Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightശ്വാസംമുട്ടലിന് ശാശ്വത...

ശ്വാസംമുട്ടലിന് ശാശ്വത പരിഹാരമുണ്ടോ?

text_fields
bookmark_border
Asthma
cancel

വേനൽക്കാലമാണ്​. അവധിക്കാലവും. പൊടിപാറുന്ന കളികളുമായി കുട്ടികൾ ഉത്​സാഹത്തിലാകുന്ന കാലം. എന്നാലും പൊടി പലരിലും അലർജിയും ശ്വാസംമുട്ടും മറ്റു പ്രശ്​നങ്ങളുമുണ്ടാക്കുന്നു. ശ്വാസകോശ സംബന്ധമായ ഇത്തരം പ്രശ്​നങ്ങളെ കുറിച്ച്​ മെയ്​ത്ര ആശുപത്രി പൾമനോളജി വിഭാഗം സീനിയർ കൺസൾട്ടൻറ്​ ഡോ.കെ.മധു സംസാരിക്കുന്നു. 

അന്തരീക്ഷവുമായി നേരിട്ട്​ ബന്ധമുള്ള ഒരു ആന്തരിക അവയവമാണ് ശ്വാസകോശം. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിലുണ്ടാകുന്ന പല രോഗാണുക്കളും നേരിട്ട്​് ബാധിക്കാനുള്ള സാധ്യത കൂടുതലുള്ളതും ശ്വാസകോശത്തിനാണ്. ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകാന്‍ പല കാരണങ്ങളുണ്ട്. അതില്‍ പ്രധാനം വായു മലിനീകരണമാണ്. അന്തരീക്ഷത്തില്‍ നിന്നുള്ള പൊടിപടലങ്ങള്‍ ശ്വാസകോശരോഗങ്ങളുണ്ടാക്കാം. നിരന്തരമുള്ള പുകവലിയും ഇതിനൊരു കാരണമാണ്. 

ശ്വാസകോശസംബന്ധമായ അസുഖങ്ങളില്‍ ഇന്ന്​ വളരെ സാധാരണമായി കണ്ടുവരുന്ന അസുഖമെന്താണ്?

ആസ്ത​മയാണ് ഏറ്റവും സാധാരണയായി കാണുന്ന ശ്വാസകോശരോഗം. പ്രായമായവരില്‍ ആയിരത്തില്‍ മൂന്ന്​-നാല്​ പേര്‍ക്കും കുട്ടികളില്‍ ഏകദേശം 10-12 പേര്‍ക്കും ആസ്തമരോഗം ഉണ്ടാകാം. വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം മൂലം രോഗികളുടെ എണ്ണം ഓരോ വര്‍ഷവും കൂടുന്നു. ചുമയോട് കൂടിയ വലിവും ശ്വാസതടസ്സവുമാണ് ആസ്തമയുടെ ലക്ഷണം. ആസ്തമയുള്ളവരില്‍ പലതരത്തില്‍ വായുസഞ്ചാരത്തിന് തടസ്സങ്ങള്‍ വരാറുണ്ട്. ശ്വാസതടസ്സം ഇടക്കിടെ ഉണ്ടാവുക, ചുരുങ്ങിയ ശ്വാസനാളത്തില്‍കൂടി വായു കടക്കുമ്പോഴുണ്ടാകുന്ന കുറുങ്ങല്‍, ഇടവിട്ട്​ നീണ്ടുനില്‍ക്കുന്ന ചുമ, കൂടെക്കൂടെയുള്ള കഫക്കെട്ട്​്, രാത്രിയില്‍ ചുമ കാരണം ഉറക്കത്തിന് തടസ്സം നേരിടുക എന്നിവയെല്ലാം ആസ്മയുള്ളവരില്‍ കാണാറുള്ളതാണ്. പുകവലിജന്യരോഗമായ സി.ഒ.പി.ഡി ആണ് ശ്വാസകോശരോഗങ്ങളില്‍ രണ്ടാമത്​. ശ്വാസകോശ കാന്‍സര്‍, ന്യൂമോണിയ, ടി.ബി, ബ്രോംങ്കൈക്ടേസിസ് എിവയാണ് മറ്റ് ശ്വാസകോശരോഗങ്ങള്‍.

