Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightവിളർച്ച തടയാം;...

വിളർച്ച തടയാം; വളര​െട്ട കൗമാരം

text_fields
bookmark_border
anemia
cancel

രാജ്യത്ത്​ 50ശതമാനത്തിലേറെ കൗമാരക്കാർ അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്​നമാണ്​ അനീമിയ അഥവാ വിളർച്ച. ശരീരത്തിൽ ഇരുമ്പി​​​​െൻറ അംശം കുറയുന്നതിനാലുണ്ടാകുന്ന അനീമിയയാണ്​ കൗമാരക്കാരിൽ കാണുന്ന പ്രശ്​നം. ഇന്ത്യയിലെ കൗമാരക്കാർക്കിടയിലാണ്​ അനീമിയ ഏറ്റവും കൂടുതലായി കാണപ്പെടുന്നതെന്ന്​ പഠനങ്ങൾ പറയുന്നു. ലോകത്ത്​ വിളർച്ച ബാധിച്ച കുട്ടികളിൽ അഞ്ചിൽ ഒരാൾ ഇന്ത്യക്കാരനാണെന്നാണ്​ പഠനം. 

എന്താണ്​ അനീമിയ 
രക്​തകോശങ്ങളിൽ (അരുണ രക്​താണുക്കളിൽ (RBC)) ഹീമോഗ്ലോബി​ൻ എന്ന പ്രോട്ടീനി​​​​െൻറ അളവ്​ കുറയുന്നതാണ്​ അനീമിയക്ക്​ ഇടവരുത്തുന്നത്​. ശരീര കലകളിലേക്ക്​ ഒാക്​സിജൻ എത്തിക്കുന്ന ചുമതല അരുണ രക്​താണുക്കളിലെ ഹീമോഗ്ലോബിനാണ്​ വഹിക്കുന്നത്​. ഇരുമ്പംശം കുറയുന്നതുമൂലമുണ്ടാകുന്ന അനീമിയ ഏറ്റവും സാധാരണമായി കാണുന്ന ആരോഗ്യ പ്രശ്​നമാണ്​. രക്​തത്തിൽ ആവശ്യത്തിന്​ ഇരുമ്പ്​ ഇല്ലെങ്കിൽ മറ്റു ശരീരഭാഗങ്ങൾക്ക്​ വേണ്ട ഒാക്​സിജൻ ലഭ്യമാകില്ല. ഒാക്​സിജൻ വഹിക്കുന്ന ഹീമോഗ്ലോബിൻ നിർമിക്കാൻ ശരീരത്തിന്​ ഇരുമ്പ്​ ആവശ്യമാണ്​. ഇൗ ആരോഗ്യ പ്രശ്​നം സാധാരണമാണെങ്കിലും പലരും അതിനെ കുറിച്ച്​ ബോധവാൻമാരല്ല. 

ലക്ഷണങ്ങൾ
ആദ്യഘട്ടത്തിൽ വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമേ അനീമിയക്ക്​ കാണപ്പെടാറുള്ളൂ. ഗുരുതരമാകു​േമ്പാൾ മാത്രമേ പലരും ലക്ഷണങ്ങൾ ശ്രദ്ധിക്കാറുള്ളൂ. 

Anemia

തളർച്ച, ക്ഷീണം, വിളർച്ച, കിതപ്പ്​, തലചുറ്റൽ, ഭക്ഷണപദാർഥമല്ലാത്തവ കഴിക്കണമെന്ന ആഗ്രഹം(ഉദാ: കളിമണ്ണ്​, ​െഎസ്​, ചളി തുടങ്ങിയവ), കാലുകൾ വിറക്കുന്നതായും ചുരുങ്ങുന്നതായും തോന്നുക, നാവ്​ തടിക്കുക, കൈകളും കാൽപാദവും തണുക്കുക, വേഗത്തിലുള്ളതും ക്രമരഹിതവുമായ ഹൃദയ സ്​പന്ദനം, നഖങ്ങൾ പൊടിയുക, തലവേദന എന്നിവയാണ്​ ലക്ഷണം

ആവശ്യത്തിന്​ ഇരുമ്പംശം അടങ്ങിയ ഭക്ഷണത്തി​​​​െൻറ അപര്യാപ്​തതയാണ്​ അനീമിയയുടെ പ്രധാന കാരണം. മാംസം, മുട്ട, ഇലക്കറികൾ എന്നിവയിൽ ധാരാളം ഇരുമ്പംശം അടങ്ങിയിട്ടുണ്ട്​. വളർച്ചാ കാലഘട്ടത്തിൽ ഇരുമ്പ്​ ധാരാളമായി ആവശ്യമാണ്​. അതിനാൽ തന്നെ കുട്ടികളും ഗർഭിണികളും ഇരുമ്പംശം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത്​ അത്യവശ്യമാണ്​. 

