Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമോണരോഗം തടയാൻ ദന്തൽ...

മോണരോഗം തടയാൻ ദന്തൽ ഫ്ലോസിങ്ങും

text_fields
bookmark_border
Flossing
cancel

ദൈനംദിന ജീവിതത്തിൽ മനുഷ്യർ നേരിടുന്ന പ്രധാന പ്രശ്​നമാണ്​ ദന്തരോഗങ്ങൾ. ദന്തസംരക്ഷണം ശരിയായ രീതിയിലല്ലെങ്ക ിൽ അത്​ പലപ്പോഴും ഗുരുതര ദന്തരോഗങ്ങൾക്കും ആരോഗ്യ പ്രശ്​നങ്ങൾക്കും കാരണമാകും.

എന്താണ്​ ദന്തസംരക്ഷണം? എങ്ങനെ നിർവഹിക്കണം?
നിത്യേന രണ്ടു നേരമുള്ള പല്ലുതേപ്പാണ്​ ദന്തസംരക്ഷണത്തിൽ പ്രധാനം. പ്രഭാത ഭക്ഷണത്തിനു ശേഷവും രാത്രി ഭക്ഷണ ശേഷം കിടക്കാൻ പോകു​േമ്പാഴുമാണ്​ പല്ലുതേക്കേണ്ടത്​. രണ്ട്​ മൂന്ന്​ മിനിറ്റിൽ കുറയാതെ സോഫ്​റ്റ്​ ബ്രഷും ഫ്ലൂറിഡേറ്റഡ്​ ടൂത്ത്​ പേസ്​റ്റും ഉപയോഗിച്ചുള്ള പല്ലുതേപ്പാണ്​ ഉത്തമം​. ഫ്ലൂറിഡേറ്റഡ്​ ടൂത്ത്​ പേസ്​റ്റ്​ പല്ലുകളിൽ കേടുണ്ടാകാതിരിക്കാൻ (Decay) സഹായിക്കും. മു​മ്പ്​ പല്ലുകൾക്ക്​ വന്ന ചെറിയ രീതിയിലുള്ള തേയ്​മാനം, പൊട്ടൽ എന്നീ ഭാഗങ്ങളിൽ റീമിനറലൈസേഷനും ഇത്​ സഹായിക്കും.

ഇൻറർ ദന്തൽ ഫ്ലോസിങ്​ (Inter Dental Flossing)
ബ്രഷിങ് മാത്രം ചെയ്​തതു കൊണ്ട്​ ദന്തപരിചരണം പൂർണമാവില്ല. പല്ലുകൾക്ക്​ ഇടയിലുള്ള അഴുക്ക്​ ബ്രഷ് കൊണ്ട്​ വൃത്തിയാക്കാൻ സാധിക്കില്ല. അതിന്​ ഇൻറർ ദന്തൽ ബ്രഷുകളോ ദന്തൽ ഫ്ലോസുകളോ ഉപയോഗിക്കണം.

ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം എല്ലായ്​​േപ്പാഴും പല്ലുതേച്ചും ​​േഫ്ലാസിങ്​ ചെയ്​തും പല്ലുകൾ വൃത്തിയായി സൂക്ഷിക്കണം. ഇവ രണ്ടും നിത്യവും കൃത്യമായി ചെയ്യുകയാണെങ്കിൽ മോണരോഗങ്ങളിൽ നിന്നും ദന്തരോഗങ്ങളിൽ നിന്നും ഒരു പരിധി വരെ മോചനം നേടാം. ദന്തരോഗ വിദഗ്​ധ​​െൻറ നിർദേശ പ്രകാരം ഫ്ലൂറിഡേറ്റഡോ, നോൺ ഫ്ലൂറിഡേറ്റഡോ ആയ മൗത്ത്​ വാഷ്​ ഉപയോഗിക്കുകയുമാകാം.

Flossing

ദന്തൽ ഫ്ലോസിങ്​ എങ്ങനെ
മോണ രോഗത്തിന്​ പ്രധാനകാരണം പല്ലിനടിയിൽ ഭക്ഷണാവശിഷ്​ടങ്ങളും Plaque ഉം പറ്റിപ്പിടിച്ച്​ ഇരിക്കുന്നതാണ്​. ഇവ സാധാരണ ബ്രിഷിങ്​ കൊണ്ട്​ വൃത്തിയാകില്ല. അതിന്​ ദന്തൽ ഫ്ലോസിങ്​ നടത്തണം.

  • ​​​േഫ്ലാസിങ്ങിന് മുമ്പ്​ കൈ വൃത്തിയാക്കണമെന്നത്​ മറക്കരുത്​.
  • പല്ല് വൃത്തിയാക്കാനുള്ള സിൽക്ക്​ നൂൽ (ഫ്ലോസ്​) ഒരു കൈയുടെ നടുവിരലിൽ ചുറ്റുക. അതി​​െൻറ മറ്റേ അറ്റം അടുത്ത കൈയി​​െല നടുവിരലിലേക്ക്​ ചുറ്റുക. 18 ഇഞ്ച്​ നീളത്തിലുള്ളതായിരിക്കണം നൂൽ. രണ്ടു വിരലിനുമിടയിൽ ഒന്നു മുതൽ രണ്ട്​ ഇഞ്ചുവ​െര നീളത്തിൽ നൂലുണ്ടായിരിക്കണം.
  • സിഗ്​-സാഗ്​ ആയാണ്​ നൂലിനെ പല്ലുകൾക്കിടയിലൂടെ നീക്കേണ്ടത്​. നൂലിനെ 'C' രൂപത്തിൽ വളച്ച്​ പല്ലി​​െൻറ വശങ്ങൾ വൃത്തിയാക്കാം
  • പല്ലി​​െൻറ ഉപരിതലത്തിൽ താഴേക്കും മുകളിലേക്കും നീക്കുക. എല്ലാ പല്ലുകളു​െടയും പിറകുവശവും ഫ്ലോസ്​ ചെയ്യാൻ മറക്കരുത്​.
  • ഒരു പല്ല്​ വൃത്തിയാക്കി അടുത്തതിലേക്ക്​ കടക്കു​േമ്പാൾ നൂലി​​െൻറ പുതിയ ഭാഗം ഉപയോഗിക്കണം. അതിനായി ഒരു വിരലിൽ നിന്ന്​ ചുറ്റിയിട്ട ഫ്ലോസ്​ അഴിക്കുകയും മറ്റേതിലേക്ക്​ ചുറ്റുകയും ചെ​യ്യാം.
  • ഇലക്​ട്രിക്​ ​േഫ്ലാസറും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്​. എന്നാൽ, ശരിയായ രീതിയിൽ ​ഫ്ലോസിങ്​ നടത്തേണ്ടതും അത്യാവശ്യമാണ്​. മൃദുവായി മാ​ത്രമേ ഫ്ലോസിങ്​ നടത്താവൂ, പ്രത്യേകിച്ച്​ ഇലക്​ട്രിക്​ ​​ഫ്ലോസർ ഉപയോഗിക്കു​േമ്പാൾ. ഡോ​ക്​ടറുടെ ഉപദേശപ്രകാരം മാത്രം ഫ്ലോസിങ്​ ചെയ്യുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDental CareDental diseaseDental FlossingHealth News
News Summary - Dental Flossing to Prevent Gum disease - Health News
Next Story