മാതാവി​െൻറ ഗർഭപാത്രം മകളുടെ ശരീരത്തിലേക്ക്​ മാറ്റിവെച്ചു 

  • അപൂർവ ശസ്​ത്രക്രിയ  ഇന്ത്യയിൽ ആദ്യം 

23:47 PM
19/05/2017

പു​ണെ: അ​പൂ​ർ​വ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ മാ​താ​വി​​െൻറ ഗ​ർ​ഭ​പാ​ത്രം മ​ക​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക്​ മാ​റ്റി​വെ​ച്ചു. ഗ​ർ​ഭ​പാ​ത്ര​മി​ല്ലാ​തെ ജ​നി​ച്ച 21 കാ​രി​യാ​ണ്​ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ​ത്. ര​ണ്ടു​പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്നും ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ അ​പൂ​ർ​വ​മാ​യാ​ണ്​ ഇ​ത്ത​രം ശ​സ്​​ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും​ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണെ​ന്നും പു​ണെ ഗാ​ല​ക്​​സി കെ​യ​ർ ലാ​പ്ര​സ്​​കോ​പി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ ഡോ​ക്​​ട​ർ ശൈ​ലേ​ഷ്​ പു​ന്ത​േ​മ്പ​ക്ക​ർ പ​റ​ഞ്ഞു. ഡോ. ​ശൈ​ലേ​ഷി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള 11 അം​ഗ ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘ​മാ​ണ്​ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​ത്. 

ശ​സ്​​ത്ര​ക്രി​യ വി​ജ​യ​മാ​യി​രു​ന്നെ​ന്നും അ​തേ​സ​മ​യം, യു​വ​തി​ക്ക്​ ​​െഎ.​വി.​എ​ഫ്​ മു​ഖേ​ന​യേ ഭാ​വി​യി​ൽ ഗ​ർ​ഭ​ധാ​ര​ണം സാ​ധ്യ​മാ​കൂ​വെ​ന്നും ഡോ​ക്​​ട​ർ​മാ​ർ പ​റ​ഞ്ഞു.
 ആ​ധു​നി​ക സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​പ​യോ​ഗി​ച്ച്‌ കൃ​ത്രി​മ​മാ​യി ബീ​ജ​സ​ങ്ക​ല​നം ന​ട​ത്തി​യ​ശേ​ഷം ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ നി​ക്ഷേ​പി​ക്കു​ന്ന രീ​തി​യാ​ണ്​ െഎ.​വി.​എ​ഫ്.  2012 ൽ ​സ്വീ​ഡ​നി​ൽ ന​ട​ന്ന ശ​സ്​​ത്ര​​​ക്രി​യ​യി​ൽ ഗ​ർ​ഭ​പാ​ത്രം മാ​റ്റി​വെ​ച്ച യു​വ​തി 2014 ൽ ​കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി​യി​രു​ന്നു.

COMMENTS