Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightസംസ്ഥാനത്ത്​ ഇന്ന്​ 31 ...

സംസ്ഥാനത്ത്​ ഇന്ന്​ 31 പേർക്ക്​ ഡെങ്കിപ്പനി; ഏറ്റവു​ം കൂടുതൽ എറണാകുളത്ത്​

text_fields
bookmark_border
സംസ്ഥാനത്ത്​ ഇന്ന്​ 31 പേർക്ക്​ ഡെങ്കിപ്പനി; ഏറ്റവു​ം കൂടുതൽ എറണാകുളത്ത്​
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ ബു​ധ​നാ​ഴ്​​ച 31 പേ​ർ​ക്ക്​ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 169 പേ​ർ സ​മാ​ന​ല​ക്ഷ​ണ​വു​മാ​യി ചി​കി​ത്സ​യി​ലു​മാ​ണ്. നാ​ലു​പേ​ർ​ക്ക്​ എ​ലി​പ്പ​നി​യും ര​ണ്ടു​പേ​ർ​ക്ക്​ മ​ലേ​റി​യ​യും സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്​ ഡെ​ങ്കി​പ്പ​നി ഏ​റ്റ​വും കൂ​ടു​ത​ൽ.

10 പേ​രി​ലാ​ണ്​ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. കോ​ട്ട​യ​ത്ത്​ ആ​റും ക​ണ്ണൂ​രി​ൽ അ​ഞ്ചും ആ​ല​പ്പു​ഴ​യി​ൽ നാ​ലും കൊ​ല്ല​ത്ത്​ മൂ​ന്നും തൃ​ശൂ​രി​ൽ ര​ണ്ടും കാ​സ​ർ​കോ​ട്ട്​ ഒ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഡെ​ങ്കി​പ്പ​നി സ​മാ​ന​ല​ക്ഷ​ണ​വു​മാ​യി 42 പേ​ർ എ​റ​ണാ​കു​ള​ത്തും 40 പേ​ർ കാ​സ​ർ​കോ​ട്ടും ചി​കി​ത്സ​യി​ലാ​ണ്.  

എ​ലി​പ്പ​നി പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. മ​ല​പ്പു​​റം, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ൽ ര​ണ്ടു​പേ​ർ​ക്കാ​ണ്​ മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ച​ത്. പ​നി​ബാ​ധി​ച്ച്​ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​യ 3796 പേ​രി​ൽ 56 പേ​രെ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​സ്ഥാ​ന​ത്ത്​ ഈ ​മാ​സം ഇ​തു​വ​രെ 319 പേ​ർ​ക്കാ​ണ്​ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രാ​ൾ മ​രി​ച്ചു. 2348 പേ​ർ ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​വു​മാ​യി ചി​കി​ത്സ​തേ​ടി. അ​ഞ്ചു​മ​ര​ണ​വും സം​ഭ​വി​ച്ചു. 46 പേ​ർ​ക്ക്​ എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​ൽ ര​ണ്ടു മ​ര​ണം ഉ​ണ്ടാ​യി. സ​മാ​ന​ല​ക്ഷ​ണ​വു​മാ​യി 88 പേ​ർ ചി​കി​ത്സ തേ​ടി​യ​തി​ൽ അ​ഞ്ചു​മ​ര​ണ​വും സം​ഭ​വി​ച്ചു.

Show Full Article
TAGS:dengue fever kerala news health news 
News Summary - 31 dengue fever reported in kerala
Next Story