Dust-Allergy

പൊടി അലര്‍ജി മൂലം ഉണ്ടാകുന്ന ശ്വാസംമുട്ടലിന് ശാശ്വതമായ പരിഹാരമുണ്ടോ?

പൊടി അലര്‍ജി മൂലം വരു ശ്വാസം മുട്ടലാണ് ആസ്തമ. ആസ്തമക്ക്​ വഴിയൊരുക്കുന്ന അലര്‍ജി ഘടകങ്ങള്‍ നിരവധിയാണ്. വീടിനകത്തും ചുറ്റുപാടുകളിലുമെല്ലാം ഇത്തരം അലര്‍ജി ഘടകങ്ങളുണ്ട്. അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ചില രാസവസ്തുക്കള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ഇവ ശ്വാസനാളങ്ങള്‍ ചുരുങ്ങി ശ്വാസംമുട്ടലുണ്ടാക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഇതിനുള്ള  ചികിത്സാ രീതികള്‍ വളരെയധികം പുരോഗമിച്ചിട്ടുണ്ട്​. നൂതനമായ മരുന്നുകളിലൂടെയും ഇന്‍ഹേലറിലൂടെയും രോഗം പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനും ചിലരില്‍ ശാശ്വതമായി മാറ്റാനും സാധിക്കും. 

എന്താണ് സി.ഒ.പി.ഡി? ആസ്തമയും സി.ഒ.പി.ഡിയും തിരിച്ചറിയാന്‍ സാധിക്കുമോ?

ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ് അഥവാ സി.ഒ.പി.ഡി ശ്വാസകോശത്തി​​​​​െൻറ പ്രവര്‍ത്തനക്ഷമത നിരന്തരം കുറഞ്ഞുവരുന്ന ഒരു രോഗാവസ്ഥയാണ്. ശ്വാസനാളത്തി​​​​​െൻറ ചുരുക്കവും വായു അറകളുടെ നാശവും മൂലം നിരന്തരമായുണ്ടാകുന്ന ശ്വാസ തടസ്സം, അടിക്കടിയുണ്ടാകുന്ന ചുമ, കഫക്കെട്ട്​ എന്നിവയാണ് ഇതി​​​​​െൻറ പ്രധാന ലക്ഷണങ്ങള്‍. ശ്വാസനാളിക്കുള്ളില്‍ നീര്‍ക്കെട്ടുണ്ടാവുകയും ക്രമേണ ഇത് കൂടിക്കൂടി വരികയും ചെയ്യുന്ന​ു. പുകവലിയും അന്തരീക്ഷ മലിനീകരണവുമാണ് ഇതിന് പ്രധാന കാരണം.  പുകവലിക്കുന്നവരില്‍ മറ്റുള്ളവരേക്കാള്‍ മൂന്നിരട്ടി രോഗസാധ്യതയുണ്ട്. 

ലക്ഷണങ്ങള്‍ക്കൊണ്ട് വളരെ സാമ്യമുള്ള രോഗങ്ങളാണ് ആസ്തമയും സി.ഒ.പി.ഡിയും. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ ആസ്തമ മൂലമുണ്ടാകുന്ന ശ്വാസനാള ചുരുക്കം പൂര്‍ണമായും ചികിത്സിച്ചു പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിക്കും. എന്നാല്‍ സി.ഒ.പി.ഡി മൂലമുണ്ടാകുന്ന ശ്വാസനാള ചുരുക്കം പൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കില്ല.

tb

 

പകര്‍ച്ചവ്യാധിയായ പള്‍മനറി ടി.ബിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്. ഇത് ചികിത്സയിലൂടെ പൂര്‍ണമായി സുഖപ്പെടുത്താന്‍ കഴിയുമോ? ഈ രോഗം നിയന്ത്രിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്?

