Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഓര്‍മകള്‍...

ഓര്‍മകള്‍ ഇല്ലാതിരിക്കുമ്പോള്‍! ലോക അൽഷിമേഴ്‌സ് ദിനം

text_fields
bookmark_border
alzheimers
cancel

ബസിൽ കയറി വീട്ടിലെത്തിയാൽ മാത്രം വഴിയിൽ പാർക്ക്​ ചെയ്​ത കാറി​​െൻറ കാര്യം ഒാർമ വരുന്നത്​ ഒരു അസുഖമാണോ?
പാ​ൽ അ​ടു​പ്പ​ത്തു​വെ​ച്ച് ഒ​ന്നു തി​രി​ഞ്ഞ​പ്പോ​ഴേ​ക്കും കാ​ളി​ങ്​ ബെ​ൽ ശ​ബ്​​ദി​ക്കു​ന്നു. ആ​രാ​ണ് വ​ന്ന​തെ​ന്നു നോ​ക്കി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴേ​ക്കും പാ​ൽ തി​ള​ച്ച് തൂ​വി​ക്ക​ഴി​ഞ്ഞി​രി​ക്കും. ഓ​ഫി​സി​ൽ നി​ന്നി​റ​ങ്ങു​മ്പോ​ൾ ഒ​ന്നു വി​ളി​ക്ക​ണേ എ​ന്ന് രാ​വി​ലെ ഭാ​ര്യ പ​ല​വ​ട്ടം പ​റ​ഞ്ഞ​താ​ണ്. പ​ക്ഷേ, വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്കാ​ര്യം വീ​ണ്ടും ഓ​ർ​മ​യി​ൽ വ​ന്ന​ത്. കാ​റെ​ടു​ത്ത് ഓ​ഫ​ിസി​ൽ പോ​യ ആ​ൾ തി​രി​കെ ബ​സിൽ ക​യ​റി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ മാ​ത്രം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റിെ​ൻ​റ കാ​ര്യം ഓ​ർ​ത്ത ദി​വ​സ​ങ്ങ​ളും നി​ര​വ​ധി. ഇ​തെ​ല്ലാം നി​ത്യ​ജീ​വി​ത​ത്തി​ൽ ന​മു​ക്കെ​ല്ലാം നി​ര​ന്ത​രം സം​ഭ​വി​ക്കു​ന്ന മ​റ​വി​ക​ളാ​ണ്. ഇ​തി​ലൊ​ന്നും ഒ​രു​ത​ര​ത്തി​ലു​ള്ള അ​സ്വ​ാഭാ​വി​ക​ത​യും ആ​രും ക​ണാ​റി​ല്ല. എ​ന്നാ​ൽ, മ​റ​വി​ക​ൾ നി​ത്യ​സം​ഭ​വ​ങ്ങ​ളാ​വു​ക​യും അ​ത് ജീ​വി​ത​ത്തി​െ​ൻ​റ മു​ന്നോ​ട്ടു​പോ​ക്കി​നെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ അ​തി​നെ മ​റ​വി​രോ​ഗം എ​ന്ന് വി​ളി​ക്കേ​ണ്ടി​വ​രും.

മ​റ​വി​യു​ണ്ടാ​ക്കു​ന്ന ഒ​രു​പാ​ട് രോ​ഗ​ങ്ങ​ളി​ൽ ഒ​ന്നു​മാ​ത്ര​മാ​ണ് പൊ​തു​വെ ‘മ​റ​വി​രോ​ഗം’ എ​ന്നു​വി​ളി​ക്കു​ന്ന അ​ൽ​ഷൈ​മേ​ഴ്‌​സ് (Alzheimer’s disease). അ​ൽ​ൈ​ഷ​മേ​ഴ്‌​സി​ന് പു​റ​മെ പ​ക്ഷാ​ഘാ​തം, ത​ല​ച്ചോ​റി​ലെ മു​ഴ​ക​ൾ, ഒ​രു​ത​രം ര​ക്താ​ർ​ബു​ദ​മാ​യ ലിം​ഫോ​മ, എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ, പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം, ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ, ക​ടു​ത്ത നി​ദ്രാ​ഭം​ഗം, തലച്ചോറിലെ നീർക്കെട്ട് തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ​മൂ​ലം ഒ​രു വ്യ​ക്തി​ക്ക് തു​ട​ർ​ച്ച​യാ​യ മ​റ​വി അ​നു​ഭ​വ​പ്പെ​ടാം. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ രോ​ഗ​ത്തെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യൂ.

