സ്​തനാർബുദം പുരുഷൻമാരിലും

14:26 PM
29/10/2017
Breast-Cancer-in-men

സഞ്​ജയ്​ ഗോയൽ കൗമാരത്തിൽ  തടിച്ചുരുണ്ട്​ ആരിലും കൗതുകം ജനിപ്പിക്കുന്ന കുട്ടിയായിരുന്നു. വലതുഭാഗത്ത്​ വളരെ സ്​പഷ്​ടമായ സ്​തനവുമുണ്ടായിരുന്നു. വളരുന്നതിനനുസരിച്ച്​ തടി കുറയും. അപ്പോൾ സ്​തനത്തി​​​െൻറ വലുപ്പം തനിയെ കുറയുമെന്ന്​ എല്ലാവരും പറഞ്ഞു. സ്​തനത്തി​​​െൻറ വലുപ്പം ആരും​ കാര്യമാക്കിയില്ല. എന്നാൽ ടെലകോം എഞ്ചിനീയറായ സഞ്​ജയ്​ ഗോയിലന്​ സ്​താനർബുദമാണെന്ന്​ തിരിച്ചറിഞ്ഞത്​ 45ാം വയസിലാണ്​. 

24 ാം വയസിൽ ശരീരം രോഗത്തി​​​െൻറ മുന്നറിയിപ്പുകൾ തന്നിരുന്നുവെന്ന്​ ഗോയൽ പറയുന്നു. 30ാം വയസിൽ സ്​തനത്തിൽ നിന്ന്​ നീരൊലിക്കുന്നത്​ താൻ ശ്രദ്ധിച്ചിരുന്നു. രക്​തം വരാൻ തുടങ്ങുവരെ താൻ ചികിത്​സ തേടിയില്ല. ആദ്യം കാണിച്ച ഡോക്​ടർ ചില ആൻറിബയോട്ടിക്കുകൾ നൽകി. അത്​ കഴിച്ചപ്പോൾ നീരൊലിപ്പും മറ്റും നിലച്ചു. എന്നാൽ ഒരു വർഷത്തിനു ശേഷം വീണ്ടും അവ പ്രത്യക്ഷപ്പെട്ടു. തുടർന്ന്​ വീണ്ടും ഡോക്​ടറെ കണ്ടു. അദ്ദേഹം മരുന്നുകൾ ആവർത്തിക്കാനാണ്​ ആവശ്യ​െപ്പട്ടത്​. 

അതോടെ താൻ ​കുടുംബ സുഹൃത്തുകൂടിയായ സർജനെ സമീപിച്ചു. 2010ലായിരുന്നു അത്​. പരിശോധിച്ച ശേഷം വിദഗ്ധ ചികിത്​സ നിർദേശിക്കുകയായിരുന്നു അദ്ദേഹം ചെയ്​തത്​. ബയോപ്​സി ചെയ്​തു. ബ്രെസ്​റ്റ്​ കാൻസറാണെന്ന്​ ഉറപ്പിച്ചു. അപ്പോഴേക്കും കാൻസർ രണ്ടാം ഘട്ടത്തി​െലത്തുകയും വ്യാപിക്കാൻ തുടങ്ങുകയും ചെയ്​തിരുന്നു. സർജറിയും കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ചെയ്​തു. ഇപ്പോഴും ഹോർമോൺ തെറാപ്പി തുടരുന്നുവെന്നും ഗോയൽ ഹിന്ദുസ്​ഥാൻ ടൈംസിനോട്​ പറഞ്ഞു. 

male-breast-Cancer

പുരുഷൻമാരിൽ സ്​തനാർബുദം അപൂർവ്വമാണ്​. പലരും രോഗം തിരിച്ചറിയാറില്ല. അറിഞ്ഞവർ പുറത്തു പറയാനും മടിക്കുന്നു. മൂന്നു മാസത്തിനി​െട ഒരു കേസ്​ എന്ന നിലയിൽ സ്​താർബുദം ബാധിച്ച പുരുഷൻമാർ ത​െന്ന തേടിയെത്താറുണ്ടെന്ന്​ മുംബൈയിലെ ഡോ. എൽ.എച്ച്​ ഹിര നന്ദനി ആശുപത്രിയിലെ മുതിർന്ന മെഡിക്കൽ ഒാ​േങ്കാളജിസ്​റ്റ്​ ഡോ. ആശിഷ്​ ബക്ഷി പറഞ്ഞു. 