മൈകോ ബാക്ടീരിയം ട്യൂബര്‍ക്യുലോസിസ് എന്ന രോഗാണുവാണ് ക്ഷയരോഗത്തിന് കാരണമാകുന്നത്. രോഗി തുപ്പുമ്പോള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന രോഗാണുക്കൾ ശ്വസനത്തിലൂടെയാണ്​ മറ്റുള്ളവരിലേക്ക് പകരുന്നത്. മറ്റു തരത്തില്‍ ഇത് പകരുന്നതിനുള്ള സാധ്യത വളരെ അപൂര്‍വ്വമാണ്. പ്രതിരോധശേഷി കുറഞ്ഞവരിലാണ് ഈ അസുഖം പ്രധാനമായും കണ്ടുവരുന്നത്. ക്ഷയരോഗം ശരീരത്തില്‍ നഖം, മുടി എന്നിവ ഒഴികെ ഏത് അവയവത്തെയും ബാധിക്കുന്നതാണ്. ശ്വാസകോശത്തെയാണ് ഇത് ബാധിക്കുന്നതെങ്കില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന കഫത്തോട് കൂടിയ ചുമയാണ് പ്രധാന ലക്ഷണം. ശ്വാസം മുട്ടലും ചിലരില്‍ ചുമച്ച് തുപ്പുമ്പോള്‍ രക്തവും കണ്ടേക്കാം. കൂടാതെ വിട്ടുമാറാത്ത പനി, ശരീരം മെലിച്ചില്‍,  ഭാരം കുറയല്‍, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ  എന്നിവയും രോഗലക്ഷണങ്ങളാണ്.  ക്ഷയം മറ്റ് അവയവങ്ങളെ ബാധിക്കുമ്പോള്‍ വ്യത്യസ്ത ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. 

സാധാരണഗതിയില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി നിശ്ചിതകാലയളവില്‍ കഴിക്കുകയാണെങ്കില്‍ രോഗം പൂര്‍ണമായി മാറ്റിയെടുക്കാവുന്നതാണ്. ചികിത്സയുടെ ആദ്യപടി രോഗനിര്‍ണയമാണ്. കഫ പരിശോധന നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. ചിലരില്‍ എക്‌സ്‌റേ പരിശോധനയിലൂടെയും രോഗനിര്‍ണയം നടത്താം. 

Meitra

ആശുപത്രിയിലെ പള്‍മനോളജി വിഭാഗത്തിലെ സൗകര്യങ്ങൾ

ആസ്തമ, സി.ഒ.പി.ഡി തുടങ്ങിയ രോഗങ്ങള്‍ മുതല്‍ അതിസങ്കീര്‍ണമായ ശ്വാസകോശരോഗങ്ങള്‍ വരെ കൃത്യമായ പരിശോധനയിലൂടെ കണ്ടെത്തുവാനും ചികിത്സിക്കാനുമുള്ള സൗകര്യങ്ങള്‍ പൾമനോളജി വിഭാഗത്തിലുണ്ട്. 

  • പൾമനറി ഫങ്ഷന്‍ ലാബ്: ശ്വാസകോശത്തി​​​​​െൻറ പ്രവര്‍ത്തനത്തെപ്പറ്റി അറിയാനുള്ള പരിശോധന
  • അലര്‍ജി ടെസ്റ്റ്: ഭക്ഷണത്തിന്റെയും പൊടിപടലങ്ങളുടെയും അലര്‍ജി അറിയാനുള്ള പരിശോധന
  • നിദ്രാപഠനം(സ്ലീപ് സ്റ്റഡി): കൂര്‍ക്കംവലിയും അതുമൂലമുണ്ടാകുന്ന രോഗങ്ങളായ ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ അതുപോലെ നിദ്രാപഠനങ്ങളെപ്പറ്റി കൃത്യമായി അവലോകനം ചെയ്യുന്ന പഠനം.
  • ബ്രോംങ്കോസ്‌കോപി: ശ്വാസകോശരോഗത്തി​​​​​െൻറ നിര്‍ണയത്തിനുള്ള മുഖ്യമായ ഉപകരണം.
  • EBUS (Endo Bronchial Ultrasound)- RADIAL & CONVEX-BRONCHOSCOPY: അത്യധികം ബുദ്ധിമുട്ടുള്ള ശ്വാസകോശഭാഗങ്ങളില്‍ നിന്ന്​ പരിശോധനക്ക്​ എടുക്കാൻ സഹായിക്കുന്നു
  • തൊറാകോസ്‌കോപി: ശ്വാസകോശത്തിനു പുറത്തുണ്ടാകുന്ന നീര്‍ക്കെട്ടി​​​​​െൻറ കാരണങ്ങള്‍ അറിയാനും ചികിത്സിക്കാനുമുള്ള നൂതനമാര്‍ഗ്ഗം. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:allergyasthmamalayalam newsLungs DiseaseDust AllergyCOPDHealth News
News Summary - Asthma and Lungs Disease - Health News
Next Story