ഓ​ർ​മ​ശ​ക്തി ക്ഷ​യി​ക്കു​ക​യും മ​റ​വി ക്ര​മ​ണേ കൂ​ടി​വ​രു​ക​യും ഏ​റ്റ​വും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ല​ളി​ത​മാ​യ കാ​ര്യ​ങ്ങ​ൾ​പോ​ലും ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യു​മ്പോ​ൾ അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സ തേ​ട​ണം.

Alzheimer's-disease

ചോദിച്ച കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും ചോദിക്കുന്നത്​ രോഗ ലക്ഷണമാണോ?
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ പൊ​തു​വെ മൂ​ന്നാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. കാ​ഠി​ന്യം കു​റ​ഞ്ഞ പ്രാ​രം​ഭ​ഘ​ട്ടം അ​ഥ​വാ മൈ​ൽ​ഡ് അ​ൽ​ഷൈ​മേ​ഴ്‌​സ് (Mild Alzheimer's disease) ആ​ണ് ഇ​തി​ൽ ആ​ദ്യ​ത്തേ​ത്. ഈ ​ഘ​ട്ട​ത്തി​ൽ ചെ​റി​യ മ​റ​വി​ക​ൾ മാ​ത്ര​മേ അ​നു​ഭ​വ​പ്പെ​ടു​ക​യു​ള്ളൂ. രോ​ഗി​യു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടി​ല്ല. സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യ​ൽ, ക​ണ​ക്കു​ക​ൾ കൂ​ട്ട​ൽ എ​ന്നി​വ​ക്ക് പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ക, ചോ​ദി​ച്ച കാ​ര്യ​ങ്ങ​ൾ വീ​ണ്ടും ചോ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ക, ദി​ന​ച​ര്യ​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​ക, ഇല്ലാത്തത് കാണുകയും കേൾക്കുകയും ചെയ്യുക, പെ​രു​മാ​റ്റ​ത്തി​ലു​ള്ള നേ​രി​യ വ്യ​തി​യാ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് തു​ട​ക്ക​ത്തി​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ.

അ​ടു​ത്ത ഘ​ട്ട​ത്തി​നെ ഇ​ട​ത്ത​രം അ​ഥ​വാ മോ​ഡ​റേ​റ്റ് അ​ൽ​ഷൈ​മേ​ഴ്‌​സ് രോ​ഗം (Moderate Alzheimer’s disease) എ​ന്ന് പ​റ​യു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും തി​രി​ച്ച​റി​യാ​ൻ വി​ഷ​മം, വ​സ്ത്രം ധ​രി​ക്കാ​ൻ പ്ര​യാ​സം, ഇ​ല്ലാ​ത്ത​ത് കേ​ൾ​ക്കു​ക​യും കാ​ണു​ക​യും ചെ​യ്യു​ക, പൊ​ടു​ന്ന​നെ​യു​ള്ള സ്വ​ഭാ​വ​മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഈ ​ഘ​ട്ട​ത്തി​െ​ൻ​റ ല​ക്ഷ​ണ​ങ്ങ​ൾ.

