സംസ്ഥാനത്തെ 13 ആശുപത്രികൾക്ക്​ കൂടി ദേശീയാംഗീകാരം

00:00 AM
07/11/2019
kerala-hospital-61119.jpg

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 13 ആ​ശു​പ​ത്രി​ക​ള്‍ക്ക് കൂ​ടി നാ​ഷ​ന​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍സ് സ്​​റ്റാ​ൻ​ഡേ​ർ​ഡ്​ (എ​ന്‍.​ക്യു.​എ.​എ​സ്) അം​ഗീ​കാ​രം. വ​യ​നാ​ട് പൂ​താ​ടി, ക​ണ്ണൂ​ര്‍ തി​ല്ല​ങ്കേ​രി, ക​ണ്ണൂ​ര്‍ ക​തി​രൂ​ര്‍, എ​റ​ണാ​കു​ളം പാ​യി​പ്പ​റ, കോ​ട്ട​യം വെ​ള്ളി​യാ​നൂ​ര്‍, എ​റ​ണാ​കു​ളം കോ​ട്ട​പ്പ​ടി, കാ​സ​ർ​കോ​ട് മു​ള്ളേ​രി​യ, കോ​ഴി​ക്കോ​ട് എ​ട​ച്ചേ​രി, മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി, കോ​ഴി​ക്കോ​ട് ക​ല്ലു​നി​റ യു.​പി.​എ​ച്ച്.​സി, ക​ണ്ണൂ​ര്‍ കൂ​വോ​ട് യു.​പി.​എ​ച്ച്.​സി, കോ​ട്ട​യം കു​മ​ര​കം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​മാ​ണ് ബ​ഹു​മ​തി നേ​ടി​യ​ത്.

സം​സ്ഥാ​ന​ത്ത് നി​ന്നും 55 സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​തു​വ​രെ എ​ന്‍.​ക്യു.​എ.​എ​സ് അം​ഗീ​കാ​രം നേ​ടി​യ​ത്. 

Loading...
COMMENTS