Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഎന്താണ്​ വെസ്​റ്റ്​...

എന്താണ്​ വെസ്​റ്റ്​ നൈൽ പനി?

text_fields
bookmark_border
West-nile-Fever
cancel

നിപക്ക്​ പിറകെ കോഴിക്കോട്​ മെഡിക്കൽ കോളജിൽ ഒരാൾക്ക്​ വെസ്​റ്റ്​ നൈൽ പനി സ്​ഥിരീകരിച്ചിരിക്കുന്നു. ഒരു വൈറസ്​ രോഗമാണ്​ വെസ്​റ്റ്​ നൈൽ പനി. കൊതുകകളാണ്​ രോഗം പരത്തുന്നത്​. രോഗാണു വാഹകരായ പക്ഷികളെ കടിച്ച കൊതുകുകൾ വഴിയാണ്​ മനുഷ്യരിലേക്ക്​ രോഗം പകരുന്നത്​.

രക്​ത-അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന്​ മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന്​ ഗർഭസ്​ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. എന്നാൽനേരിട്ട്​ മനുഷ്യരിൽ നിന്ന്​ മനുഷ്യരിലേക്ക്​ പകരില്ല. 

രോഗം ബാധിച്ച 75 ശതമാനം പേർക്കും ലക്ഷണങ്ങ​െളാന്നും പ്രകടമാകാറില്ല. 20 ശതമാനം പേർക്ക്​ ചെറിയ പനി, തലവേദന, ഛർദി, തടിപ്പ്​ എന്നിവ അനുഭവപ്പെടും. ഒരു ശതമാനത്തിൽ കുറവ്​ പേർക്ക്​ മസ്​തിഷ്​ക ജ്വരത്തിനോ, മെനിൻജൈറ്റിസിനോ സാധ്യതയുണ്ട്​. രക്​ത പരിശോധനയിലൂടെ രോഗം തിരിച്ചറിയാം. അസുഖം ഭേദമാകാൻ ആഴ്​ചകളോ ചിലപ്പോൾ മാസങ്ങളോ എടുക്കും. രോഗം നാഡീകളെ ബാധിച്ചാൽ 10 ശതമാനം വരെ മരണ സാധ്യതയുമുണ്ട്​. 

ആഗസ്​റ്റ്​​, സെപ്​തംബർ മാസങ്ങളിലാണ്​ രോഗം കൂടുതലായി കാണുന്നത്​. 1937 ൽ ഉഗാണ്ടയിലാണ്​ രോഗം ആദ്യമായി കണ്ടെത്തിയത്​. 1999ൽ വടക്കേ അമേരിക്കയിലാണ്​ രോഗം തിരിച്ചറിഞ്ഞത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:birdsmalayalam newsMosquitoWest Nile FeverHealth News
News Summary - What Is West Nile Fever - Health News
Next Story