സ്​ത്രീകളിലാണ്​ സ്​തനാർബുദം സാധാരണയായി കാണപ്പെടാറ്​.​ പുരുഷൻമാരിൽ മറ്റു കാൻസറുകൾ വരാനുള്ള സാധ്യതയുടെ രണ്ടു ശതമാനം മാത്രമാണ്​ സ്​തനാർബുദത്തിന്​ സാധ്യതയെന്നും വിദഗ്​ധർ പറയുന്നു. 35 വയസിനു താഴെയുള്ളവർക്ക്​ ഇൗ രോഗം ബാധിക്കുന്നതിനുള്ള സാധ്യതയും വിരളമാണ്​. എന്നാൽ കുടുംബത്തിലെ ഏതെങ്കിലും സ്​ത്രീകൾക്ക്​ സ്​തനാർബുദമുണ്ടായിട്ടുണ്ടെങ്കിൽ പുരുഷൻമാർ ശ്രദ്ധിക്കേണ്ടതാണ്​. 

പുരുഷൻമാരിൽ​ ടെസ്​റ്റോസ്​റ്റിറോൺ- ഇൗസ്​ട്രജൻ ഹോർമോണുകളുടെ നിലയിലുള്ള വ്യത്യാസം മൂലം സ്​തനം വലുതായിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കണം. മുലക്കണ്ണിൽ നിന്ന്​ നീരോ രക്​തമോ വരുന്നുണ്ടെങ്കിൽ അർബുദത്തി​​​െൻറ ആദ്യ ലക്ഷണമാണെന്ന്​ മനസിലാക്കണം. 

ലക്ഷണങ്ങൾ

  • സ്തനത്തിലുണ്ടാകുന്ന മുഴകൾ
  • സ്തനാകൃതിയിൽ വരുന്ന മാറ്റങ്ങൾ
  • തൊലിപ്പുറത്തുണ്ടാകുന്ന വ്യതിയാനങ്ങൾ
  • മുലഞെട്ട് ഉള്ളിലോട്ടു വലിഞ്ഞിരിക്കുക
  • മുലക്കണ്ണിൽ നിന്നുള്ള ശ്രവങ്ങൾ
  • മുലക്കണ്ണിലുണ്ടാകുന്ന നിറം മാറ്റം
  • കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം
Breast Cancer in men

ചികിത്​സ
സ്തനാർബുദ ചികിത്സയുടെ ഏറ്റവും കാതലായ വശം, അർബുദത്തെ ആരംഭദശയിൽ തന്നെ കണ്ടെത്തുകയെന്നതാണ്. ഏതു സ്തനമുഴയും സ്തനാർബുദമാണെന്ന് കരുതി ചികിത്സക്കൊരുങ്ങുക. രോഗം ബാധിച്ച ഭാഗമോ സ്തനം മുഴുവൻ തന്നെയോ നീക്കം ചെയ്യുകയെന്നതാണ് അടിസ്ഥാന ശസ്ത്രക്രിയാ തത്ത്വം. സ്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന കക്ഷത്തിലെ ഗ്രന്ഥികൾ കൂടി നീക്കം ചെയ്യുന്നുവെന്നതാണ് ചികിത്സയുടെ വശം‍. ഈ ഗ്രന്ഥികൾ കൂടാതെ സ്തനങ്ങൾ മാത്രമായും നീക്കം ചെയ്യാറുണ്ട്. എന്നാൽ ചിലപ്പോൾ സ്തനം നീക്കം ചെയ്യാതെ, അർബുദകലകളെ മാത്രം സമൂലം പറിച്ചുമാറ്റുന്ന രീതിയുമുണ്ട്.

പുറത്തു പറയാനുള്ള മടി കൊണ്ട്​ പലരും സ്​തനങ്ങളിലുണ്ടാകുന്ന വീക്കം അവഗണിക്കാറാണ്​. 60 ശതമാനം കേസുകളും മൂന്നാമത്തെയോ നാലാമ​ത്തെയോ ഘട്ടത്തിലാണ്​ വിദഗ്​ധരെ സമീപിക്കുന്നത്​. കൃത്യമായി ചികിത്​സിച്ചാൽ 14 മുതൽ 49 ശതമാനം വരെ അസുഖം ഭേദമാകാറുണ്ട്​. സ്​ത്രീകളേക്കൾ വേഗത്തിൽ പുരുഷൻമാരാണ്​ ചികിത്​സയോട്​ പ്രതികരിക്കുന്നതെന്ന്​ എൽ.എച്ച്​ ഹിര നന്ദനി ആശുപത്രിയിലെ പ്ലാസ്​റ്റിക്​ സർജൻ ഡോ. വിനോദ്​ വിജ്​ പറയുന്നു. സ്​തനാർബുദം  നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്​സിച്ച്​ മാറ്റാവുന്നതാണ്​.  


 

COMMENTS