​സാ​ഹാ​ര​ങ്ങ​ളി​ല​ട​ങ്ങി​യ ഇ​രു​മ്പാ​ണ്​​ സ​സ്യാ​ഹാ​ര​ങ്ങ​ളി​ൽ അ​ട​ങ്ങി​യ ഇ​രു​മ്പി​നെ​ക്കാ​ൾ ശ​രീ​ര​ത്തി​ന്​ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ഇ​രു​മ്പി​െ​ൻ​റ ആ​ഗി​ര​ണ​ത്തെ​യും നി​ർ​മാ​ണ​ത്തെ​യും സ​ഹാ​യി​ക്കു​ന്ന വിറ്റാമിനുകളായ​ C, B9, B12 തു​ട​ങ്ങി​യ​വ കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ മ​റ​ക്കാ​തെ ന​മു​ക്ക്​ ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കാം.
ഉദാ: നെല്ലിക്ക ഒാറഞ്ച്​ പേരക്ക തുടങ്ങിയ പഴവർഗ്ഗങ്ങൾ.

വി​ള​ർ​ച്ച എ​ങ്ങ​നെ ചി​കി​ത്സി​ക്കാം?
വി​ള​ർ​ച്ച​യു​ടെ കാ​ര​ണം ക​ണ്ടു​പി​ടി​ച്ച്​ ചി​കി​ത്സി​ക്കേ​ണ്ട​തു​ണ്ട്. ​ആ​ർ​ത്ത​വ ക്ര​മ​ക്കേ​ടു​ക​ൾ ​ഗൈ​ന​ക്കോ​ള​ജി​സ്​​റ്റി​െ​ൻ​റ സ​ഹാ​യം​തേ​ടി ചി​കി​ത്സി​ച്ച്​ ഭേ​ദ​മാ​ക്കൂ. വി​ര​ശ​ല്യം, മൂ​ല​ക്കു​രു തു​ട​ങ്ങി​യ​വ​യും ചി​കി​ത്സി​ച്ചു​മാ​റ്റ​ണം.

Hb കു​റ​വാ​ണെ​ങ്കി​ൽ അ​യ​ൺ​ ഗു​ളി​ക​ക​ൾ ന​ൽ​കും. വി​ള​ർ​ച്ച​യു​ള്ള​വ​ർ 3-5 മാ​സം ഗു​ളി​ക​ക​ൾ ക​ഴി​ക്ക​ണം. കാ​ര​ണം ഇ​രു​മ്പി​െ​ൻ​റ ആ​ഗി​ര​ണം നി​യ​ത​മാ​യ തോ​തി​ൽ മാത്രമേ നടക്കുന്നുള്ളൂ. ചു​വ​ന്ന ​ര​ക്​​താ​ണു​ക്ക​ളു​ടെ നി​ർ​മാ​ണ​സ​മ​യം 120 ദി​വ​സ​മാ​ണ്. മാ​ത്ര​വു​മ​ല്ല, അയൺ ഗുളികകൾ ഇ​ത്ര​യും​കാ​ലം ക​ഴി​ച്ചെ​ങ്കി​ൽ മാ​ത്ര​േ​മ ശ​രീ​ര​ത്തി​ലെ ഇ​രു​മ്പി​െ​ൻ​റ സം​ഭ​ര​ണ​ത്തി​െ​ൻ​റ അ​ള​വ്​ ശ​രി​യാ​യ രീ​തി​യി​ൽ പു​നഃ​സ്​​ഥാ​പി​ക്ക​പ്പെ​ടു​ക​യു​ള്ളൂ. കൂ​ടാ​തെ അ​യ​ൺ ഇ​ൻ​ജ​ക്​​ഷ​ൻ രൂ​പ​ത്തി​ലും അ​വ​ശ്യ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ന​ൽ​കാ​റു​ണ്ട്. ചി​ല അ​പൂ​ർ​വം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ Hb അ​ള​വ്​ അ​പ​ക​ട​ക​ര​മാം​വി​ധം താ​ഴു​േ​മ്പാ​ൾ രോ​ഗി​ക്ക്​ ര​ക്​​തം ക​യ​റ്റേ​ണ്ടി​യും വ​രു​ന്നു.

സാ​മൂ​ഹി​കം
വി​ള​ർ​ച്ച ത​ട​യാ​നു​ള്ള ആ​ദ്യ​പ​ടി വി​ള​ർ​ച്ച​യെ​പ്പ​റ്റി നാം ​ബോ​ധ​വ​തി​ക​ളാ​യി​രി​ക്കു​ക എ​ന്ന​താ​ണ്. ഇ​രു​മ്പു​സ​ത്ത്​ കൂ​ടി​യ ഭ​ക്ഷ​ണ​ങ്ങ​ൾ​ ക​ഴി​ച്ചും വി​ള​ർ​ച്ച​യു​ടെ കാ​ര​ണ​ങ്ങ​ൾ ചി​കി​ത്സി​ച്ചും ന​മു​ക്ക്​ മു​ന്നേ​റാം. ന​മ്മു​ടെ കൗ​മാ​ര​ങ്ങ​ളി​ലെ വി​ള​ർ​ച്ച​യെ നി​യ​ന്ത്രി​ക്കാ​ൻ ഇ​നി​യും മു​ന്നോ​ട്ടു പോ​വാ​നി​രി​ക്കു​ന്നു. വി​ള​ർ​ച്ച​യി​ൽ വാ​ടാ​തെ ന​മു​ക്ക്​ മു​ന്നോ​ട്ടു കു​തി​ക്കാം.

Loading...
COMMENTS