ക​ടു​ത്ത ഘ​ട്ട​മാ​യ സി​വി​യ​ർ അ​ൽ​ഷൈ​മേ​ഴ്‌​സ് ഡി​സീ​സ്​ ആ​ണ് ഈ ​രോ​ഗ​ത്തി​െ​ൻ​റ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ. ആ​രോ​ടും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ക​ഴി​യാ​തെ​യാ​വു​ക, എ​ല്ലാ കാ​ര്യ​ത്തി​നും പ​ര​സ​ഹാ​യം ആ​വ​ശ്യ​മാ​യി​വ​രു​ക, ഒ​ന്നി​ലും താ​ൽ​പ​ര്യ​മി​ല്ലാ​യ്മ, ന​ട​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത അവസ്ഥ, കി​ട​പ്പി​ലാ​വു​ക തു​ടങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ പ്ര​ക​ട​മാ​വു​ക.

Old-age

മറക്കാതിരിക്കാം ഇൗ കാരണങ്ങൾ
രോ​ഗ​കാ​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും മ​ന​സ്സി​ലാ​ക്കാ​ൻ ശാ​സ്ത്ര​ത്തി​നാ​യി​ട്ടി​ല്ല. പ​രി​സ്ഥി​തി, ജീ​വി​ത​ശൈ​ലി, പാ​ര​മ്പ​ര്യം, ജ​നി​ത​ക ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ ചി​ല കാ​ര​ണ​ങ്ങ​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പങ്കുണ്ട്​ പാരമ്പര്യത്തിനും
പാ​ര​മ്പ​ര്യ​വും ഒ​രു സാ​ധ്യ​ത​യാ​ണ്. മാ​താ​പി​താ​ക്ക​ൾ, സ​ഹോ​ദ​ര​ങ്ങ​ൾ, ഒ​ന്നി​ൽ ​കൂ​ടു​ത​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് രോ​ഗമുണ്ടായിരുന്നുവെങ്കിൽ​ രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. മാ​താ​വി​ൽ​നി​ന്ന് രോ​ഗം അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റാ​നു​ള്ള സാ​ധ്യ​ത​യും ഏറെയാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ മം​ഗോ​ളി​സം എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ഡൗ​ൺ​ സി​ൻ​ഡ്രോം എ​ന്ന ജ​നി​ത​ക രോ​ഗ​മു​ള്ള​വ​ർ​ക്ക് മ​റ​വി​രോ​ഗ​ത്തി​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. കൂ​ടാ​തെ ഹൃ​ദ്രോ​ഗം, പ​ക്ഷാ​ഘാ​തം, ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, അ​മി​ത​വ​ണ്ണം എ​ന്നീ രോ​ഗ​ങ്ങ​ളും സാ​ധ്യ​ത കൂ​ട്ടും.

പൂർണ വിമുക്​തിയെ കുറിച്ച്​ പറയാറായിട്ടില്ല
പൂ​ർ​ണ​മാ​യും ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ഇ​നി​യും ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ, ഈ ​രം​ഗ​ത്ത് ഗ​വേ​ഷ​ണ​ങ്ങ​ൾ ഏ​റെ മു​ന്നോ​ട്ടു​പോ​യി​ട്ടു​ണ്ട്.

ഇൗ മറവികൾക്ക്​ എന്താണ്​ മരുന്ന്​?
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ചി​കി​ത്സ​ക​ളാ​ണ് ഇ​ന്ന് നി​ല​വി​ലു​ള്ള​ത്. പെ​രു​മാ​റ്റ​ത്തി​ലു​ള്ള വൈ​ക​ല്യ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ക, ഓ​ർ​മ​ശ​ക്തി കൂ​ട്ടു​ക, മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ളെ കു​റ​ക്കു​ക തു​ട​ങ്ങി​യ​വ​ക്കു​ള്ള മ​രു​ന്നു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ഓർമശക്തി ക്ഷയിക്കാതിരിക്കാനുള്ള മരുന്നുകൾ, മസ്തിഷ്കത്തി​െൻറ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള ഘടകങ്ങളടങ്ങിയ ഭക്ഷണം (മീനെണ്ണ, വെളിച്ചെണ്ണ), ഉറക്കമില്ലായ്മക്കും സ്വഭാവവൈകല്യങ്ങൾക്കും വിഷാദരോഗങ്ങൾക്കുമുള്ള മരുന്ന് എന്നിവയാണ് പ്ര​ധാ​ന​മാ​യും നൽകുന്നത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ വൈ​കി​പ്പിക്കൽ തന്നെയാണ് മുഖ്യ ചികിത്സ. ഇ​തി​നു​ള്ള അ​നേ​കം മ​രു​ന്നു​ക​ൾ ഇ​ന്ന് വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്.
രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​രി​ൽ അ​ത് കു​റ​ക്കാ​നു​ള്ള ഇ​മ്യൂ​ണൈ​സേ​ഷ​ൻ തെ​റ​പ്പി, മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ത്സ, രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന കൊ​ഗ്‌​ന​റ്റി​വ് ട്രെ​യി​നി​ങ്, ശാ​രീ​രി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യി​പ്പി​ക്ക​ൽ, രോ​ഗി​ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ളെ പ​രി​ശീ​ലി​പ്പി​ക്ക​ൽ എ​ന്നി​വ ചി​കി​ത്സ​ക്ര​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Exercise

