Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightനാമറിയാതെ പല്ല്​...

നാമറിയാതെ പല്ല്​ കേടാവുന്ന വഴികൾ

text_fields
bookmark_border
നാമറിയാതെ പല്ല്​ കേടാവുന്ന വഴികൾ
cancel

പല്ല്​ സംരക്ഷണം എപ്പോഴും പ്രശ്​നമാണ്​. പല്ലുവേദന അനുഭവിച്ചവർക്കറിയാം അതി​​െൻറ ബുദ്ധിമുട്ട്​. പ്രസവവേദനയൊന്നും ഇതിനടുത്ത്​ വരുകില്ലെന്നാണ്​ രണ്ടും അനുവഭിച്ചവരുടെ സാക്ഷ്യം. 

നല്ല പല്ലുകളുള്ളവരെ അസൂയയോടെ മാത്രം നോക്കാൻ വിധിച്ചവരാണ്​ നമ്മിൽ പലരും. രണ്ടു നേരം പല്ലു തേക്കണമെന്ന്​ പലരും പറയും. എന്നാൽ എപ്പോൾ എങ്ങനെ തേക്കണമെന്നതിനെ കുറിച്ച്​ ആരും വിവരിക്കാറില്ല. അറിയാതെ തന്നെ പല്ലിനെ നശിപ്പിക്കുന്ന പ്രവൃത്തികൾ നമ്മിൽ നിന്നുണ്ടാകാറുണ്ട്​. പല്ലിനെ സംരക്ഷിക്കാൻ അവ എന്താണെന്ന്​ മനസിലാക്കണം. നാമറിയാതെ എങ്ങനെ പല്ലിനെ നശിപ്പിക്കുന്നുവെന്ന്​ നോക്കാം.  

പ്രാതലിനുശേഷം പല്ലു തേക്കുക

Brush


പ്രാതൽ കഴിച്ചശേഷം മാത്രം പല്ലുതേക്കുന്നവർ അതൊഴിവാക്കുക. രാവിലെ ഉറക്കമുണർന്നാൽ ഉടൻ പല്ലുതേക്കണം. രാത്രി മുഴുവൻ വായിൽ രൂപപ്പെട്ട ബാക്​ടീരിയകളെ നശിപ്പിക്കാൻ അത്​ അത്യാവശ്യമാണ്​. പല്ലുതേക്കാനുപയോഗിക്കുന്ന ബ്രഷി​​െൻറ നാരുകൾ മൃദുവാ​െണന്ന്​ ഉറപ്പുവരുത്തണം. കട്ടിയേറിയ നാരുകൾ മോണക്കും പല്ലി​​െൻറ ഇനാമലിനും കേടുപാടുണ്ടാക്കും. പ്രാതലിനു ശേഷം വായ നന്നായി കഴുകാം. 

ഭക്ഷണശേഷം ഉടൻ പല്ലു തേക്കുക
പല്ല്​ വൃത്തിയായി സൂക്ഷിക്കുന്നതി​​െൻറ ഭാഗമായി ഭക്ഷണശേഷം പല്ലു തേക്കുന്നവർ ധാരാളമുണ്ട്​. എന്നാൽ ഭക്ഷണം കഴിച്ച ഉടൻ പല്ലു തേക്കരുത്​. 30-40 മിനുട്ട്​ കഴിഞ്ഞ്​ മാത്രമേ പല്ലു തേക്കാവൂ. ഭക്ഷണം കഴിച്ചതു മൂലം വായിലുണ്ടാകുന്ന ആസിഡിനെ നിർവ്വീര്യമാക്കുന്നതിന്​ ഉമിനീരിന്​ അവസരം നൽകുന്നതിനാണ്​ ഇൗ സമയം. അല്ലെങ്കിൽ വായിലുണ്ടാകുന്ന ഇൗ ആസിഡ്​ പല്ലു തേക്കു​േമ്പാൾ പല്ലിലേക്ക്​ ആവുകയും അത്​ ഇനാമലിനെ നശിപ്പിച്ച്​ പല്ല്​ ദ്രവിപ്പിക്കുന്നതിന്​ ഇടയാക്കുകയും ചെയ്യും. 