ആർത്തവ കാലത്ത്​ ധാരാളം രക്​തം പോകുന്നവർക്ക്​ ഇരുമ്പംശം കുറയാൻ സാധ്യതയുണ്ട്​. ഏഴ​ു ദിവസത്തിലേറെ സാധാരണയിലധികം രക്​തം പോകുന്നത്​ ഇരുമ്പംശം കുറക്കും. ഗർഭാശയമുഴകളും രക്​തസ്രാവത്തിനിടയാക്കും. ഇവ അനീമിയയിലേക്ക്​ നയിക്കും. ഗർഭിണികളിലും പ്രസവ സമയത്ത്​ ധാരാളം രക്​തം നഷ്​ടമാകുന്നവരിലും അനീമിയ ഉണ്ടാകാം.  വയറ്റി​െല അൾസർ, കുടൽ കാൻസർ, ആസ്​പിരിൻ പോലുള്ള വേദന സംഹാരികളു​െട സ്​ഥിരമായ ഉപയോഗം എന്നിവ ആഭ്യന്തര രക്​ത സ്രാവമുണ്ടാക്കും. ഇതും അനീമിയക്ക്​ കാരണമാകും.  ഇരുമ്പംശം ആഗിരണം ചെയ്യാൻ സാധിക്കാത്ത ചില അസുഖങ്ങൾ മൂലവും അനീമിയ ഉണ്ടാകും. രക്​തപരിശോധന വഴി അനീമിയ കണ്ടെത്താം. 

Pregnant-Woman

ഗുരുതരാവസ്​ഥ
ദ്രുതഗതിയിൽ ക്രമരഹിതമായ ഹൃദയ സ്​പന്ദനം 
അനീമിയയുള്ളവരിൽ ഒാക്​സിജ​​​​െൻറ അഭാവം നികത്താൻ ഹൃദയം കൂടുതൽ രക്​തം പമ്പുചെയ്യും. ഇതിനു വേണ്ടി ഹൃദയത്തിന്​ കൂടുതൽ പ്രവർത്തിക്കേണ്ടി വരികയും ഹൃദയ സ്​പന്ദനം ക്രമരഹിതമാവുകയും ചെയ്യുന്നു. ഗുരുതരാവസ്​ഥയിൽ ഹൃദയം നിലക്കാനോ വികസിക്കാനോ സാധ്യതയുണ്ട്​. 

ഗർഭിണികളിലെ സങ്കീർണ്ണത
ഗർഭിണികളിലെ അനീമിയ മാസം തികയാതെ പ്രസവിക്കുന്നതിനോ കുഞ്ഞിന്​​ തൂക്കക്കുറവ്​ ഉണ്ടാകുന്നതിനോ ഇടയാക്കും. ഇൗ അവസ്​ഥ തടയുന്നതിനാണ്​ അധിക ഗർഭിണികളും അയൺ ഗുളികൾ കഴിക്കുന്നത്​. 

കുട്ടികളിൽ വളർച്ചക്കുറവ്​
അനീമിയ കുട്ടികളിൽ വളർച്ചക്കുറവുണ്ടാക്കുകയും വേഗത്തിൽ അണുബാധക്കിട വരുത്തുകയും ചെയ്യുന്നു.

പ്രതിരോധം
ശരീരത്തിലെ ഇരുമ്പംശം പുനഃസ്​ഥാപിക്കാൻ അയൺ ഗുളികകൾ സഹായിക്കും. 
മത്തൻ, കുമ്പളം എന്നിവയു​െട കുരു, കടൽ മത്​സ്യം, മത്തി, ചെമ്മീൻ, മുട്ട, ചുവന്ന മാംസം, ചീര പോലുള്ള ഇലക്കറികൾ, ഉണക്കപ്പഴങ്ങൾ, നട്​സ്​, ഭക്ഷ്യധാന്യങ്ങൾ, പയർവർഗങ്ങൾ  എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതുകൂടാതെ വൈറ്റമിൻ സിയും ഇരുമ്പ്​ ആഗിരണം ചെയ്യാൻ സഹായിക്കും. അതിനായി ​ൈവറ്റമിൻ സി അടങ്ങിയ ഒാറഞ്ച്​, മുന്തിരി, സ്​ട്രോബെറി, പേരക്ക, പപ്പായ, ​കൈതച്ചക്ക, മാങ്ങ, തണ്ണിമത്തൻ, കാപ്​സിക്കം, കോളിഫ്ലവർ, തക്കാളി എന്നിവ കഴിക്കാം. അനീമിയയാണെന്ന്​ സംശയം തോന്നിയാൽ  ഡോക്​ടറു​െട സഹായം ​േതടേണ്ടതാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anemiamalayalam newsAdolescentPregnant WomanHealth News
News Summary - Anemia in Adolescent - Health News
Next Story