Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഇർഫാൻ ഖാനെ ബാധിച്ച...

ഇർഫാൻ ഖാനെ ബാധിച്ച ന്യൂറോഎൻഡൊക്രൈൻ ട്യൂമറി​െന കുറിച്ച്​

text_fields
bookmark_border
Irrfan-Khan
cancel

ബോളിവുഡ്​ നായകൻ ഇർഫാൻ ഖാന്​ അസാധാരണ കാൻസറായ ന്യൂറോഎൻഡൊക്രൈൻ ട്യൂമർ ആണെന്ന്​ സ്​ഥീരീകരണം വന്നിരിക്കുന്നു. മാർച്ച്​ ആറിനായിരുന്നു തനിക്ക്​ അസാധാരണ രോഗമുണ്ടെന്ന്​ താരം ആരാധകരെ അറിയച്ചത്​. രോഗമെന്താ​െണന്ന്​ കഴിഞ്ഞ ദിവസമാണ്​ താരം വിശദീകരിച്ചത്​. രോഗ ചികിത്​സക്കായി വിദേശത്തേക്ക്​ പോവുകയാണെന്നും താരം വ്യക്​തമാക്കിയിരുന്നു.  

എന്താണ്​ ന്യൂറോഎൻഡൊക്രൈൻ ട്യൂമർ 

ഹോർമോൺ ഉത്​പാദിപ്പിക്കുന്ന കോശങ്ങളിലെ അസാധാരണ വളർച്ചയാണ്​ ന്യൂറോഎൻഡൊക്രൈൻ ട്യൂമർ.  ശരീരത്തി​​​​െൻറ ന്യൂറോഎൻഡോ​ൈ​ക്രൻ സിസ്റ്റത്തിൽ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന കോശങ്ങളിലാണ്​ ഇൗ ട്യൂമർ ഉണ്ടാകുന്നത്. നാഡീകോശങ്ങളും ഹോർമോൺ ഉത്​പാദിപ്പിക്കുന്ന എൻഡോക്രൈൻ കോശങ്ങളും ചേർന്നതാണ്​ ന്യൂറോഎൻഡോക്രൈൻ സംവിധാനം. 

ന്യൂറോ എന്ന്​ പേര് ഉണ്ടെങ്കിലും ഇതിന്​ മസ്തിഷ്ക്കവുമായി കാര്യമായ ബന്ധമില്ല. ഇത്​ ഒരു നാഡീസംബന്ധമായ പ്രശ്നവുമല്ല. സാധാരണയായി ശ്വാസകോശങ്ങളിലും  പാൻക്രിയാസിലുമാണ്​ ഇൗ ട്യൂമർ കാണപ്പെടാറ്​. പാൻക്രിയാസിൽ കാണുന്ന ഫിയോക്രോമോസിറ്റോമസ്, മെർക്കൽസ് ട്യൂമറുകൾ  എന്നിവയും കാർസിനോയിഡ് ട്യൂമറുമാണ്​ സാധാരണ കാണുന്ന ന്യൂറോഎൻഡോക്രൈൻ ട്യൂമറുകൾ.  

കുടൽ, ആമാശയം, ശ്വാസകോശം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ന്യൂറോഎൻഡോക്രൈൻ കോശങ്ങൾ കാണപ്പെടുന്നു. ശ്വാസകോശത്തിലൂടെയുള്ള രക്തത്തി​​​​െൻറയും ഒാക്​സിജ​​​​െൻറയും ഒഴുക്കിനെ നിയന്ത്രിക്കുന്നതും, ദഹനനാളത്തിൽ ആഹാരത്തി​​​​െൻറ വേഗത്തെ നിയന്ത്രിക്കുന്നതും ന്യൂറോഎൻഡോക്രൈൻ കോശങ്ങളാണ്. 

ന്യൂറോഎൻഡൊക്രൈൻ ട്യൂമറി​​​​െൻറ കാരണമെന്താണെന്ന്​ ഇതുവരെ വ്യക്​തമായിട്ടില്ല. ചിലപ്പോൾ പാരമ്പര്യമാകാമെന്ന്​ വിദഗ്​ധർ പറയുന്നു. ഇവ എവിടെ കാണപ്പെടുന്നു, ലക്ഷണങ്ങൾ എന്തെല്ലാം എന്നതിനനുസരിച്ചാണ്​ ഏത്​തരം ട്യൂമറാണെന്ന്​ വിലയിരുത്തുന്നത്​. 

പ്രായം, ലിംഗം, രോഗപ്രതിരോധ ശേഷി എന്നിവ രോഗസാധ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്​. 40നും 70നും ഇടക്ക്​ പ്രായമുള്ള പുരുഷൻമാർക്ക്​ രോഗ സാധ്യത കൂടുതലാണ്​. ശസ്​ത്രക്രിയ മൂലമോ അവയവദാനം വഴിയോ രോഗ പ്രതിരോധ ശേഷി കുറഞ്ഞിട്ടുണ്ടെങ്കിൽ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്​. കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നവരിൽ രോഗം വരാനിടയുണ്ട്​. സൂര്യപ്രകാശത്തിലെ അൾ​ട്രാവയലറ്റ്​ രശ്​മികൾ ഡി.എൻ.എ നശിപ്പിക്കുന്നതാണ്​ രോഗം ഉണ്ടാകുന്നതിനിടയാക്കുന്നത്​. പുകവലിയും രോഗകാരണമാകാം. 

രോഗലക്ഷണങ്ങൾ
സാധാരണ ഇൗ രോഗം ബാധിച്ചവരിൽ രക്​തത്തിലെ ഗ്ലുക്കോസ്​ വളരെ കൂടി ഹൈപ്പർ ഗ്ലൈസീമിയയാകുക അ​െല്ലങ്കിൽ ഗ്ലൂക്കോസ്​ വളരെ കുറഞ്ഞ്​ ഹൈപോ ​ഗ്ലൈസീമിയയാകുക എന്നീ അവസ്​ഥകൾ ഉണ്ടാകാം. 

വയറിളക്കം, പ്രത്യേക സ്​ഥലത്ത്​ വേദന, ഭാരക്കുറവ്​, സ്​ഥിരമായ ചുമ, ശരീരത്തിൽ പലയിടത്തും മുഴയുണ്ടാകുക, മഞ്ഞപ്പിത്തം, ഉത്​കണ്​ഠ, തലവേദന, പോഷകക്കുറവ്​ എന്നിവയെല്ലാം ന്യൂറോഎൻഡോക്രൈൻ ട്യൂമറി​​​​െൻറയും ലക്ഷണങ്ങളാണ്​. 

ചികിത്​സ
ശസ്​ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി, ടാർഗറ്റഡ്​ തെറാപ്പി തുടങ്ങി വിവിധ തരത്തിൽ ചികിത്​സകളുണ്ട്​. ഏത്​തരത്തിലുള്ള ന്യൂറോഎൻഡോക്രൈൻ ട്യൂമറാണ്​ എന്നതിനനുസരിച്ചാണ്​ ചികിത്​സ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancermalayalam newsNeuroendocrine TumourHealth News
News Summary - Irrfan Khan's Rare Disease Neuroendocrine Tumour -Health News
Next Story