Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഅസ്ഥി ക്ഷയം

അസ്ഥി ക്ഷയം സ്ത്രീകളിൽ

text_fields
bookmark_border
അസ്ഥി ക്ഷയം സ്ത്രീകളിൽ
cancel

ശരീരത്തിന്​ താങ്ങായും നമ്മുടെ ആന്തരികാവയവങ്ങളെ ക്ഷതങ്ങളിൽനിന്ന്​ പരിരക്ഷിച്ചും, കൂടാതെ നമ്മുടെ ചലനങ്ങളെ സ ഹായിക്കുകയുമാണ്​ അസ്​ഥികൾ ചെയ്യുന്നത്​. ജനന സമയത്ത്​ കുട്ടികളുടെ ശരീരത്തിൽ ഏകദേശം 270 അസ്​ഥികളുണ്ടാകും. വളർച്ച യുടെ പല ഘട്ടങ്ങളിൽ ഇൗ എല്ലുകൾ പലതും കൂടിച്ചേർന്ന്​ പ്രായപൂർത്തിയാകു​േമ്പാഴേ​ക്കും അത്​ 206 ആയി കുറയും. എല്ലുകൾ പ്രധാനമായും നിർമിച്ചിരിക്കുന്നത്​ കൊളാജൻ എന്ന പദാർഥമുപയോഗിച്ചാണ്​. അതാണ്​ എല്ലുകൾക്ക്​ ഘടന കൊടുക്കുന്നത ്​. അതിൽ കാൽസ്യം ഫോസ്​​േഫറ്റ്​ എന്ന ധാതു കൂടിച്ചേരു​േമ്പാൾ സാന്ദ്രതയേറിയതും കടുപ്പമുള്ളതുമായ അസ്​ഥി രൂപപ്പ െടുന്നു. ജനനം മുതൽ മരണം വരെ ഇൗ അസ്​തികളിൽ പുതിയ കോശങ്ങൾ ഉണ്ടാകുകയും പഴയവ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു.

സാധാരണ ഗതിയിൽ പ്രായപൂർത്തിയായവരിൽ ഇൗ രണ്ട്​ പ്രക്രിയകളും ഒരേ വേഗത്തിലായതിനാൽ അസ്​ഥികളുടെ ശക്തി ക്ഷയിക്ക ുന്നില്ല. എന്നാൽ, പ്രായം കൂടുന്നതിനനുസരിച്ച്​ പഴയ കോ​ശങ്ങൾ മാറ്റപ്പെടുന്ന വേഗത്തിൽ പുതിയ കോശങ്ങൾ നിർമിക്ക​ െപടില്ല. അതിനാൽ, ക്ര​േ​മണ അസ്​ഥികളുടെ സാന്ദ്രത കുറഞ്ഞുവരുകയും ഒടിവുപോലുള്ള അപകടങ്ങൾക്ക്​ സാധ്യത വർധിക്കുകയും ചെയ്യും. ഇതിനെയാണ്​ അസ്​ഥിക്ഷയം എന്നു പറയുന്നത്​.

അസ്​ഥികളെ ബാധിക്കുന്ന പ്രധാന ​ആരോഗ്യ പ്രശ്​നമാണ്​ അസ്​ഥിക്ഷയം അഥവാ (ഒാസ്​റ്റിയോ ​പോറോസിസ്​). ലോകത്തെമ്പാടും 20 കോടി ജനങ്ങൾ ഇൗ രോഗത്തി​​​െൻറ പിടിയിലാണിപ്പോൾ. പുരുഷന്മാരെക്കാൾ സ്​ത്രീകളിലാണ്​ ഇൗ രോഗം കൂടുതലായി കാണപ്പെടുന്നത്​. പ്രായമുള്ള സ്​ത്രീകളിൽ 40 ശതമാനത്തിലേറെ പേർക്ക്​ അസ്​ഥിക്ഷയമുണ്ടെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​.

രോഗലക്ഷണങ്ങൾ
പലപ്പോഴും രോഗലക്ഷണങ്ങൾ ഒന്നു​ംതന്നെ പ്രകടിപ്പിക്കാത്തതിനാൽ രോഗം മിക്കപ്പോഴും കണ്ടുപിടിക്കപ്പെടണം എന്നില്ല. എല്ലുകൾക്കുണ്ടാകുന്ന ഒടിവാകാം പലപ്പോഴും രോഗ നിർണയത്തിന്​ കാരണമാകുന്നത്​.
അസ്​ഥിക്ഷയമുള്ളവരിൽ വലിയ വീഴ്​ചയോ ക്ഷതങ്ങളോ ഇല്ലാതെ തന്നെ എല്ലുകൾക്ക്​ ചിലപ്പോൾ പൊട്ടൽ പറ്റാം. ന​െട്ടല്ലിനുണ്ടാകുന്ന ചില പൊട്ടലുകൾ വേദന ഉണ്ടാക്കണമെന്നില്ല. മറിച്ച്​, ചില അവസരങ്ങളിൽ അതികഠിന വേദനയും ഉണ്ടാകും. കൂടാതെ കൂന്​, പൊക്കം കുറയുക മുതലായ ലക്ഷണങ്ങളും ഉണ്ടാകും. ചിലർക്ക്​ വെറും കുറുക്കു വേദനമാത്രമായായിരിക്കും രോഗലക്ഷണം പ്രത്യക്ഷപ്പെടുക.

