Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപ്രമേഹം: ഈ ധാരണകൾ...

പ്രമേഹം: ഈ ധാരണകൾ ശരിയോ തെറ്റോ?

text_fields
bookmark_border
പ്രമേഹം: ഈ ധാരണകൾ ശരിയോ തെറ്റോ?
cancel

ഏറ്റവും കൂടുതൽ ആളുകൾ അഭിമുഖീകരിക്കുന്ന ജീവിതശൈലി രോഗമാണ്​ പ്രമേഹം. ചികിത്സിച്ച്​ ഭേദമാക്കാൻ സാധിക്കാത്തത ിനാൽ തന്നെ രോഗനിയന്ത്രണം തന്നെയാണ്​ രക്ഷ. അറിവില്ലായ്​മയാണ്​ പ്രധാനമായും രോഗനിയന്ത്രണത്തെ തടസ്സപ്പെടുത്ത ുന്നതും രോഗാവസ്​ഥ മൂർച്ഛിക്കാൻ കാരണമാകുന്നതും. പ്രമേഹത്തെക്കുറിച്ചുള്ള നമ്മുടെ പല ധാരണകളും ശരിയാണോ അല്ലയോ എന്ന് തിരിച്ചറിയൽ തന്നെയാണ് ഈ രോഗത്തെ കൂടുതൽ മനസ്സിലാക്കാനുള്ള വഴി.

ചപ്പാത്തി കഴിക്കാം, ചോറ്​ കഴി ക്കാനേ പാടില്ല
ധാന്യങ്ങളായ ഗോതമ്പും അരിയും രക്​തത്തിൽ ഗ്ലൂക്കോസി​​​​െൻറ അളവ്​ തുല്യമായ തോതിൽ തന്നെ വ ർധിപ്പിക്കുന്നു. ചപ്പാത്തി കൂടുതൽ നേരം ചവക്കേണ്ടതുള്ളതിനാൽ ഗ്ലൈസീമിക്​ ഇൻഡക്​സ്​ കുറക്കുന്നുണ്ട് എന്നതാണ് കാര്യം. അളവ്​ കുറച്ച്​ ചോറും പ്രമേഹ രോഗികൾക്ക്​ കഴിക്കാവുന്നതാണ്​.

ഗോതമ്പ്​ എത്ര വേണമെങ്കിലും കഴി ക്കാം
ചോറ് നിയന്ത്രിച്ച് ആവോളം ചപ്പാത്തി കഴിക്കുന്നവരുണ്ട്. ചപ്പാത്തി പ്രമേഹത്തിന് ദോഷം ചെയ്യില്ലെന്ന ാണ് ഇവരുടെ മനസ്സിലിരിപ്പ്. എന്നാൽ, കൂടുതൽ കഴിച്ചാൽ ഗോതമ്പും അരിയെപ്പോലെ തന്നെ രക്​തത്തിലെ ഷുഗറി​ന്‍റെ അളവ്​ കൂട്ടും.

രക്​തത്തിലെ പഞ്ചസാരയുടെ അളവിനെ ഭക്ഷണം ഒഴിവാക്കി നിയന്ത്രിക്കാം
അമിത അളവിലുള്ള ഭക്ഷണം രക്​തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. അതുപോലെ ഭക്ഷണം ഒഴിവാക്കുന്നത്​ രക്​തത്തിൽ ഷുഗറിന്‍റെ അളവ്​ ക്രമാതീതമായി കുറയുന്നതിന്​ കാരണമാകും. ഇത്തരത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ശരീരത്തെ ദോഷകരമായി ബാധിക്കും. പ്രമേഹരോഗികൾ ഭക്ഷണം അളവ്​ കുറച്ച്​ ആറു നേരങ്ങളിൽ കഴിക്കുന്നത് നന്നാകും.

ഫ്രൂട്സ് കഴിക്കാനേ പാടില്ല
ഈ ധാരണ തീർത്തും തെറ്റാണ്. നേന്ത്രപ്പഴം, മാമ്പഴം പോലെ മധുരമുള്ള പഴങ്ങൾ ഒഴിവാക്കാം. പുളിയുള്ള പഴങ്ങളും ആപ്പിളും ദിവസത്തിൽ ഒന്ന്​ എന്ന തോതിൽ കഴിക്കാം.

മധരും ഉപയോഗിക്കാനേ പാടില്ല.
അതിമധുരമുള്ള പലഹാരങ്ങൾ, ഡിസേർട്ടുകൾ എന്നിവ ഒഴിവാക്കുക. എന്നാൽ, കുറഞ്ഞ അളവിൽ (ദിവസം 10 ഗ്രാം) ഉപയോഗിക്കാം. ചായയിലോ കാപ്പിയിലോ കൃത്രിമ മധുരവും വല്ലപ്പോഴും ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നാണ് പറയുന്നത്.