ഇൗ കാര്യങ്ങൾ മറക്കരുത്​?
ശാ​രീ​രി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യു​ക, മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​ക്കു​ക, പെ​രു​മാ​റ്റ വൈ​ക​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള തി​രി​ച്ച​റി​വു​ണ്ടാ​ക്കി അ​വ നി​യ​ന്ത്രി​ക്കാ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ക, രോ​ഗി​യോ​ട് ക​രു​ണ​യോ​ടെ​യും ക്ഷ​മ​യോ​ടെ​യും പെ​രു​മാ​റാ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ രോ​ഗി​യു​ടെ പ്ര​യാ​സ​ങ്ങ​ൾ കു​റ​ക്കും.

കരുതലെടുക്കേണ്ട കാര്യങ്ങൾ
ത​ല​ച്ചോ​റി​ലെ ര​ക്ത​ചം​ക്ര​മ​ണ​ത്തി​ന് വി​ഘാ​ത​മാ​വു​ന്ന ജീ​വി​ത​ശൈ​ലി​ക​ൾ ഉ​പേ​ക്ഷി​ക്കു​ക, കൃ​ത്യ​മാ​യി വ്യാ​യാ​മം ചെ​യ്യു​ക, പു​ക​വ​ലി​ക്കാ​തി​രി​ക്കു​ക എ​ന്നി​വ​ക്ക് പു​റ​മെ ര​ക്ത​സ​മ്മ​ർ​ദം, അ​മി​ത​ഭാ​രം, വി​ഷാ​ദ​രോ​ഗം എ​ന്നി​വ​ക്ക് തു​ട​ക്ക​ത്തി​ലേ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ തേ​ടു​ക എ​ന്നി​വ​യാ​ണ് രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ചി​ല മാ​ർ​ഗ​ങ്ങ​ൾ.
ത​ല​ച്ചോ​റി​ന് സം​ഭ​വി​ക്കു​ന്ന ക്ഷ​ത​ങ്ങ​ൾ ഒ​രു കാ​ര​ണ​മാ​ണ്. ഗു​രു​ത​ര​മാ​യ മ​സ്തി​ഷ്‌​ക ക്ഷ​ത​ങ്ങ​ൾ, നി​ര​ന്ത​ര​മു​ണ്ടാ​വു​ന്ന ചെ​റി​യ ക്ഷ​ത​ങ്ങ​ൾ എ​ന്നി​വ രോ​ഗ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. 90 ശ​ത​മാ​നം പേ​രി​ലും 60-65 വ​യ​സ്സു മു​ത​ലും 10 ശ​ത​മാ​നം പേ​രി​ൽ 30 വ​യ​സ്സു മു​ത​ലും രോ​ഗം ക​ണ്ടു​വ​രു​ന്നു.