രോഗസാധ്യത കൂടിയവർ
പ്രായം വർധിക്കുന്നതോടെ രോഗസാധ്യതയും വർധിക്കാം. എന്നിരുന്നാലും പാരമ്പര്യമായി അസ്​ഥിക്ഷയരോഗമുള്ളവർ, ആർത്തവ വിരാമം കഴിഞ്ഞവർ, മെലിഞ്ഞ ശരീരമുള്ളവർ, ആഹാരത്തിൽ ആവശ്യത്തിന്​ കാൽസ്യം അടങ്ങിയതും, ജീവകം -ഡി അടങ്ങിയതുമായ ആഹാരങ്ങൾ ഉൾപ്പെടുത്താത്തവർ, ആവശ്യത്തിന്​ സൂര്യപ്രകാശമേൽക്കാത്തവർ, ആവശ്യത്തിന്​ നിത്യവ്യായാമം ചെയ്യാത്തവർ, പുകവലി ശീലമുള്ളവർ, മദ്യപാനമുള്ളവർ, അമിത വണ്ണമുള്ളവർ, അമിതമായി കോഫി കുടിക്കുന്നവർ, ധാരാളം എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങളും ​ചോ​ക്ലറ്റും കഴിക്കുന്നവർ, നേരത്തേ ശസ്​ത്രക്രിയയിലൂടെ അണ്ഡാശയം മാറ്റിയ രോഗികൾ മുതലായവരിലാണ്​ രോഗസാധ്യത കൂടുതലായി കാണുന്നത്​. ആർത്തവവിരാമത്തിന്​ ശേഷം ഇൗസ്ട്രജ​​​െൻറ കുറവും, ആധുനിക യ​ന്ത്രവത്​കൃത യുഗത്തിലെ വ്യായാമക്കുറവും, വെയിലിൽ ഇറങ്ങാതെ പകൽ മുഴുവൻ ഒാഫിസുകളിൽ ചെലവഴിക്കുന്നതും, നമ്മുടെ മാറിയ ഭക്ഷണരീതികളുമൊക്കെ രോഗകാരണമായിതീർന്നിരിക്കുന്നു. കൂടാതെ, സ്​റ്റിറോയ്​ഡുകൾ, അസിഡിറ്റിക്കായി കഴിക്കുന്ന ചില മരുന്നുകൾ മുതലായവയും അസ്​ഥിക്ഷയത്തിന്​ ​ഹേതുവായി മാറുന്നു. കൂടതൽ തവണ ഗർഭം ധരിച്ച സത്രീകളിലും രോഗസാധ്യത കൂടുതലാണ്​.

രോഗനിർണയം
രോഗങ്ങളിൽനിന്നുതന്നെ പലപ്പോഴും രോഗസാധ്യത സംശയിക്കാനാകും. ചില സാധാരണ പരിശോധനകൾ, തൈറോയ്​ഡ്​ പരിശോധന, രക്തത്തിലെ കാൽസ്യം, ജീവകം -ഡി ഇവയുടെ അളവുകൾ കൂടാതെ ‘എക്​സ്​ റേ’ പരിശോധനയുമാണ്​ സാധാരണ ആദ്യം ചെയ്യുക. അസ്​ഥിക്ഷയത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ വേണ​െമങ്കിൽ ബോൺ മിനറൽ ഡെൻസിറ്റി ടെസ്​റ്റ്​ (ബി.എം.ഡി), ഡ്യുവൽ എനർജി എക്സ്​റേ (ഡി.എക്​സ്​.എ) മുതലായ പരിശോധനകൾ വേണ്ടിവന്നേക്കാം.

ചികിത്സ
രോഗപ്രതിരോധമാണ്​ ഏറ്റവും ഉചിതം. ആരോഗ്യകരമായ ജീവിത​ൈശലിയിലേക്ക്​ മാറുക എന്നതാണ്​ ആദ്യപടി.

നിത്യവ്യായാമം ശീലമാക്കി ദിവസവും 30-45 മിനി​റ്റെങ്കിലും നടക്കുകയോ ജോഗിങ്​, ഡാൻസിങ്​, സൈക്ലിങ്​ മുതലായവ ശീലമാക്കുകയോ ചെയ്യുക. ധാരാളം ജീവകം -ഡിയും കാൽസ്യവും അടങ്ങിയ ആഹാര പദാർഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉദാഹരണത്തിന്​ പാലും പാലുൽപന്നങ്ങളായ വെണ്ണ, യോഗർട്ട്​, ഉണങ്ങിയ പഴവർഗങ്ങൾ, ഇലക്കറികൾ മുതലായവ നിത്യവും കഴിക്കുക. ദിവസവും അധികം ചൂടില്ലാത്ത ഇളം വെയിൽ കൊള്ളുക, മദ്യപാനം, പുകവലി മുതലായ ശീലങ്ങൾ ഉപേക്ഷിക്കുക, കാപ്പികുടി കുറക്കുക മുതലായ ജീവിതശൈലിയിലെ ക്രമീകരണങ്ങളാണ്​ ആദ്യപടി. ​രോഗം സ്​ഥിരീകരിച്ച്​ കഴിഞ്ഞാൽ ചിലപ്പോൾ കാൽസ്യം ഗുളികകൾ, ജീവകം -ഡി, ബൈഫോസ്​ഫറേറ്റുകൾ, ഹോർമോൺ ചികിത്സ മുതലായവയും വേണ്ടിവന്നേക്കാം. മറ്റ്​ അനുബന്ധ രോഗങ്ങളുണ്ടെങ്കിൽ അവക്കും ചികിത്സ വേണ്ടിവന്നേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:osteoarthritisMalayalam Articlehealth article
News Summary - Osteoarthritis in women-health article
Next Story