ചർമം തിളങ്ങാൻ അഞ്ച് ദൈനംദിന ശീലങ്ങൾ
text_fieldsനമ്മുടെ ആന്തരിക ആരോഗ്യത്തെയും ജീവിത ശൈലിയുടെയും പ്രതിഫലനം നമ്മുടെ ചർമത്തിലൂടെ മനസിലാക്കാം. ദിവസവും ഏതാനും മിനിറ്റ് മാറ്റിവെക്കുന്നതിലൂടെ നിങ്ങളുടെ ചർമത്തെ തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കാം.
1. ദിവസേന രണ്ടുതവണ മുഖം വൃത്തിയാക്കുക
ചർമകോശങ്ങൾ രാത്രിയിൽ ഉത്പാദിപ്പിക്കുന്ന എണ്ണമയം നീക്കം ചെയ്യാൻ രാവിലെ മുഖം കഴുകുക. രാത്രിയിൽ കിടക്കുന്നതിന് മുമ്പും മേക്കപ്പ്, അഴുക്ക്, വിയർപ്പ് എന്നിവ നീക്കം ചെയ്യാൻ വീണ്ടും മുഖം കഴുകുക. ചർമ്മത്തിന്റെ സ്വാഭാവിക സംരക്ഷണ എണ്ണകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ഇളം ചൂടുവെള്ളവും സുഗന്ധമില്ലാത്ത മൃദുവായ ക്ലെൻസറും ഉപയോഗിക്കുക.
2. സൺസ്ക്രീൻ ഉപയോഗിക്കുക
ചർമത്തിന് പെട്ടെന്ന് പ്രായമാകുന്നതിന്‍റെയും സ്കിൻ കാൻസറുകളുടെയും പ്രധാന കാരണം സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളാണ്. വീടിന് പുറത്തിറങ്ങുന്നില്ലെങ്കിലും മഴക്കാറുള്ള കാലാവസ്ഥയാണെങ്കിലും എസ്.പി.എഫ് 30 എങ്കിലുമുള്ള സൺസ്ക്രീൻ ഉപയോഗിക്കണം.
3. മുഖം കഴുകിയതിന് ശേഷം മോയിസ്ചറൈസർ ഉപയോഗിക്കുക
എണ്ണമയമുള്ള ചർമ്മം ഉൾപ്പെടെ ഏത് തരം സ്കിൻ ആണെങ്കിലും മോയ്‌സ്ചറൈസിംഗ് അത്യാവശ്യമാണ്. ഇത് നിർജ്ജലീകരണം തടയുന്നു. ചർമ്മം ചെറുതായി നനഞ്ഞിരിക്കുമ്പോൾ തന്നെ മോയ്‌സ്ചറൈസർ പുരട്ടുക.
4. ഉറക്കം മുഖ്യം
നമ്മൾ ഗാഢ നിദ്രയിലായിരിക്കുമ്പോഴാണ് ശരീരം കോളാജൻ ഉത്പാദിപ്പിക്കുന്നതും പുതിയ കോശങ്ങളെ നിർമിക്കുന്നതും. നിരന്തരം ഉറക്കം നഷ്ടപ്പെടുന്നത് കോർട്ടിസോളിന്‍റെ അളവ് ഉയർത്തും. ഇത് വീക്കത്തിനും കുരുക്കൾ വരാനും കാരണമാകും.
5. അകത്തും പുറത്തും
ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് അകത്തും പുറത്തും ആരോഗ്യം നിലനിർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