മനോരോഗവും മറവിരോഗവും തമ്മിൽ
വി​ഷാ​ദ​രോ​ഗം (Depression), അ​കാ​ര​ണ​മാ​യ ഭ​യം (Phobia), വി​ഭ്രാ​ന്തി അ​ഥ​വാ ചി​ത്ത​ഭ്ര​മം (Schizophrenia) എ​ന്നീ മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ൾ രോ​ഗ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി കാ​ണാ​റു​ണ്ട്.

ഒാർമകളിൽ നിന്ന്​ മാഞ്ഞു പോകു​േമ്പാൾ
പൂ​ർ​ണ​മാ​യും ഫ​ല​പ്ര​ദ​മാ​യും ചി​കി​ത്സി​ച്ചു​മാ​റ്റാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഈ ​രോ​ഗ​ത്തെ ടെ​ർ​മി​ന​ൽ ഇ​ൽ​െ​ന​സ്​ എ​ന്ന ഗ​ണ​ത്തി​ലാ​ണ് പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗം ക്ര​മേ​ണ മൂ​ർ​ച്ഛി​ക്കു​ന്ന​തോ​ടെ പ​രി​സ​ര​ങ്ങ​ളെ​യും ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഉ​ൾ​പ്പെ​ടെ ഒ​രു​കാ​ര്യ​വും ഓ​ർ​മി​ക്കാ​ൻ ക​ഴി​യാ​തെ ജീ​വി​ത​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്​​ട​മാ​യി രോ​ഗി തി​ക​ച്ചും ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്നു. തു​ട​ർ​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ടോ​യ്‌​ല​റ്റ് ഉ​പ​യോ​ഗി​ക്കു​ക, ദേ​ഹ​ശു​ദ്ധി​വ​രു​ത്തു​ക തു​ട​ങ്ങി​യ പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ​പോ​ലും നി​ർ​വ​ഹി​ക്കാ​നാ​വാ​തെ നി​ഷ്‌​ക്രി​യ​നാ​വു​ക​യും കി​ട​പ്പി​ലാ​വു​ക​യും ചെ​യ്യു​ന്നു. രോ​ഗം തി​രി​ച്ച​റി​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ ശ​രാ​ശ​രി നാ​ലു മു​ത​ൽ എ​ട്ടു വ​ർ​ഷം വ​രെ​യാ​ണ് രോ​ഗി​യു​ടെ ജീ​വി​ത​കാ​ലം.

Support

മനസ്സറിഞ്ഞ പിന്തുണ ആവശ്യം
വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​യോ​ട് പെ​രു​മാ​റേ​ണ്ട വി​ധ​വും അ​വ​രെ ശു​ശ്രൂ​ഷി​ക്കു​ന്ന രീ​തി​ക​ളും ബ​ന്ധു​ക്ക​ൾ അ​റി​ഞ്ഞി​രി​ക്ക​ണം. രോ​ഗി​ക്ക് ന​ല്ല​തോ​തി​ൽ മാ​ന​സി​ക പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം. രോ​ഗി​യു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ദേ​ഷ്യ​പ്പെ​ടാ​തെ മ​റു​പ​ടി ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കൂ​ടാ​തെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ മു​ഴു​സ​മ​യ​വും രോ​ഗി​യെ സ​ഹാ​യി​ക്കേ​ണ്ട​താ​യും വ​രും. സാ​ന്ത്വ​ന​ മ​നോ​ഭാ​വ​ത്തോ​ടെ​യും കാ​രു​ണ്യ​ത്തോ​ടെ​യും രോ​ഗി​യോ​ട് പെ​രു​മാ​റാ​ൻ പ​രി​ശീ​ല​നം നേ​ടു​ക​യും വേ​ണം.

തയാറാക്കിയത്​: ഡോ. രാജീവ്​ എം.പി
​പ്ര​ഫ​സ​ർ ഓ​ഫ് ന്യൂ​റോ സ​ർ​ജ​റി,
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്‌

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alzheimer'sMemory Lossmalayalam newsHealth News
News Summary - Alzheimer's day - Health News
Next Story