ഭക്ഷണത്തി​​െൻറ ഇടവേളകളിൽ സ്​നാക്​സ്​  കഴിക്കുക

Snacks


ഭക്ഷണത്തി​​െൻറ ഇടവേളകളിൽ സ്​നാക്​സ്​ കഴിക്കുന്ന ശീലം ഉള്ളവർ അത്​ ഒഴിവാക്കണം. ഭക്ഷണവുമായി ഇടക്കിടെ പല്ലുകൾ സമ്പർക്കത്തിൽ വരുന്നത്​ പല്ലുകളിൽ ഒരു ആവരണം രൂപപ്പെടുന്നതിനും അതുവഴി പല്ലിന്​ പോടുണ്ടാകുന്നതിനും ഇടയാക്കും. 

എന്നാൽ സ്​നാക്​സ്​ ആയി പച്ചക്കറികൾ കഴിക്കാം. ഇത്​ സ്വാഭാവികമായി പല്ല്​ വൃത്തിയാകുന്നതിന്​ സഹായിക്കും. ഉപ്പി​​െൻറ അംശമില്ലാത്ത നട്​സ്​ കഴിക്കുന്നതു മൂലം കാൽസ്യവും വിറ്റാമിൻ ഡിയും ലഭിക്കും. ഇത്​ പല്ലി​​െൻറയും മോണയുടെയും ആരോഗ്യം സംരക്ഷിക്കുമെന്നും വിദഗ്​ധർ പറയുന്നു. 

ചില പാനീയങ്ങളുടെ ഉപയോഗം
റം ​പോലെ കടും നിറത്തിലുള്ള പാനീയങ്ങളും വായു നിറച്ച പാനീയങ്ങളും കുടിക്കുന്നത്​ പല്ലുകളെ ദ്രവിപ്പിക്കും. ഇത്തരം പാനീയങ്ങൾ പി.എച്ച്​ മൂല്യം കുറഞ്ഞവയായതിനാൽ അസഡിക്​ സ്വഭാവമുള്ളവയാണ്​. ഇവയുമായി താരതമ്യം ചെയ്യു​േമ്പാൾ ഇളം നിറത്തിലുള്ള പാനീയങ്ങളുടെ പി.എച്ച്​ മൂല്യം കൂടുതലാണ്​. അതിനാൽ അസഡിക്​ സ്വഭാവം കുറവായിരിക്കും. ഇതുമൂലം പല്ലിനുണ്ടാക്കുന്ന നാശവും കുറയും. 

ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ മാത്രമല്ല, സോഫ്​റ്റ്​ ഡ്രിങ്കുകളും പല്ലിനു കേടാണ്​. ഫ്രൂട്ട്​ ജ്യൂസുകളാണ്​ പല്ലിനും ആരോഗ്യത്തിനും നല്ലത്​.

Soft-Drink

 

വായു നിറച്ച പാനീയങ്ങൾ കുടിക്കുകയാണെങ്കിൽ സ്​ട്രോ ഉപയോഗിച്ചാൽ പാനീയം​ പല്ലുമായി സമ്പർക്കത്തിൽ വരുന്നത്​ കുറക്കാം. പാനീയങ്ങൾ കുടിച്ച്​ കഴിഞ്ഞ ശേഷം ഷുഗർ-ഫ്രീ ചൂയിംഗം ചവക്കുന്നത്​ വായിലെ ആസിഡ്​ നിർവ്വീര്യമാക്കുന്നതിനും സഹായിക്കും. 

കുപ്പികൾ കടിച്ച്​ തുറക്കുക

Bottle-Opener


കുപ്പികൾ കടിച്ച്​ തുറക്കുന്നത്​ ഒരു വൃത്തികെട്ട ശീലമാണ്​. ഇത്​ പല്ലിന്​ തേയ്​മാനം ഉണ്ടാക്കുന്നു. പല്ലുപയോഗിച്ച്​ കുപ്പി തുറക്കുന്നത്​ സ്​ഥിരം ശീലമാക്കിയവർ പല്ല്​ ചെത്തിക്കളയുകയാണ്​ ചെയ്യുന്നത്​. ബോട്ടിൽ ഒപ്പണർ ഉപയോഗിച്ച്​ മാത്രം കുപ്പികൾ തുറക്കുക


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDental CareTeethBrushingHealth News
News Summary - Destroying Your Teeth - Health News
Next Story