ഉലുവ, പാവയ്ക്ക (കൈപ്പ - Bitter melon) പോല കൈപ്പുള്ള ഭക്ഷണം നല്ലതാണ്​
ഉലുവ (ഇലയല്ല) ദിവസത്തിൽ 25​ ഗ്രാം വീതം കഴിക്കുന്നതുകൊണ്ട്​ ചില ഗുണങ്ങളുണ്ട്​. അത്​ മറ്റു കൈപ്പുള്ള ഭക്ഷണങ്ങൾക്ക്​ ബാധകമല്ല. മാത്രമല്ല, ഇവയു​ടെ അമിത ഉപയോഗം അൾസറിന് കാരണമാകും.

പ്രമേഹ മരുന്നുകൾ കിഡ്​നിയെ തകരാറിലാക്കും
ഡോക്​ടറുടെ നിർദേശമനുസരിച്ചല്ലെങ്കിൽ വൃക്കകൾ തകരാറിലാകാം. നിയന്ത്രണത്തിലല്ലാത്ത പ്രമേഹം കിഡ്​നിയെ മാത്രമല്ല ഹൃദയത്തെയും ഞരമ്പുകളെയും തകരാറിലാക്കും.

രക്​തത്തിലെ ഗ്ലൂക്കോസ്​ സാധാരണമായാൽ പിന്നെ ഭക്ഷണ നിയന്ത്രണം വേണ്ട
രക്​തത്തിലെ ഗ്ലൂക്കോസി​​​​െൻറ അളവ്​ കഴിക്കുന്ന ഭക്ഷണത്തെയും കായികാധ്വാനത്തെയും മാനസിക സമ്മർദത്തെയും ആശ്രയിച്ചിരിക്കുന്നു. അത്​ ദിവസത്തിൽ പലതവണ മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ ഒരാൾ രക്​തത്തിലെ ഗ്ലൂക്കോസ്​ നോർമൽ ആയെന്ന്​ കരുതി മധുരം കഴിക്കാൻ തുടങ്ങിയാൽ ഉറപ്പായും ഷുഗറിന്‍റെ അളവ്​ കൂടും.

പൊണ്ണത്തടിയുള്ളവർക്കെല്ലാം പ്രമേഹം ഉണ്ടാകും
പൊണ്ണത്തടിയോടൊപ്പം മോശം ജീവിത ശൈലിയും കൂടെയായാൽ പ്രമേഹം പിടിപെടാനുള്ള സാധ്യത വർധിക്കും. എന്നാൽ, കൃത്യമായ വ്യായാമത്തിലൂടെയും ആരോഗ്യപരമായ ഭക്ഷണശീലത്തിലൂടെയും ഈ സാധ്യത കുറക്കാം.

പ്രമേഹരോഗികളുടെ കാഴ്​ച നഷ്​ടപ്പെടും
ഇതൊട്ടും ശരിയല്ല. ദീർഘകാലം ശരിയായ രീതിയിൽ ചികിത്സിക്കാതിരുന്നാൽ മാത്രമേ പ്രമേഹം അന്ധതക്ക്​ കാരണമാകൂ.

പഞ്ചസാര അമിതമായി ഉപയോഗിക്കുന്നതാണ്​ പ്രമേഹത്തിനു കാരണം
പാരമ്പര്യവും ജീവിത ശൈലിയും പ്രമേഹ​ കാരണങ്ങളിൽ തുല്യത വഹിക്കുന്ന ഘടകങ്ങളാണ്. പ്രധാനമായും കായികാധ്വാനമില്ലാതിരിക്കുക, പെ​ട്ടെന്നുള്ള ഭാരം കൂടുതൽ, പൊണ്ണത്തടി എന്നിവക്ക്​ ടൈപ്പ്​ 2 പ്രമേഹവുമായി ശക്​തമായ ബന്ധമുണ്ട്​. കലോറി​ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതിനേക്കാൾ കായികാധ്വാനത്തി​​​​െൻറ കുറവാണ്​ ഭാരം കൂടുന്നതിനു കാരണം. കലോറി കൂടിയ ഭക്ഷണത്തിൽ പഞ്ചസാര ഉണ്ടാവണമെന്നില്ല. പഞ്ചസാര കലോറി കൂടിയതുമാണ്​.

പ്രമേഹസംബന്ധമായ മറ്റു സംശയങ്ങൾക്കും വിശദമായി മനസ്സിലാക്കാനും നിങ്ങളുടെ ഡോക്​ടറുമായി സംസാരിക്കുക​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam healthWorld Diabetes DayDiabetes MisconceptionsHealth Malayalam
News Summary - Misconceptions about diabetes-health article
Next Story